Hero Of The Match
(Search results - 148)ISLMar 13, 2021, 10:22 PM IST
മുംബൈയുടെ തലവര മാറ്റിയവന്‍; വിജയഗോളുമായി ബിപിന്‍ സിംഗ് ഹീറോ
തൊണ്ണൂറാം മിനുറ്റിലെ ബിപിന്റെ വിജയഗോളാണ് മുംബൈക്ക് ചരിത്രജയം സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ കിരീടത്തിലേക്ക് നടന്നുകയറിയത്.
ISLMar 9, 2021, 10:00 PM IST
എടികെയുടെ വിജയവീരന്‍; മന്‍വീര്‍ സിംഗ് കളിയിലെ താരം
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അപരാജിത കുതിപ്പിന് തടയിട്ട് എടികെ മോഹന്‍ ബഗാന് ഒരിക്കല്‍ കൂടി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ കളിയിലെ താരമായത് മന്‍വീര്‍ സിംഗ്. എടികെയുടെ രണ്ടാം ഗോള്‍ നേടിയതിനൊപ്പം ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ പായിച്ച് 8.5 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് മന്‍വീര്‍ സിംഗ് ഹീറോ ഓഫ് ദ മാച്ചായത്.
ISLMar 8, 2021, 11:00 PM IST
തോല്‍വിയിലും താരമായി ഗോവയുടെ ഇവാന് ഗോണ്‍സാലസ്
ഐഎസ്എല്‍ സെമിയില്‍ ഗോവ എഫ്സിയെ തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഫൈനലിലേക്ക് എത്തിയെങ്കിലും കളിയിലെ താരമായത് ഗോവയുടെ ഇവാന് ഗോണ്‍സാലസ്. മുംബൈയുടെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് ഗോളിലേക്കുള്ള വഴിയടച്ച മികവിനാണ് ഇവാന് ഗോണാസലസ് ഹീറോ ഓഫ് ദ് മാച്ചായത്.
ISLMar 6, 2021, 11:05 PM IST
എടികെയുടെ മുനയൊടിച്ച പ്രതിരോധം; ഗുര്‍ജീന്ദര്‍ കുമാര്‍ കളിയിലെ താരം
ഐഎസ്എല്‍ രണ്ടാം സെമിഫൈനലില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെ ഇഞ്ചുറി ടൈം ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സമനിലയില്‍ പിടിച്ചപ്പോള്‍ കളിയിലെ താരമായത് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരയിലെ ഗുര്‍ജീന്ദര്‍ കുമാര്‍. 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ കോട്ട കാത്ത ഗുര്‍ജീന്ദര്‍ 42 പാസുകളും രണ്ട് ബ്ലോക്കുകളും നാല് ടാക്കിളുകളും നടത്തി 6.9 റേറ്റിംഗ് പോയന്റോടെയാണ് കളിയിലെ താരമായത്.
ISLMar 5, 2021, 10:28 PM IST
മുംബൈയെ പിടിച്ചു കെട്ടിയ ഗോവന്‍ വമ്പ്; ജോര്‍ജെ ഓര്‍ട്ടിസ് മെന്‍ഡോസ കളിയിലെ താരം
ഐഎസ്എല്‍ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ അടിയും തിരിച്ചടിയുമായി എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും 2-2 സമനിലയില്‍ പിരിഞ്ഞപ്പോള്‍ കളിയിലെ താരമായത് ഗോവയുടെ മധ്യനിരയിലെ കരുത്തനായ ജോര്‍ജെ ഓര്‍ട്ടിസ് മെന്‍ഡോസ.
ISLMar 1, 2021, 5:55 PM IST
ഹൈദരാബാദ് മുന്നേറ്റത്തിന്റെ മുനയൊടിച്ച് ആദില്‍ ഖാന്; ഹീറോ ഓഫ് ദ മാച്ച്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്സി നടത്തിയ ആക്രമണങ്ങളുടെ മുനയൊടിച്ചത് ഗോവന്‍ പ്രതിരോധതാരം ആദില്‍ ഖാന്. ഈ പ്രകടനത്തിന് അദ്ദേഹം ഹീറോ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയെടുക്കുകയും ചെയ്തു. എട്ട് ക്ലിയറന്സുകലാണ് ആദില്‍ നടത്തിയത്. അഞ്ച് ടാക്കിളുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. 46 ടച്ചുകള്‍ ആദിലിന്റെ കാലില്‍ നിന്നുണ്ടായി. 7.57 റേറ്റിങ് പോയിന്റാണ് ഐഎസ്എല്‍ ആദിലിന് നല്‍കിയിരിക്കുന്നത്.
ISLMar 1, 2021, 5:53 PM IST
പ്രതിരോധത്തില്‍ ഉറച്ച കാലുകള്‍; മൗര്‍ത്താദ ഫാള്‍ ഹീറോ ഓഫ് ദ മാച്ച്
ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫിക്ക് ലീഗ് ഷീല്‍ഡ് സമ്മാനിച്ച മത്സരത്തില്‍ താരമായി മൗര്‍ത്താദ ഫാള്‍. പ്രതിരോധിക്കുന്നതോടൊപ്പം ഒരു ഗോളും നേടിയ ഫാള്‍ മത്സരത്തിന് ശേഷം ഹീറോ ഓഫ് മാച്ച് പുരസ്കാരവും സ്വന്തമാക്കി. എടികെ മോഹന്‍ ബഗാനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്തിനൊപ്പം എഎഫ്സി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാനും മുംബൈക്കായിരുന്നു.
ISLMar 1, 2021, 10:46 AM IST
ഒരു ഗോള്‍, പ്രതിരോധത്തില്‍ ഉറച്ച കാലുകള്‍; മൗര്‍ത്താദ ഫാള്‍ ഹീറോ ഓഫ് ദ മാച്ച്
കഴിഞ്ഞ രണ്ട് സീസണില്‍ എഫ്സി ഗോവയ്ക്കൊപ്പമായിരുന്നു ഫാള്‍. 40 മത്സരങ്ങള്‍ അവര്‍ക്ക് വേണ്ടി കളിച്ചു. 9 ഗോളുകളാണ് സെനഗല്‍ താരത്തിന്റെ സമ്പാദ്യം.
ISLFeb 28, 2021, 8:23 PM IST
ഹൈദരാബാദ് മുന്നേറ്റത്തിന്റെ മുനയൊടിച്ച് ആദില്‍ ഖാന്; ഹീറോ ഓഫ് ദ മാച്ച്
2019 മുതല്‍ ഹൈദരാബാദിന്റെ പ്രതിരോധതാരമായിരുന്നു ആദില്‍ ലോണിലാണ് ഗോവയ്ക്ക് വേണ്ടി കളിക്കുന്നത്. ഹൈദരാബാദിന് വേണ്ടി 16 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.
ISLFeb 28, 2021, 12:36 PM IST
ആവേശമായി പോൾ റാംഫാംഗ്സ്വാവ; ഹീറോ ഓഫ് ദി മാച്ച് സ്വന്തമാക്കിയതും താരം
ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ് സി സീസണിലെ രണ്ടാം ജയം കുറിച്ച് മടങ്ങിയപ്പോള്‍ കളിയിലെ താരമായത് പോള്‍ റാംഫാംഗ്സ്വാവ. ഐഎസ്എല്‍ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് കാണികൾ സാക്ഷികളായത്.
ISLFeb 27, 2021, 10:14 PM IST
ആവേശപ്പോരില്‍ ഒഡീഷയുടെ പോള്‍ നീരാളിയായി റാംഫാംഗ്സ്വാവ; കളിയിലെ താരം
ഐഎസ്എല്‍ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ് സി സീസണിലെ രണ്ടാം ജയം കുറിച്ച് മടങ്ങിയപ്പോള്‍ കളിയിലെ താരമായത് ഇരട്ട ഗോളുമായി തിളങ്ങിയ പോള്‍ റാംഫാംഗ്സ്വാവ. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂബടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ ജയിച്ചു കയറിയത്.
ISLFeb 26, 2021, 10:24 PM IST
ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചുതുളച്ച വെടിയുണ്ട; ലാലെംങ്മാവിയ കളിയിലെ താരം
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയിറിങ്ങ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു തകര്‍ത്തത് 20കാരനായ ഒരു യുവതാരമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പോക്കറ്റ് ഡൈനാമിറ്റായ ലാലെംങ്മാവിയ.
ISLFeb 26, 2021, 5:13 PM IST
ബംഗളൂരുവിനെതിരെ രണ്ട് ഗോളിന് വഴിയൊരുക്കി; ജംഷഡ്പൂരിന്റെ മൊണ്‍റോയ് ഹീറോ ഓഫ് ദ മാച്ച്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ താരമായി ജംഷഡ്പൂര്‍ എഫ്സിയുട ഐതോര്‍ മൊണ്‍റോയ്. മധ്യനിരയിലെ ഭാവനാസമ്പന്നമായ നീക്കങ്ങളാണ് സ്പാനിഷ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മത്സരം ജംഷഡ്പൂര്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. ഇതില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയത് മൊണ്‍റോയ് ആയിരുന്നു.
ISLFeb 26, 2021, 11:12 AM IST
ബംഗളൂരുവിനെതിരെ രണ്ട് ഗോളിന് വഴിയൊരുക്കി; ജംഷഡ്പൂരിന്റെ മൊണ്‍റോയ് ഹീറോ ഓഫ് ദ മാച്ച്
2019ലാണ് താരം ജംഷഡ്പൂരിലെത്തുന്നത്. ഇതുവരെ 27 മത്സരങ്ങളില്‍ ടീമിന്റെ ജേഴ്സി അണിഞ്ഞിട്ടുള്ള താരം ഒരു ഗോളും നേടി.
ISLFeb 25, 2021, 9:37 AM IST
ഒഡീഷയുടെ കഥ കഴിച്ച ഹാട്രിക് പ്രകടനം; ബിപിന്‍ സിംഗ് ഹീറോ ഓഫ് ദ മാച്ച്
ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ബിപിന്‍ പുറമെ ബര്‍തൊളോമ്യൂ ഒഗ്ബെച്ചെ രണ്ട് ഗോള്‍ നേടി. ഗൊഡാര്‍ഡിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.