Hospital Days  

(Search results - 70)
 • tamannaah bhatia shear hospital days experience for covid

  Movie NewsOct 17, 2020, 5:23 PM IST

  'നിങ്ങളോട് നന്ദി പറയാൻ വാക്കുകളില്ല..'; ആശുപത്രി ദിനങ്ങളെ കുറിച്ച് തമന്ന

  ണ്ടാഴ്ചകൾക്ക് മുമ്പാണ് തെന്നിന്ത്യൻ താരം ത​മ​ന്ന ഭാ​ട്ടി​യയ്ക്ക് കൊവിഡ് ബാധിച്ചത്. ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ആദ്യം ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോ​ഗം ഭേദമായി താരം വീട്ടിലും എത്തി. 

 • hospital days by Dr Bindu Prasan

  columnMay 14, 2019, 7:53 PM IST

  അത്രയ്ക്ക് പ്രണയമായിരുന്നു അവര്‍ തമ്മില്‍...

  ഞാന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ മേശയില്‍ വെച്ചിരുന്ന എന്റെ കൈകളിലേക്ക് മേലെ വീണ് അയാളുറക്കെ വാവിട്ട് കരഞ്ഞു. ആ കൗണ്‍സലിംഗ് റൂമിലുണ്ടായിരുന്ന എല്ലാവരും വല്ലാതെയായി.

 • hospital days dr jibin james

  columnMar 28, 2019, 2:49 PM IST

  'രണ്ടെണ്ണം ഉണ്ടേൽ എന്താ, തള്ളമാർക്ക് ഒന്നു പോയാൽ സഹിക്കാൻ പറ്റുമോ..?'

  മകൻ മരിച്ചു ഒരു വർഷം കഴിഞ്ഞു ഞാനും മാമിയുംകൂടെ പോയി കണ്ട ഒരു ബന്ധുവിനോട് മാമി ചോദിക്കുന്നത് കേട്ടു 'എന്ത് കോലമാടി' ഒന്നും മിണ്ടാതെ ഭവമാറ്റമില്ലാതെ അവർ നിന്നു. 'എന്ത് സുന്ദരി ആയിരുന്നെന്നോ ഇപ്പോ നോക്കിക്കേ മെലിഞ്ഞൊണങ്ങി നര ആയി. രണ്ടെണ്ണം ഉണ്ടേൽ എന്താ തള്ളമാർക്ക് ഒന്നു പോയാൽ സഹിക്കാൻ പറ്റ്മോ..?' 

 • hospital days sameer a ponnani

  columnMar 4, 2019, 3:46 PM IST

  ദൈവത്തിന്‍റെ പണി ഭൂമിയിലെടുക്കാൻ, പ്രപഞ്ചനാഥനോട് കരാർ ചെയ്ത മനുഷ്യര്‍!

  വല്ലാത്ത ഒരു ഒറ്റപ്പെടലായിരുന്നു അതിനുള്ളിൽ. മരുന്നും ഡെറ്റോളും ചേർന്ന  ഗന്ധം അവിടുണ്ട്. ചെറിയ മുരളലുകൾ അവിടെ കേൾക്കുന്നുണ്ട്. അടുത്ത് ബെഡ്ഡിൽ  ഒരു പ്രായമായ സ്ത്രീയാണ് കിടക്കുന്നത്. ഇടക്ക് അവർ ഞെരങ്ങുന്നത് കേൾക്കാം. ചിലപ്പോൾ വസ്ത്രങ്ങളെല്ലാം വലിച്ച്  ദൂരെയെറിഞ്ഞ് 'ഹാവൂ, അല്ലാഹ്  വേദനിക്കണോയ്' എന്ന് അട്ടഹസിക്കുന്നു.

 • hospital days jamaludheen paleri

  columnMar 2, 2019, 5:53 PM IST

  മരണം വരെ പോയി തിരിച്ച് വരുന്ന ഒരു മനുഷ്യന്‍റെ മനസ്സ് എങ്ങനെയാണെന്നറിയുമോ?

  പിന്നീടെല്ലാം ധൃതിയിലായിരുന്നു. രാവിലെ ആറ്‌ മണിക്കായിരുന്നു ഓപ്പറേഷന്‍ തീരുമാനിച്ചത്. പച്ച വസ്‌ത്രം ധരിപ്പിച്ച്‌ സ്‌ട്രെക്‌ചറില്‍ കിടത്തി. അപ്പോഴാണറിയുന്നത്. എനിക്ക്‌ മുമ്പ്‌ വേറൊരു ഓപ്പറേഷനുണ്ടെന്ന്. അതിന് ശേഷമേ എന്‍റേത് നടക്കൂ. ശസ്ത്രക്രിയ സമയം 11 മണിയിലേക്ക് നീട്ടി. ഹാവൂ... തെല്ലൊരാശ്വാസമായി. 

 • hospital days jasmin mukkam

  columnFeb 23, 2019, 6:38 PM IST

  ആശുപത്രി പോലെ നമ്മെ ശുദ്ധീകരിക്കുന്ന മറ്റൊരിടമുണ്ടോ?

  എന്നെ ഭയപ്പെടുത്തേണ്ടെന്ന് കരുതി അറിയിക്കാതിരുന്നതിനാൽ രാത്രിയിൽ നടന്ന ആക്സിഡന്റ് ഞാനറിയുന്നത് പുലർച്ചെ അഞ്ചര മണിക്കായിരുന്നു. ഞാനും ഭർത്താവും ആശുപത്രിയിലെത്തുമ്പോൾ അവിടെ കൂട്ടിനുള്ളവർ എല്ലാം കുടുംബത്തിലെ ആണുങ്ങൾ ആയിരുന്നു... സ്ത്രീകൾക്ക് താങ്ങാനായില്ലെങ്കിലോ എന്ന് കരുതിയിട്ടാവാം, ഒരു കുഴപ്പവുമില്ലെന്നും, അവിടെ രണ്ടു പേരിലധികം നിൽക്കാൻ പറ്റില്ലെന്നും പറഞ്ഞ്  ഉമ്മയെ വരെ വീട്ടിലിരുത്തുകയായിരുന്നു.

 • hospital days gladis

  columnFeb 22, 2019, 7:57 PM IST

  എന്തുകൊണ്ട് സാവിത്രിയമ്മയുടെ കഥ പറഞ്ഞു എന്നു ചോദിച്ചാൽ, ഉത്തരമൊന്നേയുള്ളൂ...

  ആ അമ്മയെ കാണുമ്പോള്‍ ഒക്കെ ഞാനെന്റെ പപ്പയുടെ അമ്മയെ ഓർത്തു. അതുകൊണ്ടാവണം പെട്ടെന്ന് തന്നെ അവരോടു വല്ലാത്തൊരു അടുപ്പമുണ്ടായി. ഓരോ തവണ കാണുമ്പോഴും ഉള്ള മോളെയെന്നുള്ള വിളിയും, അപ്പോൾ ആ കണ്ണുകളിൽ തെളിയുന്ന തിളക്കവും കൊണ്ടൊക്കെ ആവും വീട്ടിൽ നിന്നാദ്യമായി മാറിനിൽക്കുന്ന എനിക്കും കൂടെ ഡ്യൂട്ടിയുണ്ടായിരുന്ന എന്റെ കൂട്ടുകാരിക്കും ആ അമ്മച്ചി ആരൊക്കെയോ ആയി.

 • hospital days fibin jaccob

  columnFeb 18, 2019, 3:15 PM IST

  ഇത് കഥയല്ല... ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍ പിറന്നു വീണതിങ്ങനെയാണ്...

  അവര് രണ്ടും വയറോട് കാത് ചേർത്ത് കേൾക്കുന്നു. മുഖം വാടിയ കുഞ്ഞു മാലാഖകൾ കൈകോർത്തിരുന്നു, ഇടി വെട്ടുമ്പോൾ പേടിച്ചു പകച്ചു പോകുന്ന കുഞ്ഞുങ്ങളെ പോലെ അവർ ഭയന്നു, കരഞ്ഞു.. ആരും കേട്ടില്ല. ''അമ്മേ അപ്പേ വേണ്ടാന്ന് പറ.. ഞങ്ങളെ കൊല്ലല്ലേന്നു പറ. ഞങ്ങൾ നല്ല കുട്ടികളായിക്കോളാം'' അവളുടെ വയറിനുള്ളിൽ സങ്കട പേമാരി പെയ്തിറങ്ങി.. നാല് കൈകൾ ഗർഭപാത്ര ഭിത്തിയിൽ സ്പർശിച്ചു കൊണ്ടേയിരുന്നു.
   

 • hospital days firoz khan v hassan

  columnFeb 16, 2019, 5:42 PM IST

  ഇരുപത് ദിവസത്തെ ആശുപത്രിവാസം പഠിപ്പിച്ച പാഠങ്ങള്‍

  കുറേശ്ശേ വലിയുള്ളത് ഞങ്ങൾ മക്കളും ഉമ്മയും പറഞ്ഞ് പറഞ്ഞ് കുറച്ചു കൊണ്ടു വന്നു. മരുന്നും മുടങ്ങാതെ കഴിക്കുന്നു. ആയിടയ്ക്കാണ് ഒരു വൈകുന്നേരം വീട്ടിലേയ്ക്കു കയറുന്ന റാംപിൽ എത്തുമ്പോൾ, 'വല്ലാതെ കിതപ്പ് അനുഭവപ്പെടുന്നെടാ' എന്ന് എന്നോട് പറഞ്ഞത്. എന്നാൽ പിന്നെ സമയം കളയേണ്ട പിറ്റേന്ന് തന്നെ ഡോക്ടറുടെ അടുത്തേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ജീവിതത്തിൽ ആരോടും അധികം സംസാരിക്കാത്ത ആളാണ് ഉപ്പ. കൂടാതെ ആളുടെ കട്ടിമീശയും ആയപ്പോൾ നേരിട്ടറിയാത്ത എല്ലാവർക്കും ഗൗരവക്കാരനായിരുന്നു അദ്ദേഹം. സഹപ്രവർത്തകർക്ക് നന്നായറിയുന്നവർക്ക് നേരെ മറിച്ചും.. 

 • hospital days bhavitha valsan

  columnFeb 15, 2019, 6:09 PM IST

  ഈ സിസേറിയന്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ല...

  ചോരയിൽ പൊതിഞ്ഞ ഇത്തിരി പോന്ന കുഞ്ഞിനെ കാണിച്ചു "സുന്ദരി മോൾ ആണ് കേട്ടോ" എന്ന് ഒരു മയക്കത്തിൽ എന്നവണ്ണം ഞാൻ കേട്ടു. ഒരു ഉമ്മ കൊടുത്തോ എന്നു പറഞ്ഞു ഡോക്ടർ കുഞ്ഞിനെ മുഖത്തോടു ചേർത്തെങ്കിലും വായ ഒക്കെ അനക്കാൻ പറ്റാത്ത ഒരു തരം തരിപ്പ്. ദേഹം മുഴുവൻ തരിക്കുന്നു. ഇടയ്ക്കിടക്കുള്ള വിറയൽ താങ്ങാനാകുന്നതിലും അപ്പുറം ആകുന്നു. ഹൃദയം പടപടാ അടിക്കുന്നത് വ്യക്തമായി അറിയാം. കയ്യും കാലും മരവിച്ച അവസ്ഥ... 

 • Hospital days hashir ashar

  columnFeb 12, 2019, 7:41 PM IST

  പഠനത്തിൽ ശ്രദ്ധയില്ലെന്ന് മക്കളെ കുറ്റപ്പെടുത്തുന്നവര്‍, ഈ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും കാണണം

  ഇന്നേവരെ അവന്റെ വായിൽ നിന്നും ഉമ്മയെന്നു വിളികേൾക്കാൻ കഴിയാത്ത, മാതൃത്വം നിറഞ്ഞ തന്റെ മാറോട് ചേർത്ത്  മുലയൂട്ടാൻ കഴിയാത്ത, ഉണരേണ്ട സമയം കഴിഞ്ഞിട്ടും ഉണരാത്ത അവന്റെ ദീർഘമായ  ഉറക്കങ്ങളിൽ  നെഞ്ചിൽ കൈ ചേർത്ത് വെച്ച് അവന്റെ ഹൃദയമിടിപ്പ് പരിശോധിക്കേണ്ടി വരുന്ന ഒരു ഗതികെട്ട മാതാവാണ് ഞാനെന്ന് അവളെങ്ങനെ പറയും? മൂന്നു വയസ്സായിട്ടും കഴുത്തുറച്ചിട്ടില്ല എന്ന്, കമിഴ്ന്നു വീണിട്ടില്ല എന്ന്, കാലുകൾ നിലത്തുറപ്പിക്കാറില്ല എന്ന് അവളെങ്ങനെ പറയും?

 • hospital days biju benny

  columnFeb 11, 2019, 6:29 PM IST

  മനുഷ്യന്‍ വെറും നിസ്സാരനാണ് എന്ന് തിരിച്ചറിഞ്ഞ നാളുകള്‍...

  ചിലരുടെ അവസ്ഥ കണ്ടാൽ അവിടെ നിന്നും  പൊട്ടിക്കരഞ്ഞു പോകും

 • hospital days sijo cp

  columnFeb 7, 2019, 4:54 PM IST

  'എവിടെ കൊണ്ടുപോയിട്ടായാലും, കുടുംബം വിറ്റിട്ടാണെങ്കിലും അപ്പനെ രക്ഷിക്കണം'

  അങ്ങനെ ഇരിക്കുമ്പോൾ ഞാൻ വർക്ക്‌ ചെയ്യണ ഹോസ്പിറ്റലിൽ തന്നെ പോയി കാഷ്വാലിറ്റിയില്‍ കാണിച്ചു.  ഡോക്ടർ ഡെങ്കി igm കൂടെ ലെപ്റ്റോ igm ഇവ വിടാൻ പറഞ്ഞു. ശേഷം വീട്ടിലേക്ക് വന്നു. അടുത്ത ദിവസം പനി കലശലായി, കൂടെ ചങ്ക് പറയണ ചുമയും. തലേന്ന് വിട്ട ടെസ്റ്റ് റിസൾട്ട്‌ നോക്കിയപ്പോ ഉശിരൻ എലിപ്പനി. മണിക്കൂർ വെച്ച് കണ്ടീഷൻ മോശമായി കൊണ്ടിരിക്കുന്നു. 

 • hospital days shini sujesh

  columnFeb 6, 2019, 4:10 PM IST

  ഇങ്ങനെയൊക്കെയാണ് ഓരോ സ്ത്രീകളും 'ആ വേദന' അറിയുന്നത്

  ട്യൂബിട്ട് റൂമിലേക്ക് വന്നപ്പോൾ തന്നെ എനിക്ക് കഠിന വേദന തുടങ്ങിയിരുന്നു. ഇരിക്കാനോ, കിടക്കാനോ, നടക്കാനോ പറ്റാത്ത അവസ്ഥ. കഴിഞ്ഞു പോയ ആ മണിക്കൂറുകളെ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ക്ലോക്കിലെ സൂചികൾ അനങ്ങുന്നില്ലല്ലോ എന്ന് പരിഭവപെട്ട ദിവസം. സഹിക്കാൻ കഴിയാത്തത് എന്ന് പറയപ്പെടുന്ന എന്നാൽ അമ്മമാർ ആകുന്ന സ്ത്രീകൾ  വലുപ്പ ചെറുപ്പമില്ലാതെ സഹിക്കുന്ന  വേദന.

 • hospital days dr.aboobackar

  columnFeb 4, 2019, 6:45 PM IST

  ആ മരണ സര്‍ട്ടിഫിക്കറ്റ് എഴുതി പൂര്‍ത്തിയാക്കാന്‍ സുഹൃത്തിനെ വിളിച്ച് വരുത്തേണ്ടി വന്നു

  പതിനാല് വര്‍ഷങ്ങള്‍. 'വിശേഷ' മില്ലാത്ത ദീര്‍ഘമായ പതിനാലാണ്ടുകള്‍.. ഓരോ ദിവസവും  കാത്തിരിപ്പിന്‍റെ ഓരോ സഹസ്രാബ്ദമായി  അനുഭവപ്പെട്ടിട്ടുണ്ടാകുമവര്‍ക്ക്. അതിനിടെ,  കേട്ട് മുഷിഞ്ഞ ഒരായിരം കുത്തുവാക്കുകളുണ്ടായിരിക്കും, ആത്മാവില്‍ കൊത്തി വലിക്കുന്ന അടക്കം പറച്ചിലുകള്‍ക്കും പിച്ചിച്ചീന്തുന്ന കളിയാക്കിച്ചിരികള്‍ക്കും പാത്രമായിട്ടുണ്ടാകും, ഇടക്കിടെ മുളക്കുന്ന ചെറു പ്രതീക്ഷകളും, തളിര്‍ക്കും മുമ്പേ കരിഞ്ഞ് വീണുണങ്ങിയ സ്വപ്നങ്ങളുമുണ്ടാകും, സ്വയം ശപിച്ച് കരഞ്ഞ് തകര്‍ന്നുറങ്ങി, തിരികെ ഉറക്കമുണരരുതേ എന്നാശിച്ചുപോയ രാത്രികളുമുണ്ടാകും.