Hubei Province
(Search results - 4)InternationalMar 28, 2020, 4:49 PM IST
കൊറോണവൈറസ് ഉത്ഭവിച്ച വുഹാന്‍ നഗരവും സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി
ഹുബെയ് പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് വുഹാന്‍. 1.5 കോടി കുടുംബങ്ങള്‍ ജനുവരി മുതല്‍ ലോക്ക്ഡൗണിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ റോഡുകള്‍ തുറന്നു.
InternationalFeb 3, 2020, 12:25 PM IST
10 ദിവസത്തില്‍ ചൈന പണിത് തീര്‍ത്തു കൊറോണയെ പ്രതിരോധിക്കാന്‍ വന്‍ ആശുപത്രി - ചിത്രങ്ങള്‍
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി ഒന്‍പതു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. ഹ്യുബയില് ജനുവരി 23ന് നിര്‍മാണമാരംഭിച്ച ആശുപത്രിയുടെ പണി ഞായറാഴ്ചയോടെ പൂർത്തിയായി.
ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അതേസമയം, കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
IndiaJan 31, 2020, 9:14 AM IST
കൊറോണവൈറസ്: വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത് എയര്‍ ഇന്ത്യയുടെ ജംബോ വിമാനം
ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും.
InternationalJan 29, 2020, 9:28 AM IST
കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 132 ആയി, ആറായിരത്തോളം പേർക്ക് രോഗബാധ
ചൈനയിലെ വുഹാന്‍ സമീപത്തെ ഹുബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടത്. ഇതുവരെ 125 പേരാണ് ഹുബെയിൽ മാത്രം മരിച്ചത്.