Ilp  

(Search results - 9)
 • Assam Thumb

  India17, Feb 2020, 6:59 PM IST

  അസമിൽ ഇന്ന‍ർ ലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ കേന്ദ്രസമിതിയുടെ ശുപാർശ, പ്രക്ഷോഭം തണുക്കും

  ഇന്ത്യൻ പൗരൻമാരാണെങ്കിൽപ്പോലും ഇന്നർ ലൈൻ പെർമിറ്റ് ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം. 1951-ന് മുമ്പ് അസമിലുണ്ടായിരുന്നവരെ മാത്രം തദ്ദേശീയരായി പരിഗണിച്ചാൽ മതിയെന്നും, തെരഞ്ഞെടുപ്പിൽ.... 

 • kg kenye

  India9, Jan 2020, 12:18 PM IST

  ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത നാഗാലാന്‍റ് രാജ്യസഭാംഗത്തെ പാര്‍ട്ടി പുറത്താക്കി

  പാര്‍ട്ടി നിര്‍ദേശം മറി കടന്ന് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് അച്ചടക്ക നടപടി. സസ്പെന്‍ഷനില്‍ ആണെങ്കിലും പാര്‍ട്ടി വിപ്പ് അനുസരിക്കാന്‍ കെ ജി കെന്യേയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് ബാധ്യതയുണ്ടെന്നും നാഗാ പീപ്പിള്‍സ് ഫ്രന്‍റ് 

 • undefined

  India24, Dec 2019, 10:08 AM IST

  ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്; പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോങ്ങ്മാര്‍ച്ച്; ചിത്രങ്ങള്‍ കാണാം

  'ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്' എന്ന് മുദ്രാവക്യമുയര്‍ത്തി കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ നൂറുകണക്കിന് പേര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മാര്‍ച്ച് നടത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെയാണ് ഇത്രയേറെ ജനങ്ങള്‍ കൊച്ചിയില്‍ പൗരത്വ ബില്ലിനെതിരെയുള്ള ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്തത്. മറ്റ് മാര്‍ച്ചുകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളാണ് പ്രധാനമായും മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കുടുംബത്തെ ഓര്‍ത്തുള്ള ആശങ്കയാണ് തങ്ങളെ തെരുവിലിറക്കിയതെന്നാണ് മാര്‍ച്ചില്‍ പങ്കെടുത്ത പല സ്ത്രീകളും പ്രതികരിച്ചത്. ഇവരൊടൊപ്പം കുട്ടികളും പുരുഷന്മാരും മാര്‍ച്ചില്‍ പങ്കെടുത്തു. ഫേസ് ബുക്കില്‍ പങ്കുവച്ച മാര്‍ച്ചിന്‍റെ ചിത്രങ്ങള്‍ കാണാം.

 • undefined

  India23, Dec 2019, 3:12 PM IST

  പൗരത്വം: മോദിക്ക് തിരുത്ത്; അസമിലും കര്‍ണ്ണാടകയിലും തടങ്കല്‍ പാളയങ്ങളെന്ന് പ്രതിപക്ഷം

  ഇന്നലെ റാം ലീലാ മൈതാനിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ റാലി അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നുണയാണെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്ത്. "ഇന്ത്യൻ മുസ്‍ലിം വിഭാഗം ഭയപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരിക്കലും രാജ്യത്തെ മുസ്‍ലീം പൗരന്‍മാരെ ബാധിക്കില്ല. രാജ്യത്ത് മുസ്‍ലിങ്ങള്‍ക്കായി തടങ്കൽ കേന്ദ്രങ്ങളില്ല. എന്നായിരുന്നു ഇന്നലെ മോദി പറഞ്ഞത്. എന്നാല്‍ എന്‍ ആര്‍ സിയില്‍ നിന്ന് പുറത്ത് പോകുന്നവരെ തടങ്കലില്‍ പാര്‍പ്പിക്കുമെന്ന വാദങ്ങള്‍ക്കിടെ അസമില്‍ നിര്‍മ്മിക്കുന്ന അത്തരം കേന്ദ്രത്തിന്‍റെ ചിത്രവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ട്വിറ്ററിലാണ് നിര്‍മ്മാണം പുരോഗമിക്കുന്ന തടങ്കല്‍ കേന്ദ്രത്തിന്‍റെ ചിത്രം പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ചിരിക്കുന്നത്. കാണാം പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍. 

 • undefined

  India23, Dec 2019, 10:37 AM IST

  പൗരത്വ നിയമ ഭേദഗതി 130 കോടി ഇന്ത്യക്കാരെ ബാധിക്കില്ല: മോദി

  പൗരത്വ നിമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് വിശദീകരണവുമായി ബിജെപി രംഗത്ത്. നിയമ ഭേദഗതിയെ പിന്തുണച്ച് രാജ്യത്ത് 1000 റാലികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് റാം ലീലാ മൈതാനിയില്‍ റാലി സംഘടിപ്പിച്ചത്.  പൗരത്വ നിയമ ഭേദഗതി രാജ്യത്തെ 130 കോടി ജനങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് റാം ലീല മൈതാനിയില്‍ ഇന്നലെ നടന്ന റാലിയില്‍ അവകാശപ്പെട്ടു. 

 • undefined

  India20, Dec 2019, 11:37 AM IST

  വരൂ... നമുക്കൊന്നിച്ച് രാജ്യത്തിനായി പോരാടാം; പൊലീസിന് പൂക്കളുമായി വിദ്യാര്‍ത്ഥികള്‍


  പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രക്ഷോപവുമായി ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍. കഴി‌ഞ്ഞ ദിവസം സമാധാനപരമായി പ്രതിഷേധം നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ അതിക്രമിച്ച് കയറിയ ദില്ലി പൊലീസ് ലൈബ്രറിയിലടക്കം കയറി അതിക്രമം നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദില്ലിയിലേക്ക് നടത്തിയ പ്രതിഷധേ പ്രകടനങ്ങള്‍ ദില്ലിയുടെ പല ഭാഗങ്ങളില്‍ പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസുകാര്‍ക്ക് നേരെ പൂച്ചെണ്ടുകള്‍ നീട്ടിയത്. കൂടാതെ ദില്ലി ജന്ദര്‍ മന്ദിറിലേക്കുള്ള പ്രകടനത്തില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ വിദ്യാര്‍ത്ഥികള്‍ പൊലീസുകാരെ ക്ഷണിക്കുകയും ചെയ്തു. 

  ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും കര്‍ണ്ണാടകയിലും പൊലീസ് സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നു ജനങ്ങള്‍ക്ക് നേരെ ലാത്തി വീശി. മംഗലാപുരത്ത് പൊലീസ് സ്റ്റേഷന്‍ അക്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഇതിനിടെ മിക്ക സംസ്ഥാനത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലസ്ഥലത്തും പൊലീസ് കര്‍ശന പരിശോധനയിലാണ്. മംഗലാപുരത്ത് ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ, ന്യൂസ് 24 തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലെ പത്തിലധികം മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഒരാളും മംഗലാപുരത്ത് രണ്ട് പേരും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കാണാം ഇന്ത്യ കണ്ട പ്രതിഷേധങ്ങള്‍.

 • undefined

  India20, Dec 2019, 9:42 AM IST

  പൗരത്വ നിയമഭേദഗതി: രാജ്യതലസ്ഥാനം നിശ്ചലം; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം


  പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നേരിടാനുള്ള പൊലീസ് നടപടികളെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗതക്കുരുക്ക്. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.  കൂടുതല്‍ പ്രതിഷേധക്കാര്‍ സമരമുഖത്തേക്ക് എത്തുന്നത് തടയാന്‍ ദില്ലി പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദില്ലിയില്‍ വാഹനങ്ങള്‍ പെരുവഴിയില്‍ കുടുങ്ങിയത്. എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരും അടക്കമുള്ള ജീവനക്കാര്‍ ട്രാഫിക് ജാമില്‍പ്പെട്ടതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 19 വിമാനങ്ങളും റദ്ദാക്കി. ഇതിനിടെ മംഗളൂരുവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 

  പ്രതിഷേധം നിയന്തിക്കാനായി ദില്ലി പൊലീസ് ചെങ്കോട്ടയിലും മധ്യദില്ലിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  പ്രതിഷേധക്കാരെ കണ്ടെത്താന്‍ മേഖലയിലേക്ക് വന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ എത്തുന്നത് തുടര്‍ന്നതോടെ പൊലീസ് ദില്ലിയിലേക്കുള്ള വിവിധ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.  കാണാം ദില്ലിയിലെ പ്രതിഷേധങ്ങള്‍.

 • what is inner line permit and why northeast scream for it
  Video Icon

  Explainer18, Dec 2019, 9:58 PM IST

  പൗരത്വ ഭേദഗതിക്ക് പിന്നാലെ ഐഎല്‍പി;സ്വന്തം രാജ്യത്ത് പൗരന് സഞ്ചരിക്കാനും പ്രത്യേക അനുമതി ?

  പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കണമെന്നും വടക്ക്-കിഴക്ക് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഐഎല്‍പി ബാധിത മേഖലകളെ പൗരത്വ ഭേദഗതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്താണ് ഈ ഐപിഎല്‍? അസമിന്റെ കാര്യത്തില്‍ കേന്ദ്ര നയം എന്താകും?
   

 • ILP

  Web Specials18, Dec 2019, 1:18 PM IST

  എന്താണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വേണമെന്ന് മുറവിളികൂട്ടുന്ന ഈ 'ഇന്നർ ലൈൻ പെർമിറ്റ്'

  പൗരത്വ നിയമ ഭേദഗതി ബില്ലിന്റെ അന്തിമരൂപത്തിൽ പറഞ്ഞത് ഇന്നർ ലൈൻ പെർമിറ്റ് (ILP) ഉള്ളിടങ്ങളിൽ പൗരത്വ നിയമ ഭേദഗതി(CAA) നടപ്പിലാക്കില്ല എന്നാണ്.