Immigrants
(Search results - 24)GALLERYNov 18, 2020, 12:18 PM IST
അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് ഫ്രാന്‍സ്; അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും
അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേര് താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാൻസിന്റെ സമീപത്തെ അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു. ഏഷ്യ, ആഫ്രിക്കന്‍ വന്‍കരകളിലെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ഇന്നും ഫ്രാന്‍സിലെ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ഫ്ലൈ ഓവറുകള്‍ക്ക് താഴെയും റെയില്‍വേ സ്റ്റേഷനുകളിലും കനാലുകളുടെ വശങ്ങളിലും സ്റ്റേഡിയങ്ങള്‍ക്ക് സമീപത്തുമായി അന്തിയുറങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഇന്ന് ഫ്രാന്‍സിലുള്ളത്. കൊവിഡ് 19 രോഗാണുവിന്റെ വ്യാപനം സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയിലും മാസ്കോ, സാമൂഹിക അകലമോ ഇല്ലാതെയാണ് കുടിയേറ്റക്കാര്‍ കഴിഞ്ഞിരുന്നത്. അഭയാര്‍ത്ഥികളുടെ ഈ ദുരവസ്ഥയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചില നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഫ്രാന്‍സിന്റെ തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച് ഫ്രാന്‍സില്‍ അഭയാര്‍ത്ഥികളും സ്റ്റേറ്റും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതോടെയാണ് അഭയാര്‍ത്ഥികള്‍ക്ക് ഒരു സ്ഥിരം താമസസൌകര്യമെന്ന നയത്തിലേക്ക് ഫ്രാന്‍സ് കടന്നത്.Web SpecialsOct 30, 2020, 10:00 AM IST
ഇറ്റലിയിലെ ഒരു ഗ്രാമം വിളിക്കുന്നു, താമസത്തിനായി വരൂ, ലക്ഷങ്ങള്‍ തരാം!
ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവർക്കുമൊന്നും അങ്ങോട്ട് പ്രവേശനമില്ല. സ്കീമിനായി അപേക്ഷിക്കുന്നവർ 18 -നും 40 -നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
Fact CheckOct 28, 2020, 3:16 PM IST
ഐസ്ലന്ഡ് യുവതിയെ വിവാഹം കഴിച്ചാല്‍ ലക്ഷപ്രഭുവാകാം; പരസ്യം സത്യമോ?
ഐസ്ലാന്‍ഡിലെ പുരുഷ ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമായത്.
InternationalOct 15, 2020, 1:17 PM IST
അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന് ജോ ബൈഡന്
അയാള്‍ ചെയ്തുവച്ച തകരാറുകള്‍ നീക്കാന്‍ കഠിനപ്രയത്നം ചെയ്യേണ്ടി വരും. മഹാമാരിയെ ശക്തമായ പ്രതിരോധിച്ച ശേഷമാകും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും ബൈഡന്
pravasamAug 17, 2020, 10:52 PM IST
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം ഏഷ്യക്കാര്‍ പിടിയില്‍
അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
pravasamAug 17, 2020, 12:39 PM IST
അനധികൃതമായി ഒമാനില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 24 പേര് പിടിയില്‍
അനധികൃതമായി ഒമാനില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 24 പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബോട്ടുകളില്‍ സമുദ്രമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാക്കാന് ശ്രമിച്ചവരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്.
InternationalJul 24, 2020, 5:15 PM IST
ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയത് ആറ് മാസം; ഒടുവില്‍ മൂന്ന് വയസ്സുകാരി വീടണഞ്ഞു
കൊവിഡിന്റെ തുടക്കത്തില്‍ ലോക്ക്ഡൗണിന് മുമ്പ് മൂന്ന് വയസ്സ് പ്രായമായ മെലാനിയ അമ്മൂമ്മയോടൊപ്പം ഉക്രെയിനിലെ കീവിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു.
InternationalJun 25, 2020, 3:28 PM IST
തൊഴിൽ വിസകളുടെ വിലക്ക് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഹാനികരം; യുഎസ്ഐബിസി പ്രസിഡന്റ്
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് അമേരിക്കകാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിഎന്നാണ് ട്രംപിന്റെ വിശദീകരണം.
IndiaFeb 28, 2020, 1:21 PM IST
പാക്, ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് എംഎൻഎസ്
മുംബൈയിലെ ബാന്ദ്രയിൽ പതിച്ച പോസ്റ്ററിൽ വിവരം നൽകുന്നവർക്ക് 5,555 രൂപയും എംഎൻഎസ്സിന്റെ ഔറഗാബാദ് സിറ്റി യൂണിറ്റ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റുകളിൽ 5000 രൂപയുമാണ് എംഎൻഎസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
Web SpecialsFeb 18, 2020, 3:50 PM IST
പൗരത്വ വെല്ലുവിളി യുകെ -യിലും? 95 -കാരന് അന്റോണിയോ പെട്ടെന്ന് രാജ്യത്തിന് അന്യനായത് എങ്ങനെ?
അദ്ദേഹത്തിൻ്റെ ഭാര്യയും ഏക മകനും മരിച്ചു. ആകെ ഉള്ള കൊച്ചുമക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹം വല്ലാത്ത ആശങ്കയിലാണ്. "അവർ ഈ രാജ്യത്ത് സുരക്ഷിതരായിരിക്കുമോ?" അദ്ദേഹം ചോദിക്കുന്നു.
IndiaJan 25, 2020, 12:09 PM IST
പൗരത്വ ഭേദഗതിക്ക് ശേഷം അതിർത്തിയിൽ ബംഗ്ലാദേശികളുടെ തിരിച്ചുപോക്ക് ഇരട്ടിച്ചു എന്ന് ബിഎസ്എഫ്
ബംഗ്ലാദേശികളിൽ പലരും ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് പോലുള്ള പട്ടണങ്ങളിൽ പല ചെറിയ ജോലികളും ചെയ്തുകൊണ്ട് കഴിഞ്ഞു കൂടിയിരുന്നവരാണ്.
IndiaJan 21, 2020, 2:53 PM IST
'കുടിയേറ്റക്കാര്‍'; ബംഗളൂരുവില്‍ പൊലീസ് തകര്‍ത്തത് ഇന്ത്യക്കാരുടെ കുടിലുകളെന്ന് ആരോപണം
തെക്ക്-പടിഞ്ഞാറൻ ബെംഗളൂരുവിലെ കരിയമ്മന അഗ്രഹാര നിവാസികൾ കുടിലിലാണെങ്കിലും സമാധാനത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ 12 -ാം തിയതി മുന്‍ മന്ത്രിയും ബിജെപി കര്‍ണ്ണാടക ജനറല്‍ സെക്രട്ടറിയും മഹാദേവ്പുര എംഎൽഎയുമായ അരവിന്ദ് ലിംബാവാലി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തു. ആ വീഡിയോയില്‍ ബംഗളൂരൂ നഗരത്തിനത്തുള്ള കരിയമ്മന അഗ്രഹാരത്തിന് സമീപം നാളുകളായി താമസിക്കുന്നവരുടെ കുടിലുകളായിരുന്നു ചിത്രീകരിച്ചിരുന്നത്. അനധികൃതമായി കുടില്‍ കെട്ടി താമസിക്കുന്ന ബംഗ്ലാദേശികളാണ് ഇവരെന്ന് വീഡിയോ ആരോപിക്കുന്നു. എന്നാല്‍ ഈ കുടിലുകളില്‍ വൈദ്യുതിയും ശുദ്ധജല വിതരണവും കേബിള്‍ കണക്ഷനും മറ്റും ഉണ്ടെന്നും വിശദീകരിക്കുന്നു. പണ്ടെന്നോ ബംഗ്ലാശില്‍ നിന്നും കുടിയേറിയവരാണിവരെന്നും വീഡിയോ വിശദീകരിക്കുന്നു. ഇതേ തുടര്‍ന്ന് ചേരി നിര്‍മ്മാര്‍ജ്ജനത്തിന് പൊലീസിനെ ചുമതലപ്പെടുത്തിയതായും എംഎല്‍എ ട്വിറ്റ് ചെയ്തു.
IndiaJan 17, 2020, 10:49 AM IST
പാകിസ്ഥാനിൽ നിന്നെത്തിയ 'കുടിയേറ്റക്കാരി' രാജസ്ഥാനിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി
രാജസ്ഥാനിലെ നട്വാരയിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനെരുങ്ങി പാക് വംശജ നീത സോധ. ഈ അടുത്ത കാലത്താണ് നീത സോധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. ഭർത്താവിന്റെ പിതാവിന്റെ പാത പിന്തുണടർന്നാണ് താൻ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് നീത സോധ പറയുന്നു.
KeralaDec 27, 2019, 3:23 PM IST
കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങുന്നതായുള്ള 'ദ ഹിന്ദു' പത്രത്തിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികള്‍ നിര്‍ത്തിവച്ചതായും ഓഫീസ് അറിയിച്ചു.
IndiaDec 24, 2019, 6:28 AM IST
അനധികൃത കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രങ്ങളുമായി കർണാടകം; ആദ്യകേന്ദ്രം സെണ്ടിക്കൊപ്പയിൽ
കമ്പിവേലിയുളള ചുറ്റുമതിൽ, അടുക്കളയും കുളിമുറിയുമുളള 15 മുറികൾ, രണ്ട് നിരീക്ഷണ ടവറുകൾ.,സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റിക്കഴിഞ്ഞു.