Asianet News MalayalamAsianet News Malayalam
31 results for "

Impersonation

"
impersonation attempt in the name of thiruvambadi MLA Linto Joseph case against oneimpersonation attempt in the name of thiruvambadi MLA Linto Joseph case against one

തിരുവമ്പാടി എംഎല്‍എയുടെ പേരില്‍ ആള്‍മാറാട്ടം; ഒരാള്‍ക്കെതിരെ കേസ്

കുടുംബശ്രീയുടെ മലപ്പുറം ഓഫീസിലേക്ക്  എംഎൽഎ യെന്ന് പറഞ്ഞു ഫോൺ ചെയ്ത് ജോലിക്ക് ശുപാർശ ചെയ്തെന്നാണ് പരാതി.

crime Oct 17, 2021, 11:21 PM IST

dubai expat faces trial for forging documents to impersonate as a doctordubai expat faces trial for forging documents to impersonate as a doctor

ഡോക്ടറുടെ രേഖകളില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച് ബാങ്കില്‍ നല്‍കി; പ്രവാസി പിടിയില്‍

ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ട പ്രവാസിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 42 വയസുകാരനായ ഇയാള്‍ ദുബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ രേഖകളുണ്ടാക്കിയത്. ഡോക്ടറുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനും അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ നിന്ന് 80,000 ദിര്‍ഹം മോഷ്‍ടിക്കാനുമായിരുന്നു പദ്ധതി.

pravasam Sep 22, 2021, 1:15 PM IST

Scammers can ban you from Instagram in exchange for moneyScammers can ban you from Instagram in exchange for money

ഇന്‍സ്റ്റഗ്രാമില്‍ സജീവമായവര്‍ ജാഗ്രതേ; നിങ്ങളുടെ അക്കൗണ്ട് അടിച്ചുകളയാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവം.!

അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് 3500 മുതല്‍ 4000 ഡോളര്‍ വരെ ഫീസായി അവര്‍ ഈടാക്കുന്നു. നിരവധിയാളുകള്‍ ഇത്തരം സേവനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍. വിദ്വേഷം തീര്‍ക്കുന്നതിനും ബിസിനസ് എതിര്‍പ്പുകളുമാണ് പലരെയും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതത്രേ. 

Web Aug 7, 2021, 8:41 AM IST

sessy xavier who impersonate as advocates in alappuzha went absconding in march month says policesessy xavier who impersonate as advocates in alappuzha went absconding in march month says police

അഭിഭാഷകയെന്ന് തട്ടിപ്പ് നടത്തിയ സെസി സേവ്യര്‍ മാര്‍ച്ച് മാസത്തില്‍ തന്നെ ഒളിവില്‍ പോയെന്ന് പൊലീസ്

കഴിഞ്ഞ ദിവസം ആള്‍മാറാട്ടം വാര്‍ത്തയായതോടെ സെസി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ ടവർ ലൊക്കേഷൻ തിരഞ്ഞുള്ള അന്വേഷണം അസാധ്യമായെന്ന് പൊലീസ്

Chuttuvattom Jul 21, 2021, 4:11 PM IST

Impersonation at Cochin Shipyard afgan native arrested from KolkataImpersonation at Cochin Shipyard afgan native arrested from Kolkata

കൊച്ചിൻ ഷി‌പ്പ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച; അഫ്ഗാൻ സ്വദേശി ആൾമാറാട്ടം നടത്തി ജോലി ചെയ്തു, പിടിയിൽ

അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി  എത്തിയത്

Kerala Jul 21, 2021, 12:42 PM IST

impersonation fraud by keralite in delhi crores of rupees were laundered under the guise of a foreign ministry officialimpersonation fraud by keralite in delhi crores of rupees were laundered under the guise of a foreign ministry official

ദില്ലിയിൽ മലയാളിയുടെ വമ്പൻ തട്ടിപ്പ്; വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിയത് കോടികൾ

കാസർകോട് സ്വദേശി സിദ്ദിഖ് അബ്ദുൾ റഹ്മാനാണ് പിടിയിലായത്. ജോലി വാഗ്ദാനം ഉൾപ്പടെ നൽകി മലയാളികളിൽ നിന്നടക്കം പത്തു കോടിയിലേറെ രൂപ തട്ടിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി സത്യസുന്ദരം അറിയിച്ചു.

India Jul 9, 2021, 5:43 PM IST

Impersonation in the MBBS exam Teachers at Azizia Medical College will be questionedImpersonation in the MBBS exam Teachers at Azizia Medical College will be questioned

എംബിബിഎസ് പരീക്ഷയിലെ ആള്‍മാറാട്ടം: അസീസിയ മെഡിക്കല്‍ കോളേജിലെ അധ്യാപകരെ ചോദ്യം ചെയ്യാൻ പൊലീസ്

അസീസിയ മെഡിക്കല്‍ കോളജിലെ എംബിബിഎസ് പരീക്ഷാ ആള്‍മാറാട്ട കേസില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനം. ആള്‍മാറാട്ടം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസിനുളളില്‍ നിന്നും സഹായം കിട്ടിയെന്ന അനുമാനത്തില്‍ അധ്യാപകരെയടക്കം ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

crime May 27, 2021, 11:34 PM IST

street vendor arrested for faking as doctor and treating covid patients in nagpurstreet vendor arrested for faking as doctor and treating covid patients in nagpur

ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് രോഗികളെ ചികിത്സിച്ച വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍

ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്‍റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പ്. ചികിത്സയില്‍ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്

crime May 9, 2021, 3:16 PM IST

Fake document and impersonation at police head quarters case against SIFake document and impersonation at police head quarters case against SI

പൊലീസ് ആസ്ഥാനത്ത് വ്യാജരേഖയും ആൾമാറാട്ടവും; ആംഡ് പൊലീസ് എസ് ഐ ജേക്കബ് സൈമനെതിരെ കേസെടുത്തു

എസ്ഐയുടെ വീട്ടിൽ നിന്ന് ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജസീലും രേഖകളും കണ്ടെത്തി. ഡിവൈഎസ്പിയുടെ യൂണിഫോമും കണ്ടെത്തി

Kerala Mar 7, 2021, 12:07 PM IST

Impersonation in ksrtc bus service three suspendedImpersonation in ksrtc bus service three suspended

കെഎസ്ആർടിസി ബസില്‍ ആള്‍മാറാട്ടം നടത്തി സര്‍വ്വീസ് നടത്തിയ സംഭവം: മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി ബസില്‍ ആള്‍മാറാട്ടം നടത്തി സര്‍വ്വീസ് നടത്തിയ സംഭവത്തില്‍ മൂന്ന്  ജീവനക്കാരെ സസ്പന്‍ഡ് ചെയ്തു. 

Kerala Feb 1, 2021, 6:44 PM IST

IIT JEE Topper arrested for proxy fraud in assamIIT JEE Topper arrested for proxy fraud in assam

ഐഐടി പരീക്ഷയിൽ തട്ടിപ്പിലൂടെ 99.8% മാർക്കുവാങ്ങിയ വിദ്യാർത്ഥി അറസ്റ്റിൽ; കുടുങ്ങിയത് വീരവാദം പുറത്തുവന്നപ്പോൾ

കൂട്ടുകാരിൽ പലർക്കും നീൽ പഠിക്കാൻ വളരെ മോശമാണ് എന്ന സത്യം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവനു 99.8 % മാർക്ക് എൻട്രൻസ് പരീക്ഷയിൽ കിട്ടി എന്ന് കേട്ടപ്പോൾ പലരുടെയും കണ്ണുതള്ളി. 

Web Specials Oct 30, 2020, 10:36 AM IST

Man arrested for impersonation in alappuzhaMan arrested for impersonation in alappuzha

ആലപ്പുഴയില്‍ ആൾമാറാട്ടം നടത്തി താമസിച്ചയാള്‍ പിടിയില്‍

ക്ഷേത്രത്തിലെ പൂജാരി എന്ന വ്യാജേന ഇയാൾ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ്.

Kerala Sep 26, 2020, 5:51 PM IST

Film producer Nutan Naidu  and 8 others held for attacking dalit youthFilm producer Nutan Naidu  and 8 others held for attacking dalit youth

വീട്ടുജോലിക്കാരനായ ദളിത് യുവാവിനെ ആക്രമിച്ചു; സിനിമാ നിര്‍മ്മാതാവും ഭാര്യയും അടക്കം 8 പേര്‍ അറസ്റ്റില്‍

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഓഗസ്റ്റ് 28നായിരുന്നു വീട്ടുജോലിക്കാരനെതിരായ അതിക്രമം

crime Sep 6, 2020, 1:49 PM IST

Impersonation during covid defense ComplaintImpersonation during covid defense Complaint

കോഴിക്കോട്ട് കൊവിഡ് പ്രതിരോധത്തിനിടെ ആള്‍മാറാട്ടം; പൊലീസില്‍ പരാതി

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയതായി പരാതി.

Chuttuvattom May 14, 2020, 8:58 PM IST

tamil nadu neet scam nta submits thumb impressions of mbbs students to cb cidtamil nadu neet scam nta submits thumb impressions of mbbs students to cb cid

നീറ്റ് തട്ടിപ്പ്: തമിഴ്‍നാട്ടിലെ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ വിരലടയാളം പരിശോധിക്കും

പരീക്ഷ നടക്കുന്ന വേളയില്‍ വിദ്യാര്‍ത്ഥികളുടെ വിരലടയാളം പരിശോധിച്ചിരുന്നോ എന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

India Oct 25, 2019, 7:41 PM IST