Inaugurated
(Search results - 88)KeralaJan 21, 2021, 4:44 PM IST
നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് 28 ന് ഉദ്ഘാടനം ചെയ്യും
ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ ആലപ്പുഴ ബീച്ചിനരികിലൂടെ യാത്ര ചെയ്യാന്‍ കഴിയും.
ChuttuvattomJan 9, 2021, 4:00 PM IST
' കുരുക്കഴിച്ച്, ശ്വാസം വിട്ട് കൊച്ചി '; സന്തോഷ സമയമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്
അടുത്തകാലത്തായി കേരളമേറെ കേട്ടത് കൊച്ചിയിലെ പാലങ്ങളെക്കുറിച്ചാണ്. പണിയുന്നു പൊളിക്കുന്നു. വീണ്ടും പണിയുന്നു. പണിത ചിലത് നാട്ടുകാര്‍ കേറി തുറക്കുന്നു. കേസ്, അറസ്റ്റ്, ജയില്‍, ട്രോള്‍... ആകെ ബഹളം. ദേ, എല്ലാറ്റിനും പുറകേ രണ്ട് പാലങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന സര്‍ക്കാരും. ജനസംഖ്യാ വര്‍ദ്ധനവും വാഹനപ്പെരുപ്പവും കൊച്ചിയെ വീര്‍പ്പ് മുട്ടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിനനുപാതികമായി അടിസ്ഥാന സൌകര്യ വികസനത്തിന് പക്ഷേ മാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ തെക്കന്‍ എറണാകുളത്തിന് ആശ്വാസമായി രണ്ട് പാലങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. വൈറ്റില മേല്‍പ്പാലവും കുണ്ടന്നൂര്‍ മേല്‍പ്പാലവും. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവുമാണ് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തത്.KeralaJan 2, 2021, 6:19 PM IST
ട്രാൻസ്ജെൻഡർ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ; നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു
ട്രാൻസ്ജെൻഡര്‍ സജ്ന ഷാജിയുടെ പുതിയ ഹോട്ടൽ കൊച്ചിയിൽ തുറന്നു.നടൻ ജയസൂര്യയാണ് ഉദ്ഘാടനം ചെയ്തത്. ലോക്ഡൗൺ കാലത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയ സജ്ന ഷാജിയെ മറ്റ് കച്ചവടക്കാർ തടഞ്ഞത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിരുന്നു.
KeralaDec 21, 2020, 9:57 AM IST
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്നതാണ് ഈ രണ്ട് മേൽപ്പാലങ്ങളും. 86.34 കോടി രൂപയുടേതാണ് വൈറ്റില മേല്‍പ്പാലം. 82.74 കോടി രൂപയ്ക്കാണ് കുണ്ടന്നൂർ മേല്‍പ്പാലം നിർമ്മാണം
IndiaNov 21, 2020, 6:05 PM IST
പുതിയ പാർലമെൻ്റ മന്ദിരം 2022-ൽ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള
ഭരണഘടന ദിനത്തിന്റെ ഭാഗമായി നവംബര്‍ 25, 26 തിയതകളിൽ സ്പീക്കര്‍മാരുടെ സമ്മേളനം വിളിക്കും.
ChuttuvattomNov 6, 2020, 4:39 PM IST
സംസ്കാര ചടങ്ങുകൾ തത്സമയം കാണാം; ശാന്തികവാടത്തിൽ ലൈവ് സ്ട്രീമിങ് മേയർ ഉദ്ഘാടനം ചെയ്തു
ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി ലോകത്തെ ഏത് കോണിലിരുന്നും കാണാം. സംസ്കാരച്ചടങ്ങളുടെ തത്സമയസംപ്രേക്ഷണത്തിനുള്ള സംവിധാനം മേയർ ഉദ്ഘാടനം ചെയ്തു
KeralaNov 1, 2020, 10:49 PM IST
കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഇനി ഒരു കുടക്കീഴിൽ; മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തുടക്കം
യാത്രക്കാരുടെ സൗകര്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസരണം യാത്രാ ഉപാധി ഒരുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം എന്ന് എംടിഎ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
Kerala LotteriesNov 1, 2020, 4:10 PM IST
എല്ലാ മാസവും കോടിപതികള്‍, ഒന്നാം സമ്മാനം ഒരുകോടി വീതം അഞ്ച് പേര്‍ക്ക്, 'ഭാഗ്യമിത്ര' ടിക്കറ്റ് പ്രകാശനം ചെയ്തു
അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യുടെ ആദ്യ ടിക്കറ്റ് പ്രകാശനം ചെയ്തു. ടിക്കറ്റ് പ്രകാശനവും പുതിയ സോഫ്റ്റ്വെയർ , വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് നിർവ്വഹിച്ചു.
ChuttuvattomOct 26, 2020, 12:12 AM IST
പത്തുവര്‍ഷത്തെ കാത്തിരിപ്പ്; എംജി കോളനിയിലേക്കുള്ള നടപ്പാലം യാതാര്‍ത്ഥ്യമായി
പത്തുവര്‍ഷമായി കിലോമീറ്ററുകള്‍ വളഞ്ഞ് ചുറ്റിയാണ് എംജി കോളനിയില്‍നിന്നും പലരും മൂന്നാറിലെത്തിയിരുന്നത്.
KeralaOct 15, 2020, 12:56 PM IST
തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി, കൊവിഡ് പ്രതിരോധത്തിൽ നിർണായകം
മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമായത്. ആദ്യഘട്ടത്തില്‍ കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട് . ഗവേഷണവും നടത്തും.
IndiaOct 13, 2020, 11:46 AM IST
അടല്‍ ടണലിന് സോണിയ ഗാന്ധി തറക്കല്ലിട്ടതിന്റെ ഫലകം എവിടെ?; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
ജൂണ്‍ 2010നാണ് അന്നത്തെ യുപിഎ ചെയര്‍ പേഴ്സണായിരുന്ന സോണിയ ഗാന്ധി റോഹ്തംങ്ങിലെ തുരങ്കത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഉദ്ഘാടനം ചെയ്തത്.
KeralaOct 5, 2020, 1:36 PM IST
കോഴിക്കോട് - വയനാട് തുരങ്കപാതയുടെ ഔപചാരിക നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
വയനാട് ചുരത്തിലെ കാലങ്ങളായുളള ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ ഔപചാരിക നിര്‍മാണോദ്ഘാടനമാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
KeralaOct 3, 2020, 5:03 PM IST
അടിമുടി മാറി കൂടുതൽ പൊതുവിദ്യാലയങ്ങൾ, നവീകരിച്ച 90 സ്കൂളുകൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് അടിമുടി മാറി കൂടുതൽ പൊതുവിദ്യാലയങ്ങൾ. നവീകരിച്ച 90 സ്കൂളുകളുടേയും ഉദ്ഘാടനവും 54 പുതിയ സ്കൂൾ കെട്ടിടങ്ങളുടെയും ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു
IndiaOct 3, 2020, 10:49 AM IST
രാജ്യത്തിന് അഭിമാന നിമിഷം; അടൽ തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഹിമാലയൻ മലനിരകളെ തുരന്ന് നിർമ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നേരിട്ട് നിർവ്വഹിച്ചത്. 3,086 കോടി രൂപ ചെലവഴിച്ചാണ് അടൽ തുരങ്കം നിർമ്മാണം പൂർത്തിയാക്കിയത്.
CareerSep 16, 2020, 1:36 PM IST
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ; മുന്നൊരുക്കങ്ങളില്ലാതെയെന്ന് വിമർശനം
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ തുടങ്ങുന്ന സര്‍വകലാശാല ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി മുതല്‍ ഈ സര്‍വകലാശാലകളിലെ വിദൂരവിദ്യഭ്യാസ കേന്ദ്രങ്ങളില്‍ അഡ്മിഷന് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു.