India China Face Off

(Search results - 26)

nirupama rao speaks about india china face off

Video Icon

program7, Jul 2020, 7:47 PM

യുദ്ധം വേണോ സമാധാനം വേണോ? ചൈന എന്തുകൊണ്ട് വെട്ടിപ്പിടിക്കൽ നയം സ്വീകരിക്കുന്നു? നിരുപമ റാവു പറയുന്നു

യുദ്ധം വേണോ സമാധാനം വേണോ? ചൈന എന്തുകൊണ്ട് വെട്ടിപ്പിടിക്കൽ നയം സ്വീകരിക്കുന്നു. മുൻ വിദേശകാര്യസെക്രട്ടറിയും ചൈനയിലെ മുൻ അംബാസഡറുമായ നിരുപമ റാവു പ്രതികരിക്കുന്നു.

• India3, Jul 2020, 11:07 AM

അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി ലഡാക്കില്‍

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇന്ന് രാവിലെ തന്നെ ലേയിലെത്തിയ പ്രധാനമന്ത്രി ലേയിലെ സൈനികരെ സന്ദര്‍ശിച്ചു. പിന്നീട് ലേയില്‍ നിന്ന് പ്രധാനമന്ത്രി നിമുവിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള നിമു ഇന്ത്യയുടെ പ്രധാന ഫോര്‍വേഡ് ബെയ്സാണ്. അവിടെ നിന്നാണ് പ്രധാനമന്ത്രി ലാഡിക്കിലേക്ക തിരിച്ചത്.

നിമുവില്‍ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു.  ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളും അതേ തുടര്‍ന്നുള്ള ചര്‍ച്ചകളും നടക്കുന്നതിനിടെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് മോദിയുടെ അതിര്‍ത്തി സന്ദര്‍ശനം.  സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പം പങ്കെടുക്കുന്ന സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഘര്‍ഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും പ്രധാനമന്ത്രി സൈനികരെ സന്ദര്‍ശിക്കുക.

modi in ladakh

Video Icon

India3, Jul 2020, 10:31 AM

സേനയ്ക്ക് ആത്മവിശ്വാസം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍, സ്ഥിതി നേരിട്ട് വിലയിരുത്തും

അതിര്‍ത്തി സംഘര്‍ഷത്തിനിടെ അതീവരഹസ്യമായി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി. സംയുക്ത സൈനികമേധാവിക്കൊപ്പമെത്തിയ പ്രധാനമന്ത്രി അതിര്‍ത്തിയിലെ സ്ഥിതി നേരില്‍ വിലയിരുത്തും.

• india china
Video Icon

India3, Jul 2020, 9:33 AM

പൂര്‍ണ്ണ പിന്മാറ്റം ഇപ്പോഴില്ലെന്ന് ചൈന, സംയുക്ത സൈനിക മേധാവി ഇന്ന് ലഡാക്കില്‍

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംയുക്ത സൈനികമേധാവി ജനറല്‍ വിപിന്‍ റാവത്ത് ഇന്ന് അതിര്‍ത്തിയില്‍ ലഡാക്കിലേക്ക് പോകും. സൈനിക സാന്നിധ്യത്തില്‍ നേരിയ കുറവ് വരുത്തിയ ചൈന പൂര്‍ണ്ണമായും പിന്മാറില്ലെന്ന നിലപാടിലാണ്.

രാജ്യത്ത് ടിക് ടോക്കും ഹലോയുമടക്കം 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഉയരുന്ന വലിയ  സംശയങ്ങളിലൊന്ന് ഇത് ചൈനീസ് നിർമിത ഫോണുകൾക്കും ബാധകമാകുമോ എന്നാണ്.

Video Icon

Explainer2, Jul 2020, 7:53 PM

ആപ്പുകൾക്ക് പിന്നാലെ ചൈനീസ് ഫോണുകൾക്കും പണി കിട്ടുമോ?

രാജ്യത്ത് ടിക് ടോക്കും ഹലോയുമടക്കം 59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഉയരുന്ന വലിയ  സംശയങ്ങളിലൊന്ന് ഇത് ചൈനീസ് നിർമിത ഫോണുകൾക്കും ബാധകമാകുമോ എന്നാണ്.

Uighur

Web Specials2, Jul 2020, 2:07 PM

ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് അമേരിക്ക, നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമെന്ന് ആരോപണം

സിന്‍ജിയാങ്ങിലെ ഒരു കമ്പനിയുടേതാണ് ഈ ഉത്പന്നങ്ങള്‍. ഏജന്‍സി പറയുന്നത് ഇവിടെ നിര്‍ബന്ധിത ബാലവേലയും മനുഷ്യാവകാശലംഘനവും നടക്കുന്നുണ്ട് എന്നാണ്.

India China Thumb 2

India26, Jun 2020, 1:53 PM

അതിർത്തിയിൽ ഇന്ത്യ കര, വ്യോമ സേനാ സംയുക്ത അഭ്യാസത്തിന് തയ്യാർ: സ്ഥിതി വീണ്ടും സങ്കീർണം

കരസേനാമേധാവി ജനറൽ എം എം നരവനെ അതിർത്തിയിലെ തയ്യാറെടുപ്പുകളെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. അതേസമയം, ഇരുസൈന്യങ്ങളുടെയും പിൻമാറ്റത്തിനുള്ള ധാരണ നടപ്പാകാൻ ...

india china face off china came with exact purpose

Video Icon

News hour23, Jun 2020, 10:09 PM

'ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ ചൈനയ്ക്കകത്ത് തന്നെ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്': ശങ്കര്‍ അയ്യര്‍

1962 മുതല്‍ എപ്പോഴും ചൈന അതിര്‍ത്തി കടന്ന് വരാന്‍ ശ്രമിക്കുന്നുണ്ടെന്നും തക്കതായ മറുപടി ഇന്ത്യ കൊടുക്കാറുണ്ടെന്നും മേജര്‍ ജന.ജേക്കബ് തരകന്‍. എന്നാല്‍ ഇത്തവണ ചൈന വന്നത് പൂര്‍ണമായ തയ്യാറെടുപ്പോടെയാണ്. അതേസമയം, തോക്കുകളും പീരങ്കിയും ഉപയോഗിച്ച് യുദ്ധം ചെയ്യാന്‍ ചൈനയ്ക്ക് സാധിക്കുന്നില്ല എന്നുള്ളത് അവരുടെ ദൗര്‍ബല്യമാണെന്ന് മുന്‍ അംബാസഡര്‍ ശങ്കര്‍ അയ്യര്‍ ന്യൂസ് അവറില്‍ പറഞ്ഞു.

ചൈനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യക്ക് ഡെപ്യൂട്ടി കലക്​ടർ തസ്​തികയിൽ നിയമനം നൽകുമെന്ന് തെലങ്കാന സർക്കാർ. മുഖ്യമന്ത്രി കെ  ചന്ദ്രശേഖർ റാവുവാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്.

Video Icon

Explainer23, Jun 2020, 4:55 PM

രാജ്യത്തിനായി ജീവൻ നൽകിയ കേണൽ സന്തോഷ് ബാബുവിന് ആദരവുമായി തെലങ്കാന സർക്കാർ

ചൈനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യക്ക് ഡെപ്യൂട്ടി കലക്​ടർ തസ്​തികയിൽ നിയമനം നൽകുമെന്ന് തെലങ്കാന സർക്കാർ. മുഖ്യമന്ത്രി കെ  ചന്ദ്രശേഖർ റാവുവാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്.

മോദി അധികാരത്തിൽ വന്നശേഷം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ അളവ് വളരെയധികം  വർധിച്ചതായി സിപിഎം നേതാവ് എംബി രാജേഷ്. ഇതിനെയെല്ലാം രാജ്യദ്രോഹത്തിന്റെ പരിധിയിൽ പെടുത്തുമോ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചോദിച്ചു.

Video Icon

News hour21, Jun 2020, 10:32 PM

'സൈനികരുടെ വീരമൃത്യുവിന് വിലയില്ലാതാക്കി മാറ്റിയത് ആരാണ്?'; ചോദ്യങ്ങളുമായി എംബി രാജേഷ്

മോദി അധികാരത്തിൽ വന്നശേഷം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിന്റെ അളവ് വളരെയധികം  വർധിച്ചതായി സിപിഎം നേതാവ് എംബി രാജേഷ്. ഇതിനെയെല്ലാം രാജ്യദ്രോഹത്തിന്റെ പരിധിയിൽ പെടുത്തുമോ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചോദിച്ചു.

പ്രതിപക്ഷം ഉന്നയിക്കുന്ന അനാവശ്യ സംശയങ്ങളാണ് പിന്നീട് ശത്രുരാജ്യത്തിന്റെ ആയുധങ്ങളായി മാറുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. രാജ്യത്തിൻറെ പ്രധാനമന്ത്രി കീഴടങ്ങി എന്നുപറഞ്ഞാൽ നമ്മുടെ രാജ്യവും രാജ്യത്തിൻറെ സൈന്യവും കീഴടങ്ങിയെന്നാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്നതെന്നും സന്ദീപ് വാര്യർ ചോദിച്ചു.

Video Icon

News hour21, Jun 2020, 10:08 PM

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം ഈ രാജ്യത്തിൻറെ പ്രധാമന്ത്രിയാണ്'

പ്രതിപക്ഷം ഉന്നയിക്കുന്ന അനാവശ്യ സംശയങ്ങളാണ് പിന്നീട് ശത്രുരാജ്യത്തിന്റെ ആയുധങ്ങളായി മാറുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. രാജ്യത്തിൻറെ പ്രധാനമന്ത്രി കീഴടങ്ങി എന്നുപറഞ്ഞാൽ നമ്മുടെ രാജ്യവും രാജ്യത്തിൻറെ സൈന്യവും കീഴടങ്ങിയെന്നാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്നതെന്നും സന്ദീപ് വാര്യർ ചോദിച്ചു.

അതിർത്തിയിൽ സംഭവിച്ചതെന്താണെന്നത് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ നമ്മുടെ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും എന്നാൽ അത് സമയവും സന്ദർഭവും എല്ലാം നോക്കിയാകണമെന്നും കരസേനാ മുൻ ഉപമേധാവി ലെഫ് ജനറൽ ശരത് ചന്ദ്. പ്രധാനമന്ത്രി നമ്മളോടൊരു പ്രസ്താവന നടത്തുമ്പോൾ അത്  ദൂരവ്യാപകമായ ഫലം സൃഷ്ടിക്കാൻ പോന്നതാണെന്ന ബോധ്യം അദ്ദേഹത്തിന് തീർച്ചയായും ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കരസേനാ മുൻ ഉപമേധാവി  കൂട്ടിച്ചേർത്തു.

Video Icon

News hour21, Jun 2020, 9:29 PM

ഇത് നമ്മുടെ പ്രധാനമന്ത്രിയെ കളിയാക്കാനുള്ള സമയമല്ലെന്ന് കരസേനാ മുൻ ഉപമേധാവി

അതിർത്തിയിൽ സംഭവിച്ചതെന്താണെന്നത് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ നമ്മുടെ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും എന്നാൽ അത് സമയവും സന്ദർഭവും എല്ലാം നോക്കിയാകണമെന്നും കരസേനാ മുൻ ഉപമേധാവി ലെഫ് ജനറൽ ശരത് ചന്ദ്. പ്രധാനമന്ത്രി നമ്മളോടൊരു പ്രസ്താവന നടത്തുമ്പോൾ അത്  ദൂരവ്യാപകമായ ഫലം സൃഷ്ടിക്കാൻ പോന്നതാണെന്ന ബോധ്യം അദ്ദേഹത്തിന് തീർച്ചയായും ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കരസേനാ മുൻ ഉപമേധാവി  കൂട്ടിച്ചേർത്തു.

pm modi holds all party meeting on india china face off

Video Icon

India19, Jun 2020, 4:17 PM

ആയുധമില്ലാതെയാണോ സൈനികര്‍ പോയതെന്ന കാര്യത്തില്‍ പ്രതിപക്ഷം വിശദീകരണം തേടും; സര്‍വകക്ഷി യോഗം വൈകിട്ട്

അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം അല്‍പസമയത്തിനുള്ളില്‍. ചൈനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 16 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് പ്രധാനമന്ത്രി യോഗത്തില്‍ വിളിച്ചിരിക്കുന്നത്. എഎപി, ആര്‍ജെഡി പാര്‍ട്ടികളെ വിളിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

• India19, Jun 2020, 3:00 PM

'ചൈനയെ ബഹിഷ്‌കരിക്കുക'; ഇന്ത്യയില്‍ തരംഗമായി ചൈനാ വിരുദ്ധവികാരം

ലഡാക്കിലെ ഗുല്‍വാന്‍ താഴ്വാര പിടിച്ചെടുക്കാനുള്ള ചൈനയുടെ ശ്രമത്തിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീര ജവാന്മാരെയായിരുന്നു. സൈനീകരുടെ വീരമൃത്യു ഇന്ത്യയിലൊട്ടാകെ ചൈനയ്ക്കെതിരായ വികാരമായി മാറി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് വിപണിയില്‍ ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രമന്ത്രിമാര്‍ വരെ ആഹ്വാനം ചെയ്തു. ചൈനീസ് മോബൈല്‍ ആപ്പുകള്‍ സ്വകാര്യവിവരങ്ങളടങ്ങിയ ഡാറ്റ ചോര്‍ത്തന്നുവെന്ന ആരോപണവും ശക്തമായി. 52 ചൈനീസ് മോബൈല്‍ ആപ്ലികേഷനുകള്‍ ഡാറ്റ ചോര്‍ത്തുന്നതില്‍ സജീവമാണെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറകേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍റ് കമ്മ്യൂണിക്കേഷന് നല്‍കിയ 417 കോടിയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയ വാര്‍ത്തകളും വന്നു. കാണാം ഇന്ത്യയിലെ ബോയ്ക്കോട്ട് ചൈനാ പ്രതിഷേധങ്ങള്‍.

• INDIA19, Jun 2020, 12:17 PM

വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരം; ചിത്രങ്ങള്‍ കാണാം

കൊവിഡ്19 എന്ന പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രോഗാണു ലോകം മുഴുവനും വ്യാപിച്ചത് ചൈനയിലെ വുഹാനില്‍ നിന്നാണ്. ലോകത്തെ മുഴുവനും നിശ്ചലമാക്കിയ വൈറസിന്‍റെ ഉറവിട കേന്ദ്രമായിരുന്നിട്ടും ചൈന സ്വന്തം അയല്‍രാജ്യങ്ങളെ അക്രമിക്കുന്ന സ്വഭാവത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരേ സമയം സ്വന്തം നിലയിലും അതേ സമയത്ത് തന്നെ വിധേയ രാജ്യങ്ങളായ പാകിസ്ഥാനെയും നേപ്പാളിനെയും ഉപയോഗിച്ചും ചൈന ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധത്തിലാണ്.

സ്വന്തമല്ലാത്ത ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വര സ്വന്തമാക്കിയാല്‍ ഭാവിയില്‍,  ഏഷ്യ, യൂറോപ് വന്‍കരകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പഴയ സില്‍ക്ക് റൂട്ടിലേക്കുള്ള ഇന്ത്യയുടെ നിരീക്ഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ചൈനയ്ക്കറിയാം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുല്‍വാന്‍ താഴ്വരയിലേക്ക് ചൈനയുടെ കൈയേറ്റം.

ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്‍മാരെയായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിച്ച കരാറുകളെ അനുസരിച്ച് ആയുധം ഉപയോഗിക്കാതെ ചൈനീസ് കടന്നുകയറ്റത്തെ തടയാന്‍ ചെന്ന ഇന്ത്യന്‍ സൈനീകരെ ചൈന നേരിട്ടത് കമ്പിവടികളും ആണിയും കൂര്‍ത്ത് കമ്പികള്‍ തറപ്പിച്ച വടികളും ബേസ്ബോള്‍ ബാറ്റും ഉപയോഗിച്ചായിരുന്നു. ഒരു ഏകാധിപത്യ രാജ്യത്തിന് മാത്രം കഴിയുന്ന തരത്തില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയ്ക്ക് നേരെ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ട ധീരജവന്‍മാര്‍ക്ക്, മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെയിലും രാജ്യം ഔദ്ധ്യോഗിക ബഹുമതികളോടെ യാത്രാമൊഴി ചൊല്ലി.