India Lockdown  

(Search results - 166)
 • undefined

  InternationalJun 15, 2021, 7:09 PM IST

  കൊവിഡ് 19 ; ലോകം രണ്ടാം തരംഗവും മറികടന്ന് തുടങ്ങിയെന്ന് കണക്കുകള്‍


  ലോകത്ത് ഇതുവരെയായി 17,70,86,088 പേര്‍ക്ക് കൊറോണാ രോഗാണിബാധയുണ്ടായതായി വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. ലോകത്ത് കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം തുടങ്ങിയത് മുതല്‍‌ ലോകത്തെ രോഗബാധിതരുടെ എണ്ണം തിടപ്പെടുത്തുന്ന അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തെ സൌജന്യ വെബ് സൈറ്റാണ് വേള്‍ഡോമീറ്റര്‍.  ലോകത്ത് ഇതുവരെയായി കോറോണാ രോഗബാധിതരായി 38,29,164 പേര്‍ മരിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 16,13,04,601 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് അമേരിക്കയിലാണ്. 3,43,35,268 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 6,15,235 പേര്‍ രോഗത്തിന് കീഴടങ്ങി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 29,570,881 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 377,061 മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്. മൂന്നാമതായി ബ്രീസിലാണ് ഏറ്റവും കൂടുതല്‍‌ രോഗബാധിതരുള്ളത്. 17,454,861 പേര്‍ക്ക് രോഗം ബാധിച്ച ബ്രസീലില്‍ പക്ഷേ ഏറ്റവും കൂടിയ രണ്ടാമത്തെ മരണ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 488,404 പേര്‍ ബ്രസീലില്‍ കൊറോണാ ബാധിതരായി മരിച്ചെന്ന് വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. 

 • <p>covid india</p>

  IndiaMay 8, 2021, 7:17 AM IST

  രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്ക് നാലുലക്ഷത്തിന് മുകളിൽ തന്നെ; 24 മണിക്കൂറിനകം 4187 മരണം

  ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളിൽ എത്തിയിരിക്കുന്നത്. 
   

 • undefined

  IndiaMay 8, 2021, 6:40 AM IST

  കേരളത്തിന് പുറമെ സമ്പൂർണമായും അടച്ചൂപൂട്ടി പതിനൊന്നിലധികം സംസ്ഥാനങ്ങൾ

  കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് 
  ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.

 • undefined

  Coronavirus IndiaApr 26, 2021, 1:00 PM IST

  കൊവിഡ് 19 രണ്ടാം തരംഗം; മുന്നറിയിപ്പുകള്‍ അവഗണിച്ചു, അതിവേഗം കുതിച്ച് കൊവിഡ്

  രാജ്യത്തെ പ്രതിദിന കൊവിഡ് വർദ്ധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. 2,812 പേരുടെ മരണവും രേഖപ്പെടുത്തി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തി നിരക്ക് വീണ്ടും താഴ്ന്നത് ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു. ഇതിനിടെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ടെക് ഭീമൻമാരായ ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. ഗൂഗിളും, ഗൂഗിൾ ജീവനക്കാരും ചേർന്ന് 135 കോടി രൂപയാണ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത്. ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നുവെന്നാണ് ഗൂഗിള്‍ സി ഇ ഒ സുന്ദർ പിച്ചൈ പറഞ്ഞത്. ഗിവ് ഇന്ത്യ, യൂണിസെഫ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവ വഴിയാകും ഫണ്ട് കൈമാറുക. ഇന്ത്യയുടെ അവസ്‌ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയും ട്വീറ്റ് ചെയ്തു. പ്രതിസന്ധി നേരിടുന്നതിൽ മൈക്രോസോഫ്റ്റ് അതിന്‍റെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും നദെല്ല അറിയിച്ചു. അതിനിടെ അമേരിക്ക, യുകെ, സൌദി അറേബ്യ, ജര്‍മ്മനി, സിംഗപൂര്‍  തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മെഡിക്കല്‍ ഓക്സിജനില്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കാമെന്ന് അറിയിച്ചു. 

 • undefined
  Video Icon

  IndiaApr 11, 2021, 4:45 PM IST

  'സ്പുട്നിക് വാക്സീന് 10 ദിവസത്തിനുള്ളില്‍ അനുമതി നല്‍കും:വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം

  വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം. റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നികിന് 10 ദിവസത്തിനുള്ളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയേക്കും. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയുമായുള്ള സഹകരണത്തില്‍ നിര്‍മ്മിക്കുന്ന സ്പുട്നിക് വാക്സീന് പ്രതിമാസം 850 മില്യണ്‍ ഡോസ് ഉത്പാദിപ്പിക്കാമെന്നാണ് അവകാശവാദം. 

 • রবিবারের  স্বাস্থ্য ভবনের করোনা বুলেটিন অনুযায়ী, রাজ্যে একদিনে হাসপাতাল থেকে সুস্থ হয়ে বাড়ি ফিরেছেন ২৬২ জন। তাই বাংলায় কোভিডজয়ীর সংখ্যা বেড়ে দাঁড়াল ৫৫৬,৩৭০ জন থেকে ৫৫৮,২৭৭ জন। সুস্থতার হার ৯৭.৫০ শতাংশ।

  HealthApr 6, 2021, 1:27 PM IST

  പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു; 'മിനി ലോക്ഡൗണുകള്‍' ആവശ്യപ്പെട്ട് വിദഗ്ധര്‍

  പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്താദ്യമായി ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. മഹാമാരിയെത്തി ഒരു വര്‍ഷം പിന്നിട്ടെങ്കിലും ആദ്യമായാണ് ഒറ്റ ദിവസത്തിനകം തന്നെ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. 

 • undefined

  INDIAJan 5, 2021, 2:39 PM IST

  വാക്സിനുകള്‍ തയ്യാറായി; പുറകേ വിവാദങ്ങളും, അതിനിടെ അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യവും


  ഒരു വര്‍ഷത്തിന് മേലെയായി ലോകത്തെ മുഴുവന്‍ മനുഷ്യരെയും പ്രതിസന്ധിയിലാക്കിയ കൊറോണാ രോഗാണുവിനെതിരെ ചില രാജ്യങ്ങള്‍ മരുന്നുകള്‍ കണ്ട് പിടിച്ചു. ഇവ മനുഷ്യരില്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ജനിതകമാറ്റം സംഭവിച്ച അതിതീവ്ര കൊറോണാ രോഗാണുവിന്‍റെ സാന്നിധ്യം ലോകത്ത് മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. ആദ്യം വാക്സിന്‍ കണ്ടെത്തിയ ബ്രിട്ടനില്‍ തന്നെയാണ് ആദ്യമായി അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യവും കണ്ടെത്തിയത്. ഇതോടെ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൌണിലേക്ക് നീങ്ങി. ബ്രിട്ടനില്‍ നിന്നെത്തിയ രണ്ട് വയസ്സുകാരിക്കുള്‍പ്പടെ ആറ് പേര്‍ക്കാണ് കേരളത്തില്‍ അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇതുവരെ 44 പേര്‍ക്കാണ് അതിതീവ്ര രോഗാണുവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനിടെ ഇന്ത്യയില്‍ പ്രയോഗാനുമതി ലഭിച്ച രണ്ട് പ്രതിരോധ വാക്സിന്‍ കമ്പനികളും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ചിത്രങ്ങള്‍ ഗെറ്റി. 

 • undefined

  GALLERYNov 17, 2020, 10:49 AM IST

  പിടിവിടാതെ കൊവിഡ് 19; വാക്സിനെത്തിയാലും ആശങ്കയൊഴിയില്ല

  കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 5,04,547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതൊടൊപ്പം 7,305 പേര്‍ക്ക് രോഗബാധയേ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണത്തിലും ജീവന്‍ നഷ്ടമായവരുടെ എണ്ണത്തിലും ഇപ്പോഴും യുഎസ് ആണ് മുന്നില്‍. യുഎസില്‍ ഇതുവരെയായി 1,15,38,057 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെയായി അമേരിക്കയില്‍ മാത്രം 2,52,651 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്. 88,74,172 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം മരണ സംഖ്യയില്‍ ഇന്ത്യ മൂന്നാമതാണ്. ഇതുവരെയായി 1,30,559 പേര്‍ക്കാണ് കൊവിഡ് ബാധയേ തുടര്‍ന്ന് ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലാകട്ടെ മരണ സംഖ്യയില്‍ ഇന്ത്യയ്ക്കും മുകളിലാണ്. 58,76,740 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 1,66,067 പേര്‍ക്ക് ബ്രസീലില്‍ ജീവന്‍ നഷ്ടമായി. 19 ലക്ഷത്തിന് മേലെയാണ് ഫ്രാന്‍സിലും റഷ്യയിലും രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. മരണ സംഖ്യയില്‍ അമേരിക്കയും ബ്രസീലും ഇന്ത്യയും കഴിഞ്ഞാല്‍ മറ്റ് രാജ്യങ്ങളിലെല്ലാം 50,000 ത്തിലും താഴെയാണ്. എന്നാല്‍ ഇന്നലെ മാത്രം യുഎസ് (739), ഫ്രാന്‍സ് (506), ഇറ്റലി (504) എന്നീ രാജ്യങ്ങളില്‍ 500 മുകളില്‍ മരണമാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഇന്ത്യയില്‍ 450 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

 • undefined

  IndiaSep 26, 2020, 4:15 PM IST

  കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 60 ലക്ഷത്തിലേക്ക്


  ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ കൊവിഡ് 19 രോഗാണുവ്യാപനം തടയുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇന്ത്യയുടെ അവസ്ഥയും മറ്റൊന്നല്ല. ലോകത്ത് ഇതുവരെയായി 3,27,92,505 പേര്‍ക്കാണാ രോഗാണുബാധയേറ്റത്. ഇതില്‍ 9,93,971 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2,41,90,598 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്കയിലാണ്. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയില്‍ തന്നെ. 72,44,184 പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം രോഗബാധയേറ്റത്. 2,08,440 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയ്ക്ക് തൊട്ട് പുറകില്‍ രണ്ടമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ ഇതുവരെയായി 59,08,748 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍, 93,440 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നാമതായി ബ്രസീലിലാണ് രോഗവ്യാപനമുള്ളത്. 46,92,579 പേര്‍ക്ക് രോഗാണുബാധയുണ്ടായപ്പോള്‍ 1,40,709 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

 • <p>manish sisodia</p>

  IndiaSep 23, 2020, 8:05 PM IST

  ശ്വാസതടസ്സം, കൊവിഡ് ബാധിതനായ മനീഷ് സിസോദിയയെ ഐസിയുവിലേക്ക് മാറ്റി

  ഈ മാസം 14-ാം തീയതി കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്നാണ് എൽഎൻജെപി ആശുപത്രിയിലാക്കിയത്.

 • <p>मुख्यमंत्री योगी आदित्यनाथ ने अधिकारियों को निर्देश दिए कि सूक्ष्म, लघु एवं मध्यम इकाइयों द्वारा निर्मित पीपीई किट, थ्री लेयर मास्क व अन्य वस्तुओं की खरीद राज्य सरकार के स्तर से की जाए। इससे प्रदेश में निर्मित इन वस्तुओं को प्रोत्साहन मिलेगा और रोजगार को भी बढ़ावा मिलेगा।<br />
&nbsp;</p>

  IndiaSep 14, 2020, 1:43 PM IST

  ലോക്ക്‌ഡൗൺ പലായനത്തില്‍ എത്ര തൊഴിലാളികള്‍ മരിച്ചു? അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

  ലോക്ക്‌ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയ പലരും പാതി വഴിയില്‍ മരിച്ചുവീണതിന്‍റെ നിരവധി വാര്‍ത്തകള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും പുറത്തുവന്നിരുന്നു.

 • undefined

  INDIASep 7, 2020, 12:31 PM IST

  കൊവിഡ് 19; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്


  കൊവിഡ് പ്രതിരോധത്തിനായി 2020 മാര്‍ച്ച് 24 -ാം തിയതിയാണ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗൺ പ്രഖ്യാപന വേളയില്‍ തന്നെ 'ഇതൊരു യുദ്ധ'മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആദ്യ ലോക്ഡൗണ്‍ 21 ദിവസമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനത്തില്‍ ശമനമില്ലാതായതോടെ പിന്നീട് ലോക്ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മാര്‍ച്ചിന് ശേഷം ആറ് മാസങ്ങള്‍ കടന്ന് പോയി. രാജ്യം അണ്‍ലോക് 4.0 ഘട്ടത്തിലേക്ക് കടന്നു. എന്നാല്‍ രാജ്യത്തെ രോഗവ്യാപനത്തില്‍ ശമനമൊന്നും ഇതുവരെ വന്നില്ലെന്ന് മാത്രമല്ല, ഇന്ത്യയിന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 വൈറസ് ബാധയേറ്റവരില്‍ രണ്ടാമത്തെ രാജ്യമാണ്. ഇന്ത്യയ്ക്ക് മുന്നില്‍ അമേരിക്കമാത്രമാണുള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഒരു കാര്യം ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള മരണങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ്. മരണസംഖ്യയില്‍ ലോകരാജ്യങ്ങള്‍ക്കിടെയില്‍ ഇന്ത്യ ഇന്ന് മൂന്നാമതാണ്. 

 • <p>Metro Thumb</p>

  IndiaSep 2, 2020, 7:26 PM IST

  സ്റ്റേഷനുകളിൽ മെട്രോ കൂടുതൽ നേരം നിർത്തും, പുതുക്കിയ മെട്രോ മാർഗനിർദേശങ്ങൾ ഇങ്ങനെ

  മാർച്ച് മുതൽ രാജ്യത്ത് മെട്രോ സർവീസുകൾ മുടങ്ങിക്കിടക്കുകയാണ്. സെപ്റ്റംബർ 7 മുതൽ മെട്രോ വീണ്ടും തുടങ്ങുമ്പോൾ പാലിക്കാൻ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കുകയാണ്. 

 • undefined

  IndiaAug 31, 2020, 11:54 AM IST

  കൊവിഡ് 19; മരണസംഖ്യയില്‍ മെക്സിക്കോയെ പിന്തള്ളി ഇന്ത്യ മൂന്നാമത്


  കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മെക്സിക്കോയെ പിന്തള്ളി മൂന്നാമതെത്തിയെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍. ലോകത്ത് പ്രതിദിന രോഗവ്യാപനത്തിലും ഇന്ന് ഇന്ത്യയാണ് മുന്നില്‍. ലോകത്ത് ഇതുവരെയായി ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് അമേരിക്കയിലാണ്. 1,87,224 പേരാണ് ഇതുവരെയായി യുഎസ്സില്‍ മരിച്ചത്. 61,73,236 പേര്‍ക്ക് യുഎസ്സില്‍ രോഗബാധ സ്ഥിരീകരിച്ചു. 38,62,311 പേര്‍ക്ക് രോഗബാധയേറ്റ ബ്രസീലാണ് മരണസംഖ്യയിലും രണ്ടാമതുള്ളത്. 1,20,896 പേര്‍ ബ്രസീലില്‍ കൊറോണാ വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചു. 36,19,169 പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റപ്പോള്‍ 64,617 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നാലാമതുള്ള റഷ്യയില്‍ 9,90,326 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ മരണനിരക്ക് വളരെ കുറവാണ്. 17,093 പേരാണ് റഷ്യയില്‍ ഇതുവരെയായി വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചത്. മരണസംഖ്യയില്‍ നാലാമതുള്ള മെക്സിക്കോയില്‍ 64,158 പേര്‍ മരിച്ചപ്പോള്‍ 5,95,841 പേര്‍ക്ക് രോഗബാധയേറ്റു.  

 • Jobs

  Money NewsAug 19, 2020, 2:41 AM IST

  രാജ്യത്ത് സ്ഥിരവേതനം ഉണ്ടായിരുന്ന 1.89 കോടി പേർക്ക് ഏപ്രിൽ മുതൽ ജോലി നഷ്ടമായെന്ന് കണക്ക്

  ഇതോടെ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇതുവരെ 1.89 കോടി പേർക്ക് മാസം തോറും കിട്ടിയിരുന്ന ശമ്പളവും ജോലിയും നഷ്ടമായി