India Vs New Zeland  

(Search results - 97)
  • kl rahul

    Cricket25, Apr 2020, 6:20 PM

    വിണ്ടുമൊരു അവസരം ലഭിച്ചാല്‍ ആ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് കെ എല്‍ രാഹുല്‍

    വീണ്ടും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ 2019 ഏകദിന ലോകകപ്പിലെ സെമിഫൈനല്‍ മത്സരഫലം മാറ്റിമറിക്കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. 2019 ഏകദിന ലോകകപ്പ് സെമിയല്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് തോറ്റതിനെക്കുറിച്ചായിരുന്നു ചാറ്റ് ഷോയില്‍ പങ്കെടുക്കവെ രാഹുലിന്റെ പരാമര്‍ശം.

  • Sanju-Kohli

    Cricket8, Apr 2020, 7:46 PM

    കരിയറിലെ ഏറ്റവും മികച്ച നേട്ടം ആ നിമിഷമായിരുന്നുവെന്ന് സഞ്ജു സാംസണ്‍

    ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച നിമിഷത്തെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ക്രീസിലിറങ്ങിയതാണ് കരിയറിലെ മികച്ച നിമിഷങ്ങളിലൊന്നെന്ന് സഞ്ജു പറഞ്ഞു.
     

  • Virat Kohli, India Cricket Team, Cricket

    Cricket27, Mar 2020, 5:02 PM

    അവിടെയൊന്നും ജയിക്കാതെ ടെസ്റ്റില്‍ ഇന്ത്യ എങ്ങനെ ഒന്നാം നമ്പറാവും: ചോദ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍

    ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്കിനെക്കുറിച്ച്  സംശങ്ങളുന്നയിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഓപ്പണിംഗ്
    ഇതിഹാസവുമായ വസീം ജാഫര്‍. ന്യൂസിലന്‍ഡ് പര്യടനത്തില്‍ എല്ലാ മേഖലയിലും മികച്ച താരങ്ങളുണ്ടായിട്ടും ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യസമ്പൂര്‍ണ തോല്‍വി വഴങ്ങിയത് തീര്‍ത്തും നിരാശാജനകമാണെന്ന് വസീം ജാഫര്‍ ഇന്ത്യാ ടുഡേയോട് പഞ്ഞു. 
     

  • pujara

    Cricket19, Mar 2020, 10:19 PM

    'ഞാന്‍ സെവാഗോ വാര്‍ണറോ അല്ല'; സ്ട്രൈക്ക് റൈറ്റ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പൂജാര

    ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അമിത പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തുവെന്ന ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ടെസ്റ്റ് ക്രിക്കറ്റില്‍ മതിയായ സമയമെടുത്ത് ബാറ്റ് ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും തനിക്ക് വീരേന്ദര്‍ സെവാഗിനെയോ ഡേവിഡ് വാര്‍ണറെയോ പോലെ ബാറ്റ് ചെയ്യാനാവില്ലെന്നും പൂജാര പറഞ്ഞു.

     

  • Ajinkya Rahane

    Cricket4, Mar 2020, 11:01 PM

    ക്രീസില്‍ വെറുതെ നില്‍ക്കാനാണെങ്കില്‍ സെക്യൂരിറ്റിയെ വിളിച്ചാല്‍ പോരെ; രഹാനെക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം

    ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ നിറം മങ്ങിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം സന്ദീപ് പാട്ടീല്‍. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്സുകളില്‍ നിന്നായി21.50 ശരാശരിയില്‍ 91 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്.

  • Indian Team Test

    Cricket3, Mar 2020, 6:34 PM

    ടീം ഇന്ത്യക്കും കോച്ച് രവി ശാസ്ത്രിക്കുമെതിരെ തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍

    ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്കും പരിശീലകന്‍ രവി ശാസ്ത്രിക്കുമെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീല്‍. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനൊത്ത പ്രകടനമല്ല ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്തതെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.

  • Kohli heads back to the pavilion after getting out for two runs

    Cricket3, Mar 2020, 5:20 PM

    30 കടന്നാല്‍ കാഴ്ച കുറയും; കോലിക്ക് ഉപദേശവുമായി മുന്‍ നായകന്‍

    ന്യൂസിലന്‍ഡ് പര്യടനത്തില്‍ ബാറ്റിംഗില്‍ ശോഭിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. പ്രായം 30 കടന്നാല്‍ റിഫ്ലെക്സുകളും കാഴ്ചശക്തിയും കുറയുമെന്നും ഇത് മറികടക്കാന്‍ കോലി കഠിന പരിശീലനം ചെയ്യണണമെന്നും കപില്‍ പറഞ്ഞു.

     

  • ভারতীয় দলের ছবি

    Cricket2, Mar 2020, 8:53 PM

    ന്യൂസിലന്‍ഡിനെതിരായ പരമ്പര നഷ്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്ഥാനം

    ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. ഒമ്പത് ടെസ്റ്റില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ 360 പോയന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 296 പോയന്റുമായി ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്.

  • Mohammed Shami

    Cricket2, Mar 2020, 7:40 PM

    സെക്കന്‍ഡ് ഇന്നിംഗ്സ് സ്റ്റാറായിട്ടും ഷമി മൂന്നോവര്‍ മാത്രമെറിയാനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ

    രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാനായി ന്യൂസിലന്‍ഡ് ക്രീസിലിറങ്ങിയപ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ എപ്പോഴും വീറോടെ പന്തെറിയാറുള്ള മുഹമ്മദ് ഷമിയുടെ സാന്നിധ്യമായിരുന്നു ആ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചത്.

  • Kohli heads back to the pavilion after getting out for two runs

    Cricket2, Mar 2020, 7:17 PM

    കോലിക്കെതിരെ വാളെടുക്കുന്നവരുടെ വായടപ്പിച്ച് പാക് മുന്‍ നായകന്‍

    ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് പാക് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. കോലിയുടെ ബാറ്റിംഗ് ടെക്നിക്കിനെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. സത്യത്തില്‍ ഇതൊക്കെ കേട്ടിട്ട് അത്ഭുതമാണ് തോന്നുന്നത്. 70 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തമാക്കിയ കളിക്കാരന്റെ ടെക്നിക്കിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്നും ഇന്‍സമാം പറഞ്ഞു.

     

  • Indian Team Test

    Cricket2, Mar 2020, 6:28 PM

    ആരെയും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തേണ്ട; യുവതാരത്തെ പിന്തുണച്ച് കോലി

     ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ വീണ്ടും പരാജയപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി. ഏതെങ്കിലും താരത്തെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ടീം എന്ന നിലയില്‍ മികച്ച പ്രകടനമല്ല ഇന്ത്യ കാഴ്ചവെച്ചതെന്നും മത്സരശേഷം കോലി പറഞ്ഞു.

  • Kohli

    Cricket2, Mar 2020, 5:27 PM

    എങ്ങനെയും വിക്കറ്റ് വീഴ്ത്താനായി ടീം ഇന്ത്യയുടെ കുതന്ത്രം; കോലിയെ ശാസിച്ച് അമ്പയര്‍

    ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 132 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ കിവീസ് ഓപ്പണര്‍മാര്‍ ബാറ്റ് വീശുന്നതിനിടെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താനായി അവസാനത്തെ അടവും പുറത്തെടുത്ത് ഇന്ത്യന്‍ ടീം. ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സിന്റെ നാലാം ഓവറിലായിരുന്നു സംഭവം.

  • Ian Smith

    Cricket29, Feb 2020, 8:31 PM

    എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളു; അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ സംഭവമാകും: ഇയാന്‍ സ്മിത്ത്

    ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാനായിട്ടില്ലെങ്കിലും ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്റേറ്ററുമായ ഇയാന്‍ സ്മിത്ത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ടെസ്റ്റില്‍ നിര്‍ണായക സമയത്ത് അലക്ഷ്യമായി ബാറ്റ് വീശി പന്ത് പുറത്തായി.

  • Virat Kohli-Tim Southee

    Cricket29, Feb 2020, 5:25 PM

    കിവീസ് ഇന്ത്യയെ ഒരു പാഠം പഠിപ്പിച്ചെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍

    ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. പന്ത് ഇരുവശത്തേക്കും തിരിയുന്ന സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന പാഠം ന്യൂസിലന്‍ഡ് ഇന്ത്യയെ പഠിപ്പിച്ചുവെന്ന് മൈക്കല്‍ വോണ്‍

  • undefined

    Cricket28, Feb 2020, 10:37 PM

    രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ?; നിര്‍ണായക നിര്‍ദേശവുമായി ഗംഭീര്‍

    ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. പിച്ച് പേസിനെ തുണക്കുന്നതോ സ്പിന്നിനെ തുണക്കുന്നതോ ആകട്ടെ, അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതി കോളത്തില്‍ പറഞ്ഞു.