Indian Embassy In Saudi  

(Search results - 9)
 • saudi

  pravasam2, Jan 2020, 5:29 PM IST

  സൗദിയിലെ ഇന്ത്യന്‍ എംബസിയിൽ യോഗ, സംസ്കൃതം ക്ലാസുകൾ തുടങ്ങുന്നു

  ഇന്ത്യൻ എംബസിയിൽ യോഗാ പരിശീലന, സംസ്കൃതം ഭാഷാപഠന ക്ലാസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. യോഗാപരിശീലനത്തിന്റെ നാലാം ഘട്ടമാണ് തുടങ്ങുന്നത്. വിവിധ ആസനങ്ങൾ, പ്രാണായാമം, ധ്യാനം, ശാരീരികോല്ലാസത്തിന് വേണ്ടിയുള്ള വിവിധ വിദ്യകൾ എന്നിവ ഇന്ത്യയിൽ നിന്നെത്തിയ പരിചയസമ്പന്നരായ യോഗ പരിശീലകർ പരിശീലിപ്പിക്കും. സംസ്കൃത ഭാഷാപഠന ക്ലാസുകളും ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ് നയിക്കുന്നത്. 

 • Riyadh Indian School

  pravasam13, Dec 2019, 10:51 AM IST

  വർണാഭമായി റിയാദ് ഇന്ത്യൻ സ്കൂളിന്റെ 35-ാം വാർഷികാഘോഷം

  ഇന്ത്യൻ എംബസിയുടെ കീഴിലുള്ള റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ 35-ാം വാർഷികം വർണാഭമായി ആഘോഷിച്ചു. റിയാദ് റൗദയിലെ ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്കൂൾ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്ഘാടനം ചെയ്തു. അംബാസഡറുടെ പത്നി ഫർഹ സഈദും ചടങ്ങിൽ അതിഥിയായി. സ്കൂൾ നിരീക്ഷകനും എംബസി ഡിഫൻസ് അറ്റാഷെയുമായ കേണൽ എസ്.എം. മനീഷ് നാഗ്പാൽ, സ്കൂൾ ഭരണസമിതി ചെയർമാൻ സഹാബ് ഹുസൈൻ, സമിതി അംഗങ്ങളായ സുൽത്താൻ മസ്ഹറുദ്ദീൻ, ഡോ. എം.എസ്. കവിത എനിവരും ചടങ്ങിൽ സംബന്ധിച്ചു. 

 • Constitution Day in Saudi

  pravasam27, Nov 2019, 11:37 PM IST

  സൗദിയില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ചു

  ഭരണഘടന നിലവില്‍ വന്ന നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ ദിനമായി ഇന്ത്യയിലും വിദേശത്തെ ഇന്ത്യന്‍ മിഷനുകളിലും ആചരിക്കുന്നതിന്റെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയിലും പരിപാടികള്‍ സംഘടിപ്പിച്ചു. സൗദി ശൂറ കൗണ്‍സില്‍ അംഗവും ഇന്ത്യ സൗദി അറേബ്യ പാര്‍ലിമെന്ററി സൗഹൃദ സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ ഹമൂദ് അല്‍ ഹര്‍ബി മുഖ്യാതിഥിയായി പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദത്തിന്റെ വളര്‍ച്ചയെയും പാര്‍ലിമെന്ററി സമിതികള്‍ തമ്മിലുള്ള സഹകരണത്തെയും കുറിച്ച് അല്‍ ഹര്‍ബി സംസാരിച്ചു. 

 • Indian Embassy Qatar

  pravasam11, Oct 2019, 12:29 AM IST

  ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സൗദി വിടാന്‍ അവസരമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ എംബസി

  നാട്ടിലേക്ക് മടങ്ങാന്‍ ഞായറാഴ്ച്ച മുതൽ യാത്രാ രേഖകൾ നൽകിത്തുടങ്ങുമെന്നായിരുന്നു പ്രചരിച്ച വാർത്ത

 • Indian crying in twitter

  pravasam3, Jun 2019, 2:46 PM IST

  സൗദിയില്‍ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഇന്ത്യക്കാരന്റെ ആരോപണത്തില്‍ വഴിത്തിരിവ്

  സൗദിയില്‍ ബീഫ് വിളമ്പാനും കഴിക്കാനും നിര്‍ബന്ധിക്കുവെന്നാരോപിച്ച് ഇന്ത്യക്കാരന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയ വിഷയത്തില്‍ വഴിത്തിരിവ്. ഇയാള്‍ക്ക് ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മറ്റേതെങ്കിലും ജോലി സംഘടിപ്പിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈല്‍ അജാസ് ഖാന്‍ അറിയിച്ചതായി മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 • Indian crying in twitter

  pravasam3, Jun 2019, 2:02 PM IST

  സൗദിയില്‍ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപണം; എംബസിയുടെ സഹായം തേടി ഇന്ത്യക്കാരന്‍

  സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യക്കാരന്‍.  മാണിക്ഛദ്ദോപദ്യായ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കരഞ്ഞുകൊണ്ടുള്ള ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പാചകക്കാരനായി സൗദിയിലെത്തിയ താന്‍, ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറയുന്നു.

 • labours in saudi2

  7, Aug 2016, 4:13 PM IST

  സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ പട്ടികയായി

  തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയവരില്‍ നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള 297  തൊഴിലാളികളുടെ പട്ടിക ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, സൗദി തൊഴില്‍ വകുപ്പിന് കൈമാറി. കൂടുതല്‍  തൊഴിലാളികളും സൗദിയില്‍  തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി കോണ്‍സുല്‍  ജനറല്‍ അഹമ്മദ് നൂര്‍ ശൈഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 • Indians Trapped in Saudi

  31, Jul 2016, 11:54 AM IST

  സൗദിയില്‍ ഭക്ഷണമില്ലാതെ 10,000 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു; ഇടപെട്ട് കേന്ദ്രം

  സൗദി അറേബ്യയില്‍ തൊഴില്‍ നഷ്‌ട്ടപ്പെട്ട് പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷണമില്ലാതെ കഴിയുന്നതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ഇവരെ സഹായിക്കാന്‍ 30 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹം മുന്‍കൈ എടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. സഹമന്ത്രി വി.കെ സിങിനെ സൗദിയിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരില്‍ 1200ഓളം പേര്‍ മലയാളികളാണ്.

 • Kerala House Boat

  3, Jun 2016, 2:06 AM IST

  എംബസിയുടെ പുതിയ നിര്‍ദ്ദേശം; സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുന്നു

  സൗദിയില്‍ നിന്നുള്ള ടൂറിസ്റ്റുകൾക്ക്‍ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥ കേരളത്തിന്‍റെ മണ്‍സുൺ ടൂറിസത്തെ തകര്‍ക്കുന്നതാണെന്ന് ആക്ഷേപം.കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്ന സൗദി സ്വദേശികള്‍ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.