Asianet News MalayalamAsianet News Malayalam
13 results for "

Indian Embassy Riyadh

"
Malayali social worker helps mentally ill and stranded indian expatriate in saudi arabiaMalayali social worker helps mentally ill and stranded indian expatriate in saudi arabia

മനോനില തെറ്റി തെരുവില്‍ അലഞ്ഞ പ്രവാസിക്ക് തുണയായി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍

ഇന്ത്യാക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ ഇന്ത്യൻ എംബസി (Indian Embassy) അഭയം നിഷേധിച്ച കൊൽക്കത്ത സ്വദേശിക്ക് മലയാളി ജീവകാരുണ്യ പ്രവർത്തകൻ (Malayali social worker) തുണയായി. മനോനില തെറ്റി റിയാദിലെ തെരുവിൽ അലഞ്ഞ അഷ്റഫ് എന്ന ബംഗാളി യുവാവിനാണ് ഒ.ഐ.സി.സി തൃശൂർ ജില്ലാ ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ സംരക്ഷണമൊരുക്കിയത്.

pravasam Nov 1, 2021, 10:14 AM IST

Indian independence day celebrated in Saudi ArabiaIndian independence day celebrated in Saudi Arabia

സൗദി അറേബ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യൻ മിഷന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച രാവിലെ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തിയതോടെ ആഘോഷത്തിന് തുടക്കമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. 

pravasam Aug 16, 2021, 11:45 AM IST

gulf malayali federation office bearers meet indian embassy officials in saudi arabiagulf malayali federation office bearers meet indian embassy officials in saudi arabia

പ്രവാസികളുടെ പ്രശ്നങ്ങളുന്നയിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ ഭാരവാഹികള്‍ എംബസി അധികൃതരുമായി കൂടിക്കാഴ്ച നടത്തി

സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന നിരവധി സാമൂഹിക വിഷയങ്ങളെ മുൻനിർത്തി ഗൾഫ് മലയാളി ഫെഡറേഷൻ, റിയാദിലെ ഇന്ത്യൻ എംബസി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. എംബസിയിലെ സാമൂഹിക ക്ഷേമവിഭാഗം മേധാവി എം.ആർ. സജീവിനെ സന്ദർശിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിനിധികളായ റാഫി പാങ്ങോട്, കെ.പി. ഹരികൃഷ്ണൻ എന്നിവരാണ് ചർച്ച നടത്തിയത്. 

pravasam Jun 8, 2021, 5:11 PM IST

united nurses association representatives visit indian embassy in Riyadhunited nurses association representatives visit indian embassy in Riyadh

യുണൈറ്റഡ് നഴ്‍സസ് അസോസിയേഷൻ പ്രതിനിധി സംഘം റിയാദിലെ ഇന്ത്യൻ എംബസിയിൽ സന്ദർശനം നടത്തി

സൗദിയിലെ ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദ്, എംബസി ഫസ്റ്റ് സെക്രട്ടറിയും സാമൂഹിക ക്ഷേമ വിഭാഗം മേധാവിയും ഹെഡ് ഓഫ് ചാൻസറിയുമായ എം.ആർ. സജീവ് എന്നിവരുമായി യുണൈറ്റഡ് നഴ്‍സസ് അസോസിയേഷൻ പ്രധിനിധികൾ കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഇന്ത്യൻ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം.

pravasam Apr 17, 2021, 6:07 PM IST

republic day celebrations at indian embassy riyadhrepublic day celebrations at indian embassy riyadh

റിയാദിലെ ഇന്ത്യൻ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യൻ റിപ്പബ്ലിക് ദിനം റിയാദിലെ ഇന്ത്യന്‍ എംബസി ആഘോഷിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികൾ പെങ്കടുത്തു. രാവിലെ ഒമ്പതിന് അംബാസഡർ ഡോ. ഔസാഫ് സഈദ് ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ പ്രസംഗം അംബാസഡർ വായിച്ചു. 

pravasam Jan 27, 2021, 11:57 PM IST

mortal remains of keralite expatriate brought to kerala from saudi arabia at the expense of indian embassymortal remains of keralite expatriate brought to kerala from saudi arabia at the expense of indian embassy

സ്‍പോണ്‍സര്‍ സഹകരിച്ചില്ല; പ്രവാസി മലയാളിയുടെ മൃതദേഹം എംബസിയുടെ ചെലവില്‍ നാട്ടിലെത്തിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനിൽകുമാർ ഗോപിനാഥൻ ആചാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. 22 വർഷമായി പ്രവാസം നയിക്കുകയായിരുന്ന അനിൽ കുമാർ നാലു വർഷമായി റിയാദിലെ ഒരു മെറ്റൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 

pravasam Oct 6, 2020, 7:22 PM IST

indian embassy warns against illegal money collection in saudi arabiaindian embassy warns against illegal money collection in saudi arabia

പ്രവാസികള്‍ ശ്രദ്ധിക്കുക; വ്യാജ പണപ്പിരിവിനെതിരെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്​

റിയാദ് ഇന്ത്യൻ എംബസിയുടെ പേരിൽ സമൂഹ മാധ്യമ, ഇമെയിൽ അക്കൗണ്ടുകൾ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാർ കരുതിയിരിക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

pravasam Oct 5, 2020, 11:02 PM IST

second batch of indians released from saudi prisons to be repatriated on 24thsecond batch of indians released from saudi prisons to be repatriated on 24th

ജയിൽ മോചിതരായ ഇന്ത്യന്‍ പ്രവാസികളെ 24ന് നാട്ടിലെത്തിക്കുമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

വിവിധ കേസുകളിൽ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മോചിതരാവുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നത്. ഇങ്ങനെ മോചിതരായവരുടെ ആദ്യ ബാച്ചായ 500 പേരെ ഇക്കഴിഞ്ഞ മെയ് മാസം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നു. 

pravasam Sep 20, 2020, 8:40 AM IST

indians in saudi deportation centres to be brought back soonindians in saudi deportation centres to be brought back soon

സൗദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരമൊരുങ്ങുന്നു

സൗദി അറേബ്യയിൽ നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീൽ) കഴിയുന്ന ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ അവസരമൊരുങ്ങുന്നു. അടുത്ത ആഴ്ചകളിലായി ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ്‌ വിവരം. ഇത് സംബന്ധമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും ഇന്ത്യൻ എംബസിയെയും സമീപിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഭാരവാഹികൾ പറഞ്ഞു. 

pravasam Sep 6, 2020, 8:55 AM IST

indian embassy in saudi arabia stops providing consular servicesindian embassy in saudi arabia stops providing consular services

സൗദിയിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനം നിർത്തിവെച്ചു

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ചു. തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെ റിയാദിലെ ഉമ്മുൽ ഹമാം, ബത്ഹ, ദമ്മാം, അൽഖോബാർ, ജുബൈൽ, ബുറൈദ, ഹാഇൽ എന്നിവിടങ്ങളിലുള്ള പാസ്‍പോർട്ട്, വിസ സർവീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചത്. 

pravasam Mar 16, 2020, 9:16 AM IST

documentary screening organised in indian embassy riyadhdocumentary screening organised in indian embassy riyadh

റിയാദ് ഇന്ത്യൻ എംബസിയിൽ ഡോക്യുമെന്ററി പ്രദർശനം

ആദ്യ മുഗൾ കാലഘട്ടത്തിൽ ഡൽഹിയിൽ നിർമിച്ച ചിത്രപ്രസിദ്ധമായ പൗരാണിക സ്മാരകത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് ഡിസ്കവറി ചാനൽ നിർമിച്ച് സംപ്രേഷണം ചെയ്ത ഡോക്യുമെന്റിറി, ‘ഹുമയൂൺ ശവകുടീരത്തിലെ രഹസ്യങ്ങൾ’ ഇന്ത്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിച്ചു. എംബസി സാംസ്കാരിക വിഭാഗമാണ് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി ആസ്ഥാനത്ത് പ്രദർശനം സംഘടിപ്പിച്ചത്. 

pravasam Feb 12, 2020, 3:00 PM IST

yoga and sanksrit classes to begin in indian embassy riyadhyoga and sanksrit classes to begin in indian embassy riyadh

സൗദിയിലെ ഇന്ത്യന്‍ എംബസിയിൽ യോഗ, സംസ്കൃതം ക്ലാസുകൾ തുടങ്ങുന്നു

ഇന്ത്യൻ എംബസിയിൽ യോഗാ പരിശീലന, സംസ്കൃതം ഭാഷാപഠന ക്ലാസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. യോഗാപരിശീലനത്തിന്റെ നാലാം ഘട്ടമാണ് തുടങ്ങുന്നത്. വിവിധ ആസനങ്ങൾ, പ്രാണായാമം, ധ്യാനം, ശാരീരികോല്ലാസത്തിന് വേണ്ടിയുള്ള വിവിധ വിദ്യകൾ എന്നിവ ഇന്ത്യയിൽ നിന്നെത്തിയ പരിചയസമ്പന്നരായ യോഗ പരിശീലകർ പരിശീലിപ്പിക്കും. സംസ്കൃത ഭാഷാപഠന ക്ലാസുകളും ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ് നയിക്കുന്നത്. 

pravasam Jan 2, 2020, 5:29 PM IST

film festival begins in indian embassy in saudi arabiafilm festival begins in indian embassy in saudi arabia

സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിൽ ചലച്ചിത്രോത്സവത്തിന് തുടക്കമായി

ഇന്ത്യൻ എംബസിയിൽ എട്ടാമത് ചലച്ചിത്രോത്സവത്തിന് തുടക്കമായി. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ കേന്ദ്രമന്ത്രിയും ജി-20 ഉച്ചകോടിയിലെ ഇന്ത്യൻ സന്ദേശവാഹകനുമായ സുരേഷ് പ്രഭു മുഖ്യാതിഥിയായി. അംബാസഡർ തെരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള എംബസിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. 

pravasam Dec 7, 2019, 10:16 AM IST