Indian Expat  

(Search results - 30)
 • Arrest

  pravasam17, Jul 2019, 8:05 PM IST

  കാലാവധി തീർന്ന ഭക്ഷ്യവസ്‌തുക്കൾ വിൽക്കാൻ വച്ചു: ഇന്ത്യാക്കാരന് പിഴയും നാടുകടത്തലും

  സ്ഥാപനത്തിന്റെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും, നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു

 • Passport Stamp

  pravasam12, Jul 2019, 5:34 PM IST

  36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത്

  വിവിധ നിയമലംഘനങ്ങളുടെ പേരില്‍  കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.

 • Jail

  pravasam21, Jun 2019, 11:31 PM IST

  യുഎഇയില്‍ മര്‍ദനമേറ്റ് ഇന്ത്യക്കാരി മരിച്ചു; മകനും ഭാര്യയും അറസ്റ്റില്‍

  കടുത്ത മര്‍ദനത്തെ തുടര്‍ന്ന് യുഎഇയില്‍ ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ മകനും ഭാര്യക്കുമെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 29കാരനായ മകന്റെയും 28കാരിയായ മരുമകളുടെയും നിരന്തര മര്‍ദനമേറ്റ് എല്ലുകളും വാരിയെല്ലും ഒടിയുകയും ആന്തരിക രക്തസ്രാവവും പൊള്ളലുകളുമേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്താണ് വൃദ്ധയായ മാതാവ് മരിച്ചത്. വലത്തേ കണ്ണിന്റെ കൃഷ്ണമണിയിലും ഇടത്തേ കണ്ണിലും വരെ ഇവര്‍ പരിക്കേല്‍പ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

 • UAE Dirham

  pravasam13, Jun 2019, 10:47 AM IST

  യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ ലോട്ടറി; വിവരമറിയിക്കാനാവാതെ അധികൃതര്‍

  യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് സമ്മാനം കോടികള്‍ സമ്മാനമടിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുള്ളൊരു വാര്‍ത്തയല്ല. മറുനാട്ടില്‍ കോടീശ്വരന്മാരായവരുടെ പട്ടികയില്‍ കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന്‍ കൂടിയെത്തി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന്  ഒന്നാം സമ്മാനം ലഭിച്ചത്.

 • Indian crying in twitter

  pravasam3, Jun 2019, 2:02 PM IST

  സൗദിയില്‍ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപണം; എംബസിയുടെ സഹായം തേടി ഇന്ത്യക്കാരന്‍

  സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യക്കാരന്‍.  മാണിക്ഛദ്ദോപദ്യായ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് കരഞ്ഞുകൊണ്ടുള്ള ഇയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പാചകക്കാരനായി സൗദിയിലെത്തിയ താന്‍, ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറയുന്നു.

 • pravasam2, Jun 2019, 2:56 PM IST

  യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യക്കാര്‍

  കഴിഞ്ഞ വര്‍ഷവും യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാരെന്ന് കണക്കുകള്‍. യുഎഇ കേന്ദ്രബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കപ്പെട്ട പണത്തിന്റെ 38.1 ശതമാവും ഇന്ത്യയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്. പ്രതികൂല തൊഴില്‍ സാഹചര്യങ്ങളിലും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടുകയാണെന്നാണ് കണക്കുകള്‍.

 • Muraleedharan on expat issues

  pravasam31, May 2019, 2:01 PM IST

  ആദ്യം മുന്നിലെത്തുന്നത് പ്രവാസികളുടെ യാത്രാപ്രശ്നങ്ങളെന്ന് വി മുരളീധരന്‍

  കേന്ദ്ര സഹമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ആദ്യമെത്തുന്നത് പെരുന്നാള്‍ കാലത്തെ പ്രവാസികളുടെ യാത്രാ പ്രശ്നമാണെന്ന് വി മുരളീധരന്‍. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 • oman search

  pravasam30, May 2019, 10:27 AM IST

  ഒമാനിൽ കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

  ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി സര്‍ദാര്‍ ഫസലിന്റെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന മകന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.  ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്ന സർദാർ ഫസൽ അഹമ്മദിനൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് കുടുംബം ഒമാനിലെത്തിയത്. ഇതോടെ ആകെ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

 • pravasam29, May 2019, 2:29 PM IST

  ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി സമ്മാനം

  ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും ഭാഗ്യം മലയാളിക്ക് തന്നെ. കോട്ടയം സ്വദേശി പി.ആര്‍ രതീഷ് കുമാറിനാണ് 0 ലക്ഷം ഡോളറിന്റെ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചത്.

 • Expat Rashid Hospital

  pravasam25, May 2019, 11:02 AM IST

  അഞ്ച് മാസമായി ദുബായില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളിയെ നാട്ടിലേക്ക് കൊണ്ടുപോയി

  ഹൃദയാഘാതത്തെ തുടർന്ന് അഞ്ച് മാസത്തോളമായി ദുബായ് റാഷിദ് ആശുപത്രിയില്‍ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശിയെ  തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി.

 • Expat victory celebrations

  pravasam24, May 2019, 10:49 AM IST

  ചരിത്രം മാറ്റിയെഴുതിയ വിജയം ആഘോഷിച്ച് പ്രവാസികളും; നിരാശയോടെ ഇടത് അനുകൂലികള്‍

  മധുരം വിളമ്പിയും ആര്‍പ്പുവിളിച്ചു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പ്രവാസികളും. മലയാളി പ്രവാസികളിലെ കോണ്‍ഗ്രസ്-ലീഗ് അനുഭാവികള്‍ കേരളത്തിലെ വിജയം ആഘോഷിച്ചപ്പോള്‍ ഫലമറിയാനായി ലീവെടുത്തവരില്‍ പലര്‍ക്കും നിരാശയായിരുന്നു ബാക്കി.

 • pravasam15, May 2019, 1:05 PM IST

  ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ സംവിധാനം

  ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്‍കെ) ഇതിനുള്ള സൗകര്യമുള്ളത്.

 • UAE Raffle

  pravasam4, May 2019, 11:15 AM IST

  യുഎഇയില്‍ ഇന്ത്യക്കാരന് 28 കോടി സമ്മാനം; വിവരമറിയിക്കാനാവാതെ അധികൃതര്‍

  യുഎഇയിലെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നത് പുതുമയുള്ള കാര്യമല്ല. ഏറ്റവുമൊടുവില്‍ വെള്ളിയാഴ്ച നറുക്കെടുത്ത അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം ലഭിച്ചതും മറ്റൊരു ഇന്ത്യന്‍ പ്രവാസിക്ക് തന്നെ. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ഷോജിത്ത് കെ.എസ് ആണ് ഒറ്റദിവസം കൊണ്ട് കോടീശ്വരനായത്. എന്നാല്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

 • death

  pravasam3, May 2019, 11:52 PM IST

  ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

  ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ മൂലം കഴിഞ്ഞ മൂന്നര വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

 • Juno Srivastava

  pravasam25, Apr 2019, 5:43 PM IST

  ദുബായില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയ ഇന്ത്യക്കാരന്‍ സ്ഫോടനത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു

  ശ്രീലങ്കയില്‍ കാണാതായ ഇന്ത്യക്കാരന്‍ സ്ഫോടനത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ദുബായില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ജൂണോ ശ്രീവാസ്തവയാണ് ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തില്‍ മരിച്ചത്. ഇക്കാര്യം ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചുവെന്ന് ദുബായ് കോണ്‍സുലേറ്റ് വ്യക്തമാക്കി.