Indian Schools  

(Search results - 11)
 • Dubai School Bus

  pravasam29, Jun 2020, 11:54 PM

  കൊവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് സ്കൂൾ ബസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികൾ

  കൊവിഡ് പ്രതിസന്ധി മൂലം ഒമാനില്‍ സ്കൂൾ ബസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസി  മലയാളികൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇന്ത്യൻ സ്കൂളുകളിൽ  അദ്ധ്യായനം  ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെ സ്കൂൾ ട്രാൻസ്‌പോർട്ടിങ് രംഗം പൂർണമായും നിലച്ചു കഴിഞ്ഞു.  നഷ്ടങ്ങളുമായി എത്ര കാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന  പ്രവാസി  മലയാളികൾ.

 • <p>indian school saudi</p>

  pravasam1, Jun 2020, 12:14 AM

  കൊവിഡ് 19: സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ജൂൺ 21 വരെ തുറക്കില്ല

  സ്കൂളുകൾ നടത്തുന്ന ഓൺലൈൻ ക്ലാസുകളിൽ ചേരാൻ ഫീസ് കുടിശ്ശികയുള്ള വിദ്യാർത്ഥികളെയും അനുവദിക്കുമെന്നു എംബസി അറിയിച്ചു. എന്നാൽ രക്ഷിതാക്കൾ ഇപ്പോൾ ട്യൂഷൻ ഫീസ് മാത്രം അടയ്ക്കണം.

 • undefined

  pravasam24, Apr 2020, 8:59 PM

  ഒമാനിലെ ഇന്ത്യൻ സ്കൂളുകള്‍ ഫീസ് ഇളവ് പ്രഖ്യാപിച്ചു

  കൊവിഡ് പ്രതിസന്ധിക്കിടയില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസമായി ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഫീസ് ഇളവ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ഇന്ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. രക്ഷിതാക്കള്‍ പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഡോയ ബേബി സാം സാമുവല്‍ വ്യക്തമാക്കി. 

 • Jeddah indian school

  pravasam20, Apr 2020, 9:42 PM

  സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസിളവ്; കുടിശികയുള്ളവരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിലക്കില്ല

  സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസിളവ് നൽകാൻ ഹയർ ബോർഡിന്റെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനം.  കൊവിഡ് കാലത്ത് ട്യൂഷൻ ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കുകയുള്ളൂ. മറ്റെല്ലാ അഡീഷനൽ ഫീസുകളും ഒഴിവാക്കും. ഫീസ് കുടിശിക പരിഗണിക്കാതെ മുഴുവൻ വിദ്യാർഥികൾക്കും ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും. 

 • Oman UAE School

  pravasam15, Apr 2020, 11:45 PM

  സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസ് കുടിശികയുടെ പേരിൽ കുട്ടികൾക്ക് ക്ലാസ് നിഷേധിക്കരുത്: അംബാസഡർ

  ഫീസ് കുടിശികയുണ്ടെന്ന കാരണം പറഞ്ഞ് കുട്ടികൾക്ക് രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ നിഷേധിക്കരുതെന്ന് സ്കൂളുകളുടെ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സൗദ് ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഫീസ് കുടിശികയുള്ള കുട്ടികൾക്ക് വെർച്വൽ ക്ലാസ്സ് നിഷേധിക്കരുതെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 • Oman UAE School

  pravasam9, Mar 2020, 9:03 AM

  സൗദിയിലെ ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി

  കോവിഡ് ഭീഷണിയിൽ സൗദി അറേബ്യയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളും അടയ്ക്കുകയാണെന്ന് പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേഷ് അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസുവരെ പ്രവർത്തിക്കില്ലെന്ന് അറിയിപ്പിൽ പറഞ്ഞു. 

 • undefined

  pravasam19, Jan 2020, 10:09 PM

  ഒമാന്‍ ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് 21 മുതല്‍ അപേക്ഷിക്കാം

  ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കെ.ജി 1 മുതല്‍ 11 വരെയുള്ള ക്ലാസുകളിലേക്ക് 2020 ജനുവരി 21 ചൊവ്വാഴ്ച മുതല്‍ ഫെബ്രവരി 20 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.

 • Oman Indian School

  pravasam10, Jan 2020, 5:51 PM

  ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടർ ബോര്‍ഡ് തെരഞ്ഞെടുപ്പ് നാളെ; ആറ് മലയാളികളടക്കം 11 സ്ഥാനാര്‍ത്ഥികള്‍

  ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. 11 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 16 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അഞ്ച് പേര്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ദേവ്സിംഗ് പാട്ടീല്‍, സയിദ് സല്‍മാന്‍, ഹരിദാസ് പി, ശാബു ഗോപി, സെല്‍വിച്ചന്‍ ജേക്കബ്, അനില്‍ കുമാര്‍, നിതീഷ് സുന്ദരേശന്‍, പൊന്നമ്പലം എന്‍, ശിവകുമാര്‍ മാണിക്യം, സിറാജുദ്ദീന്‍ എന്‍, അംബുജാക്ഷന്‍ എന്നിവരാണ് ഇത്തവണ മത്സര രംഗത്തുള്ളത്.

 • junk food habit in children

  India5, Nov 2019, 1:57 PM

  രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധിച്ചു

  കേന്ദ്രഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ് രാജ്യത്താകമാനം വിലക്കേർപ്പെടുത്തിയത്. കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

 • Oman Indian School

  pravasam31, Oct 2019, 7:54 PM

  ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈദ്യുതി അക്കൗണ്ട് നമ്പര്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം

  'സെന്‍സസ് 2020' നടപടിക്രമങ്ങളുടെ ഭാഗമായി ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ വൈദ്യുതി അക്കൗണ്ട് നമ്പറുകള്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നവംബര്‍ ഒന്നിന്  മുന്‍പ് വൈദ്യുതി അക്കൗണ്ട് നമ്പര്‍ സമര്‍പ്പിക്കണം.

 • School

  pravasam15, Jun 2019, 6:28 PM

  യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകൾക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 31 വരെയായിരിക്കും അവധി. ജൂലൈ നാല് മുതലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് പൊതുവായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.