Isl 2019 2020  

(Search results - 29)
  • ISL  Hyderabad FC-Jamshedpur FC

    FootballFeb 13, 2020, 10:47 PM IST

    ഐഎസ്എല്‍: വിജയം കൈവിട്ട് വീണ്ടും ഹൈദരാബാദ്

    ഐഎസ്എല്ലില്‍ അവസാന ഹോം മത്സരത്തിലും വിജയമില്ലാതെ ഹൈദരാബാദ്. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ ഭൂരിഭാഗം സമയവും മുന്നില്‍ നിന്നിട്ടും ഇഞ്ചുറി ടൈം ഗോളില്‍ ഹൈദരാബാദ് സമനില വഴങ്ങി. 39-ാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡിലോയിലൂടെ ഹൈദരാബാദ് ആണ് ആദ്യം മുന്നിലെത്തിയത്.

     

  • Kerala Blasters-North East united

    FootballFeb 7, 2020, 9:46 PM IST

    ആശ്വാസജയവുമില്ല; ബ്ലാസ്റ്റേഴ്സിന് സമനില മാത്രം

    ഐഎസ്എല്ലിൽ ആശ്വാസജയം തേടിയിറിങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡനിനെതിരെ ഗോളില്ലാ സമനില മാത്രം. പന്തടക്കത്തിലും പാസുകളിലും ആധിപത്യം പുലര്‍ത്തിയിട്ടും ഗോളടിക്കാന്‍ മാത്രം ബ്ലാസ്റ്റേഴ്സിനായില്ല. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്. സമനിലയോടെ 16 കളികളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തന്നെ തുടരുന്നു.

  • ATK Win

    FootballJan 27, 2020, 11:01 PM IST

    നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി കൊല്‍ക്കത്ത വീണ്ടും തലപ്പത്ത്

    ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവസാന മിനിറ്റിലെ ഗോളില്‍ വീഴ്ത്തി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്തി. പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിംഗ് ആണ് ഹെഡ്ഡര്‍ ഗോളിലൂടെ ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.

  • Mumbai-Hyderabad ISL

    FootballJan 24, 2020, 10:06 PM IST

    ഇഞ്ചുറി ടൈം പെനല്‍റ്റിയില്‍ മുംബൈയെ സമനിലയില്‍ കുരുക്കി ഹൈദരാബാദ്

    ഇഞ്ചുറി ടൈമില്‍ നേടിയ പെനല്‍റ്റി ഗോളില്‍ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ കുരുക്കി ഹൈദരാബാദ് എഫ്‌സി.  43-ാം മിനിറ്റില്‍ മൊഹമ്മദ് ലാബ്രിയുടെ പെനല്‍റ്റി ഗോളിലൂടെ മുന്നിലെത്തിയ മുംബൈയെ ഇഞ്ചുറി ടൈമില്‍(90+4) നേടിയ പെനല്‍റ്റി ഗോളിലാണ് ഹൈദരാബാദ് സമനിലയില്‍ കുരുക്കിയത്.

  • Chennai vs Jamshedpur

    FootballJan 23, 2020, 10:43 PM IST

    ജംഷഡ്പൂരിനെ ഗോള്‍ മഴയില്‍ മുക്കി ചെന്നൈ; പ്ലേ ഓഫ് സാധ്യത

    ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ തകര്‍പ്പന്‍ ജയവുമായി ചെന്നൈയിന്‍ എഫ്‌സി. ജംഷഡ്പൂരിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ചെന്നൈ 18 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഇരട്ട ഗോള്‍ നേടിയ നെരിജുസ് വാല്‍സ്കിസ് ആണ് ചെന്നൈയുടെ വിജയശില്‍പി.

     

  • Bengluru-Odisha

    FootballJan 22, 2020, 9:50 PM IST

    ഒഡീഷയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ബംഗലൂരു

    ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ബംഗലൂരു എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിന് ഒഡ‍ീഷയെ വീഴ്ത്തി ബംഗലൂരു ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു

  • Blasters vs Jamshedpur FC

    FootballJan 19, 2020, 9:35 PM IST

    വീണ്ടും തോല്‍വി; ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി

    തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലില്‍ വീണ്ടും തോല്‍വി. ജംഷഡ്പൂര്‍ എഫ്‌സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.

  • ATK-FC Goa

    FootballJan 18, 2020, 10:00 PM IST

    ഗോവയെ വീഴ്‌ത്തി കൊല്‍ക്കത്ത വീണ്ടും വിജയവഴിയില്‍

    ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി അത്‌ലറ്റിക്കോ കൊല്‍ക്കത്ത വീണ്ടും പോയന്റ് പട്ടികിയില്‍ ഗോവയ്ക്കൊപ്പമെത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ പ്രീതം കോട്ടാല്‍(47), ജയേഷ് റാണെ(88) എന്നിവരാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്.

  • MCFC VS BFC

    FootballJan 17, 2020, 10:59 AM IST

    ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ബെംഗളൂരു: അങ്കത്തട്ട് മുംബൈ

    മുംബൈ സിറ്റിയാണ് ബെംഗളൂരുവിന്‍റെ എതിരാളികള്‍. നിലവില്‍ 24 പോയിന്‍റുള്ള ഗോവയെ ഇന്ന് ജയിച്ചാൽ ബെംഗളൂരുവിന് മറികടക്കാം.

  • ISL Hyderabad vs Odish

    FootballJan 15, 2020, 9:49 PM IST

    ഐഎസ്എല്‍: ഹൈദരാബാദിനെ മറികടന്ന് ഒഡീഷ

    ഐഎസ്എല്ലില തോല്‍വി തുടര്‍ക്കഥയാക്കി ഹൈദരാബാദ് എഫ് സി. ഒഡീഷ എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ ഹൈദരാബാദ് ലീഗിലെ പത്താം തോല്‍വി വഴങ്ങിയപ്പോള്‍ ജയത്തോടെ ഒഡീഷ നാലാം സ്ഥാനവും പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി. ജയമറിയാതെ പത്താം മത്സരമാണ് ഹൈദരാബാദ് പൂര്‍ത്തിയാക്കിയത്.

  • Blasters-Hyderabad2

    FootballJan 5, 2020, 10:51 PM IST

    ഫൈവ് സ്റ്റാര്‍ ബ്ലാസ്റ്റ്; അഞ്ചടിച്ച് കലിപ്പടക്കി ബ്ലാസ്റ്റേഴ്സ്

    ആരാധകർക്ക‌് കേരള ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ സമ്മാനം. കൊച്ചിയിൽ ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളുകൾക്ക‌് മഞ്ഞപ്പട തകർത്തു. ക്യാപ‌്റ്റൻ ബർതലോമിയോ ഒഗ‌്ബച്ചെ ഇരട്ട ഗോളടിച്ചു

  • Mumbai-ATK

    FootballJan 4, 2020, 10:06 PM IST

    മുംബൈയെ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത ഒന്നാമത്

    ഐഎസ്എല്ലില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലെ മുംബൈയുടെ അപരാജിത കുതിപിന് കടിഞ്ഞാണിട്ട് അത്‌ലറ്റിക്കൊ കൊല്‍ക്കത്ത. എതിരില്ലാത്ത രണ്ട് ഗോളിനാണ് കൊല്‍ക്കത്ത മുംബൈയെ ഹോം ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ചത്

  • Kerala Blasters

    CricketDec 29, 2019, 12:12 PM IST

    പ്ലേ ഓഫ് സാധ്യത; ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകം

    ജയമില്ലാതെ ഒമ്പത് മത്സരമായെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ല. എന്നാല്‍ അടുത്ത 8 മത്സരവും ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമാകും. ഇതിൽ 3 ഹോം മത്സരവും 5 എവേ മത്സരവും ബ്ലാസ്റ്റേഴ്സിന് കളിക്കണം.

  • North East United

    FootballDec 17, 2019, 9:26 PM IST

    നോര്‍ത്ത് ഈസ്റ്റിന് നിറഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ പന്ത് തട്ടാം; ആരാധകരെ പ്രവേശിപ്പിക്കും

    ഗുവാഹത്തിയിലെ ഐഎസ്എൽ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് നിറഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ പന്ത് തട്ടാം. ബുധനാഴ്ചത്തെ നോര്‍ത്ത് ഈസറ്റ് -ബെംഗളുരു മത്സരം കാണാന്‍ കാണികളെ പ്രവേശിപ്പിക്കും. എന്നാല്‍ പതിവ് സമയമായ 7.30ന് പകരം ആറ് മണിക്കായിരിക്കും കിക്കോഫ്.

     

  • Chennai-Jamshedpur

    FootballDec 9, 2019, 10:31 PM IST

    ഐഎസ്എല്‍: ചെന്നൈയിന് മുന്നില്‍ സമനിലകൊണ്ട് തടിതപ്പി ജംഷഡ്പൂര്‍

    ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌സിയെ കീഴടക്കി പോയന്റ് പട്ടികയില്‍ രണ്ടാമതെത്താമെന്ന ജംഷഡ്ഫൂരിന്റെ മോഹം വെറുതെയായി. നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിനെ ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈ സമനിലയില്‍ തളിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.