Jisha Case Probe  

(Search results - 11)
  • jisha mother cant identify ameerul islamjisha mother cant identify ameerul islam

    Jun 27, 2016, 9:25 PM IST

    അമീറിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല

    ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. പ്രതിയെ മുന്‍ പരിചയമില്ലെന്ന് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിലെത്തിയാണ് ഇരുവരും പ്രതിയെ കണ്ടത്.

  • identification parade in jisha case to conduct in mondayidentification parade in jisha case to conduct in monday

    Jun 19, 2016, 2:25 PM IST

    ജിഷ കൊലക്കേസ്: തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്‌ച നടക്കും

    കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ടുളള തിരിച്ചറിയല്‍ പരേഡ് നാളെ കൊച്ചിയില്‍ നടക്കും. പ്രതി അമീര്‍ ഇസ്‌ളാമിന്റെ ആസാമിലെ വിട്ടിലെത്തി പൊലീസ് ഇന്ന് തെളിവെടുത്തു.

  • Investigation team have more doubts on jishas murder after questioning the murdererInvestigation team have more doubts on jishas murder after questioning the murderer

    Jun 19, 2016, 8:47 AM IST

    ജിഷ കൊലപാതകം; പ്രതിയുടെ മൊഴി വിശ്വസിക്കേണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

    പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ട് പ്രതി നല്‍കിയ മൊഴി പൂര്‍ണമായി മുഖവിലക്കെടുക്കേണ്ടെന്ന് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. കുളിക്കടവിലെ തര്‍ക്കം മാത്രമാണ്  കൃത്യത്തിലേക്ക് നയിച്ചതെന്ന വാദം പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഇതിനായി ജിഷയുടെ അമ്മയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തും. മരണവെപ്രാളത്തില്‍ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന പ്രതിയുടെ വെളിപ്പെടുത്തലിലും വൈരുദ്ധ്യങ്ങളുണ്ട്. പ്രതിയുടെ തിരിച്ചറിയില്‍ പരേ‍ഡ് നാളെ നടക്കും

  • Jishas mother rejects Ameerul Islams translators argumentsJishas mother rejects Ameerul Islams translators arguments

    Jun 18, 2016, 2:35 PM IST

    അമീറുള്‍ ഇസ്ലാമിന്റെ ദ്വിഭാഷി പറഞ്ഞത് നുണയെന്ന് ജിഷയുടെ അമ്മ

    താന്‍ കുളിക്കടവില്‍ വെച്ച് ആരെയും തല്ലിയിട്ടില്ലെന്ന് ജിഷയുടെ അമ്മ പറഞ്ഞു. കടവില്‍ കുളിക്കാന്‍ പോയിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു. ജിഷയ്ക്ക് ആരോടും പ്രണയം ഇല്ലായിരുന്നെന്നും രാജേശ്വരി പറഞ്ഞു. ഇക്കാര്യം പച്ച നുണയാണെന്നും അവര്‍ പറഞ്ഞു

  • jisha case remand report says more details about murderjisha case remand report says more details about murder

    Jun 18, 2016, 1:52 PM IST

    ജിഷ വധം: ഇംഗിതത്തിന് വഴങ്ങാത്തതിലുള്ള പക മൂലമെന്ന് പ്രതി

    കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് ഇംഗിതത്തിന് വഴങ്ങാത്തതിലുളള പക മൂലമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കടുത്ത വിദ്വേഷം മൂലം ജിഷയുടെ ജനനേന്ദ്രിയില്‍ പ്രതി കത്തി കയറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

  • jisha case accused sent to judicial custody for 14 daysjisha case accused sent to judicial custody for 14 days

    Jun 17, 2016, 11:40 AM IST

    ജിഷ കേസ് പ്രതിയെ 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

    കൊച്ചി: നാടിനെ നടുക്കിയ പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി അമിറുള്‍ ഇസ്ലമിനെ റിമാന്‍ഡ് ചെയ്‌തു. വൈകുന്നേരം നാലരയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

  • murder knife found in jisha casemurder knife found in jisha case

    Jun 16, 2016, 4:08 PM IST

    ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

    പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെടുത്തു. പ്രതി അമിയൂര്‍ ഉള്‍ ഇസ്ലമിന്റെ താമസ സ്ഥലത്തു നിന്നാണ് കത്തി കണ്ടെടുത്തത്. ചോരക്കറ പുരണ്ട കത്തിയാണ് കണ്ടെടുത്തത്.

  • cm pinarayi confirm jisha case arrestcm pinarayi confirm jisha case arrest

    Jun 16, 2016, 5:03 AM IST

    ജിഷ കേസ് പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി സ്ഥിരീകരിച്ചു

    തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ കൊലക്കേസ് പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി ഇക്കാര്യം ശരിവെച്ചത്. ജിഷ കേസ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാനാകുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

  • assam native held in jisha caseassam native held in jisha case

    Jun 13, 2016, 2:54 PM IST

    ജിഷ കൊലക്കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

    ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതി പിടിയിലായി. ആസം സ്വദേശി അമിയൂര്‍ ഇസ്ലാമാണ് പിടിയിലായത്. പിടിയിലായ യുവാവിന്റെ ഡി എന്‍ എ സാംപിള്‍ പരിശോധനാഫലം പോസിറ്റീവായിരുന്നു. തൃശൂരിലെ അജ്ഞാത കേന്ദ്രത്തില്‍നിന്ന് ആലുവ പൊലീസ് ക്ലബില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് അവിടെവെച്ച് രേഖപ്പെടുത്തി.

  • investigation team to take jomon puthenpurakkal statement in jisha caseinvestigation team to take jomon puthenpurakkal statement in jisha case

    Jun 2, 2016, 1:27 AM IST

    ജിഷ കേസ്: അന്വേഷണസംഘം ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ മൊഴിയെടുക്കും

    കൊച്ചി: ജിഷ വധക്കേസ് അന്വേഷിക്കുന്ന എ ഡി ജി പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ജോമോന്‍ പുത്തന്‍പുരയ്ക്കലില്‍ നിന്ന് ഇന്ന് മൊഴിയെടുത്തേക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ജിഷയുടെ പിതാവെന്ന് ജോമോന്‍ ആരോപണം ഉന്നയിച്ചിരുന്നു.

  • adgp b sandhya lokking forward to jisha case probeadgp b sandhya lokking forward to jisha case probe

    May 27, 2016, 4:49 AM IST

    ജിഷ കേസ് അന്വേഷണം ആദ്യം മുതല്‍ തുടങ്ങിയേക്കുമെന്ന് എഡിജിപി ബി സന്ധ്യ

    തിരുവനന്തപും: ജിഷ കൊലക്കേസ് സംബന്ധിച്ച അന്വേഷണം ആദ്യംമുതല്‍ തുടങ്ങുമെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു. ദക്ഷിണ മേഖലാ എഡിജിപിയായി ചുമതലയേറ്റ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോടാണ് ബി സന്ധ്യ ഇക്കാര്യം പറഞ്ഞത്. പുതിയ അന്വേഷണസംഘം യോഗം ചേരും.