Jisha Murderer  

(Search results - 25)
  • baharul islam tells about ameerul islambaharul islam tells about ameerul islam

    Jul 20, 2016, 3:03 PM IST

    അമീറുല്‍ ഇസ്ലാമിനെക്കുറിച്ച് പ്രചരിച്ച കഥകളില്‍ പലതും തെറ്റായിരുന്നെന്ന് സഹോദരന്‍

    ജിഷ കൊലക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ കുറിച്ച് കേരളമെമ്പാടും പ്രചരിച്ച കഥകള്‍ പലതും വാസ്തവ വിരുദ്ധമാണെന്ന് അമിറിന്റെ സഹോദരന്‍ ബഹാറുല്‍ ഇസ്ലാം ഏഷ്യാനെറ്റ് ന്യൂസിനോട്. ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണം എന്ന പരിപാടി ചിത്രീകരിക്കുന്നതിനിടെയാണ് പെരുമ്പാവൂരിനടുത്ത് വല്ലത്തു നിന്ന് ബഹാറുലിനെ കണ്ടെത്തിയത്.

  • kerala police team returns from assamkerala police team returns from assam

    Jul 3, 2016, 9:26 AM IST

    അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്തിനെ കണ്ടെത്താനായില്ല; പൊലീസ് സംഘം മടങ്ങി

    ജിഷ കൊലക്കേസില്‍ അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമിനെ പിടികൂടാന്‍ കഴിയാതെ കേരള പൊലീസ് സംഘം ആസാമില്‍ നിന്ന് മടങ്ങി. ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്ന് അനാറിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. ഇതിനിടെ മൃഗത്തെ പീഡിപ്പിച്ച കേസില്‍ അമീറിനെ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

  • ameerul islam was familier to natives of perumbavoorameerul islam was familier to natives of perumbavoor

    Jul 1, 2016, 3:07 PM IST

    അമീറുല്‍ ഇസ്ലാമിനെ നേരത്തെ അറിയാമായിരുന്നെന്ന് പ്രദേശവാസികള്‍

    പെരുന്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ നേരത്തെ അറിയാമായിരുന്നെന്ന് പ്രദേശവാസികള്‍. കൊലപാതകം നടന്നയുടൻ രണ്ട് അസം സ്വദേശികള്‍ രക്ഷപ്പെട്ടത് അന്വേഷണസംഘത്തെ അറിയിച്ചിരുന്നെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ലെന്നും നാട്ടുകാര്‍ പറയുന്നു

  • investigation team requests ammerul islam in custody for questioning moreinvestigation team requests ammerul islam in custody for questioning more

    Jun 30, 2016, 5:47 PM IST

    അമീറുല്‍ ഇസ്ലാമിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം

    ജിഷ വധക്കേസ് പ്രതി അമിറുല്‍ ഇസ്ലാം അടിക്കടി മൊഴി  മാറ്റുന്നതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് അന്വേഷണസംഘം. കൊലപാതക  സമയത്ത് പ്രതി ധരിച്ചിരുന്ന വസ്‌ത്രം കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം  കോടതിയെ  അറിയിച്ചു. കസ്റ്റഡി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ്  ന്യൂസിന്  ലഭിച്ചു.

  • ameerul islam alone killed jisha says policeameerul islam alone killed jisha says police

    Jun 25, 2016, 5:15 AM IST

    കൂട്ടുപ്രതിയില്ല; ജിഷയെ കൊന്നത് അമീറുല്‍ ഇസ്ലാം ഒറ്റയ്ക്ക്

    പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ കൂട്ടുപ്രതിയുടെ സാധ്യത പൊലീസ് തള്ളുന്നു. പ്രതി അമീറുല്‍ ഇസ്ലാം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും വീട്ടില്‍ നിന്ന് കിട്ടിയ വിരലടയാളം സംഭവസ്ഥലത്ത് എത്തിയ മറ്റാരുടെയെങ്കിലും ആവാമെന്നും പൊലീസ് അനുമാനിക്കുന്നു. പ്രതി അമീറുല്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി ഇന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാന്‍ സാധ്യതയില്ല.

  • dgp questioned jisha murderer at aluva police clubdgp questioned jisha murderer at aluva police club

    Jun 25, 2016, 1:47 AM IST

    ജിഷ വധക്കേസ്; പ്രതിയെ ഡിജിപി ചോദ്യം ചെയ്തു

    ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ലാമിനെ ഡിജിപി ലോക് നാഥ് ബെഹ്റ ആലുവയിലെത്തി ചോദ്യം ചെയ്തു. കേസില്‍ കൂടുതല്‍ ശാസ്‌ത്രീയ തെളിവിനായി പോലീസ് ശ്രമിക്കുകയാണെന്ന് ഡിജിപി പറഞ്ഞു.

  • identification parade in jisha case to conduct in mondayidentification parade in jisha case to conduct in monday

    Jun 19, 2016, 2:25 PM IST

    ജിഷ കൊലക്കേസ്: തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്‌ച നടക്കും

    കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ടുളള തിരിച്ചറിയല്‍ പരേഡ് നാളെ കൊച്ചിയില്‍ നടക്കും. പ്രതി അമീര്‍ ഇസ്‌ളാമിന്റെ ആസാമിലെ വിട്ടിലെത്തി പൊലീസ് ഇന്ന് തെളിവെടുത്തു.

  • Investigation team have more doubts on jishas murder after questioning the murdererInvestigation team have more doubts on jishas murder after questioning the murderer

    Jun 19, 2016, 8:47 AM IST

    ജിഷ കൊലപാതകം; പ്രതിയുടെ മൊഴി വിശ്വസിക്കേണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

    പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകുമായി ബന്ധപ്പെട്ട് പ്രതി നല്‍കിയ മൊഴി പൂര്‍ണമായി മുഖവിലക്കെടുക്കേണ്ടെന്ന് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. കുളിക്കടവിലെ തര്‍ക്കം മാത്രമാണ്  കൃത്യത്തിലേക്ക് നയിച്ചതെന്ന വാദം പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഇതിനായി ജിഷയുടെ അമ്മയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തും. മരണവെപ്രാളത്തില്‍ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന പ്രതിയുടെ വെളിപ്പെടുത്തലിലും വൈരുദ്ധ്യങ്ങളുണ്ട്. പ്രതിയുടെ തിരിച്ചറിയില്‍ പരേ‍ഡ് നാളെ നടക്കും

  • jishas murderer sleeps always in jailjishas murderer sleeps always in jail

    Jun 19, 2016, 7:10 AM IST

    ജിഷ കൊലക്കേസ് പ്രതി ജയിലില്‍ എപ്പോഴും ഉറക്കമെന്ന് അധികൃതര്‍

    കാക്കനാട് ജില്ല ജയിലില്‍ കഴിയുന്ന പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാം ഇന്നലെ പകല്‍ മുഴുവന്‍ ഉറക്കത്തിലായിരുന്നുവെന്ന് ജയിലധികൃതര്‍ പറഞ്ഞു. ജയിലിലുള്ളവര്‍ക്ക് പോലും ഇയാളെ കാണാന്‍ കഴിയാത്ത വിധത്തില്‍ സെല്ലിന്റെ വാതില്‍ തുണി കൊണ്ട് മൂടിയിട്ടുണ്ട്. എതിര്‍വശത്തുള്ള സെല്ലുകളില്‍ കിടക്കുന്നവര്‍ പ്രതിയെ കാണാതിരിക്കാനാണ് സെല്‍ മറച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

  • jishas murderer reveals the way he committed the murderjishas murderer reveals the way he committed the murder

    Jun 19, 2016, 6:01 AM IST

    ജിഷയെ കൊല്ലാന്‍ പ്രതിയെത്തിയത് മഞ്ഞ ടീഷര്‍ട്ട് ധരിച്ച്

    ജിഷയെ കൊല്ലാന്‍ പ്രതി അമീറുല്‍ ഇസ്ലാം വീട്ടിലെത്തിയത് ഇളം മഞ്ഞ ടീഷര്‍ട്ടും മുണ്ടും ധരിച്ചാണെന്ന് പൊലീസിന് വ്യക്തമായി. മുണ്ടിനുള്ളില്‍ ഒളിപ്പിച്ചുവച്ചാണ് കൊലനടത്താനുപയോഗിച്ച ആയുധം ഇയാള്‍ കൊണ്ടുവന്നത്. ജിഷയെ കൊല്ലുന്നതിന് മുന്‍പ് മദ്യവുമായി അമീറുല്‍ ഇസ്ലാം കാണാന്‍ പോയ സുഹൃത്തിന് വേണ്ടിയും പൊലീസ് തെരച്ചില്‍ തുടങ്ങി. 

  • police found the statement of jishas murderer falsepolice found the statement of jishas murderer false

    Jun 18, 2016, 8:10 AM IST

    ജിഷയുടെ കൊലപാതകം; കുളിക്കടവിലെ വൈരാഗ്യവും മദ്യലഹരിയും കളവാണെന്ന് പൊലീസ്

    മദ്യലഹരിയിലാണ് ജിഷയെ കൊന്നതെന്ന പ്രതിയുടെ മൊഴി കളവാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കൂടുതല്‍ ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കുളിക്കടവിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

  • court allows to conduct identification parade of jishas murderercourt allows to conduct identification parade of jishas murderer

    Jun 18, 2016, 7:43 AM IST

    ജിഷ വധക്കേസ്; പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി

    പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലക്കേസില്‍ അറസ്റ്റിലായ ആസാം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കി. ഡിവൈഎസ്‍പി ഉണ്ണിരാജന്‍ നല്‍കിയ അപേക്ഷയിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതി തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അനുമതി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യാനായി തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

  • jishas murderer tries to mislead police while interogatingjishas murderer tries to mislead police while interogating

    Jun 17, 2016, 9:26 AM IST

    ചോദ്യം ചെയ്യലിനിടെയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിയുടെ ശ്രമം

    പ്രതി അമീറുല്‍ ഇസ്ലാം ചോദ്യം ചെയ്യലിനിടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. നിരവധി തവണ മൊഴി മാറ്റിപ്പറഞ്ഞ പ്രതി, ഒടുവില്‍ പരിചയക്കാരെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയതോടെയാണ് സത്യം തുറന്നു പറഞ്ഞത്. ജിഷയുടെ വീട്ടില്‍ എത്തിയതു മുതല്‍ കൊലപാതകം നടത്തി മടങ്ങിയതുവരെയുള്ള കാര്യങ്ങള്‍ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക്  മുന്നില്‍ വിവരിച്ചു.