Jithin Puthenchery  

(Search results - 1)
  • jithin puthenchery

    Special6, Jul 2019, 12:20 PM

    18-ാം പടിയില്‍ കലിപ്പ് കാട്ടി കയ്യടി നേടി കലിപ്പൻ ഗിരി; ആരാണെന്നറിയാമോ?

    ഒരുകൂട്ടം പുതുമുഖതാരങ്ങളുമായി തീയറ്ററിലെത്തി മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ശങ്കർ രാമകൃഷ്‍ണൻ ഒരുക്കിയ 18-ാം പടി. ചിത്രം കണ്ട പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് മോഡല്‍ സ്‍കൂളിലെ 12 അംഗ ഗ്യാങിലെ പ്രധാനി ഗിരി. ചിത്രത്തിന്റെ  സുപ്രധാന രംഗങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‍ചവെച്ച ഈ ചെറുപ്പക്കാരന്റെ  പേര് ജിതിൻ പുത്തഞ്ചേരിയെന്നാണ്. മലയാളി ചുണ്ടിൽ  മൂളുന്ന ഒരു പിടി നല്ല ഗാനങ്ങൾ ഒരുക്കിയ ഗിരീഷ് പുത്തഞ്ചേരിയുടെ  മകൻ. ബോളിവുഡിൽ സംവിധാന സഹായിയായി പ്രവർത്തിക്കുന്ന ജിതിൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 18-ാം പടി.