Joju  

(Search results - 50)
 • kilometres and kilometres release date

  News27, Feb 2020, 1:15 PM IST

  ടൊവിനോയുടെ റോഡ് മൂവി; 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'മാർച്ചിൽ പ്രദർശനത്തിന് എത്തും

  ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. മാർച്ച് പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും.അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസാണ് ചിത്രത്തിലെ നായിക

 • actor joju george children
  Video Icon

  Kerala11, Feb 2020, 12:02 PM IST

  കിടിലം പാട്ടുകളുമായി ജോജുവിന്റെ മക്കള്‍, പതിയെ താരവും ഒപ്പം കൂടി, ഹൃദ്യമായ വീഡിയോ


  നടന്‍ ജോജുവിന് സാമൂഹ്യമാധ്യമങ്ങളില്‍ നിറയെ ഫാന്‍സാണ്. ഇപ്പോഴിതാ ജോജുവിന്റെ മക്കള്‍ക്കും. മക്കളായ പാത്തുവും അപ്പുവും പപ്പുവും പാട്ട് പാടുന്ന വീഡിയോകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മക്കളോടൊപ്പം പാട്ടുപാടാന്‍ ജോജുവും ഒപ്പം ചേരുന്നുണ്ട്.
   

 • undefined

  News27, Dec 2019, 11:41 AM IST

  ജോജു ജോർജ്ജിന്റെ 'ഇൻഷാ അള്ളാഹ്' ടൈറ്റിൽ പോസ്റ്റർ ഇറങ്ങി

  ജൂൺ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇൻഷാ അള്ളാഹ്.' ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്കു വേഷം ജോജു ജോർജജ് നായകനാകുന്ന ചിത്രമാണ് 'ഇൻഷാ അള്ളാഹ്.'

 • chola movie review

  News7, Dec 2019, 10:37 PM IST

  ചോര മണമുള്ള 'ചോല'

  അഖിൽ ഒരു ദിവസം തന്റെ കാമുകിയുമൊത്തു  നഗരത്തിലേക്ക് പോവാൻ ആശാനുമായി തയാറെടുത്തു നിൽക്കുന്നിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്. സ്ലോ പേസിൽ പറഞ്ഞു പോകുന്ന ചിത്രം  പ്രധാന വിഷയത്തിലേക്ക് കടക്കുന്നതോടെ  ഒരു ത്രില്ലിങ് സ്വഭാവം കൈവരിക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മികവ്. 

 • karthik subbaraj releases chola in tamil

  News7, Dec 2019, 5:47 PM IST

  ചോലയുടെ തമിഴ് പതിപ്പ് 'അല്ലി'; ഫസ്റ്റ് ലുക്ക് പുറത്ത്

  സനൽ കുമാർ ശശിധരൻ ഒരുക്കിയ ചോലയുടെ തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'അല്ലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററിലെത്തും. സംവിധായകൻ കാർത്തിക് സുബരാജ് ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം പ്രദർശനത്തിന് എത്തിയ ചോലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോജു, നിമിഷ സജയൻ,  നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും സംവിധായകൻ  കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. 
   

 • karthik subbaraj tweet about chola movie

  News4, Dec 2019, 6:05 PM IST

  ജോജു ചിത്രത്തിന് ആശംസകളുമായി കാർത്തിക് സുബ്ബരാജ്; "ചോല" വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ

  ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു നായകനാവുന്ന ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥുമാണ്  കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും സംവിധായകൻ  കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന് ആശംസകൾ നേർന്ന് കാർത്തിക്ക് സുബ്ബരാജ് രംഗത്തെത്തി. മനോഹരമായ ചിത്രമാണ് ചോലയെന്ന് കാർത്തിക്ക് സുബ്ബരാജ് ട്വീറ്റ് ചെയ്തു.

 • Chola Official Trailer

  Trailer29, Nov 2019, 6:41 PM IST

  വിസ്മയിപ്പിക്കാൻ ജോജുവും നിമിഷയും; 'ചോല' ട്രെയ്‍ലര്‍

  പൊറിഞ്ചു മറിയം ജോസിന്റെ  വലിയ വിജയത്തിന് ശേഷം ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത്. നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. 

 • chola screened at tokyo film festival

  News28, Nov 2019, 2:18 PM IST

  ലോക സിനിമയുടെ നെറുകയിൽ 'ചോല', ചിത്രം ടോക്കിയോ ഫിലിമെക്സ് ചലച്ചിത്രമേളയിൽ

  വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പിന്നാലെ  ടോക്കിയോ ഫിലിമെക്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം 'ചോല'. ലോകമെമ്പാടുമുള്ള സവിശേഷവും ക്രിയാത്മകവുമായ സിനിമകൾ  ജാപ്പനീസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചലച്ചിത്രമേളയാണ് ടോക്കിയോ ഫിലിമെക്സ്.

 • joju george chola

  spice24, Nov 2019, 3:54 PM IST

  'ഒരു നിമിഷം ജോജു ഓടിച്ച ജീപ്പ് ഒന്നുപാളി, പക്ഷേ..'; ചോലയുടെ ചിത്രീകരണാനുഭവം

  "അവിടെ എത്തിയപ്പോഴാണ്, കുത്തൊഴുക്കുള്ള പുഴ.. എന്നത്തെക്കാളും വെള്ളം. ഇതുവഴി ജീപ്പ് കടക്കുമോ.. ഞാന്‍ സംശയം പ്രകടിപ്പിച്ചു. 'കടന്നിട്ടുണ്ട്!' ശ്രീനി പറഞ്ഞു.."

 • undefined

  News23, Nov 2019, 12:33 PM IST

  വ്യത്യസ്തമായ വേഷവിധാനങ്ങളിൽ ഗായകർ: 'ചോല'യിലെ പ്രൊമോ ഗാനം

  ഹരീഷ് ശിവരാമകൃഷ്ണനും, സിത്താരയും ഒരു  ഗാനമേളയ്ക്ക്  സ്റ്റേജിൽ ഗാനമാലപിക്കുന്ന പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയതും സംഗീതം പകർന്നതും ബേസിൽ സി ജെയാണ്. ഒരാണും പെണ്ണും ഒരുമിച്ച് നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

 • sanal kumar sasidharan new movie chola to release on december 6

  News8, Nov 2019, 2:11 PM IST

  വിജയം ആവർത്തിക്കാൻ ജോജു; "ചോല" ഡിസംബര്‍ ആറിന്

  പൊറിഞ്ചു മറിയം ജോസിന്റെ  വലിയ വിജയത്തിന് ശേഷം ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡിസംബര്‍ ആറിന് തിയേറ്ററിലെത്തും.

 • production controller badusha producing new movie

  News1, Nov 2019, 12:42 PM IST

  പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ നിർമ്മാതാവാകുന്നു; ആദ്യ ചിത്രത്തിൽ നായകൻ ഫഹദ് ഫാസില്‍

  ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. ഫഹദ് ഫാസിലും, ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ,ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുക.
   

 • Japanese and Joju

  News28, Oct 2019, 6:14 PM IST

  ജോസഫ് ഞെട്ടിച്ചു, സിനിമയെ പ്രശംസിച്ച് ജപ്പാൻകാരൻ

  എം പത്മകുമാര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ജോസഫ്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഓണ്‍ലൈൻ ലോകത്ത് ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ജോജുവിന് ദേശീയ തലത്തില്‍ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു പ്രേക്ഷകൻ. ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റൽ സൊല്യൂഷൻസ് ആന്റ് സർവീസസ് ജനറൽ മാനേജർ മസയോഷി തമുറയാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

 • jibi joju

  spice8, Oct 2019, 3:22 PM IST

  'ഇത് നമ്മള്‍ ചെയ്യുന്നു മക്കളേ; കഴിഞ്ഞ വര്‍ഷം ഇതേദിവസം ആന്റണി പെരുമ്പാവൂര്‍ തന്ന വാക്ക്'

  'ഒരിക്കല്‍ ലാല്‍ സാര്‍ കഥ കേള്‍ക്കാന്‍ അവസരം തന്നു. ഈ കഥയിലെ പ്രധാന ഘടകം 'അമ്മ' ആയതിനാലാവാം അദ്ദേഹത്തിന് ഇത് ഇഷ്ടമായി.'

 • thankam

  News8, Oct 2019, 1:05 PM IST

  ക്രൈം ഡ്രാമയുമായി ശ്യാം പുഷ്‌കരന്‍, ഫഹദും ജോജുവും ദിലീഷും ഒന്നിക്കുന്ന 'തങ്കം'

  കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥ. സംവിധാനം സഹീദ് അറഫാത്ത്.