Asianet News MalayalamAsianet News Malayalam
10 results for "

Keerthy Suresh Film

"
Actor Keerthy Suresh tests positive for covid 19Actor Keerthy Suresh tests positive for covid 19

Keerthy Suresh : കീര്‍ത്തി സുരേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇന്ത്യയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. നടി കീര്‍ത്തി സുരേഷിനും (Keerthy Suresh) കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു.
 

Movie News Jan 11, 2022, 10:57 PM IST

Keerthy Suresh share throwback photo from spainKeerthy Suresh share throwback photo from spain

Keerthy Suresh Spain Diaries : 'സ്‍പെയിൻ ഡയറീസ്', ഫോട്ടോകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

മലയാളത്തിന്റെ മാത്രമല്ല അന്യഭാഷ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് കീര്‍ത്തി സുരേഷ് (Keerthy Suresh). തെലുങ്കില്‍ 'മഹാനടി'യെന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടി. കീര്‍ത്തി സുരേഷ് ചിത്രങ്ങള്‍ വൻ ഹിറ്റാകാറുണ്ട്. ഇപോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച ത്രോബാക്ക് ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

Movie News Dec 15, 2021, 7:25 PM IST

Keerthy Suresh starring poster Marakkar Arabikadalinte SimhamKeerthy Suresh starring poster Marakkar Arabikadalinte Simham

Marakkar|'മരക്കാറി'ലെ 'ആര്‍ച്ച', കീര്‍ത്തി സുരേഷിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിഹം (Marakkar Arabikadalinte Simham). മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ഒടിടിയിലേക്ക് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുകയും ഒടുവില്‍ ക്ലൈമാക്സില്‍ തിയറ്റര്‍ റിലീസ് തന്നെ ഉറപ്പിക്കുകയും ചെയ്‍തു. ഏറെക്കാലത്തിനുശേഷം മോഹൻലാല്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലുമാണ് എല്ലാവരും. പ്രിയദര്‍ശന്റെ  സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

Movie News Nov 15, 2021, 11:27 PM IST

Bad Luck Sakhi song from Keerthy Suresh Good Luck sakhi outBad Luck Sakhi song from Keerthy Suresh Good Luck sakhi out

Good Luck sakhi song|കീര്‍ത്തി സുരേഷിന്റെ ഗുഡ് ലക്ക് സഖി, വീഡിയോ ഗാനം പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് (Keerthy Suresh) നായികയാകുന്ന ചിത്രമാണ് ഗുഡ് ലക്ക് സഖി (Good Luck Sakhi). നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗേഷ് കുക്കുനൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗുഡ് ലക്ക് സഖിയെന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു.

Movie News Nov 8, 2021, 7:36 PM IST

Keerthy Suresh Telugu film Sarkaru Vari PataKeerthy Suresh Telugu film Sarkaru Vari Pata

കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകളുമായി മഹേഷ് ബാബു, 'സര്‍ക്കാരു വാരി പാട്ട'യുടെ ഷൂട്ടിംഗ് സ്‍പെയിനില്‍

കീര്‍ത്തി സുരേഷ് (Keerthy Suresh) നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.  സര്‍ക്കാരു വാരി പാട്ട എന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകനാകുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം  ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഫോട്ടോ പുറത്തുവിട്ടിരിക്കുയാണ് സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകര്‍.

Movie News Oct 17, 2021, 3:57 PM IST

Keerty Suresh in talks of Vedhalam remakeKeerty Suresh in talks of Vedhalam remake

അജിത്തിന്റെ സഹോദരി ലക്ഷ്‍മി മേനോൻ, ചിരഞ്‍ജീവിയുടെ സഹോദരിയാകുന്നത് കീര്‍ത്തി സുരേഷോ സായ് പല്ലവിയോ?

അജിത്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമായിരുന്നു വേതാളം. സിരുത്തൈ ശിവയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴും വേതാളത്തിന് ഒരുപാട് പ്രേക്ഷകരുണ്ട്. സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ചിരഞ്‍ജീവി തയ്യാറെടുക്കുന്നുണ്ട്. സിനിമയ്‍ക്കായുള്ള ചിരഞ്‍ജീവിയുടെ തയ്യാറെടുപ്പുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

Movie News Oct 15, 2020, 11:21 AM IST

Vidya Balan and Keerthy Suresh film online releaseVidya Balan and Keerthy Suresh film online release

വിദ്യാ ബാലന്റെ ശകുന്തളാ ദേവിയും കീര്‍ത്തി സുരേഷിന്റെ പെൻഗ്വിനും ഓണ്‍ലൈൻ റിലീസിന്

കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. നിത്യവേതന തൊഴിലാളികളുടെ ജീവിതം ബുദ്ധമുട്ടിലാണ്. സിനിമാ മേഖലയിലും വലിയ അനിശ്ചിതത്വമാണ്. തിയറ്ററുകള്‍ വളരെക്കാലമായി അടച്ചുപൂട്ടിയിട്ട്. ഒട്ടേറെ സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്നു. എപ്പോഴാകും തിയറ്ററുകള്‍ തുറക്കുകയെന്നും റിലീസ് ചെയ്യുകയെന്നും ഒരു ഉറപ്പുമില്ല. ഇപ്പോഴിതാ കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ജയസൂര്യയുടെ സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസ് ചെയ്യുന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. തിയറ്ററര്‍ ഉടമകള്‍ രംഗത്ത് എത്തിയതാണ് കാരണം. വിദ്യാ ബാലന്റെ ആരാധകര്‍ കാത്തിരുന്ന ശകുന്തളാ ദേവിയും ഓണ്‍ലൈൻ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

Movie News May 15, 2020, 2:03 PM IST