Asianet News MalayalamAsianet News Malayalam
33 results for "

Kerala Assembly Polls 2016

"
muslim league working camp to begin todaymuslim league working camp to begin today

തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ ഇന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി ക്യാമ്പ്

മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി ക്യാമ്പിന് ഇന്ന് കോഴിക്കോട് തുടക്കമാകും. തെരഞ്ഞെടുപ്പിലെ തോല്‍വിയും വോട്ട് ചോര്‍ച്ച സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും നിലവിലെ രാഷ്‌ട്രീയാന്തരീക്ഷവും പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. 

Jul 9, 2016, 2:27 AM IST

cpim appoints three membered committee to investigate failure of tn seemacpim appoints three membered committee to investigate failure of tn seema

ടിഎന്‍ സീമയുടെ തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിന്റെ മൂന്നംഗസമിതി

വട്ടിയൂര്‍കാവിലെ ഇടതുസ്ഥാനാര്‍ത്ഥി ടിഎന്‍ സീമയുടെ തോല്‍വി പരിശോധിക്കാന്‍ സിപിഐഎം മൂന്നംഗസമിതിയെ നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

Jun 7, 2016, 7:16 AM IST

Portfolios of newly elected ministersPortfolios of newly elected ministers

ആഭ്യന്തരം മുഖ്യമന്ത്രിക്കുതന്നെ; ഐസക്കിന് ധനം, ജയരാജനു വ്യവസായം

ബുധനാഴ്ച അധികാരമേല്‍ക്കുന്നു എല്‍ഡിഎഫ് മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യു. മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ഇത്തവണയും ധനകാര്യ മന്ത്രിയാവും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ വൈദ്യുതി മന്ത്രിയായിരുന്ന എകെ ബാലന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയാവും. പകരം വൈദ്യുതി വകുപ്പ് കടകംപള്ളി സുരേന്ദ്രന് നല്‍കിയേക്കും. 

May 23, 2016, 4:09 AM IST

election duty memoryelection duty memory

സിനിമ പോലെ ഒരു ഇലക്ഷന്‍ ഡ്യൂട്ടി!

വാതില്‍ അടക്കാനായി ഒരുങ്ങിയപ്പോഴാണ്   ഞെട്ടിപ്പോയത്, ആ വാതിലിന് അടച്ചുറപ്പില്ല! പേരിന് ഒരു കുറ്റി ഉണ്ടേലും അത് ഇടാന്‍പറ്റുന്നില്ല. ഒടുവില്‍ മേശയൊക്കെ തള്ളി വാതിലിനോടു ചേര്‍ത്തുവച്ചു. വൈദ്യുതി ഞങ്ങളോട് ഒളിച്ചുകളിക്കാനും തുടങ്ങി. ഒന്ന് കറങ്ങി കൊതിപ്പിക്കുന്ന ഒരു ഫാനും. ജനാലകള്‍ തുറക്കാന്‍ പേടിച്ച്, ഉഷ്ണിച്ചു കണ്ണടക്കാതെ കിടക്കുമ്പോള്‍ ദൂരെ ഒരിടത്ത് , ഒരിക്കലും ഉറങ്ങാതെ രാത്രിയിലേക്ക് തുറന്നുപിടിച്ച നിസ്സഹായതയുടെ രണ്ടു കണ്ണുകള്‍  മനസ്സില്‍ വന്നു.

May 22, 2016, 8:05 PM IST

sobha surendran complains against bjp palakkad district leaderssobha surendran complains against bjp palakkad district leaders

പാലക്കാട്ട് ബിജെപിയില്‍ പൊട്ടിത്തെറി; തന്നെ തോല്‍പ്പിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവരെന്ന് ശോഭ സുരേന്ദ്രന്‍

പാലക്കാട്ടെ തന്റെ തോല്‍വിക്ക് പിന്നില്‍ മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന് ശോഭ സുരേന്ദ്രന്‍. തന്നെ ബോധപൂര്‍വ്വം തോല്‍പ്പിച്ചെന്ന് കാണിച്ച് ശോഭാ സുരേന്ദ്രന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പരാതി നല്‍കി. മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍, വി എം രാധാകൃഷ്ണനുമായി ഒത്തുകളിച്ചുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

May 22, 2016, 5:38 AM IST

k surendran responds to election resultk surendran responds to election result

തലനാരിഴക്ക് വിജയം കൈവിട്ടുപോയതിന്‍റെ നിരാശയില്‍ കെ സുരേന്ദ്രന്‍

താമര വിരിയുമെന്ന വര്‍ഷങ്ങളായുള്ള പ്രതീക്ഷ ഇത്തവണയും തലനാരിഴക്ക് കൈവിട്ടുപോയതിന്റെ നിരാശയിലാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍. സിപിഎമ്മിന്‍റെ ക്രോസ് വോട്ടിങിനൊപ്പം കള്ളവോട്ടും പരാജയത്തിന് കാരണമായെന്ന് വിലയിരുത്തുന്ന കെ സുരേന്ദ്രന്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.

May 21, 2016, 2:01 AM IST

sitaram yechuri the man behind dissolving CPIMs crisissitaram yechuri the man behind dissolving CPIMs crisis

പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചത് സീതാറാം യെച്ചൂരിയുടെ നീക്കങ്ങള്‍

വിഎസിനെയും  പിണറായിയെയും ഒരുമിച്ച് മത്സരിക്കാനിറക്കി തെരഞ്ഞെടുപ്പിന്  മുമ്പുണ്ടായ പ്രതിസന്ധി പരിഹരിച്ച സീതാറാം യെച്ചൂരി ചടുലമായ മറ്റൊരു നീക്കത്തിലൂടെ മുഖ്യമന്ത്രിയാരെന്ന വിഷയത്തിലും തീരുമാനമെടുത്തു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയതിലുള്ള വിഎസിന്റെ എതിര്‍പ്പ് കുറയ്‌ക്കാനായി വിഎസിനെ ഒപ്പമിരുത്തി വാര്‍ത്താസമ്മേളനം നടത്തിയത് യെച്ചൂരിയുടെ നീക്കമായിരുന്നു.

May 20, 2016, 2:42 PM IST

thalavara caricature programme of asianet newsthalavara caricature programme of asianet news

ആര്‍ക്ക് വേണം ഈ സോമാലിയ - ഇത് കേരളത്തിന്‍റെ തലവര

കേരളം കാത്തിരുന്ന ജനവിധി ഇന്ന് പുറത്തുവന്നപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ആധാരമാക്കി  ജിതേഷ് ജി വരച്ച ലൈവ് കാര്‍ട്ടൂണുകള്‍ കാണാം.

May 19, 2016, 2:17 PM IST

RMPs attempt to be a left rebel went astrayRMPs attempt to be a left rebel went astray

ഇടതുപക്ഷ ബദലെന്ന ആര്‍എംപിയുടെ സ്വപ്നവും മങ്ങി

വടകരയില്‍ ജയിച്ചു കയറുമെന്ന് അവകാശപ്പെട്ട ആര്‍എംപിക്ക് നേ‍ടാനായത് തങ്ങളുടെ കൈവശമുള്ള വോട്ടിനേക്കാള്‍ 4000ത്തോളം വോട്ടുകള്‍ മാത്രം. സംസ്ഥാനത്ത് ഇടതുപക്ഷ ബദലെന്ന ആര്‍എംപിയുടെ സ്വപ്നംകൂടി ഇതോടെ മങ്ങി.

May 19, 2016, 1:27 PM IST