Kerala Local Body Election 2020
(Search results - 57)KeralaDec 20, 2020, 4:14 PM IST
കോട്ടയത്ത് ട്വിസ്റ്റ്: കോൺഗ്രസ് വിമതയുടെ പിന്തുണ യുഡിഎഫിന്, ഭരണം ടോസിട്ട് തീരുമാനിക്കും
കോൺഗ്രസ് വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി
KeralaDec 17, 2020, 12:18 PM IST
ബിജെപിയിലും അതൃപ്തി പുറത്തേക്ക്; ശോഭാ സുരേന്ദ്രന്റെ പരാതി കേൾക്കണമായിരുന്നെന്ന് ഒ രാജഗോപാൽ
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ പ്രശ്നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ഒ ഒ രാജഗോപാൽ
KeralaDec 17, 2020, 12:07 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് ജയം : മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം
വിവാദ പെരുമഴയാണ് തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായത്. നേടിയത് ഉജ്വല വിജയമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി
KeralaDec 17, 2020, 11:28 AM IST
പാലായെ ചൊല്ലി പോര് കനപ്പിച്ച് എൻസിപി; ജോസ് കെ മാണിയുടെ അവകാശവാദങ്ങൾ തള്ളി മാണി സി കാപ്പൻ
പാലാ സീറ്റ് ആര്‍ക്കും അവകാശപ്പെടാം. പക്ഷെ എൻസിപി പാലാ ആര്‍ക്കും വിട്ടുകൊടുക്കില്ല. ജോസ് കെ മാണിക്ക് മറുപടി പറയേണ്ട കാര്യമില്ല, പാലാ എൻ സി പി യുടേത് തന്നെയാണെന്ന് ടിപി പീതാംബരൻ
KeralaDec 17, 2020, 10:55 AM IST
സ്ഥാനാര്‍ത്ഥിത്വത്തിന് വരെ പണം വാങ്ങി; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിജെ കുര്യൻ
താഴേ തട്ടിൽ പാര്‍ട്ടി കമ്മിറ്റികൾ ഇല്ല, സ്ഥാനാര്‍ത്ഥിയാകാനുള്ള മാനദണ്ഡം പലപ്പോഴും മികവ് ആയിരുന്നില്ല. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങൾ
KeralaDec 16, 2020, 10:53 PM IST
ഇടതിന്റേത് രാഷ്ട്രീയ വിജയം; പാര്‍ട്ടി സെക്രട്ടറി സ്ഥാനമാറ്റമുള്പ്പെടെയുള്ള തീരുമാനങ്ങള്‍ നേട്ടമായി
രാഷ്ട്രീയത്തിനുമപ്പുറം പ്രാദേശികമായ വികാരത്തിലൂന്നിയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നമ്മള് പൊതുവേ സമീപിക്കാറ്. ഭരണസംവിധാനത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് സാരഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവിടെ മുന്നണിയെക്കാളും പാര്‍ട്ടികളെക്കാളും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപ്രഭാവം മാര്‍ക്ക് നേടാറുണ്ട്. ഒരു പ്രദേശത്തിന്റെ പ്രശ്നങ്ങള്‍, അവരുടെ പ്രതീക്ഷകള്‍ എന്നിവയെല്ലാം ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരാളാണോ എന്ന് മാത്രം നോക്കി വോട്ട് ചെയ്യുന്ന ഏര്‍പ്പാട്.
KeralaDec 16, 2020, 10:36 PM IST
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; കണ്ടതും കേട്ടതും പിന്നെ കിട്ടി ബോധിച്ചതും
സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയത്തിന്റെ വിലയിരുത്തലാകും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസും ബിജെപിയും ആവര്‍ത്തിച്ചു. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സ്വന്തം പരാജയം മറച്ച് വയ്ക്കാനുള്ള ഉത്തരം കിട്ടാതെ പരസ്പരമുള്ള ആരോപണങ്ങളില്‍ തടിതപ്പുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 514 ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫും 377 ഗ്രാമപഞ്ചായത്ത് യുഡിഎഫും 22 ഗ്രാമപഞ്ചായത്ത് എന്‍ഡിഎയും 28 എണ്ണം മറ്റ് സഖ്യങ്ങളും ഭരിക്കും. 152 ബോക്ക് പഞ്ചായത്തുകില് 108 എണ്ണം എല്‍ഡിഎഫും 44 എണ്ണം യുഡിഎഫും ഭരിക്കും. 14 ജില്ലാപഞ്ചായത്തുകളില്‍ 10 എണ്ണം എല്‍ഡിഎഫും നാലെണ്ണം യുഡിഎഫും ഭരിക്കും. 86 മുനിസിപ്പാലിറ്റികളില്‍ 35 എണ്ണം എല്‍ഡിഎഫും 45 എണ്ണം യുഡിഎഫും 2 എണ്ണം എന്‍ഡിഎയും 4 എണ്ണം മറ്റുള്ളവരും ഭരിക്കും. ആകെയുള്ള 6 കോര്‍പ്പറേഷനുകളില്‍ 5 എണ്ണം എല്‍ഡിഎഫും ഒരെണ്ണം യുഡിഎഫും ഭരിക്കും. മിനിസിപ്പാലിറ്റികളിലൊഴിച്ച് മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന മത്സരങ്ങളിലും എതിര് കക്ഷിയേക്കാള്‍ ബഹുദൂരം മുന്നിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ്. മിനിസിപ്പാലിറ്റികളില് മാത്രമാണ് കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഒരു ഓട്ടപ്പാച്ചല്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ രാജേഷ് തിരുമല, രാജേഷ് തകഴി, സനീഷ് സദാനന്ദന്, ഷഫീഖ് മുഹമ്മദ്, ധനേഷ് പയ്യന്നൂര്‍, ജിജോ എം എ, സാജന് ജെ എസ്, മുബഷീര്‍, ജി കെ പി വിജേഷ്, പ്രശാന്ത് ആല്‍ബര്‍ട്ട്, അനീഷ് ടോം.
KeralaDec 16, 2020, 9:18 PM IST
അനുകൂല ഘടകങ്ങളെ മുതലെടുക്കാനാവാതെ യുഡിഎഫ്; വിവാദങ്ങളില്‍ പതറാതെ വോട്ടുകാത്ത് എല്‍ഡിഎഫ്
ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കുത്തൊഴുക്കിനെ അതിജീവിച്ചാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നുന്ന വിജയം സ്വന്തമാക്കിയത്. പ്രളയവും നിപ്പയും തരണം ചെയ്ത് ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന് പക്ഷേ കൊവിഡ് കാലം വിവാദങ്ങളുടേത് കൂടിയായിരുന്നു.
KeralaDec 16, 2020, 8:17 PM IST
'ചെണ്ട' കൊട്ടിക്കയറിയില്ല, രണ്ടില വിടർന്നപ്പോൾ ജോസഫിന്റെ തന്ത്രങ്ങൾ പിഴച്ചതെവിടെ
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കോട്ടകളെ പൊട്ടിച്ചുകൊണ്ട് മികച്ച മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ ലൈഫ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായെങ്കിലും തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, ഇത്തവണ എല്ലാവരും ഉറ്റുനോക്കിയത് കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പും ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനവും ആയിരുന്നു.
KeralaDec 16, 2020, 7:15 PM IST
അച്ഛൻ്റെ പാതയിൽ, മുന്നണികളെ അട്ടിമറിച്ച് പൂഞ്ഞാറിൽ പിസി ജോര്‍ജ്ജിന്റെ മകൻ ഷോൺ ജോര്‍ജ്ജ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമാണ് ജനപക്ഷ സ്ഥാനാര്‍ത്ഥി പൂഞ്ഞാറിൽ വിജയക്കൊടി പാറിച്ചത്
Web SpecialsDec 16, 2020, 7:03 PM IST
ആരാണ് ട്വന്റി 20; എങ്ങനെയാണ് അവര്‍ നാലു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചത്?
''2020-ല്‍ ട്വന്റി 20 എന്ന പാര്‍ട്ടി തന്നെ ഇല്ലാതാവും''-കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതിനു പിന്നാലെ മുന്‍ ട്വന്റി 20 നേതാവ് കെ.വി ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഈ വാചകം. 2020 വര്‍ഷത്തില്‍ കിഴക്കമ്പലത്തെ വികസന നെറുകയിലെത്തിക്കുക എന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ട്വന്റി 20 കൂട്ടായ്മ അതേ വര്‍ഷം തന്നെ ഇല്ലാതാവും എന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്.
KeralaDec 16, 2020, 6:47 PM IST
പ്രതിപക്ഷ ലക്ഷ്യം ഭേദിച്ച് പിണറായി വിജയൻ; ആരോപണ ശരശയ്യയിൽ നിന്ന് ഉയര്‍ത്തെഴുന്നേൽപ്പ്
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനും എതിരെ സമാനതകളില്ലാത്ത ആരോപണങ്ങൾ നേരിട്ടാണ് ഇടത് മുന്നണി ജനവിധിക്ക് മുന്നിലെത്തിയത്. ആരോപണങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു പിണറായി വിജയനായിരുന്നു
KeralaDec 16, 2020, 6:09 PM IST
നേട്ടങ്ങൾ തകര്‍ക്കാൻ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നൽകിയ മറുപടി: പിണറായി വിജയൻ
ഇവിടെ സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയർ ഉചിതമായ മറുപടി നൽകി.
KeralaDec 16, 2020, 5:58 PM IST
ജനം എൽഡിഎഫിനൊപ്പം; സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഫലമെന്നും ഡി രാജ
കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും രാജ പറഞ്ഞു. തെക്കേ ഇന്ത്യയിലേക്ക് കടക്കാം എന്ന ബിജെപിയുടെ ആഗ്രഹം നടപ്പാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
KeralaDec 16, 2020, 4:11 PM IST
സര്‍ക്കാരിന്റെ കരുതൽ ജനം തിരിച്ചറിഞ്ഞെന്ന് എ വിജയരാഘവൻ
സർക്കാരിൻ്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് എ വിജയരാഘവൻ