Asianet News MalayalamAsianet News Malayalam
106 results for "

Kerala Niyamasabha

"
kerala assembly ruckus case trial will start today at cjm courtkerala assembly ruckus case trial will start today at cjm court

V Sivankutty|നിയമസഭാ കയ്യാങ്കളിക്കേസ്; വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം;വി.ശിവൻകുട്ടി അടക്കം ആരും ഹാജരാകില്ല

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍

Kerala Nov 22, 2021, 6:50 AM IST

opposition against ldf government on fuel price tax hike in niyamasabhaopposition against ldf government on fuel price tax hike in niyamasabha

Fuel price| പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം;ദില്ലിയിലേക്ക് കാളവണ്ടി സമരം നടത്താന്‍ ധനമന്ത്രിയുടെ പരിഹാസം

അപകടത്തിൽ മരിച്ചയാളുടെ മോതിരം അടിച്ചു മാറ്റുന്ന പണിയാണിതെന്ന് കെ ബാബു കുറ്റപ്പെടുത്തി. നികുതി കൂട്ടുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും ചേട്ടൻ ബാവ അനിയൻ ബാവ എന്ന പോലെയാണെന്നും പരിഹാസം.

Kerala Nov 11, 2021, 11:16 AM IST

udf cycle march to kerala niyamasabha against fuel taxudf cycle march to kerala niyamasabha against fuel tax

Fuel price| പ്രതിപക്ഷ എംഎല്‍എമാർ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്, വേറിട്ട പ്രതിഷേധം ഇന്ധന നികുതിക്കെതിരെ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടേയുള്ള യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടിയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്.

Kerala Nov 11, 2021, 10:00 AM IST

opposition alleges speaker shows partiality in granting time for question hour in Niyamasabhaopposition alleges speaker shows partiality in granting time for question hour in Niyamasabha

Niyamasabha | ചോദ്യോത്തരവേളയിലെ അവസരം; സ്പീക്കറും പ്രതിപക്ഷവും തമ്മിൽ തർക്കം

എല്ലാവർക്കും പരിഗണന നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കർ  എന്നാൽ റോജി വേറൊരു ഭാഷ ഉപയോഗിക്കുന്നുവെന്നും മറ്റംഗങ്ങളെ പോലെയല്ല റോജിയുടെ സംസാരമെന്നും കുറ്റപ്പെടുത്തി. 

Kerala Nov 10, 2021, 12:54 PM IST

mullaperiyar dam and baby dam issue will discuss today in kerala niyamasabhamullaperiyar dam and baby dam issue will discuss today in kerala niyamasabha

Mullaperiyar| സംയുക്ത പരിശോധന എന്തിന്? സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം, 'മരംമുറി'യിൽ മുഖ്യമന്ത്രി മൗനം വെടിയുമോ?

മരംമുറി ഉത്തരവിറക്കും മുമ്പ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധന ആയുധമാക്കിയാകും പ്രതിപക്ഷം സർക്കാറിനെ കടന്നാക്രമിക്കുക

Kerala Nov 10, 2021, 1:06 AM IST

welfare fund board for house wives league mla bill opposed by women members in assemblywelfare fund board for house wives league mla bill opposed by women members in assembly

വീട്ടമ്മമാർക്കായി ക്ഷേമനിധി: ലീഗ് എംഎല്‍എയുടെ ബില്ലിനെ ഒന്നിച്ചെതിര്‍ത്ത് രമയും, വീണയും

ആരോഗ്യമന്ത്രി വീണാ ജോർജ്ജും രമയുടെ നിലപാടിന് പിന്തുണ നല്‍കി. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡിന്‍റെ ആവശ്യമില്ലെന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. 

Kerala Oct 9, 2021, 8:06 AM IST

karuvannur bank scam kerala niyamasabhakaruvannur bank scam kerala niyamasabha

കരുവന്നൂരിലേത് 104 കോടിയുടെ ക്രമക്കേടെന്ന് മന്ത്രി, സിപിഎം അറിവോടെയെന്ന് പ്രതിപക്ഷം, സഭയിൽ പ്രതിഷേധം

അടിയന്തിര പ്രമേയത്തിന് ഷാഫി പറമ്പിൽ എംഎൽഎ സഭയിൽ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Kerala Jul 23, 2021, 11:39 AM IST

kerala niyamasabha live updates opposition to protest on ak saseendran issuekerala niyamasabha live updates opposition to protest on ak saseendran issue

'ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല', മുഖ്യമന്ത്രി, രാജി തേടി പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് അനുമതിയില്ല

സഭയിൽ ചോദ്യോത്തരവേളയുടെ സമയത്ത് തന്നെ പ്രതിഷേധിക്കുമെന്ന് കരുതിയവർക്കെല്ലാം തെറ്റി. ചോദ്യോത്തരവേളയുടെ സമയത്ത് വളരെ സമാധാനപരമായി പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കുന്നു. ഇനി ചർച്ചകളുടെ സമയത്ത് സഭ പ്രക്ഷുബ്ധമാകുമോ?

Kerala Jul 22, 2021, 10:34 AM IST

first budget of the second Pinarayi government at first glancefirst budget of the second Pinarayi government at first glance

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് ; ഒറ്റനോട്ടത്തില്‍


ചെലവ് ചുരുക്കി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സമഗ്രമായ പദ്ധതിയെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് അവതരണത്തിലേക്ക് കടന്നത്. കൊവിഡ് ഉണ്ടാക്കിയ അസാധാരണ സാഹചര്യവും പ്രതിസന്ധിയും കണക്കിലെടുത്ത് പുതിയ നികുതി നിർദ്ദേശങ്ങളൊന്നും ബജറ്റിലില്ല. എന്നാൽ, നികുതി നിര്‍ദ്ദേശങ്ങളില്ല എന്ന തീരുമാനം താൽകാലികം മാത്രമാകുമെന്ന സൂചനയും ധനമന്ത്രി നൽകുന്നു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അത്ര സുഖകരമല്ലെന്നും ധനമന്ത്രി സൂചിപ്പിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നതാണ് സമീപനമെന്നും ഇത് തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. നികുതി, നികുതി ഇതര വരുമാനം എന്നിവ കൂട്ടി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. ഇതിന് ജനങ്ങൾ ഉത്സാഹം കാണിക്കണം. വ്യാപാരികളെ സമ്മര്‍ദ്ദത്തിലാക്കാൻ മുതിരില്ലെന്നും എന്നാല്‍, നികുതി വെട്ടിക്കുന്നവരെ നിലക്ക് നിര്‍ത്തുമെന്നും ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.  കൊവിഡ് പ്രതിസന്ധി മറികടന്നാൽ പുതിയ നികുതി നിർദ്ദേശങ്ങളെ കുറിച്ച് ആലോചിക്കും. ജനപങ്കാളിത്തത്തോടെ മാത്രമേ സര്‍ക്കാറിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകൂ. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാൻ തയ്യാറായാൽ തന്നെ പ്രതിസന്ധി തീരുമെന്നും ധനമന്ത്രി പറയുന്നു.

Kerala Jun 4, 2021, 6:15 PM IST

Kerala budget announcement 10000 auxiliary kudumbasree units to be formedKerala budget announcement 10000 auxiliary kudumbasree units to be formed

10,000 ഓക്സിലറി അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കും; ഉപജീവന പാക്കേജ് 100 കോടിയാക്കി

കുടുംബശ്രീയിലെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം 10,000 ഓക്സിലറി അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ ധനകാര്യ മന്ത്രി അറിയിച്ചു. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജീവനോപാധികള്‍ നഷ്‍ടപ്പെട്ടവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്താന്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനും  സംരംഭങ്ങള്‍ക്ക് സബ്‍സിഡി നല്‍കുന്നതിനുമാണ് ഈ ഉപജീവന പാക്കേജ്.

Money News Jun 4, 2021, 1:24 PM IST

loan scheme with interest subsidy for agriculture and other sectors announced in kerala budgetloan scheme with interest subsidy for agriculture and other sectors announced in kerala budget

കാര്‍ഷിക മേഖലയ്ക്കും തൊഴില്‍ സംരംഭങ്ങള്‍ക്കും 100 കോടിയുടെ സാമ്പത്തിക പുനരുജ്ജീവന വായ്‍പാ പദ്ധതി

സഹകരണ സംഘങ്ങളെയും ബാങ്കുകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക പുനരുജ്ജീവന വായ്‍പാ പദ്ധതി ആവിഷ്‍കരിക്കുമെന്ന പ്രഖ്യാപനവും ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിലുണ്ടായി. ഇതിന്റെ പലിശയുടെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് നിര്‍ദേശം. നബാര്‍ഡും കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ചിട്ടുള്ള വായ്‍പാ പദ്ധിതകളും ഉപയോഗപ്പെടുത്തി മൂന്ന് ഭാഗമായി ഇത് നടപ്പാക്കുമെന്നാണ് ധനകാര്യ മന്ത്രി അറിയിച്ചത്. പലിശ ഇളവ് നല്‍കുന്നതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്.

Money News Jun 4, 2021, 12:12 PM IST

3000 diesel bus will convert to CNG3000 diesel bus will convert to CNG

കെഎസ്ആർടിസിയുടെ 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറും, ഹൈഡ്രജനും ഇന്ധനമായി ഉപയോഗിക്കും

കെഎസ്ആ‍ർടിസിയുടെ പ്രവ‍ർത്തന നഷ്ടം കുറയ്ക്കാൻ കൂടുതൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റും. 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റും. 

Money News Jun 4, 2021, 12:02 PM IST

free vaccine for all in above 18 announced in state budgetfree vaccine for all in above 18 announced in state budget

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ; 1000 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തുന്നു. 

Money News Jun 4, 2021, 11:33 AM IST

Memorial to gouriamma  and Balakrishna Pillai kerala budget kn balagopalMemorial to gouriamma  and Balakrishna Pillai kerala budget kn balagopal

ഗൗരിയമ്മക്കും ബാലകൃഷ്ണപ്പിള്ളക്കും സ്മാരകം; മാര്‍ ക്രിസോസ്റ്റം ചെയറിന് അരക്കോടി

മഹാത്മാ ഗാന്ധി സര്‍വകലാശാലയിൽ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാൻ അരക്കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. 

Kerala Jun 4, 2021, 11:14 AM IST

no new tax proposals 20000 crore covid package announced in kerala budgetno new tax proposals 20000 crore covid package announced in kerala budget

പുതിയ നികുതികളില്ല; കൊവിഡ് പ്രതിരോധത്തിന് സമഗ്ര പാക്കേജുമായി പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

കൊവിഡ് സൃഷ്‍ടിച്ച വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിക്കാനും മൂന്നാം തരംഗത്തിന് തടയിടാനും ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രധാനമായും ഉന്നല്‍ നല്‍കിയിരിക്കുന്നത്. ഒപ്പം കൊവിഡ് കാരണം പ്രതിസന്ധിയിലായ വിവിധ മേഖലകള്‍ക്കുള്ള പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചു.

Money News Jun 4, 2021, 10:57 AM IST