Kerala Psc

(Search results - 82)
• undefined

Career18, Oct 2020, 9:45 AM

ഇന്ത്യയുടെ താമര ചപ്പാത്തി വിപ്ലവവും 2020ലെ 16 വയസ്സുകാരി ഫിൻലാന്റ് പ്രസിഡന്റും; പിഎസ്‍സി പഠിക്കാം, ട്രോളിലൂടെ

പി എസ് സിക്ക് പഠിക്കാനുള്ള എളുപ്പവഴികളും പാസാവാനുള്ള ചെപ്പടിവിദ്യകളും നിരവധിയാണ്. ഒന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കും ഒരു സർക്കാർ ഉദ്യോ​ഗസ്ഥനാവാം എന്ന പല്ലവി കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. നാട്ടിലും വീട്ടിലും യുവതയ്ക്ക് കേൾക്കേണ്ടി വരുന്ന പ്രധാന ഉപദേശങ്ങളിൽ ഒന്നാണ് എങ്ങനെയെങ്കിലും പി എസ് സിപഠിച്ച് ഒരു ജോലി സമ്പാദിക്കാൻ നോക്കൂ എന്നത്. പി എസ് സിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും തലയ്ക്കകത്തോട്ടു കയറാൻ കുറച്ചല്ല ബുദ്ധിമുട്ടെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം. എന്നാൽ ട്രോളിലൂടെ പി എസ് സിക്ക് ഒന്നു പഠിച്ചു നോക്കിയാലോ.. തലയിൽ കേറുവോന്ന് ഒന്നു അറിയണമല്ലോ..

PANI KITTIYVAR

Kerala7, Oct 2020, 3:20 PM

കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഉടൻ നിയമനം നടത്തണം; നിയമനം വേഗത്തിലാക്കാൻ നിയമസഭാസമിതിയുടെ ഇടപെടൽ

വിവിധ വകുപ്പുകൾ ഒഴിവുകൾ കൃത്യാമായി റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ടി വി രാജേഷ് അധ്യക്ഷനായ യുവജനക്ഷേമ നിയമസഭാ സമിതിയുടെ തീരുമാനം. റിപ്പോർട്ട് ചെയ്യാത്ത വകുപ്പുകളോട് വേഗം ഒഴിവുകൾ അറിയിക്കാൻ ആവശ്യപ്പെടും.

• undefined

Career5, Oct 2020, 1:00 PM

ആണവ പരീക്ഷണത്തിന് ബുദ്ധന്റെ ചിരി മുതൽ കർഷകരുടെ പൊക്കാളി കൃഷി വരെ; കാണാം പി എസ് സി ട്രോളുകൾ

പി എസ് സിക്ക് പഠിക്കാനുള്ള കുറുക്കുവഴികൽ ധാരാളമാണ്. പഠിച്ചാൽ മാത്രം പോരല്ലോ ദീർഘകാലം പഠിച്ചത് മറക്കാതിരിക്കുകയും വേണം. പരീക്ഷകൾ പാസ്സാവാനും റാങ്ക് വർദ്ധിപ്പിക്കുന്നതിനും പല രീതികളിലാണ് ഉദ്യോ​ഗാർത്ഥികൾ ചോദ്യങ്ങളും ഉത്തരങ്ങളും മനപ്പാഠമാക്കുന്നത്.
എളുപ്പവഴികളും ചെപ്പടിവിദ്യകളും പഠിപ്പിക്കുന്ന ധാരാളം സാഥാപനങ്ങളും അദ്ധ്യാപകരുമുണ്ട്. എന്നാൽ സമീപകാലത്ത് കണ്ടു തുടങ്ങിയ പ എസ് സി പഠന വഴികളിൽ ഒന്നാണ് ട്രോളിലൂടെയുള്ള പഠനം. ഇതിനോടകം തന്നെ ഈ കുറുക്കു വഴിക്ക് എന്നാൽ സർ​ഗ്​ഗാത്മകത വളരെയധികം വേണ്ട ഒരു പഠന രീതിക്ക് ഉദ്യോ​ഗാർത്ഥികൾക്കിടയിൽ സ്വീകാര്യത ഏറെയാണ്... എന്നാൽ ട്രോളിലൂടെ പി എസ് സിക്ക് ഒന്നു പഠിച്ചു നോക്കിയാലോ.. തലയിൽ കേറുവോന്ന് ഒന്നു അറിയണമല്ലോ..

• undefined

Career4, Oct 2020, 12:19 PM

അന്റാർട്ടിക്കയിലെ കൊവിഡ് കണക്കു മുതൽ ശ്യാമള എന്ന ഷിംല വരെ; കാണാം പി എസ് സി ട്രോളുകൾ

പി എസ് സിക്ക് പഠിക്കാനുള്ള എളുപ്പവഴികളും പാസാവാനുള്ള ചെപ്പടിവിദ്യകളും നിരവധിയാണ്. ഒന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്കും ഒരു സർക്കാർ ഉദ്യോ​ഗസ്ഥനാവാം എന്ന പല്ലവി കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. നാട്ടിലും വീട്ടിലും യുവതയ്ക്ക് കേൾക്കേണ്ടി വരുന്ന പ്രധാന ഉപദേശങ്ങളിൽ ഒന്നാണ് എങ്ങനെയെങ്കിലും പി എസ് സി പഠിച്ച് ഒരു ജോലി സമ്പാദിക്കാൻ നോക്കൂ എന്നത്. പിസ്സിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും തലയ്ക്കകത്തോട്ടു കയറാൻ കുറച്ചല്ല ബുദ്ധിമുട്ടെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം. എന്നാൽ ട്രോളിലൂടെ പി എസ് സിക്ക് ഒന്നു പഠിച്ചു നോക്കിയാലോ.. തലയിൽ കേറുവോന്ന് ഒന്നു അറിയണമല്ലോ..

anu suicide

Kerala14, Sep 2020, 10:45 AM

അനുവിന്‍റെ ആത്മഹത്യ: എംഎല്‍എ പരിഹസിച്ചെന്ന് ആക്ഷേപം; സര്‍ക്കാരിനെതിരെ പരാതിയുമായി കുടുംബം

പഠിച്ച എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു എംഎൽഎ സികെ ഹരീന്ദ്രൻ വീട്ടിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പറഞ്ഞതെന്ന് അനുവിന്‍റെ അച്ഛന്‍.

psc examination

Career11, Sep 2020, 7:05 PM

ഈ അപരനാമങ്ങൾ ഓർത്തു വച്ചോളൂ, പിഎസ്‍സി പരീക്ഷയുടെ ആവർത്തന ചോദ്യങ്ങളിൽ ഇവയും ഉണ്ടാകാം... !

ചില സ്ഥലങ്ങളും വ്യക്തികളും പ്രശസ്തമാകുന്നത് അപരനാമങ്ങള്‍ കൊണ്ടാണ്. പിഎസ് സി പരീക്ഷകളില്‍ മാത്രമല്ല, മറ്റ് പൊതു പരീക്ഷകളിലും ഇത്തരം അപരനാമങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കാറുണ്ട്. അത്തരം 25 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണിത്. പല വര്‍ഷങ്ങളിലായി ആവര്‍ത്തിച്ച് വരുന്ന ചോദ്യങ്ങളാണിത്. മനഃപാഠമാക്കാം...

• undefined

viral3, Sep 2020, 12:17 PM

'അതായത് ഉത്തമാ, വര്‍ഗ്ഗാധിപത്യം, കോളോണിയലിസം, പ്രതിക്രിയാവാദം പിന്നെ ന്യായീകരണ ട്രോളും' കാണാം

1991 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. സന്ദേശത്തില്‍ ഒരേ വീട്ടില്‍ കഴിയുന്ന, രണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹോദരങ്ങളെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്.  സിനിമയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റ് പോകുമ്പോള്‍ അതെന്തുകൊണ്ടാണെന്ന് അണികളെ നേതാവ് പഠിപ്പിക്കുന്ന ഒരു സ്റ്റെഡീ ക്ലാസ് സീനുണ്ട്. ആര്‍ഡിപിയുടെ മൂത്ത സഖാവായി എത്തുന്നത് ശങ്കരാടിയാണ്. അദ്ദേഹം പാര്‍ട്ടിയുടെ തെര‌ഞ്ഞെടുപ്പ് തോല്‍വി എന്തുകൊണ്ടാണെന്ന് പാര്‍ട്ടി സിദ്ധാന്തങ്ങളിലൂന്നി വിശദീകരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ എല്ലാവരും നിശബ്ദമായിരുന്ന് ബീഡി പുകച്ച് തള്ളുന്നു. അതിനിടെ ശങ്കരാടി എഴുന്നേറ്റ് പറയുന്നു. " താത്വികമായൊരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒന്ന് ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പ് നമ്മുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം." ഇത് കേള്‍ക്കുന്ന പ്രേക്ഷകനുണ്ടാകുന്ന സംശയം ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ ഉത്തമന്‍ എഴുന്നേറ്റ് ഉന്നയിക്കുന്നു. " മനസിലായില്ല" . നേതാവ് വിശദീകരിക്കുന്നു. "അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഇപ്പോ മനസിലായോ ? ".  ഇത് കേട്ട പ്രവര്‍ത്തകന്‍ എഴുനേല്‍ക്കുന്നു. " എന്ത് കൊണ്ടു തോറ്റു എന്നുള്ളത് ലളിതമായിട്ട് പറഞ്ഞാലെന്താ ? ഈ പ്രതിക്രിയാവാദവും കോളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കേണ്ട കാര്യമെന്താ ? " എന്ന് ചോദിക്കുന്നു. സന്ദേശം സിനിമയിലെ നേതാവിലെ പോലെ അണികളുടെ മറുചോദ്യത്തിന് ഉത്തരം മുട്ടിയ അവസ്ഥയിലാണ് ഇന്ന് സിപിഎം. പിഎസ്സി ലിസ്റ്റില്‍ റാങ്കുണ്ടായിട്ടും ജോലികിട്ടാതെ കേരളത്തില്‍ ഇന്ന് ലക്ഷക്കണക്കിന് തോഴിലന്വേഷകരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടൊപ്പം,  പിഎസ്സി ലിസ്റ്റ് ഇരിക്കെത്തന്നെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതിലിലൂടെ നിയമനം ലഭിക്കുന്നുണ്ടെന്ന് വിവരവും വരുന്നു. ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന് പുറമേ റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാത്ത വിഷമത്തില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തു. തൊട്ട് പുറകെ പാര്‍ട്ടിയെയും പിഎസ്സിയെയും ന്യായീകരിക്കാന്‍, പാര്‍ട്ടി പ്രവര്‍ത്തകരോട് സമൂഹമാധ്യമങ്ങളില്‍ സജ്ജമായിരിക്കാന്‍ ,കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയ ശബ്ദം സന്ദേശം പുറത്തായി. ഇതോടെ പാര്‍ട്ടിയുടെ ക്യാപ്യൂള്‍ ന്യായീകരണത്തിനെതിരെ ട്രോളന്മാര്‍ രംഗത്തെത്തി. കാണാം പ്രതിക്രിയാവാദികളുടെ ട്രോളുകള്‍.

• undefined

Career1, Sep 2020, 11:37 AM

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ അപേ​ക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 30

ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​ ശേ​ഷം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സെ​പ്​​റ്റം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. 32 ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

anu rank holder suicide

Kerala30, Aug 2020, 9:10 PM

'ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ഖേദകരം'; വിശദീകരണവുമായി പിഎസ്‍സി

അനു ഉള്‍പ്പെട്ട ലിസ്റ്റിൽ 72 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത് എന്നാണ് പിഎസ്‍സിയുടെ വിശദീകരണം. വാർത്താ കുറിപ്പിലൂടെയാണ് പിഎസ്‍സിയുടെ വിശദീകരണം.

chennithala

Kerala30, Aug 2020, 1:33 PM

അനുവിന്‍റെ ആത്മഹത്യ; സംസ്ഥാനമാകെ യുവജന സംഘടനകളുടെ പ്രതിഷേധം, സർക്കാർ പരിശോധിക്കണമെന്ന് പ്രതിപക്ഷം

കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തിൽ മറ്റൊരാൾക്ക് ജോലി നൽകണമെന്നും, സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.

youth suicide protest

Video Icon

Kerala30, Aug 2020, 11:42 AM

വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ: പ്രതിഷേധവുമായി യുവമോര്‍ച്ച നേതാക്കള്‍, വീഡിയോ

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സികെ ഹരീന്ദ്രന്‍ എംഎല്‍എക്ക് നേരെ പ്രതിഷേധം. പരമാവധി നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എംഎല്‍എ പിഎസ് സിയെ ന്യായീകരിക്കുകയാണെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

psc member on youth suicide

Video Icon

Kerala30, Aug 2020, 10:35 AM

യുവാവിന്റെ ആത്മഹത്യ: വിഷമമുണ്ട്, പക്ഷേ ഉള്ള ഒഴിവുകളിലേ നിയമനം നടത്താനാകൂയെന്ന് പി എസ് സി അംഗം

തിരുവനന്തപുരത്ത് പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പിഎസ് സി മെമ്പര്‍ ലോപസ് മാത്യു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ എങ്ങനെയാണ് ജോലി കൊടുക്കാന്‍ സാധിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

youth suicide

Video Icon

Kerala30, Aug 2020, 8:54 AM

'എല്ലാത്തിനും കാരണം ജോലിയില്ലായ്മ': തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ അവസാന വാക്കുകള്‍...

പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. ജോലിയില്ലാത്തതില്‍ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ 76ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം.

psc

Video Icon

Kerala29, Aug 2020, 8:20 AM

മാധ്യമങ്ങളോട് സംസാരിച്ചാല്‍ വിലക്ക്: നടപടിയെച്ചൊല്ലി പിഎസ് സിയില്‍ ഭിന്നത

മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുളള തീരുമാനത്തെ ചൊല്ലി പിഎസ്‌സിയില്‍ സര്‍വത്ര ആശയക്കുഴപ്പം. ഉദ്യോഗാര്‍ഥികളെ വിലക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ശേഷം മാത്രമേ നടപടിയെ കുറിച്ച് ആലോചിക്കൂ എന്നുമാണ് പിഎസ്‌സി അധികൃതരുടെ പുതിയ വിശദീകരണം.

PSC

Kerala29, Aug 2020, 6:31 AM

മാധ്യമങ്ങളിലൂടെ സംസാരിച്ച ഉദ്യോഗാര്‍ത്ഥികളെ വിലക്കാൻ തീരുമാനിച്ചിട്ടില്ല, വിശദീകരണവുമായി പിഎസ്‍സി

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനം വൈകുന്നതിനെതിരെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പണി കിട്ടിയവര്‍ പരമ്പരയില്‍ ഉദ്യോഗാര്‍ഥികള്‍ സംസാരിച്ചതിനു പിന്നാലെയാണ് ഉദ്യോഗാര്‍ഥികളെ വിലക്കുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും 25 ന് വാര്‍ത്താക്കുറിപ്പിലൂടെ പിഎസ് സി അറിയിച്ചത്