Asianet News MalayalamAsianet News Malayalam
96 results for "

Keralafloods

"
Kerala Flood many yet to receive ten thousand rupees relief fund from government in wayanadKerala Flood many yet to receive ten thousand rupees relief fund from government in wayanad

പ്രളയം കഴിഞ്ഞിട്ട് പത്ത് മാസം; വയനാട്ടിൽ പതിനായിരം രൂപ പോലും കിട്ടാതെ നിരവധി പേർ

8538 പേരെ പ്രളയബാധിതരായി കണക്കാക്കിയ മാനന്തവാടി താലൂക്കില്‍ ഇനിയും 416 പേർക്ക് അടിയന്തര ധനസഹായം ലഭിച്ചിട്ടില്ല. ബത്തേരി താലൂക്കില്‍ 435 പേർ ധനസഹായത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.  

Kerala May 26, 2020, 11:08 AM IST

KeralaFloods 2019 Wayanad MP Rahul Gandhi Talks to Narendra ModiKeralaFloods 2019 Wayanad MP Rahul Gandhi Talks to Narendra Modi

വയനാടിനായി മുന്നിട്ടിറങ്ങി രാഹുല്‍ ഗാന്ധി; അടിയന്തര സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ്

Kerala Aug 9, 2019, 11:21 AM IST

Zamodiri donate to kerala flood reliefZamodiri donate to kerala flood relief

ദുരിതാശ്വാസത്തിലേക്ക് സാമൂതിരിയുടെ കൈതാങ്ങ്

പ്രളയകെടുതികളിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ 25 ലക്ഷം രൂപയുടെ ചെക്ക് സാമൂതിരി രാജ ദേവസ്വത്തിന്‍റെ പേരില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കൈമാറി. 

local news Aug 27, 2018, 6:24 PM IST

The flood Rs 1488 crore in PathanamthittaThe flood Rs 1488 crore in Pathanamthitta

പ്രളയം; പത്തനംതിട്ടയിൽ 1488 കോടിയുടെ നഷ്ടം

 പ്രളയക്കെടുതിയിൽ പത്തനംതിട്ട ജില്ലയിൽ 1488 കോടിയുടെ നഷ്ടമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. 68 കോടി രൂപയുടെ കൃഷിനാശമുണ്ടായി. 58,500 കർഷകരെ പ്രളയം ബാധിച്ചു. 

local news Aug 27, 2018, 5:57 PM IST

Complaints have been lodged by LTTE the organization that brought the goods to relief campsComplaints have been lodged by LTTE the organization that brought the goods to relief camps

ദുരിതാശ്വാസ ക്യാമ്പ്; സാധനങ്ങൾ കൊണ്ടുവന്ന സംഘടനയ്ക്ക് എല്‍ടിടിഇ ബന്ധമെന്ന് പരാതി

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന സംഘടനക്ക് എല്‍ടിടിഇ ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് പൊലീസ് പരിശോധിച്ച ശേഷം വിട്ടയച്ചു. പൊലീസ് അപമാനിച്ചെന്നും, പരാതിക്ക് പിന്നിൽ തമിഴ്നാട്ടിലെ ബിജെപി നേതാക്കളാണെന്നും സാധനങ്ങൾ എത്തിച്ച നാം തമിഴർ കക്ഷി ആരോപിച്ചു. 

KERALA Aug 27, 2018, 5:29 PM IST

All over the country are with Kerala Narendra ModiAll over the country are with Kerala Narendra Modi

രാജ്യം കേരളത്തിനൊപ്പം: നരേന്ദ്രമോദി

മഹാപ്രളയത്തിൽ രാജ്യം ഒന്നാകെ കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതിയില്‍ കേരളത്തിന് ഇളവ് നല്കാൻ ഗ്രാമവികസന മന്ത്രാലയം തീരുമാനിച്ചു.  തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 543 കോടി രൂപ കേരളത്തിന് അടിയന്തരമായി അനുവദിച്ചു. 

NEWS Aug 26, 2018, 1:16 PM IST

Tharoor is ready to give UN funding to KeralaTharoor is ready to give UN funding to Kerala

കേന്ദ്രം അനുവദിച്ചാല്‍ കേരളത്തിന് ധനസഹായം നല്കാൻ യുഎൻ തയ്യാര്‍ : ശശി തരൂർ

യുഎൻ കേരളത്തിന് ധനസഹായം നല്കാൻ തയ്യാറെന്ന് ശശി തരൂർ.  ഇന്ത്യ വിദേശസഹായം തേടാന്‍ തയ്യാറാവണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യ സ്വീകരിക്കുമെങ്കിൽ യുഎൻ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശസഹായം ഇന്ത്യ തേടണമെന്നും അദ്ദേഹം പറഞ്ഞു.

NEWS Aug 26, 2018, 8:12 AM IST

Flooded The lost documents and certificates will be distributed from a single centerFlooded The lost documents and certificates will be distributed from a single center

പ്രളയക്കെടുതി; നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്യും


രേഖകള്‍ നഷ്‌ടപ്പെട്ടയാളുടെ പേര്‌, മേല്‍വിലാസം, പിന്‍കോഡ്‌, വയസ്സ്‌, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍, ഫിംഗര്‍ പ്രിന്‍റ്  പോലുള്ള ബയോമെട്രിക്‌ വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച്‌ പ്രധാന രേഖകള്‍ സര്‍ക്കാരിന്‍റെ വിവിധ സംവിധാനങ്ങളില്‍ നിന്ന്‌ വീണ്ടെടുക്കാനുള്ള പദ്ധതിയാണ്‌ വികസിപ്പിക്കുന്നത്‌. പേരിലും മറ്റും വ്യത്യാസങ്ങള്‍  ഉണ്ടെങ്കിലും ഇതും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ്‌  ഇത് വികസിപ്പിച്ചിരിക്കുന്നത്.  
 

local news Aug 25, 2018, 4:14 PM IST

Four families were relieved of their life back keralafloodsFour families were relieved of their life back keralafloods

ജീവന്‍ തിരികെ ലഭിച്ചതിന്‍റെ ആശ്വാസത്തില്‍ നാല് കുടുംബങ്ങള്‍; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജീവന്‍ തിരികെ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് നാല് കുടുംബങ്ങള്‍. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ നാല് കുടുംബങ്ങളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വീടിന്‍റെ പുറകിലുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്ക് ഇളകി വീടിന്‍റെ മുകളിലേയ്ക്ക് വീണെങ്കിലും അപകടം ഒഴിവാകുകയായിരുന്നു. 
 

local news Aug 25, 2018, 10:38 AM IST

Lifes wealth drifts The marriage also ceasedLifes wealth drifts The marriage also ceased

പ്രളയത്തില്‍ ഒലിച്ചു പോയത് മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ സ്വർണ്ണവും; വിവാഹം എങ്ങനെ നടത്തുമെന്നറിയാതെ വിജയന്‍

വിവാഹത്തിന്‍റെ സുന്ദര മൂഹൂര്‍ത്തത്തിലേക്ക് കടക്കാനിരിക്കെ പ്രളയം തട്ടിയെടുത്തത് നിര്‍ധന കുടുംബത്തിന്‍റെ  സ്വപ്‌നങ്ങളും പ്രതീക്ഷകളും. വിയര്‍പ്പൊഴുക്കി സമ്പാദിച്ച സ്വര്‍ണ്ണമടക്കമുള്ള സര്‍വ്വതും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു. മാനസികവും ശാരീരികവുമായി തളര്‍ന്ന കുടുംബം നഷ്ടസ്വപ്‌നങ്ങളുടെ വേദനയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. 

local news Aug 25, 2018, 10:03 AM IST

Mohanlal's Vishwa Shanti Foundation for Sainthood in WayanadMohanlal's Vishwa Shanti Foundation for Sainthood in Wayanad

വയനാട്ടില്‍ സാന്ത്വനവുമായി മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍

 കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാന്‍ വയനാടിന് താങ്ങായി മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍‌ രംഗത്ത്. വയനാട്ടിലെ ഊരുകളിലാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വയനാട്ടിലെ വിവിധ ഊരുകളിലെ 2000 ത്തോളം കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ എത്തിക്കുക. 
 

local news Aug 24, 2018, 4:28 PM IST

Boat fired during rescue operation A week after the boy was missingBoat fired during rescue operation A week after the boy was missing

രക്ഷാപ്രവർത്തനത്തിനിടെ വള്ളം മറിഞ്ഞു; യുവാവിനെ കാണാതായിട്ട് ഒരാഴ്ച

പ്രളയദുരന്തത്തിൽപ്പെട്ടവർക്കായി രക്ഷാപ്രവർത്തനത്തിന് പോയ യുവാവിനെ കാണാതായിട്ട് ഏഴ് ദിവസം കഴിഞ്ഞു. എറണാകുളം ഓച്ചന്തുരുത്ത് സ്വദേശി മിഥുനെയാണ് കൊച്ചി കായലിൽ വള്ളം മറിഞ്ഞ് കാണാതായത്. കോസ്റ്റൽ പൊലീസും ഫിഷറീസും തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതു വരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. 
 

local news Aug 24, 2018, 11:23 AM IST

Relief operation Technical University for students to give 25 percentage of grace marksRelief operation Technical University for students to give 25 percentage of grace marks

ദുരിതാശ്വാസ പ്രവർത്തനം; വിദ്യാര്‍ത്ഥികള്‍ക്ക് 25ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 25ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് സാങ്കേതിക സര്‍വ്വകലാശാല ഉത്തരവിറക്കി. പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ്മാര്‍ക്ക് നല്‍കുക. 

local news Aug 24, 2018, 10:34 AM IST

nirmalya bhattacharya is the photographer of that viral photo of fishermennirmalya bhattacharya is the photographer of that viral photo of fishermen

ആ ചിത്രം കേരളത്തിലെ കടലിന്റെ മക്കളുടേതല്ല; നിർമല്യ ഭട്ടാചാര്യയുടേതാണ്

കേരളത്തിലെ മത്സ്യത്തൊഴിലാളികൾ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ അവരുടേതല്ല. ഒരു തോണി കഴയിൽ കെട്ടി ഇരുവശത്തു നിന്നും കുറച്ചധികം ആളുകൾ ചേർന്ന് ചുമന്ന് കരയിലേക്ക് കൊണ്ടുവരുന്ന ചിത്രം. സോഷ്യൽ മീഡിയ പരക്കെ ഏറ്റെടുത്ത ചിത്രമാണിത്.   

KERALA Aug 23, 2018, 11:52 PM IST

prasanth nair facebook post about needed meterials to wayanad relief campsprasanth nair facebook post about needed meterials to wayanad relief camps

വയനാട് ജില്ലയ്ക്ക് അവശ്യം വേണ്ട വസ്തുക്കളുടെ ലിസ്റ്റുമായി കളക്ടർ ബ്രോ

മരുന്നും ക്ലീനിം​ഗ് സാധനങ്ങളും അരിയും പലവ്യജ്ഞനങ്ങളും ബക്കറ്റും വസ്ത്രങ്ങളുമുൾപ്പെടെയുളള വസ്തുക്കൾ ക്യാംപിലേക്ക് ആവശ്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ആരെങ്കിലും സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനയും കൂട്ടിച്ചേർത്തിട്ടുണ്ട്. ശേഖരിച്ച സാധനങ്ങൾ കൽപറ്റ കളക്ടറേറ്റിലാണ് എത്തിക്കേണ്ടത്. 

KERALA Aug 23, 2018, 10:45 PM IST