Keralam

(Search results - 348)
• rahul Gandhi

KeralaJul 28, 2021, 10:59 AM IST

ലോക പ്രകൃതി സംരക്ഷണ ദിനത്തില്‍ കരുവാരകുണ്ടിലെ സുന്ദര ദൃശ്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ഗാന്ധി

കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങളാണ് തമിഴ് കവി തിരുക്കുറളിന്റെ ഈരടികള്‍ കുറിച്ച് രാഹുല്‍ പങ്കുവെച്ചത്.

• Rishiraj Thumb

KeralaJul 24, 2021, 2:06 PM IST

'കൊടി ക്വട്ടേഷൻ ജയിലിൽ നിന്നല്ല', ജയിൽ ക്വട്ടേഷൻ വിവാദങ്ങൾ തള്ളി ഋഷിരാജ് സിംഗ്

തടവുകാരുടെ ജയിലിലെ ഫോൺ ഉപയോഗം പൂർണമായും തടയാനായെന്നാണ് ഋഷിരാജ് സിംഗിന്‍റെ പക്ഷം. ജയിലിൽ ഇപ്പോൾ യാതൊരു ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകുമെന്നും റിഷിരാജ് സിംഗ് നമസ്തേ കേരളത്തിൽ.

• undefined

KeralaJul 18, 2021, 7:06 PM IST

18 വയസിന് മുകളിൽ പ്രായമുള്ള പകുതി പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കേരളം

രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

karthikadeepam

spiceJul 12, 2021, 11:39 PM IST

'കാര്‍ത്തു ദേവനന്ദയുടെ മകളാണെന്ന സത്യം പരസ്യമാകുമോ' : കാര്‍ത്തികദീപം റിവ്യു

കാര്‍ത്തുവിനോടുള്ള ദേവയുടെ പെരുമാറ്റം ചുറ്റുമുള്ള ആളുകളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ദേവയുടെ മക്കളുടെ മനസ്സില്‍ അസൂയയും സംശയവും ഒന്നിച്ചാണുള്ളത്. ദേവയുടെ മകളാണ് കാര്‍ത്തുവെന്ന സത്യം വരും ദിവസങ്ങളില്‍ ആരെല്ലാം അറിയുമെന്നതാണ് പരമ്പരയുടെ പുതിയ ആകാംക്ഷ.

• undefined

KeralaJul 10, 2021, 10:11 AM IST

സിക്കയിൽ കേരളത്തിന് താത്കാലിക ആശ്വാസം: സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 17 സാംപിളുകൾ നെഗറ്റീവായി

രോഗ ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ വ്യാപകമായി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികളുടെ സാംപിളുകളും പരിശോധനയ്ക്ക് അയക്കുന്നുണ്ട്.

• undefined

KeralaJul 5, 2021, 5:41 PM IST

കുഞ്ഞുമുഹമ്മദിനായി കൈകോ‍ർത്ത് കേരളം, അതിവേ​ഗം അക്കൗണ്ടിലെത്തിയത് 18 കോടി

ഒന്നരവയസുകാരൻ മുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സുമസുകൾ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത് കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള ഫണ്ട് റൈസിം​ഗ് ആണ്.

karthikadeepam

spiceJun 28, 2021, 11:03 PM IST

'കാത്തിരുന്നു കാത്തിരുന്നു 'കാര്‍ത്തികദീപം' മടങ്ങിയെത്തുന്നു' : പാട്ടുപാടി വരവറിയിച്ച് സ്‌നിഷ

വിവാഹശേഷമുള്ള അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ കാര്‍ത്തുവും അരുണും മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ പരമ്പര സംപ്രേഷണം നിര്‍ത്തുന്നത്. എന്നാല്‍ പരമ്പര വീണ്ടും സ്‌ക്രീനിലേക്കെത്തുന്നുവെന്ന് പാട്ടുപാടി അറിയിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കാര്‍ത്തു.

• undefined

ChuttuvattomJun 28, 2021, 2:28 PM IST

കൊവിഡ്; സമാന്തര വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യം

ജീവിതത്തില്‍ പരാജയപ്പെട്ടിടത്ത് നിന്ന് വിജയത്തിലേക്ക് നടന്ന് കയറിയ നിരവധി പേരുടെ കഥകള്‍ നമ്മുക്കുചുറ്റുമുണ്ട്. അത്തരം കഥകളിലധികവും തുടങ്ങുന്നത് ഇങ്ങനെയാകും ' ഫീസടയ്ക്കാന്‍ പണിമില്ലായിരുന്നു. അല്ലെങ്കില്‍, പത്താം ക്ലാസ് പരീക്ഷ തോറ്റു' എന്നിങ്ങനെയാകും. പക്ഷേ, പിന്നീടങ്ങോട്ട് പോരാടി ജീവിത വിജയം നേടിയെന്നിടത്ത് ആ ജീവിത കഥ വിജയിച്ച കഥയാകുന്നു. അതിനിടെയില്‍ നാം സൌകര്യപൂര്‍വ്വം മറക്കുന്നൊരു കൂട്ടരുണ്ട്. അവരാണ് സമാന്തര അധ്യാപകര്‍ അഥവാ ടൂഷന്‍ സെന്‍റര്‍ അധ്യാപകര്‍. അവരുടെ നിരന്തരമായ ഇടപെടില്ലായിരുന്നെങ്കില്‍ പരാജയപ്പെട്ടര്‍ ഒരുപക്ഷേ ഒരിക്കലും തിരിച്ച് വന്നെന്നിരിക്കില്ല. പക്ഷേ, പരാജയത്തിന്‍റെ നിസഹായതയില്‍ നിന്ന്  അനേകം കുട്ടികളെ ജീവിതത്തിന്‍റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ആ ട്യൂഷന്‍ അധ്യാപകരിന്ന് സ്വന്തം ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.

കടയ്ക്കല്‍ മുക്കുന്നം ഗ്രാമത്തിലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും അല്ലാത്ത കുട്ടികള്‍ക്കും കഴിഞ്ഞ 35 വര്‍ഷമായി അക്ഷരം പറഞ്ഞ് കൊടുത്തിരുന്ന സ്ഥാപനമാണ് മഹാത്മ എഡ്യൂക്കേഷന്‍ സെന്‍റര്‍. നാടകങ്ങള്‍ക്കും സിനിമയ്ക്കും സെറ്റുകളൊരുക്കിയിരുന്ന ഷാജി രത്നമാണ് ഈ സ്ഥാപനം ആരംഭിച്ചത്. പിന്നീട് അദ്ദേഹം പിന്മാറിയെങ്കിലും പലരാല്‍ കൈമറിഞ്ഞ് ഇന്ന് സ്ഥാപനം നടത്തികൊണ്ട് പോകുന്നത് വിപിനാണ്. കേരളത്തില്‍ ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ശക്തിയും ഭൌര്‍ബല്യത്തെയും കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയാണ്. അതിനിടെ വിദ്യാലയങ്ങളില്‍ നിന്ന് പുറത്ത് പോയവരെ വീണ്ടും അക്ഷരങ്ങളിലേക്കും അറിവിലേക്കും തിരിച്ച് കൊണ്ട് വന്ന ഇത്തരം സ്ഥാപനങ്ങളെ നമ്മള്‍ സൌകര്യ പൂര്‍വ്വം മറക്കുന്നു. ചിത്രങ്ങള്‍: അരുണ്‍ കടയ്ക്കല്‍. തയ്യാറാക്കിയത്: കെ ജി ബാലു.

covid kerala

KeralaJun 20, 2021, 10:44 AM IST

പ്രതിദിന കൊവിഡ് കേസുകളിൽ കേരളം മുന്നിൽ: മറ്റു സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ കുത്തനെ കുറഞ്ഞു

ഗോവയും മേഘാലയയുമാണ് ഇന്നലത്തെ കണക്കിൽ തൊട്ടുപിന്നിൽ.  എന്നാൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയും കർണ്ണാടകവുമാണ് മുന്നിൽ.

• undefined

KeralaJun 19, 2021, 7:32 PM IST

കൂടുതൽ വാക്സീൻ കേരളത്തിലേക്ക്: 8.87 ലക്ഷം കൊവിഷിൽഡും 97,500 ഡോസ് കൊവാക്സീനും എത്തി

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ എറണാകുളത്താണ് എത്തിയത്

• undefined

KeralaJun 14, 2021, 2:27 PM IST

ആരൊപ്പമുണ്ടെന്ന് ചോദിച്ച് അടച്ച് പൂട്ടലില്‍ ജീവിതം വഴിമുട്ടിയവര്‍ ...

കഴിഞ്ഞ പ്രളയകാലത്തും ഇപ്പോഴത്തെ മഹാമാരിക്കിടെയിലും സമൂഹമാധ്യമങ്ങില്‍ കേരളം ഏറെ കേട്ടിരുന്ന ഒരു ഹാഷ്ടാഗായിരുന്നു ' #ഒപ്പമുണ്ട് '. മറ്റാരുമല്ല, ദുരിതകാലത്ത് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ആ ഹാഷ്ടാഗ് സൂചിപ്പിച്ചിരുന്നത്. തൊട്ട് പുറകെ #കരുതലോടെ , #കൂടെയുണ്ട് എന്നിങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന നിരവധി ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. കുറേയേറെ സാധാരണക്കാര്‍ ആ കരുതല്‍ ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍, ഹാഷ്ടാഗുകള്‍ക്കുമപ്പുറത്ത് ജീവിതത്തിന്‍റെ കുത്തൊഴൊക്കില്‍, ഒറ്റപ്പെട്ട തുരുത്തിലായ ചിലരെങ്കിലും പ്രതീക്ഷയോടെ നല്ലൊരു നാളെക്കായി ഇപ്പോഴും കാത്തിരിക്കുന്നുണ്ടെന്നാണ് തലസ്ഥാന നഗരിയില്‍ നിന്നുള്ള ചില ജീവിതങ്ങള്‍ നമ്മളോട് പറയുന്നത്. ഒന്നും രണ്ടുമല്ല പതിനാറ് കുടുംബങ്ങളാണ് ഇങ്ങനെ പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ട് വൃദ്ധരോടും കൊച്ചുകുട്ടികളോടുമൊപ്പം ഒരോ ദിവസവും തള്ളിനീക്കുന്നത്. വിനോദസഞ്ചാരത്തിന് ലോകം മുഴുവന്‍ പേര് കേട്ട കോവളത്തിന് സമീപത്തുള്ള തോപ്പിൻ പുരയിടത്തിലെ സര്‍ക്കാര്‍ പുറമ്പോക്കി നിന്നാണ് ഈ ജീവിതങ്ങള്‍ കരുതല്‍ തേടുന്നത്.

• undefined

Coronavirus IndiaJun 9, 2021, 12:35 PM IST

മുതുമല കടുവാ സങ്കേതം; ആനകള്‍ക്ക് കൊവിഡ് പരിശോധന നടത്തി

തമിഴ്‌നാട്ടിലെ മുടുമല കടുവാ സങ്കേതത്തിലെ 28 ഓളം ആനകൾക്ക് ഇന്നലെ കോവിഡ് -19 രോഗാണു പരിശോധന നടത്തി.  2 നും 60 നും ഇടയിൽ പ്രായമുള്ള എല്ലാ ആനകളെയും പരിശോധന നടത്തി. തെപ്പക്കാട് ക്യാമ്പിൽ നിന്ന് 26 മുതിർന്ന ആനകളില്‍ നിന്നും രണ്ട് കുട്ടിയാനകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഉത്തർപ്രദേശിലെ ഇസത്‌നഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു.

ma YOUSUF ALI

KeralaJun 9, 2021, 8:10 AM IST

ബെക്സ് കൃഷ്ണന് ജോലി നൽകും, സഹായിച്ചത് ശ്രദ്ധ കിട്ടാനല്ല; ഹെലികോപ്റ്ററിൽ യാത്ര ചെയ്യുമെന്നും എംഎ യൂസഫലി

ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

kodakaraa

KeralaJun 7, 2021, 8:57 AM IST

ധർമ്മരാജൻ സ്പിരിറ്റ് കേസ് പ്രതി, കവ‍ർച്ചയ്ക്ക് ശേഷം സുരേന്ദ്രൻ്റെ മകനുമായി സംസാരിച്ചു

സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പന്നിയങ്കര,സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുമുണ്ട്.

• undefined

KeralaJun 6, 2021, 3:53 PM IST

അഞ്ച് സീറ്റ് പ്രതീക്ഷിച്ചു, കേരളത്തിലെ പരാജയം നിരാശപ്പെടുത്തിയെന്ന് ബിജെപി കേന്ദ്രനേതൃത്വം

കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉള്ള ജനങ്ങളുടെ വിശ്വാസം ഇടിയാൻ കാരണമായെന്ന വിമര്‍ശനവും ഉയര്‍ന്നു.