Keralarain
(Search results - 20)LifestyleAug 13, 2019, 5:05 PM IST
വീടുകളിലേക്ക് മടങ്ങുമ്പോള്‍ കിണര്‍ വെള്ളം ഇങ്ങനെ ശുദ്ധീകരിക്കാന്‍ മറക്കരുതേ- വീഡിയോ
കനത്ത പേമാരി വീണ്ടും നാശം വിതക്കുമ്പോള്‍ ഉറ്റവരേയും ഉടയവരേയും കുറിച്ച് വിവരമൊന്നുമില്ലാതെ തരിച്ചിരിക്കുകയാണ് കേരളം. വീട് നഷ്ടപ്പെട്ടവരും ജീവിതം തന്നെ വഴിമുട്ടിയവരും അക്കൂട്ടത്തിലുണ്ട്. ഇനി നമ്മുക്ക് മുന്നിലുളളത് ഒട്ടേറെ വെല്ലുവിളികളാണ്.
ExplainerAug 9, 2019, 12:58 PM IST
മഴയിൽ മുങ്ങി കേരളം,മരണ സംഖ്യ ഉയരുന്നു,രക്ഷാപ്രവർത്തനം ഊർജ്ജിതം
മഴയിൽ മുങ്ങി കേരളം,മരണ സംഖ്യ ഉയരുന്നു,രക്ഷാപ്രവർത്തനം ഊർജ്ജിതം
KERALAAug 24, 2018, 5:38 PM IST
പ്രളയത്തില്‍ ആകെ മുങ്ങി കെഎസ്ആര്‍ടിസി; വരുമാന നഷ്ടം മാത്രം 30 കോടി
കഴിഞ്ഞ 14 മുതല്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായത് ദിവസവും ശരാശരി മൂന്ന് കോടി രൂപയുടെ വരുമാന നഷ്ടമാണ്. പതിനൊന്ന് ബസ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി
KERALAAug 18, 2018, 5:01 PM IST
എങ്ങോട്ട് പോകണമെന്നറിയാതെ സേന, രക്ഷാപ്രവര്‍ത്തന ഏകോപനത്തില്‍ വീണ്ടും വീഴ്ച; നിഷേധിച്ച് എംഎല്‍എ
പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ വീഴ്ച തുടരുന്നു. അടൂരിലെത്തിയ ദുരന്ത നിവാരണ സേനക്ക് ഇതുവരെ നിർദ്ദേശം ലഭിച്ചില്ല. 150 അംഗ സേന അടൂരിലെത്തി കാത്തുനിൽക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കാത്തിരിക്കുകയാണ് ഇവർ. നാലു കെഎസ്ആര്‍ടിസി ബസുകളിലായാണ് ഇവര്‍ കാത്തിരിക്കുന്നത്.
local newsAug 18, 2018, 3:50 PM IST
പ്രളയം ; കരകയറാനാകാതെ മൂന്നാര്‍
ദുരിതക്കയത്തിൽ നിന്നും കയറയാൻ കഴിയാതെ മൂന്നാർ. മൂന്നാറിലും സമീപപ്രദേശങ്ങളിലും മഴ വീണ്ടും ശക്തമായി തുടരുകയാണ്. മൊബൈൽ നെറ്റുവർക്കുകളും വൈദ്യുതി ബന്ധവും നിശ്ചലമായതോടെ എസ്റ്റേറ്റ് മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്.
NEWSAug 18, 2018, 3:31 PM IST
പ്രളയം; ക്ലെയിമുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീർപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിർദ്ദേശം
പ്രളയവുമായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രജിസ്ട്രേഷന് നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഐആര്‍ഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.
NEWSAug 18, 2018, 2:04 PM IST
രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ നല്കാത്തവരെ അറസ്റ്റ് ചെയ്തു; 30 ബോട്ടുകള്‍ പിടിച്ചെടുത്തു
വേമ്പനാട്ട് കായലില്‍ ഓടിക്കുന്ന എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ചില ബോട്ടുകള്‍ നേരത്തെതന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും പലരും ബോട്ടുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതെതുടര്‍ന്നാണ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇതുവരെ 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു.
NEWSAug 18, 2018, 1:14 PM IST
ആഷിഖിന്റെയും മാളവികയുടെയും മാതാപിതാക്കളെ കണ്ടെത്തി
കാലടി കൈപ്പട്ടൂരില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപെടുത്തിയ കുരുന്നുകളുടെ മാതാപിതാക്കളെ കണ്ടെത്തി. രക്ഷാപ്രവർത്തകർ കൊച്ചിയിലെ നേവല്‍ ബേസിലെത്തിച്ച കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിയാത്തത് സംമ്പന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ വാർത്ത നല്‍കിയിരുന്നു.
NEWSAug 18, 2018, 12:01 PM IST
ഞങ്ങള്‍ രക്ഷപ്പെട്ടു; അമ്മയെവിടെ ?
സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ രക്ഷാകർത്താക്കളില്ലാതെ നിരവധി കുട്ടികളാണ് പല ക്യാമ്പുകളിലുമായി എത്തപ്പെടുന്നത്. ഇത്തരത്തിൽ കാലടിയിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ നേവിയുടെ ക്യാമ്പുകളിൽ സുരക്ഷിതരായി എത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ മാതാപിതാക്കളെ കുറിച്ചോ മറ്റ് ബന്ധുക്കളെ കുറിച്ചോ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
local newsAug 18, 2018, 8:19 AM IST
രക്ഷാപ്രവര്‍ത്തകരെ കാത്ത് മൂന്നാം നാള് ; മൂന്ന് വീടുകളിലായി 32 പേര്
എറണാകുളം നോര്‍ത്ത് പറവൂരിലെ തുരുത്തിപ്പുറം കട്ടത്തുരുത്ത് റോഡില്‍ തുരുത്തിപ്പുറം കയര്‍ സഹകരണ സംഘത്തിന്റെ പടിഞ്ഞാറ് വശത്തായി 9 -ഓളം വീടുകള്‍ വെള്ളത്തിനടിയിലാണ്. പല വീടുകളിലും ആളുകള്‍ രണ്ടാം നിലയിലും ടറസിന്റെ മുകളിലുമായാണ് കഴിയുന്നത്.
NEWSAug 17, 2018, 7:41 PM IST
ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; 95 പേര് ഒറ്റപ്പെട്ടു
തിരുവല്ല താലൂക്കിൽ നിരണം, കടപ്ര, മേപ്രാൽ, ചാത്തങ്കേരി, കല്ലുങ്കൽ, എന്നിവിടങ്ങളിൽ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. കല്ലുങ്കൽ കത്തോലിക്ക പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയതോടെ 95 പേര് ഒറ്റപ്പെട്ടു.
NEWSAug 17, 2018, 7:21 PM IST
പാലക്കാട്: തൂതപ്പുഴ ഗതിമാറി ഒഴുകി, 9 മരണം, 99 ക്യാമ്പുകളില്‍ 9051 പേര്
ജില്ലയില്‍ കനത്തമഴയ്ക്ക് നേരിയ ശമനം. പട്ടാമ്പിക്കടുക്ക് ആനക്കരയിൽ തൂതപ്പുഴ ഗതിമാറി ഒഴുകി. നിരവധി വീടുകളിൽ വെളളം കയറി. വെളളക്കെട്ടിൽ കുടുങ്ങിയ 11 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. വെളളം കയറിയതോടെ പട്ടാമ്പി - കോഴിക്കോട് റെയിവെ ലൈൻ അടച്ചു.
NEWSAug 17, 2018, 6:48 PM IST
പത്തനംതിട്ട; അഞ്ച് മരണം, 7000-ലധികം പേരെ രക്ഷപ്പെടുത്തി
പത്തനംതിട്ടയിൽ പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട ഏഴായിരത്തിലധികം പേരെ രക്ഷപ്പെടുത്തി. അച്ചൻ കോവിലാർ കരവിഞ്ഞതോടെ പന്തളം നഗര വെള്ളത്തിൽ മുങ്ങി.ചിറ്റാർ സീതത്തോട് മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായ അഞ്ച് പേരിൽ നാല് പേരുടെ മൃതശരീരം കൂടെ കണ്ടെത്തി.
NEWSAug 17, 2018, 6:19 PM IST
പട്ടാളമിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത് ചോരക്കുഞ്ഞു മുതല്‍ മുത്തശ്ശി വരെ
വിവിധ സൈനികവിഭാഗങ്ങൾ തോളോട് തോൾ ചേർന്നാണ് പ്രളയക്കെടുതി രക്ഷാപ്രവർത്തനം നടത്തുന്നത്. നാവികസേന കമാൻഡോകൾ രക്ഷിച്ച ഗർഭിണിയായ യുവതി കൊച്ചിയിലെ സൈനിക ആശുപത്രിയിൽ പ്രസവിച്ചു. 100 വയസ്സുള്ള വൃദ്ധ മുതൽ കൈക്കുഞ്ഞുകളെ വരെ പാടുപെട്ടാണ് സൈന്യം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്
NEWSAug 17, 2018, 5:13 PM IST
കുടിവെള്ളവുമായി പ്രത്യേക തീവണ്ടി; അർദ്ധസൈനിക വിഭാഗങ്ങളും
കേരളത്തിലേക്ക് അർദ്ധസൈനിക വിഭാഗങ്ങളുടെ കൂടുതൽ ബോട്ടുകൾ എത്തിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. കുടിവെള്ളവുമായി പ്രത്യേക തീവണ്ടി നാളെയെത്തും. വാർത്താവിനിമയത്തിന് വിസാറ്റ് സംവിധാനം ഉപയോഗിക്കാനാണ് നിർദ്ദേശം.