Kissing  

(Search results - 51)
 • cross covid

  Kerala10, Mar 2020, 9:08 PM IST

  കൊവിഡ് 19: കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നത് ഒഴിവാക്കണം: ഓര്‍ത്തഡോക്സ് സഭ

  കൊവിഡ് 19  തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു

 • Iran Holy Shrine

  pravasam6, Mar 2020, 4:30 PM IST

  കൊറോണ ഭീതിയ്ക്കിടയിലും ഇറാനില്‍ ആത്മീയ കേന്ദ്രങ്ങളിലെ 'ചുംബനവും നക്കലും' തുടര്‍ന്ന് വിശ്വാസികള്‍ - വീഡിയോ

  ഇറാനില്‍ കൊറോണ വൈറസ് അതിവേഗം പരക്കുമ്പോഴും ആത്മീയ കേന്ദ്രങ്ങളിലെ ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവാതെ ജനങ്ങളും പുരോഹിതന്മാരും. ശിയാ ആത്മീയ കേന്ദ്രങ്ങളില്‍ ചുംബിക്കുകയും നക്കുകയും ചെയ്യുന്ന വിശ്വാസികളുടെ വീഡിയോ ദൃശ്യങ്ങളാണ് അറബ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കൊറോണ വൈറസിന്റെ പേരുപറഞ്ഞ് തങ്ങളെ പേടിപ്പിക്കരുതെന്നും ചില വിശ്വാസികള്‍ പറഞ്ഞു.

 • kissing

  Health6, Mar 2020, 3:09 PM IST

  കൊവിഡ്19; ജനങ്ങളോട് ചുംബിക്കരുതെന്ന് രാജ്യങ്ങള്‍

  കൊവിഡ്19  അഥവാ കൊറോണ വൈറസ് ബാധ ആശങ്ക വര്‍ധിച്ച് പടരുന്ന സാഹചര്യത്തില്‍ പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് പല രാജ്യങ്ങളിലും നിര്‍ദ്ദേശം.

 • coronavirus

  International2, Mar 2020, 8:30 PM IST

  കൊറോണ വൈറസ് പടരാതിരിക്കാൻ പരസ്പരം ചുംബിക്കുന്നത് ഒഴിവാക്കുക; നിർദ്ദേശവുമായി സ്വിസ് ആരോ​ഗ്യമന്ത്രി

  പരസ്പരം ഹസ്തദാനം നൽകുന്നത് നിർത്തണമെന്നും കൈകൾ പതിവായി കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുന്നത് രോ​ഗം പടരാതിരിക്കുന്നതിൽ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നുണ്ടെന്നും സ്വിസ് ഫെഡറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിലെ സാംക്രമിക രോഗ യൂണിറ്റ് മേധാവി ഡാനിയേൽ കോച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി. 

 • kamal hassan

  News26, Feb 2020, 11:27 AM IST

  'ആ ചുംബന രംഗത്തിന് അനുവാദം ചോദിച്ചിരുന്നില്ല'; പഴയ അഭിമുഖത്തിന് പിന്നിലെ വിവാദത്തില്‍ രേഖ പറയുന്നു

  ഒരു വര്‍ഷം മുമ്പുള്ള അഭിമുഖത്തിലെ രേഖയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി രേഖ. 

 • arrest

  pravasam16, Feb 2020, 4:43 PM IST

  ഓണ്‍ലൈന്‍ ഓര്‍ഡര്‍ വിതരണത്തിനിടെ ഉപഭോക്താവിനെ ചുംബിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

  ഉപഭോക്താവിനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയിന്മേല്‍ അറസ്റ്റിലായ പ്രവാസി ജീവനക്കാരന് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. 35കാരനായ പാകിസ്ഥാന്‍ പൗരനാണ് പ്രതി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു. വിചാരണ നേരിടുന്നത്. ഒരു ബ്രിട്ടീഷ് വനിത ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ അവരെ ചുംബിച്ചുവെന്നാണ് കേസ്.

 • kiss

  Health13, Feb 2020, 1:50 PM IST

  കിസ് ഡേ; ചുംബിച്ചാൽ അഞ്ചുണ്ട് ​ഗുണങ്ങൾ

  ള്ളിലെ പ്രണയം അതേപടി അറിയിക്കുവാനുള്ള ഏറ്റവും എളുപ്പവഴികളിലൊന്ന് ചുംബനമാണ്. അതുകൊണ്ടുതന്നെയാണ് ഈ ദിനത്തിന് ഇത്രയധികം ആരാധകരുള്ളതും.

 • priyanka chopra
  Video Icon

  spice9, Jan 2020, 4:04 PM IST

  പ്രണയപൂര്‍വം ചുംബിച്ചു, പറ്റിയ അമളി ചിരിച്ചുതള്ളി പ്രിയങ്കയും നിക്കും; വീഡിയോ

  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങിന് മുന്നോടിയായി റെഡ് കാര്‍പെറ്റില്‍ വച്ച് പ്രിയങ്ക ചോപ്ര ഭര്‍ത്താവ് നിക്ക് ജൊനാസിന് നല്‍കിയ ചുംബനത്തിന്റെ വീഡിയോ വൈറലാകുന്നു. ആരാധകര്‍ക്ക് വേണ്ടി ചുംബിക്കാനായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രിയങ്ക ചുംബിച്ചപ്പോള്‍ നിക്കിന്റെ മുഖത്ത് ലിപ്സ്റ്റിക് പറ്റി. ഇതാണ് സോഷ്യല്‍മീഡിയയെ ചിരിപ്പിച്ചത്.
   

 • Rajinikanth

  News4, Jan 2020, 1:33 PM IST

  എ ആര്‍ മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞു; വിവരങ്ങള്‍

  തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

 • undefined

  pravasam17, Dec 2019, 7:09 PM IST

  മോഡലിനെ ചുംബിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; സൗദിയില്‍ യുവാവിനെതിരെ നടപടി

  വിദേശിയായ മോഡലിനെ ചുംബിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടി. ഇസ്ലാമിക മൂല്യങ്ങള്‍ക്കും പൊതുസംസ്കാരത്തിനും അപകീര്‍ത്തിയുണ്ടാക്കിയ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി ഉത്തര അതിര്‍ത്തി പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

 • undefined

  International13, Nov 2019, 7:03 PM IST

  പതുക്കെ മണത്ത്, പിന്നെ ചുംബിച്ച് നിലയണ്ണാന്മാര്‍; കാണാം അപൂര്‍വ്വ ചിത്രങ്ങള്‍


  ഡച്ച് ഫോട്ടോഗ്രാഫര്‍ ഡിക്ക് വാൻ ഡ്യുജിൻ ജൂണില്‍ ഓസ്ട്രേലിയയിലെ വിയന്നയിലേക്ക് വണ്ടികയറിയത് നിലയണ്ണാന്‍റെ രണ്ട് ചിത്രങ്ങളെടുക്കാമെന്ന ഉദ്ദേശത്തോടെയാണ്. നിലയണ്ണാന്‍ വിയന്നയില്‍ സാധാരണ കാണാറുള്ള, മരത്തേക്കാള്‍ ഭൂമിയില്‍ കൂടുതല്‍ നേരെ കഴിയുന്ന അണ്ണാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ്. പതിവ് പോലെ ആദ്യദിവസം പതിവുപോലെ നിലയണ്ണാന്‍റെ പതിവ് ജീവിത രീതികള്‍ വീക്ഷിച്ച ഡിക്ക്, രണ്ടാം ദിവസം മുഴുവനും ഫോട്ടോയെടുത്തു. ഒടുവില്‍ സൂര്യാസ്തമനത്തിന് ശേഷമുള്ള മാജിക്ക് ലൈറ്റില്‍ നിലയണ്ണാന്മാര്‍ മഞ്ഞപ്പൂക്കളുടെയടുത്തെത്തി. പതുക്കെ പൂക്കള്‍ ചരിച്ച് മണത്തു. പിന്നെ ചുംബിച്ചു. " ജീവിതത്തിലൊരിക്കലും ആ നിമിഷങ്ങളെ മറക്കാന്‍ കഴിയില്ലെന്ന്" ഡിക്ക് പറയുന്നു. കാണാം ആ ജൈവചുംബനങ്ങള്‍.

 • kiss

  Lifestyle5, Nov 2019, 2:39 PM IST

  ഇത് വെറും ചുംബനമല്ല; ഈ ഫോട്ടോയ്ക്ക് പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്

  പാരീസിലെ ഈഫല്‍ ടവറിന് മുന്നിലെത്തിയപ്പോഴാണ് ക്രിസ്റ്റിയാനയ്ക്ക് അങ്ങനെയൊരു ആ​ഗ്രഹം തോന്നിയത്. 

 • undefined

  International31, Oct 2019, 12:42 PM IST

  കാലം മായ്ക്കാത്ത ചുംബനങ്ങള്‍


  കാലമേറെ കഴിയുമ്പോള്‍ ഇന്നിനെ രേഖപ്പെടുത്തുന്നതില്‍ പ്രധാനമായും ഉപയോഗിക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്ന് ഫോട്ടോഗ്രാഫുകളായിരിക്കും. അത്തരത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യകാല ജീവിതത്തെ രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളുടെ കണ്ടെടുപ്പിനെ കുറിച്ചാണ് സംസാരിക്കുന്നത്. 25 വര്‍ഷമായി ബാർബറ ലെവിനും പൈജ് റാമിയും അമേച്വർ ഫോട്ടോഗ്രാഫികള്‍ ശേഖരിക്കുകയാണ്. ഇതിനകം മൂന്ന് പുസ്തകങ്ങള്‍ ഇരുവരും ഇത് സംമ്പന്ധിച്ച് പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ പുതിയൊരു ഫോട്ടോഗ്രഫി പുസ്തകം ഇരുവരും ചേര്‍ന്ന് ഇറക്കിയിരിക്കുകയാണ്. " പീപ്പിൾ കിസ്സിംഗ്: എ സെഞ്ച്വറി ഓഫ് ഫോട്ടോഗ്രാഫുകൾ " എന്നാണ് പുസ്തകത്തിന്‍റെ പേര്. പേര് പോലെതന്നെ ചുംബനങ്ങളുടെ പുസ്തകമാണ് ഇത്. വിക്ടോറിയൻ പോസ്റ്റ്കാർഡുകളിൽ നിന്ന് ഓട്ടോമാറ്റിക് ഫോട്ടോ ബൂത്തുകളിലേക്കുള്ള ഫോട്ടോഗ്രാഫിയുടെ പരിണാമത്തെയാണ് ഇരുവരുടെയും പുസ്തകം രേഖപ്പെടുത്തുന്നത്.  "ചുംബനം പ്രധാനമായും ഒരു സ്വകാര്യ കാര്യമായിരുന്നു. ഇപ്പോൾ അത് ഒരു പൊതു പ്രവൃത്തിയാണ്. ക്യാമറയോടുള്ള വാത്സല്യം പ്രകടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ” എന്നായിരുന്നു പുസ്തക പ്രകാശനത്തിന് മുമ്പ് ലെവിൻ പറഞ്ഞത്. 

  ബാർബറ ലെവിനും പൈജ് റാമിയും മനുഷ്യരാശിയുടെ ഏറ്റവും പഴയ വിനോദമായ ചുംബനം ഏറ്റെടുക്കുന്ന ഇന്ന് പ്രണയ ചുംബനങ്ങള്‍ അന്തരീക്ഷത്തിലാണ്. റേസി കാൻഡിഡുകൾ, നർമ്മം നിറഞ്ഞ വിന്‍റേജ് പോസ്റ്റ്കാർഡുകൾ, സ്ലൈയിൽ എടുത്ത സ്നാപ്പ്ഷോട്ടുകൾ, വിക്ടോറിയൻ കാലഘട്ടത്തിലെ ദമ്പതികളുടെ സ്വിംഗിംഗ്, അറുപതുകളുടെ സ്മൂച്ച്, കാനൂഡിൽ, കഴുത്ത് എന്നിങ്ങനെ ഒന്നിരോന്ന് വ്യത്യസ്തമായ ചിംബനങ്ങള്‍. ശേഖരിച്ച ഫോട്ടോഗ്രാഫുകൾ മധുരവും ആത്മാർത്ഥവും രസകരവുമാണ്. ഇടയ്ക്കിടെ അസഹ്യവും എന്നാല്‍ എല്ലായ്പ്പോഴും  അവ കൗതുകകരവുമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ആരാണ് ഈ ഫോട്ടോകൾ എടുത്തത് ? ക്യാമറാമാന്‍ മുന്നില്‍ ഇത്ര ആത്മാര്‍ത്ഥമായി ചുംബിച്ച പ്രണയിനികള്‍ ആരൊക്കെയാണ് എന്നൊന്നിനും ഇന്ന് ഉത്തരമില്ല. എങ്കിലും ആ പ്രണയ കാഴ്ചകള്‍ നിങ്ങളെ ഒരിക്കലും അസ്വസ്ഥമാക്കില്ലെന്ന് ഉറപ്പ്. 

  ഈ പ്രണയ ദമ്പതികൾക്ക് ഷട്ടർ ക്ലിക്കുചെയ്‌തതിനുശേഷം എന്താണ് യഥാർത്ഥ സ്നേഹം അല്ലെങ്കിൽ കടന്നുപോകുന്ന ഫാൻസി ? വാത്സല്യത്തിന്റെ ഒരു പൊതു പ്രദർശനം നടത്താൻ നിങ്ങൾക്ക് തോന്നുന്ന ഏത് ദിവസവും ഒരു പ്രണയിനിയുമായി പങ്കിടാനുള്ള മികച്ച സമ്മാനമാണ് ആളുകൾ ചുംബനം. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്ന് പറയാന്‍ മാത്രമാണ് മലയാളി തയ്യാറാകുക. അതുകൊണ്ടാണ് പൊതുസ്ഥലത്ത് ചുംബിക്കാന്‍ അനുമതി തേടി മലയാളിക്ക് ചുംബന സമരങ്ങള്‍ സംഘടിപ്പിക്കേണ്ടി വരുന്നത്. ആര്‍ട്ട് കളക്ടർമാർ, ആർട്ടിസ്റ്റുകൾ, ക്യൂറേറ്റർമാർ എന്നിങ്ങനെ കലയുമായി ബന്ധപ്പെട്ട് വിവിധ ജോലികള്‍ ചെയ്യുന്നവരാണ് ബാർബറ ലെവിനും പൈജ് റാമിയും. അവർ ഇരുവരും ഫോട്ടോ ആർക്കൈവ്, ക്യൂറട്ടോറിയൽ സേവന കമ്പനിയായ പ്രോജക്റ്റ് ബി നടത്തുന്നു. ഇരുവരും കണ്ടെത്തിയ ആ പഴയ ചുംബന ദൃശ്യങ്ങളില്‍ ചിലത് കാണാം. 
   

 • thief
  Video Icon

  International19, Oct 2019, 5:02 PM IST

  'വേണ്ട മേഡം,നിങ്ങളെ ഒന്നും ചെയ്യില്ല'; പേടിച്ചുവിറച്ച വൃദ്ധയ്ക്ക് ചുംബനം നൽകി കള്ളൻ!

  മോഷ്ടാക്കളെക്കണ്ട് ഭയന്നുവിറച്ച വൃദ്ധയ്ക്ക് സ്നേഹ ചുംബനം നൽകി കള്ളൻ. ബ്രസീലിലാണ് സംഭവം നടന്നത്. ഫാർമസിയിൽ മരുന്നുവാങ്ങാനെത്തിയ വൃദ്ധയാണ് പെട്ടന്ന് കടയിലേക്കെത്തിയ മോഷ്ടാക്കളെക്കണ്ട് ഭയന്നത്. 'പണം നൽകാം, വെറുതെ വിടണം' എന്നപേക്ഷിച്ച വൃദ്ധയോട് പക്ഷെ മോഷ്ടാക്കളിലൊരാൾ പെരുമാറിയത് കണ്ട എല്ലാവരും അമ്പരന്നു. 'വേണ്ട മാഡം, നിങ്ങള്‍ നിശബ്ദയായിരിക്കൂ, നിങ്ങളെ ഒന്നും ചെയ്യില്ല, പണവും വേണ്ട' എന്നാണ് മോഷ്ടാവ് പറഞ്ഞത്. ഒപ്പം സ്നേഹപൂർവ്വം നെറ്റിയിൽ ഒരു ചുംബനവും.