Kuwait  

(Search results - 702)
  • pravasam14, Oct 2019, 11:12 AM IST

    മറ്റൊരാളുടെ പാസ്‍പോര്‍ട്ടുമായെത്തിയ ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി

    മറ്റൊരാളുടെ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിലാണ്  കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

  • Refusing work

    pravasam11, Oct 2019, 3:44 PM IST

    80 ശതമാനം സ്വദേശികള്‍ക്കും സ്വകാര്യ മേഖലയിലെ ജോലി വേണ്ട; സ്വദേശിവത്കരണ നീക്കങ്ങള്‍ക്ക് തിരിച്ചടി

    കുവൈത്തിലെ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലികളോട് വിമുഖതയെന്ന് കണക്കുകള്‍. സ്വദേശിവത്കരണ ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍  ജോലി ലഭിച്ച 80 ശതമാനം പേരും ജോലി നിരസിച്ചു. പാര്‍ലമെന്റില്‍ അബ്ദുല്ല അല്‍ കന്‍ദരി എം.പി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ വ്യക്തമാക്കിയ കണക്കുകള്‍ ഒരു പ്രദേശിക ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

  • dead body

    pravasam11, Oct 2019, 2:42 PM IST

    മലയാളി യുവാവ് കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

    കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു. ഇടുക്കി അറക്കുളം സ്വദേശി അനില്‍ ജോസഫ് (37) ആണ് മരിച്ചത്.

  • pravasam10, Oct 2019, 2:07 PM IST

    40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്തണമെന്ന് ആവശ്യം

    നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്തണമെന്ന് കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദേശം. വനിതാ എം.പി സഫാ അല്‍ ഹാഷിമാണ് കരടുനിര്‍ദേശം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. രാജ്യത്ത് വിദേശികളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ജനസംഖ്യാ ഘടനയില്‍തന്നെ അപകടകരമായ മാറ്റമുണ്ടാക്കുന്നുവെന്നും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്നുമാണ് എം.പിയുടെ വാദം.

  • car window

    pravasam10, Oct 2019, 12:26 PM IST

    പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കുവൈത്തില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുലിപ്പാറ സ്വദേശി സുജിത്തിനെയാണ് (31) സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  • pravasam9, Oct 2019, 4:08 PM IST

    കുവൈത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ട്

    കുവൈത്തിലെ തന്ത്രപ്രധാന മേഖലകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡ്രോണുകള്‍ കണ്ടെത്തിയ മേഖലകളിലേക്ക് ആഭ്യന്തര മന്ത്രാലയം പൊലീസ് സംഘങ്ങളെ അയച്ചു. അധികം ഉയരത്തിലല്ലാതെ പറന്ന ഡ്രോണുകള്‍ അ‍ഞ്ജാതമായ സ്ഥലത്തേക്ക് പിന്നീട് മടങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

  • pravasam9, Oct 2019, 2:11 PM IST

    നിയമലംഘനം; 300 പ്രവാസികളെ അറസ്റ്റ് ചെയ്തു

    തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന 300 ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നതായും അറിയിച്ചിട്ടുണ്ട്.

  • Kuwait traffic

    pravasam8, Oct 2019, 12:07 AM IST

    കുവൈത്തിൽ വിസ പുതുക്കുന്നതിലടക്കം കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

    വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം. വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വർഷമാക്കി പരിമിതപ്പെടുത്തണം. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 വയസ്സ് പൂർത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം.

  • pravasam4, Oct 2019, 10:53 AM IST

    ഒന്നരലക്ഷം തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു; പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയും

    കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ഒന്നര ലക്ഷം തസ്‍തികകള്‍ സ്വദേശിവത്കരിക്കാന്‍ നീക്കം തുടങ്ങി. കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് കുവൈത്ത് ഭരണകൂടം ആവിഷ്കരിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിലവിലുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാനാണ് തീരുമാനം.

  • fake

    pravasam26, Sep 2019, 4:05 PM IST

    വ്യാജ ബിരുദം; കുവൈത്തില്‍ അധ്യാപികയ്ക്ക് മൂന്ന് വര്‍ഷം തടവ്

    വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ അധ്യാപികയ്ക്ക് കുവൈത്ത് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മറ്റൊരു അറബ് രാജ്യത്ത് നിന്ന് നേടിയ ബിരുദമെന്ന പേരില്‍ ഇവര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റായിരുന്നു.

  • उभरते कलाकारों को आर्थिक मदद और चिकित्सा सहायता मुहैया करवाने के लिए शहर के जाने माने कलाकारों ने पहल शुरू की है।

    pravasam26, Sep 2019, 12:10 AM IST

    വിദേശികള്‍ക്ക് വൈദ്യ പരിശോധനാ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിന് കുവൈത്തില്‍ ഫീസ് ഏർപ്പെടുത്തി

    വിദേശികളുടെ വൈദ്യ പരിശോധനാ രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിന് കുവൈത്ത് സർക്കാർ ഫീസ്  ഏർപ്പെടുത്തി.മലയാളികളടക്കമുള്ള ഇന്ത്യക്കാരെയാണ് പുതിയ ഉത്തരവ് ഏറെ ബാധിക്കുക.

  • उभरते कलाकारों को आर्थिक मदद और चिकित्सा सहायता मुहैया करवाने के लिए शहर के जाने माने कलाकारों ने पहल शुरू की है।

    pravasam25, Sep 2019, 1:40 PM IST

    പ്രവാസികളുടെ വൈദ്യപരിശോധനാ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഫീസ്

    കുവൈത്തില്‍ പ്രവാസികളുടെ വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ഫീസ് ഏര്‍പ്പെടുത്തി. മെഡിക്കല്‍ ലീവിനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്താന്‍ ഇനി മുതല്‍ രണ്ട് ദിനാര്‍ ഫീസ് നല്‍കണം. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരത്തിന് ഈ ഫീസ് നല്‍കേണ്ടിവരും.

  • Passport Stamp

    pravasam25, Sep 2019, 9:40 AM IST

    സ്വദേശിവത്കരണം; പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറിനുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

    കുവൈത്തിൽ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഡിസംബറിനുള്ളില്‍ സമർപ്പിക്കാൻ സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകി.വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

  • kuwait port

    pravasam21, Sep 2019, 11:22 PM IST

    ഗൾഫ് മേഖലയിലെ സംഘർഷങ്ങള്‍; തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈത്ത്

    തുറമുഖങ്ങളിലെ കപ്പലുകൾക്ക് ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. മേഖലയിയിലെ നിലവിലെ സാഹചര്യം മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ അനന്തരഫലങ്ങൾ നേരിടാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

  • kuwait oil field

    pravasam21, Sep 2019, 4:57 PM IST

    കുവൈത്തില്‍ അതീവജാഗ്രത; സുരക്ഷ ശക്തമാക്കി

    സൗദി അരാംകോയുടെ രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവജാഗ്രത. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും എണ്ണ ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അല്ഡ റൗദാന്റെ നിര്‍ദേശപ്രകാരമാണിത്.