Kuwait Court
(Search results - 11)pravasamJan 1, 2021, 7:54 PM IST
വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കുവൈത്തി വനിതയ്ക്ക് വധശിക്ഷ വിധിച്ചു
വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വദേശി വനിതയ്ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റകൃത്യം മറച്ചുവെച്ചതിന് ഇവരുടടെ ഭര്‍ത്താവിനെ നാല് വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.
pravasamNov 14, 2020, 10:28 PM IST
റോഡില്‍ അഭ്യാസ പ്രകടനം നടത്തിയവര്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
ഗുരുതരമായ ഗതാഗത നിയമസംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കുവൈത്ത് ട്രാഫിക് കോടതി. അഞ്ച് പേര്‍ക്ക് ഒരു മാസം ജയില്‍ ശിക്ഷക്ക് പുറമെ വാഹനങ്ങള്‍ രണ്ട് മാസത്തേക്ക് പിടിച്ചുവെയ്ക്കാനും ഓരോരുത്തരും 100 ദിനാര്‍ വീതം പിഴയടക്കാനുമാണ് കോടതി ഉത്തരവിട്ടത്. ഗതാഗത വകുപ്പിലെ വയലേഷന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റും ട്രാഫിക് വയലേഷന്‍സ് ക്ലെയിം യൂണിറ്റുമാണ് ഇവരെ പിടികൂടി ട്രാഫിക് കോടതിയിലെത്തിച്ചത്.
pravasamOct 26, 2020, 10:43 AM IST
മയക്കുമരുന്ന് കടത്ത്; കുവൈത്തില്‍ അമേരിക്കന്‍ സൈനികനെ തൂക്കിക്കൊല്ലാന്‍ വിധി
മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസില്‍ അറസ്റ്റിലായ അമേരിക്കന്‍ സൈനികനെ തൂക്കിക്കൊല്ലാന്‍ കുവൈത്ത് പരമോന്നത ക്രിമിനല്‍ കോടതിയുടെ വിധി. ഇത് സംബന്ധിച്ച് നേരത്തെ കീഴ്കോടതികള് പുറപ്പെടുവിച്ച വിധി പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനായ എറിക് എന്നയാളാണ് തന്റെ രാജ്യത്തുനിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചതെന്ന് കുവൈത്തിലെ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
pravasamSep 17, 2020, 11:01 PM IST
സ്വകാര്യ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു; കുവൈത്തില്‍ പാകിസ്ഥാനി നടന് ശിക്ഷ
സ്വകാര്യ ശരീര ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പാകിസ്ഥാനി നടന് കുവൈത്തില്‍ ശിക്ഷ. രണ്ട് വര്‍ഷം കഠിന തടവും 1000 കുവൈത്തി ദിനാര്‍ പിഴയുമാണ് ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിലുണ്ട്.
pravasamDec 24, 2019, 4:22 PM IST
കുവൈത്തില്‍ ക്ലിനിക്കില്‍ വെച്ച് രോഗികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു
രോഗികളെ പീഡിപ്പിച്ചതിന് കുവൈത്തിലെ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സ്വന്തം ക്ലിനിക്കിനുള്ളില്‍ വെച്ചാണ് ഇയാള്‍ രോഗികളെ പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
pravasamOct 19, 2019, 3:08 PM IST
കുവൈത്തില്‍ ട്വിറ്റര്‍ നിരോധിക്കണമെന്ന് ആവശ്യം
രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് കോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ അൻവാർ അൽ ജബലിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍ ട്വിറ്റര്‍ കാര്യമായ പങ്കുവഹിക്കുന്നുവെന്നും അതിലെ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തില്‍ സര്‍ക്കാറിന് വളരെ പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
pravasamAug 2, 2019, 3:33 PM IST
പ്രവാസിയെ മര്‍ദിച്ച് വീഡിയോ ചിത്രീകരിച്ചയാള്‍ക്ക് 17 വര്‍ഷം ജയില്‍ ശിക്ഷ
പ്രവാസിയെ ക്രൂരമായി മര്‍ദിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്ക് കുവൈത്ത് കോടതി ശിക്ഷ വിധിച്ചു. കുവൈത്തി പൗരന് 17 വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. അല്‍ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ സോണില്‍ വെച്ചാണ് ഈജിപ്ഷ്യന്‍ പൗരനെ ഇയാള്‍ മര്‍ദിച്ചത്.
pravasamJul 24, 2019, 5:20 PM IST
കുവൈത്തില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ റദ്ദാക്കി
കൊലപാതകക്കേസില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ കുവൈത്ത് പരമോന്നത കോടതി റദ്ദാക്കി. സഅദ് അല്‍ അബ്ദുല്ലയില് വെച്ച് അഫ്ഗാന് പൗരനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് ഇന്ത്യക്കാരന് നേരത്തെ വധശിക്ഷ വിധിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Apr 2, 2018, 3:36 PM IST
Aug 21, 2017, 8:51 AM IST
Aug 20, 2017, 6:40 PM IST