Kuwait Expatriates  

(Search results - 22)
  • 2089 expatriates removed from government sector in Kuwait in the last five months

    pravasamSep 20, 2021, 9:55 AM IST

    സ്വദേശിവത്കരണം; അഞ്ച് മാസത്തിനിടെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിയത് 2089 പ്രവാസികളെ

    കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 2089 പ്രവാസികളെക്കൂടി ഒഴിവാക്കി. സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകളിലാണ് ഈ വിവരമുള്ളത്. ഇതേ കാലയലളവില്‍ 10,780 സ്വദേശികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

  • kuwait authorities warn expatriates against illegal gathering

    pravasamJul 1, 2021, 9:19 PM IST

    നിയമം ലംഘിച്ച് ഒത്തുകൂടുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

    കുവൈത്തില്‍ നിയമം ലംഘിച്ച് ഒത്തുചേരുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇറാദ സ്‍ക്വയറില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ചില പ്രവാസികളും പങ്കെടുത്തതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. 

  • three foreigners arrested in Kuwait for bootlegging

    pravasamJun 2, 2021, 7:56 PM IST

    അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യനിര്‍മാണവും വില്‍പനയും; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ പിടിയില്‍

    കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പനയും നടത്തിയ മൂന്ന് പ്രവാസികളെ അധികൃതര്‍ പിടികൂടി. നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വന്‍ മദ്യശേഖരവും ഇവിടെ നിന്ന് പിടിച്ചെടുത്തു.

  • two indians committed suicide in kuwait

    pravasamMay 25, 2021, 6:08 PM IST

    രണ്ട് പ്രവാസികളെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി

    കുവൈത്തില്‍ രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ രണ്ട് ഇന്ത്യക്കാരെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ഒരാള്‍ സാദ് അല്‍ അബ്‍ദുല്ലയിലും മറ്റൊരാള്‍ ജലീബ് അല്‍ ശുയൂഖിലുമാണ് ജീവനൊടുക്കിയത്.

  • 447000 residency permits cancelled in kuwait last year

    pravasamMay 17, 2021, 6:45 PM IST

    കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത് 4.47 ലക്ഷം വിദേശികളുടെ താമസ അനുമതികള്‍

    കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ 4,47,000 വിദേശികളുടെ താമസ അനുമതികള്‍ റദ്ദാക്കിയതായി കണക്കുകള്‍. ഇവരില്‍ 2,76,000 പേര്‍ സ്വകാര്യ മേഖലയിലും 14,000 പേര്‍ സര്‍ക്കാര്‍ മേഖലയിലുമായിരുന്നു. 94,000 ഗര്‍ഹിക തൊഴിലാളികളും കുടുംബ, ആശ്രിത വിസകളിലുണ്ടായിരുന്ന 63,000 പേരും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

  • 140000 expatriates left the kuwait labour market

    pravasamMar 19, 2021, 6:03 PM IST

    1,40,000 പ്രവാസികള്‍ കുവൈത്ത് വിട്ടുവെന്ന് ഔദ്യോഗിക കണക്കുകള്‍; കൂടുതലും ഇന്ത്യക്കാര്‍

    കഴിഞ്ഞ വര്‍ഷം 1,40,000 പ്രവാസികള്‍ കുവൈത്തില്‍ നിന്ന് മടങ്ങിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് കാരണമായുണ്ടായ പ്രതിസന്ധിക്ക് പുറമെ സ്വദേശിവത്കരണം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളും പ്രവാസികളുടെ എണ്ണം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. രാജ്യത്തുനിന്ന് മടങ്ങിയ പ്രവാസികളില്‍ 39 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണ്.

  • thanima kuwait demands withdrawal of pcr tests at airports

    pravasamFeb 25, 2021, 11:21 PM IST

    വിമാനത്താവളങ്ങളിലെ പി.സി.ആര്‍ പരിശോധന; ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് തനിമ കുവൈത്ത്

    സകലതും നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനത്താവളങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്ന പി.സി.ആര്‍ പരിശോധന എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തനിമ കുവൈറ്റ് ആവശ്യപ്പെട്ടു.

  • 180000 residency violators in kuwait last date to amend status january 31

    pravasamJan 19, 2021, 8:40 PM IST

    രേഖകളില്ലാത്ത പ്രവാസികള്‍ 1.80 ലക്ഷം; ഇളവ് അവസാനിക്കുന്നത് ജനുവരി 31ന്

    കൊവിഡ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായത്. നിലവിലെ കണക്കുകള്‍ പ്രകാരം 1,80,000 അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്.

  • kuwait to start intense campaign to deport illegal expatriates

    pravasamAug 28, 2020, 10:56 AM IST

    നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ മുമ്പെങ്ങുമില്ലാത്തത്ര ശക്തമായ പരിശോധന തുടങ്ങുന്നു

    കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനുള്ള കാമ്പയിന് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കി. മുമ്പെങ്ങുമില്ലാത്തത്ര ശക്തമായ പരിശോധനകള്‍ നടത്താനാണ് തീരുമാനമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലില്‍ അനുവദിച്ചിരുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരെയാണ് ലക്ഷ്യമിടുന്നത്.

  • kuwait postpones campaign to arrest and deport 120000 illegal expatriates

    pravasamAug 23, 2020, 3:19 PM IST

    1,20,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള പദ്ധതി നീട്ടിവെച്ച് കുവൈത്ത്

    രാജ്യത്ത് നിയമം ലംഘിച്ച് തുടരുന്ന 1,20,000 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള പദ്ധതി നീട്ടിവെച്ച് കുവൈത്ത്. സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും ഇപ്പോഴുള്ള തടവുകാരുടെ ബാഹുല്യം പരിഗണിച്ചാണ് തീരുമാനം. വ്യോമഗതാഗതം സാധാരണ നിലയിലായി ഇപ്പോഴുള്ള തടവുകാര്‍ അതത് രാജ്യങ്ങളിലേക്ക് മടങ്ങിയ ശേഷം അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള തീവ്രപദ്ധതികള്‍ തുടങ്ങും.

  • around 35000 indian expatriates to be repatriated from kuwait within two weeks

    pravasamAug 20, 2020, 5:57 PM IST

    കുവൈത്തില്‍ നിന്ന് രണ്ടാഴ്ച കൊണ്ട് 35,000 ഇന്ത്യക്കാര്‍ നാടണയും

    കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നേരത്തെ പ്രതിദിനം ശരാശരി ആയിരത്തോളം പേര്‍ നാട്ടിലേക്ക് പോയിരുന്ന സ്ഥാനത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ ഇപ്പോള്‍ 2500 പേരോളം ദിവസവും മടങ്ങുന്നുണ്ട്. പതിനാലോളം വിമാന സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഓരോ ദിവസവുമുള്ളത്. 

  • no work permit renewal or transfer of residence for expatriates above 60 years in kuwait

    pravasamAug 18, 2020, 9:50 AM IST

    60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്

    പ്രവാസികളില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടേതും സെക്കന്ററി വിദ്യാഭ്യാസമോ അതില്‍ കുറവോ യോഗ്യതയുള്ളവരുടെയും തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇവര്‍ക്ക് വിസ മാറുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനം 2021ല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ വിഭാഗത്തില്‍പെടുന്നവര്‍ രാജ്യം വിടണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • kuwait permits expatriates to return even if they spent more than six months outside

    pravasamAug 18, 2020, 8:36 AM IST

    ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞ പ്രവാസികള്‍ക്കും മടങ്ങിവരാമെന്ന് കുവൈത്ത്

    തുടര്‍ച്ചയായ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് കഴിഞ്ഞ പ്രവാസികള്‍ക്കും മടങ്ങി വരാമെന്ന് കുവൈത്ത്. കുവൈത്തിലെ ഡയറക്ട്റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. 2019 സെപ്‍തംബര്‍ ഒന്നിന് ശേഷം കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ക്ക്, അവര്‍ രാജ്യത്തിന് പുറത്ത് തങ്ങിയ കാലയളവ് പരിഗണിക്കാതെ തന്നെ മടങ്ങിവരാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

  • kuwait to review entry of expatriates every 10 days

    pravasamAug 6, 2020, 7:20 PM IST

    പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് ഓരോ പത്ത് ദിവസത്തിലും പുനഃപരിശോധിക്കും

    ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് ഓരോ പത്ത് ദിവസത്തിലും പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ കൊവിഡ് വ്യാപനവും നിയന്ത്രണവും സംബന്ധിച്ച് ലോകാരോഗ്യ സംഘനയുടെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനമെടുക്കുകയെന്നും കുവൈത്ത് അറിയിച്ചു. അതേസമയം ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, അധ്യാപകര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ആദ്യം എത്തിച്ചേരേണ്ട പ്രധാന്യം കണക്കിലെടുത്തുകൊണ്ട് ഇതിനായുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

  • 50 percentage of expatriates working in sun contracting companies are to be laid off in kuwait

    pravasamAug 4, 2020, 11:26 AM IST

    ഉപകരാര്‍ കമ്പനികളിലെ 50 ശതമാനം പ്രവാസികളെ പിരിച്ചുവിടാന്‍ നടപടി

    കുവൈത്തിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. സാങ്കേതികേതര തസ്‍തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഒഴിവാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ഇതനുസരിച്ച് നിരവധി പ്രവാസി ജീവനക്കാര്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.