Asianet News MalayalamAsianet News Malayalam
14 results for "

Kuwait Health Ministry

"
fraud phone calls and messages asking vaccination details in kuwaitfraud phone calls and messages asking vaccination details in kuwait

പ്രവാസികള്‍ ശ്രദ്ധിക്കുക; വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് തട്ടിപ്പിന് ശ്രമം

കുവൈത്തില്‍ (Kuwait) വാക്സിനേഷന്‍ വിവരങ്ങള്‍ (Vaccination details) ചോദിച്ച് ഫോണ്‍കോളുകള്‍ വഴിയും എസ്.എം.എസ് വഴിയും നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. വാക്സിനേഷന്‍ വിവരങ്ങള്‍ ചോദിച്ച് തങ്ങള്‍ ആരെയും ബന്ധപ്പെടാറില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം (Kuwait Health Ministry) അറിയിച്ചു.

pravasam Oct 5, 2021, 9:36 PM IST

kuwait ministry of health to reduce medicine disbursement for expatskuwait ministry of health to reduce medicine disbursement for expats

പ്രവാസികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത്

പ്രവാസികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്‍ക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്നത് കുറയ്‍ക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്‍ക്ക് വെയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സുള്ളവരുടെ ചികിത്സയ്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും നിര്‍ദേശങ്ങളിലുണ്ട്.

pravasam Sep 11, 2021, 6:23 PM IST

kuwait ministry employee sentenced to seven year jail term for forging educational certificateskuwait ministry employee sentenced to seven year jail term for forging educational certificates

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ യുവാവിന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവ്

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്‍തയാളിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. ഇയാള്‍ തയ്യാറാക്കിയ വ്യാജ രേഖകള്‍ പിടിച്ചെടുക്കാനും ശമ്പളവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും പകരം 90,000 ദിനാര്‍ (2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്.

pravasam Aug 24, 2021, 8:02 PM IST

delta strain of covid virus confirmed in Kuwait says ministry of healthdelta strain of covid virus confirmed in Kuwait says ministry of health

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുല്ല അല്‍ സനദാണ് ഇക്കാര്യം തിങ്കളാഴ്‍ച അറിയിച്ചത്. രാജ്യത്ത് ഏതാനും പേര്‍ക്ക് നിലവില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചതായാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തത്.

pravasam Jun 15, 2021, 11:06 AM IST

kuwait health ministry terminated 169 employees as part of kuwaitisationkuwait health ministry terminated 169 employees as part of kuwaitisation

സ്വദേശിവത്കരണം; ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് 169 ജീവനക്കാരെ പിരിച്ചുവിട്ടു

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം 169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു. ഒന്‍പത് മേഖലകളില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനൊരങ്ങുന്നത്.

pravasam Jun 2, 2021, 10:08 PM IST

tenth batch of Pfizer vaccine will arrive in kuwait on sundaytenth batch of Pfizer vaccine will arrive in kuwait on sunday

ഫൈസര്‍ വാക്‌സിന്റെ പത്താമത് ബാച്ച് നാളെ കുവൈത്തിലെത്തും

ഫൈസര്‍-ബയോണ്‍ടെക് കൊവിഡ് വാക്‌സിന്റെ പത്താമത് ബാച്ച് ഞായറാഴ്ച കുവൈത്തിലെത്തും.

pravasam Mar 27, 2021, 12:59 PM IST

labour contract of health workers in kuwait will be renewed for three yearslabour contract of health workers in kuwait will be renewed for three years

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്

കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാന്‍ അനുമതി. നിലവില്‍ വര്‍ഷം തോറും കരാര്‍ പുതുക്കിയിരുന്ന സ്ഥാനത്തുനിന്ന് മൂന്ന് വര്‍ഷത്തിലൊരിക്കലാക്കി മാറ്റാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, മെഡിക്കല്‍ സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ ഉല്‍പ്പെടുന്ന മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത് ബാധകമാണ്.

pravasam Nov 8, 2020, 11:02 AM IST

116 stranded Indian nurses brought back to Kuwait116 stranded Indian nurses brought back to Kuwait

ഇന്ത്യയില്‍ നിന്ന് 116 നഴ്‍സുമാരെ കുവൈത്തില്‍ എത്തിച്ചു

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനിടയിലും 116 പ്രവാസി നഴ്‍സുമാരെ ഇന്ത്യയില്‍ നിന്ന് കുവൈത്തിലെത്തിച്ചു. കൊവിഡ് പരിശോധന നടത്താനുള്ള സ്രവം ശേഖരിച്ച ശേഷം ഇവരെ ഹോം ക്വാറന്റീനിലാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവരുടെ പരിശോധനയും തുടര്‍ നടപടികളും സ്വീകരിക്കുന്നത്.

pravasam Sep 26, 2020, 10:52 AM IST

kuwait to take steps for the return of health workers abroadkuwait to take steps for the return of health workers abroad

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കൊണ്ടുവരാനൊരുങ്ങി കുവൈത്ത്

കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ തിരിച്ച് കൊണ്ടുവരാനൊരുങ്ങി 
കുവൈത്ത് ആരോഗ്യമന്ത്രാലയം.

pravasam Sep 20, 2020, 10:47 PM IST

four doctors under probe in kuwait on complaint by citizenfour doctors under probe in kuwait on complaint by citizen

ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം; കുവൈത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം

ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന പരാതിയെ തുടര്‍ന്ന് കുവൈത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം. ശ്വാസതടസത്തിന് ചികിത്സ തേടിയെത്തിയ തന്റെ മകള്‍ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി സ്വദേശി വനിതയാണ് ജാബിര്‍ അല്‍ അലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചത്.

pravasam Aug 28, 2020, 12:05 PM IST

kuwait consider to reduce home quarantine period by one weekkuwait consider to reduce home quarantine period by one week

കുവൈത്തില്‍ ഹോം ക്വാറന്റീന്‍ കാലയളവ് കുറയ്‍ക്കുന്ന കാര്യം പരിഗണനയില്‍

കുവൈത്തില്‍ ഹോം ക്വാറന്റീന്‍ കാലയളവ് കുറയ്‍ക്കുന്ന കാര്യം ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുള്ള 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് ഏഴ് ദിവസമാക്കി കുറയ്‍ക്കാനാണ് ആലോചന. വിമാന വിലക്കേര്‍പ്പെടുത്തിയിരുന്ന 31 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ ദിവസം അഫ്‍ഗാനിസ്ഥാനെയും ഉള്‍പ്പെടുത്തിയിരുന്നു.

pravasam Aug 25, 2020, 3:17 PM IST

Kuwait health ministry announces three coronavirus infectionsKuwait health ministry announces three coronavirus infections

കുവൈത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ ചികിത്സയിലെന്ന് ആരോഗ്യമന്ത്രാലയം

ഇറാാനിലെ നഗരമായ മഷ്ഹദില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരിലൊരാള്‍ കുവൈത്ത് പൗരത്വമുള്ളയാളാണ്...

pravasam Feb 24, 2020, 1:46 PM IST

Private hospitals warned against carelessness in dealing with suspected coronavirus casesPrivate hospitals warned against carelessness in dealing with suspected coronavirus cases

കൊറോണ വൈറസ്: വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെന്ന് കുവൈത്ത്

കൊറോണവൈറസുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Feb 17, 2020, 2:51 PM IST

Nurse vacancy Kuwait try to stop permanent appointmentNurse vacancy Kuwait try to stop permanent appointment

നേഴ്സ് ഒഴിവ്; സ്ഥിരനിയമനം നിര്‍ത്താന്‍ കുവൈത്ത്

ഒഴിവ് വരുന്ന ആയിരക്കണക്കിന് തസ്തികകളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വലിയ സാധ്യതകളാണ് കുവൈത്തില്‍ തുറന്നുകിടക്കുന്നത്.
 

pravasam May 12, 2019, 12:21 AM IST