Kuwait Police  

(Search results - 48)
  • dead body of unknown person found inside an abandoned building in kuwaitdead body of unknown person found inside an abandoned building in kuwait

    pravasamOct 24, 2021, 11:15 AM IST

    ആളൊഴിഞ്ഞ കെട്ടിടത്തില്‍ 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; പ്രവാസിയുടേതെന്ന് സംശയം

    കുവൈത്തില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെടുത്തു. ഫഹാഹീലില്‍ നിന്നാണ് അഴുകിയ മൃതദേഹത്തിന്റെ അവശിഷ്‍ടങ്ങള്‍ കണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

  • two asians arrested in Kuwait with 120 bottles of liquortwo asians arrested in Kuwait with 120 bottles of liquor

    pravasamOct 24, 2021, 8:56 AM IST

    വാഹന പരിശോധനയ്‍ക്കിടെ കണ്ടെത്തിയത് 120 കുപ്പി മദ്യം; പ്രവാസികള്‍ അറസ്റ്റിലായി

    വില്‍പന നടത്താനായി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന മദ്യ ശേഖരവുമായി ( locally-made booze) രണ്ട് പ്രവാസികള്‍ കുവൈത്തില്‍ (Kuwait) അറസ്റ്റിലായി. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സാല്‍മിയ പൊലീസാണ് (Salmiya police) നടപടിയെടുത്തതെന്ന് അല്‍ - റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

  • foreigner woman committed suicide inside Kuwait Police Stationforeigner woman committed suicide inside Kuwait Police Station

    pravasamOct 6, 2021, 9:49 AM IST

    പ്രവാസി വനിത കുവൈത്തിലെ പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‍തു

    കുവൈത്തില്‍ (Kuwait) വിദേശ വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ (Suicide) ചെയ്‍തു. ജഹ്റ പൊലീസ് സ്റ്റേഷനിലെ (Jahra Police Station) സെല്ലിലായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്‍തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍.

  • fake policeman arrested in Kuwaitfake policeman arrested in Kuwait

    pravasamOct 3, 2021, 9:48 AM IST

    പൊലീസ് വേഷത്തില്‍ തട്ടിപ്പ്; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍

    പൊലീസ് വേഷം കെട്ടി (Fake Policeman) ജനങ്ങളെ കബളിപ്പിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഘം അറസ്റ്റ് ചെയ്‍തു. കുവൈത്തിലെ മുബാറക് അല്‍ കബീറിലായിരുന്നു (Mubarak Al Kabeer) സംഭവം. സാമൂഹിക നീതി മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാളെ ആളുകളെ കാണിച്ചിരുന്നത്. ഒരു മിലിട്ടറി ഐ.ഡി കാര്‍ഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു ഫ്ലാഷറും പട്രോള്‍ സൈറനും പൊലീസ് സംഘം കണ്ടെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

  • couple arrested in kuwait for dumping their new born baby in garbage bincouple arrested in kuwait for dumping their new born baby in garbage bin

    pravasamSep 30, 2021, 11:25 AM IST

    നവജാത ശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു; യുവാവും കാമുകിയും അറസ്റ്റില്‍

    നവജാത ശിശുവിനെ (New born baby) ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവാവും കാമുകിയും കുവൈത്തില്‍ (Kuwait) അറസ്റ്റിലായി. നേപ്പാള്‍ സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇരുവരെയും സംശയാസ്‍പദമായ സാഹചര്യത്തില്‍ കണ്ട ഒരു ഫിലിപ്പൈന്‍സ് സ്വദേശിയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം ലഭിച്ചത്.

  • two expats arrested in kuwait for smuggling large quantities of drugstwo expats arrested in kuwait for smuggling large quantities of drugs

    pravasamSep 27, 2021, 10:11 AM IST

    വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

    വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്തിലെത്തിയ രണ്ട് പ്രവാസികള്‍ പിടിയിലായി. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ (General Administration for Narcotics Control) ഉദ്യോഗസ്ഥരാണ് 50 കിലോഗ്രാം രാസ വസ്‍തുക്കളും (chemical substance) 20 കിലോഗ്രാം ഹാഷിഷും (hashish) രണ്ട് ഗ്രാം ഹെറോയിനും (heroin) പിടികൂടിയത്.

  • search for residency violators in kuwait 248 expatriates arrestedsearch for residency violators in kuwait 248 expatriates arrested

    pravasamSep 17, 2021, 10:33 PM IST

    ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; 248 പ്രവാസികള്‍ അറസ്റ്റില്‍

    താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വ്യാപക പരിശോധന. അഹ്‍മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നുമാത്രം 248 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.

  • 49 expatriates arrested in kuwait in raids conducted in markets49 expatriates arrested in kuwait in raids conducted in markets

    pravasamSep 12, 2021, 7:20 PM IST

    മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; 49 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

    കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകളില്‍ 49 പ്രവാസികള്‍ അറസ്റ്റില്‍. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

  • thief running with cash machine died in car accidentthief running with cash machine died in car accident

    pravasamAug 24, 2021, 9:20 PM IST

    മോഷണ മുതലുമായി പോകുന്നതിനിടെ വാഹനാപകടം; യുവാവ് മരിച്ചു

    നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുവൈത്തിലെ മുബാറക് അല്‍ കബീറിലായിരുന്നു സംഭവം. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. എന്നാല്‍ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാള്‍  അപ്പോഴേക്കും മരണപ്പെട്ടിരുന്നു. 

  • Kuwait security men investigates on death of 30 year old man  inside his houseKuwait security men investigates on death of 30 year old man  inside his house

    pravasamAug 15, 2021, 7:42 PM IST

    കുവൈത്തില്‍ 30 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം

    കുവൈത്തില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ വകപ്പുകള്‍ അന്വേഷണം തുടങ്ങി. അല്‍ നഹ്‍ദയിലെ വീടിനുള്ളിലാണ് 30 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

  • kuwait security men thwarted an attempt by a young woman to end her lifekuwait security men thwarted an attempt by a young woman to end her life

    pravasamAug 1, 2021, 1:14 PM IST

    കുവൈത്തില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെടുത്തി

    കുവൈത്തില്‍ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെടുത്തി. ശൈഖ് ജാബിര്‍ ബ്രിഡ്‍ജിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ഒരു യുവതി ശ്രമിക്കുന്നെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.

  • foreigner arrested in kuwait for posting video insulting kuwait currencyforeigner arrested in kuwait for posting video insulting kuwait currency

    pravasamJul 24, 2021, 7:11 PM IST

    കുവൈത്ത് കറന്‍സിയെ അപമാനിക്കുന്ന വീഡിയോ; വിദേശി അറസ്റ്റില്‍

    കുവൈത്ത് കറന്‍സിയ അപമാനിച്ച സംഭവത്തില്‍ ഒരു വിദേശി അറസ്റ്റിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.

  • four siblings arrested in kuwait for assaulting police officersfour siblings arrested in kuwait for assaulting police officers

    pravasamJul 24, 2021, 6:42 PM IST

    സഹോദരങ്ങള്‍ തമ്മില്‍ സംഘട്ടനം; സ്ഥലത്തെത്തിയ പൊലീസിനും മര്‍ദനം, ഒടുവില്‍ ആകാശത്തേക്ക് വെടിവെച്ച് പൊലീസ്

    കുവൈത്തില്‍ പൊലീസിനെ ആക്രമിച്ച നാല് സഹോദരങ്ങള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം അബ്‍ദുല്ല അല്‍ മുബാറക് ഏരിയയിലായിരുന്നു സംഭവം. ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും നടക്കുന്നെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ അടിയന്തര സന്ദേശം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കുതിച്ചെത്തി. 

  • death of indian expat in kuwait is not murder says forensic reportdeath of indian expat in kuwait is not murder says forensic report

    pravasamJul 18, 2021, 5:25 PM IST

    കുവൈത്തില്‍ പ്രവാസിയുടെ മരണം കൊലപാതകമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

    കുവൈത്തില്‍ ഡെലിവറി ജീവനക്കാരനായിരുന്ന ഇന്ത്യക്കാരന്റെ മരണം കൊലപാതകമല്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവം കൊലപാതകമാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അബൂ ഫുത്തൈറയിലെ ഒരു വീട്ടില്‍ പാര്‍സല്‍ കൈമാറുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

  • group of 10 youth arrested in Kuwait for assaulting police officergroup of 10 youth arrested in Kuwait for assaulting police officer

    pravasamJul 6, 2021, 9:12 PM IST

    പൊലീസിനെ ആക്രമിച്ച് സുഹൃത്തിനെ 'രക്ഷിച്ചു'; കുവൈത്തില്‍ 10 യുവാക്കള്‍ അറസ്റ്റില്‍

    കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്‍തു. നിയമം ലംഘിച്ച് വാഹനം ഓടിച്ച യുവാവിനെ നിയമ നടപടിയില്‍ നിന്ന് രക്ഷിക്കാനാണ് പത്തംഗ സംഘം പൊലീസുകാരനെ ആക്രമിച്ചത്. കുവൈത്തില്‍ ഒരാഴ്‍ച മുമ്പ് പട്ടാപ്പകല്‍ ട്രാഫിക് പൊലീസുകാരനെ അക്രമി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് പുതിയ സംഭവം.