Asianet News MalayalamAsianet News Malayalam
61 results for "

Labour Law

"
centres to be allotted in other countries for saudi expats skill testcentres to be allotted in other countries for saudi expats skill test

Gulf News | പ്രവാസികളുടെ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കും

സൗദി അറേബ്യയിൽ വിദേശികൾക്ക് നിർബന്ധമായ തൊഴിൽ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷൻ കമ്മിറ്റിക്ക് അനുമതി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവർക്ക് സൗദിയിൽ ജോലി ചെയ്യാനാകില്ല. 

pravasam Nov 20, 2021, 5:42 PM IST

Qatar authorities takes action against 314 companies for delaying salariesQatar authorities takes action against 314 companies for delaying salaries

Gulf News|ശമ്പളം നല്‍കാന്‍ വൈകിയ 314 കമ്പനികള്‍ക്കെതിരെ ഖത്തറില്‍ നടപടി

ഖത്തറില്‍(Qatar) തൊഴില്‍ നിയമങ്ങള്‍(labour laws) ലംഘിച്ച 314  കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിലാണിത്. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 

pravasam Nov 19, 2021, 11:30 AM IST

punishment given to 11,086 foreigners for violating Iqama labour lawspunishment given to 11,086 foreigners for violating Iqama labour laws

Gulf News|താമസ, തൊഴില്‍ നിയമ ലംഘനം; സൗദിയില്‍ 11,086 വിദേശികള്‍ക്ക് ശിക്ഷ

സൗദിയില്‍(Saudi Arabia) താമസ (ഇഖാമ)(Iqama), തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 11,086 വിദേശികളെ കൂടി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) (Jawazat) ഒക്ടോബറില്‍ ശിക്ഷിച്ചു.

pravasam Nov 18, 2021, 3:19 PM IST

here are the paid leave options for employees as per new labour law in UAEhere are the paid leave options for employees as per new labour law in UAE

New UAE labour law | യുഎഇയിലെ പുതിയ തൊഴില്‍ നിയമം; പ്രവാസികള്‍ക്ക് ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ

യുഎഇയില്‍ നവംബര്‍ 15നാണ് സ്വാകര്യ മേഖലയ്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ പരിഷ്‍കാരങ്ങള്‍ പുതിയ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.

pravasam Nov 17, 2021, 11:49 AM IST

426 expatriates deported in Kuwait within one week426 expatriates deported in Kuwait within one week

പരിശോധന ശക്തം; ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ (Kuwait) അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി (Deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) നാടുകടത്തല്‍, താത്കാലിക തടങ്കല്‍ വകുപ്പുകള്‍ (Deportation Department and Temporary Arrest Affairs) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

pravasam Nov 10, 2021, 9:23 AM IST

employer to face imprisonment and fine if they allow employees to work outsideemployer to face imprisonment and fine if they allow employees to work outside

പ്രവാസി തൊഴിലാളിയെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് വന്‍തുക പിഴയും തടവും

തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ സൗദി അറേബ്യയില്‍ തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും. സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തം നിലക്കോ മറ്റുള്ളവർക്ക് വേണ്ടിയോ ജോലി ചെയ്യാൻ അനുവദിക്കുന്നതിനെതിരെയാണ് സൗദി പാസ്‍പോർട്ട് അതോറിറ്റി (ജവാസാത്ത്) ശക്തമായ മുന്നറിയിപ്പ് നൽകിയത്. 

pravasam Nov 2, 2021, 12:33 PM IST

662 expatriates deported from kuwait in five days662 expatriates deported from kuwait in five days

അഞ്ച് ദിവസം കൊണ്ട് 662 പ്രവാസികളെ നാടുകടത്തി

തൊഴില്‍, താമസ നിയമ ലംഘകരെ (Labour and residence violators) കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് (Kuwait) അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം 662 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് (Expats deported) ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. 447 പുരുഷന്മാരെയും 215 സ്‍ത്രീകളെയുമാണ് ഇങ്ങനെ അഞ്ച് ദിവസത്തിനുള്ളില്‍ നാടുകടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

pravasam Oct 27, 2021, 9:56 AM IST

kuwait authorities continue inspections for illegal residents and labour law violatorskuwait authorities continue inspections for illegal residents and labour law violators

സ്‍പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കി; 20 ഓഫീസുകളില്‍ റെയ്ഡ്

കുവൈത്തില്‍  അനധികൃത താമസക്കാരെയും (illegal residents) നിയമവിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും (labour law violators) പിടികൂടാനും ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ (runaway domestic workers) കണ്ടെത്താനും ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് (Residence Affairs Sector)  മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം  (Public Relations and Security Media Department) അറിയിച്ചു.

pravasam Oct 22, 2021, 10:19 PM IST

over 17000 violators of residency labour laws arrested in saudiover 17000 violators of residency labour laws arrested in saudi

റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം; ഒരാഴ്ചക്കിടെ 17,000ത്തിലേറെ പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ച  17,598ത്തിലേറെ പേര്‍ അറസ്റ്റില്‍.

pravasam Sep 13, 2021, 11:08 PM IST

royal oman police arrests 27 expatriate for residence and labour violationsroyal oman police arrests 27 expatriate for residence and labour violations

തൊഴിൽ, കുടിയേറ്റ നിയമലംഘനം; 27 പ്രവാസികളെ പൊലീസ് പിടികൂടി

ഒമാനിലെ തൊഴിൽ, കുടിയേറ്റ  നിയമങ്ങൾ  ലംഘിച്ച 27  വിദേശികളെ റോയൽ ഒമാൻ പോലീസിന്റെ കോസ്റ്റൽ ഗാർഡ് പിടികൂടി. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ വടക്കൻ അൽ ബാത്തിന  ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ്‌ ഗാർഡുകളാണ് ഇവരെ    അറസ്റ്റ് ചെയ്‍തത്.

pravasam Apr 15, 2021, 8:31 AM IST

No change in take home salary, PF from AprilNo change in take home salary, PF from April

വേജ് കോഡ് നിയമം നാളെ മുതൽ നടപ്പാക്കില്ല; കയ്യിൽ കിട്ടുന്ന ശമ്പളത്തിലും പിഎഫിലും മാറ്റമില്ല

നിയമത്തിന്‍റെ ഭാഗമായുള്ള ചട്ടങ്ങൾ പല സംസ്ഥാനങ്ങളും ഇതുവരെ രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വേജ് കോഡ് നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചത്.

India Mar 31, 2021, 8:17 PM IST

reentry is not allowed if expat employee returned on final exit without completing contract periodreentry is not allowed if expat employee returned on final exit without completing contract period

പ്രവാസികള്‍ ശ്രദ്ധിക്കുക; കരാർ കാലാവധി അവസാനിക്കും മുമ്പ് ഫൈനൽ എക്സിറ്റിൽ പോയാൽ പുനഃപ്രവേശന വിലക്ക്

തൊഴിൽ കരാർ കാലാവധി കഴിയുംമുമ്പ് സ്വന്തം ഇഷ്ടപ്രകാരം ഫൈനൽ എക്സിറ്റ് വിസയിൽ രാജ്യത്ത് നിന്നു പുറത്തുപോകുന്ന വിദേശ തൊഴിലാളിയെ തൊഴിൽ വിസയിൽ രാജ്യത്തേക്ക് പുനഃപ്രവേശിപ്പിക്കില്ല. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിൽ കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് സ്‍പോൺസർഷിപ്പ് വ്യവസ്ഥ സമൂലം പരിഷ്കരിച്ച് നടപ്പാക്കിയ പശ്ചാത്തലത്തിലാണ് തൊഴിൽ വകുപ്പിന്റെ ഈ വിശദീകരണം. 

pravasam Mar 15, 2021, 4:52 PM IST

new reforms in saudi labour laws comes to effect from todaynew reforms in saudi labour laws comes to effect from today

സൗദിയിൽ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ, വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം

സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സമ്പൂർണ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് നിലവിലെ സ്‍പോൺസർഷിപ്പ് വ്യവസ്ഥയിൽ വരുത്തിയ പരിഷ്കാരങ്ങളാണ് ഞായറാഴ്ച മുതൽ നടപ്പാകുന്നത്. 

pravasam Mar 14, 2021, 3:49 PM IST

saudi ministry of human resources proposes two day off in the new draft lawssaudi ministry of human resources proposes two day off in the new draft laws

സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധിക്ക് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ആഴ്‍ചയില്‍ രണ്ട് ദിവസത്തെ അവധി നടപ്പാക്കാന്‍ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ തൊഴില്‍ നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികളില്‍ രണ്ട് ദിവസത്തെ അവധിയും ഉള്‍പ്പെടുത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

pravasam Jan 22, 2021, 11:49 PM IST

many expatriates arrested in saudi arabia for violating residence and labour lawsmany expatriates arrested in saudi arabia for violating residence and labour laws

സൗദി അറേബ്യയിൽ നിരവധി ഇഖാമ, തൊഴിൽ നിയമലംഘകർ പിടിയിൽ

ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി വിദേശികൾ കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ പിടിയിലായി. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 21 പേരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. പിടിയിലായതിൽ കൂടുതൽ പേരും സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്ത ഹൗസ് ഡ്രൈവർ വിസക്കാരാണ്. 

pravasam Dec 7, 2020, 8:08 PM IST