Latest News
(Search results - 517)KeralaDec 13, 2020, 3:19 PM IST
വാഗമൺ ഉളുപ്പുണിയിൽ വൻ കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്; ഒഴിപ്പിച്ചത് 79 ഏക്കർ ഭൂമി
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമീപകാലത്ത് നടന്ന വലിയ കയ്യേറ്റ ഒഴിപ്പിക്കലുകളിൽ ഒന്നാണിത്.
KeralaOct 29, 2020, 11:42 AM IST
ശിവശങ്കർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്നമില്ലെന്ന് എം വി ഗോവിന്ദൻ
മടിയിൽ കനമില്ലെന്നും, ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടേയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇക്കാര്യത്തിൽ മാറ്റമില്ല, പ്രശ്നം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ മാറ്റിയുന്നു. എം വി ഗോവിന്ദൻ പറയുന്നു.
KeralaAug 11, 2020, 8:56 AM IST
രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. 13ന് പുതിയൊരു ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
KeralaAug 9, 2020, 10:31 PM IST
ശക്തമായ മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി, പ്രദേശത്ത് രണ്ടാം ജാഗ്രത നിർദേശം നല്‍കും
രണ്ടാം ജാഗ്രതാനിർദ്ദേശം കൊടുത്താൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി.
KeralaAug 9, 2020, 7:23 PM IST
പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും തുറന്നു, പത്തനംതിട്ടയിൽ അതീവജാഗ്രത; മുൻകരുതലുമായി ജില്ലാ ഭരണകൂടം
റാന്നി പട്ടണത്തിലും, ആറൻമുള, കോഴഞ്ചേരി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാൻ സാധ്യത ഉണ്ടെങ്കിലും പരിഭ്രാന്തിയുടെ സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
KeralaAug 9, 2020, 6:47 PM IST
മഴ വീണ്ടും ശക്തമാകുന്നു, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിയായി
രണ്ടാം ജാഗ്രതാനിർദ്ദേശം കൊടുത്താൽ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പെരിയാർ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി.
KeralaAug 9, 2020, 4:33 PM IST
കനത്ത മഴയിൽ കേരളം, ഇന്നും നാളെയും അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കേരളത്തിൽ ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് മഴ കൂടുതൽ ശക്തമാകും.
KeralaAug 9, 2020, 12:42 PM IST
പത്തനംതിട്ടയില്‍ അതീവ ജാഗ്രത; റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജം
പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. എട്ട് മണിക്കൂര്‍ നേരം പമ്പാ ഡാം തുറന്നിടും. ഡാമിന്റെ ആറ് ഷട്ടറുകള്‍ 2 അടി വീതമാണ് തുറക്കുക. അഞ്ച് മണിക്കൂറിനുള്ളില്‍ റാന്നി ടൗണിലേക്ക് വെള്ളമെത്തും. റാന്നി ടൗണില്‍ 19 ബോട്ടുകള്‍ സജ്ജമാക്കി.
KeralaAug 9, 2020, 11:29 AM IST
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടുമാണ്. സംസ്ഥാനത്ത് 482 ക്യാമ്പുകളിലായി 15000ലേറെ ആളുകളെയാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
KeralaAug 9, 2020, 10:33 AM IST
ജീവനോടെ ഒരാളെ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരിക്കുകയാണ്!
രാജമലയിലെ ദുരന്തം കവർന്നത് രണ്ട് കുടുംബങ്ങളിലെ 30 പേരെയാണ്. വനംവകുപ്പ് ഡ്രൈവറായ മയിൽസാമിയുടെ കുടുംബത്തിലെ 21 പേരും ചൊക്കമുടി മാടസ്വാമിയുടെ കുടുംബത്തിലെ ഒമ്പത് പേരും മണ്ണിനടിയിൽപ്പെട്ടു.
KeralaAug 9, 2020, 9:10 AM IST
കോട്ടയം നാലുമണികാറ്റില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി; ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തുന്നു
കോട്ടയം മണര്‍കാടിന് അടുത്ത് നാലുമണികാറ്റില്‍ കാര്‍ ഒഴുക്കില്‍ പെട്ടു. കാറിലുണ്ടായിരുന്ന ഒരാളെ കാണാതായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓട്ടം പോയ ടാക്സി ഡ്രൈവര്‍ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തി തെരച്ചില്‍ നടത്തുന്നു.
KeralaAug 8, 2020, 6:00 PM IST
കൊവിഡ് രോഗമുക്തിയും രോഗബാധയും ഏറ്റവും ഉയര്‍ന്ന ദിനം, 1420 പേര്‍ക്ക് കൂടി രോഗം, 1715 രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1715 പേരാണ്. രോഗബാധയേക്കാള്‍ കൂടുതൽ രോഗമുക്തി നേടിയ ദിനം. കൊവിഡ് മൂലമുള്ള നാല് മരണം റിപ്പോർട്ട് ചെയ്തു.
KeralaAug 8, 2020, 5:44 PM IST
'ടോര്‍ച്ച് കയ്യിലെടുത്ത് മകനോടെങ്കിലും രക്ഷപ്പെടാനാണ് ആദ്യം പറഞ്ഞത്..'മരണത്തെ മുഖാമുഖം കണ്ട മുരുകേശന്
പെട്ടിമുടിയില്‍ കാന്റീന് നടത്തുന്ന മുരുകേശനും കുടുംബവും ദുരന്ത നിമിഷം ഭീതിയോടെ ഓര്‍ത്തെടുക്കുന്നു. കണ്ണടച്ച് തുറക്കും മുമ്പ് വീടാകെ മണ്ണ് മൂടി. കയ്യിലുണ്ടായിരുന്ന ടോര്‍ച്ചെടുത്ത് മകനോടെങ്കിലും രക്ഷപ്പെടാനാണ് ആദ്യം പറഞ്ഞത്. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു ലയത്തിലേക്ക് ടോര്‍ച്ച് വെളിച്ചവുമായി ഓടിയെത്തിയ ഗണേശനാണ് ദുരന്തവിവരം അറിയിച്ചത്.
KeralaAug 8, 2020, 5:04 PM IST
കഴുത്തൊപ്പം ചെളിയില്‍ കിടന്നത് ആറ് മണിക്കൂര്‍; ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാതെ ദീപന്
ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യയും മാതാപിതാക്കളും മണ്ണിനടിയില്‍ പെടുന്നത് കാണേണ്ടി വന്നതിന്റെ ആഘാതത്തിലാണ് പെട്ടിമുടി സ്വദേശി ദീപന്. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ആറ് മണിക്കൂറാണ് ദീപന് കഴുത്തൊപ്പം ചെളിയില്‍ കിടന്നത്. കൈപിടിക്കാന്‍ ആയുമ്പോഴേക്കും അമ്മ മണ്ണില്‍ പുതഞ്ഞു. ഉറ്റവരെ പ്രതീക്ഷിച്ച് ആശുപത്രിയില്‍ കഴിയുന്ന ദീപനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ വിതുമ്പുകയാണ് അധികൃതര്‍.
KeralaAug 8, 2020, 1:53 PM IST
മണ്ണിനടിയിലെ ജീവനുകള്‍ക്കായി പ്രതീക്ഷയോടെ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
രാത്രി പത്തരയ്ക്കുണ്ടായ ദുരന്ത വിവരം പുറത്തറിഞ്ഞത് നേരം വെളുത്തതിന് ശേഷം മാത്രമാണ്. അപ്പോഴേക്കും ഏറെ വൈകി. മൂന്ന് ദിവസമായി വൈദ്യുതി പോലുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു പെട്ടിമുടി.