Laxmmi Bomb
(Search results - 10)Movie NewsOct 29, 2020, 6:34 PM IST
ഹിന്ദു ദേവതയെ അപമാനിച്ചുവെന്ന് പ്രതിഷേധം; അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്' പേര് മാറ്റി
ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മീദേവിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒന്നരയാഴ്ചയോളമായി ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.
Movie NewsOct 29, 2020, 3:15 PM IST
'ലക്ഷ്മി ബോംബ്' എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേനയുടെ വക്കീല്‍ നോട്ടീസ്
അടുത്ത മാസം റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായി ലക്ഷ്മി ബോംബ്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണിസേന. ലക്ഷ്മീദേവിയെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് ഈ തലക്കെട്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.
Movie NewsOct 24, 2020, 4:58 PM IST
'ഡാന്‍സും ഫൈറ്റുമൊക്കെ പോട്ടെ, മര്യാദയ്ക്ക് അനങ്ങാന്‍ പോലും പറ്റിയില്ല'; സാരിയുടുത്ത അനുഭവം പങ്കുവച്ച് അക്ഷയ്
രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥമായ മേക്കോവറുമായി അക്ഷയ്കുമാർ എത്തുന്ന ചിത്രമാണ് ലക്ഷ്മി ബോംബ്. സാരിയുടുത്ത നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാധകർ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ആദ്യമായി അക്ഷയ് സാരില്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതകളിൽ ഒന്നാണ്. ഇപ്പോഴിതാ ലക്ഷ്മി ബോംബിനായി സാരിയുടുത്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് അക്ഷയ്.
MusicOct 19, 2020, 10:25 PM IST
തകർത്താടി കിയാരയും അക്ഷയ് കുമാറും; ലക്ഷ്മി ബോംബിലെ 'ബുർജ് ഖലീഫ'ഗാനം ശ്രദ്ധനേടുന്നു
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്മി ബോംബ്'ന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബുർജ് ഖലീഫ എന്ന് തുടങ്ങുന്ന ഗാനം സാമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിന് പ്രേക്ഷകർക്ക് മുന്നിലെത്തും.
Movie NewsOct 18, 2020, 3:45 PM IST
'ഹിന്ദു ദേവതയെ അപമാനിച്ചു'; അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബി'നെതിരെ ബഹിഷ്കരണാഹ്വാനം
രണ്ട് തരം ആരോപണങ്ങളാണ് ചിത്രത്തിനു നേരെ ഉയരുന്നത്. ഹിന്ദു മതവിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനം ഉന്നയിക്കുന്ന ഒരു വിഭാഗത്തിന്റെ ആരോപണം. 'ബോംബ്' എന്ന വാക്കിനൊപ്പം ഹിന്ദു ദേവതയുടെ പേര് ചേര്‍ത്തുവച്ചത് അപമാനിക്കലാണെന്നാണ് ഇവരുടെ പക്ഷം
spiceOct 10, 2020, 9:58 AM IST
'ഞാൻ ശരിക്കും നിരാശയിലാണ്'; ലക്ഷ്മി ബോംബിന്റെ ട്രെയിലർ കണ്ട് തപ്സി; മറുപടിയുമായി അക്ഷയ്
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് 'ലക്ഷ്മി ബോംബ്'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിനാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
TrailerOct 9, 2020, 1:48 PM IST
കോമഡി, ഭയം, പ്രതികാരം; 'ലക്ഷ്മി ബോംബ്' ട്രെയിലർ പുറത്ത്
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്മി ബോംബ്'ന്റെ ട്രെയിലർ പുറത്തുവിട്ടു. തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി ബോംബ്. ഒറിജിനല്‍ സംവിധാനം ചെയ്തതും രാഘവ ലോറന്‍സ് ആയിരുന്നു. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിന് പ്രേക്ഷകർക്ക് മുന്നിലെത്തും.
Movie NewsSep 16, 2020, 4:54 PM IST
തീയേറ്ററുകള്‍ അടച്ചതിനുശേഷം ബോളിവുഡിലെ ആദ്യ ബിഗ് റിലീസ്; അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്' റിലീസ് തീയ്യതി
സുശാന്ത് സിംഗ് രാജ്പുതിന്റെ ദില്‍ ബേചാര ഉള്‍പ്പെടെ പല ചിത്രങ്ങളും ഡയറക്ട് ഒടിടി റിലീസ് ആയി ബോളിവുഡില്‍ ഇതിനകം എത്തിയെങ്കിലും ഒരു ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രം എത്തുന്നത് ആദ്യമാണ്
Movie NewsApr 25, 2020, 9:03 PM IST
ലോക്ക് ഡൗണ്‍ പ്രതിസന്ധി: ബോളിവുഡ് സിനിമകളും തീയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് സ്ട്രീമിംഗിന്?
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്മി ബോംബ് ആണ് ഡയറക്ട് ഒടിടി റിലീസ് സംബന്ധിച്ച ബോളിവുഡിലെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത്.
NewsMay 19, 2019, 3:28 PM IST
'സംവിധായകന് അറിയാതെയാണോ ഫസ്റ്റ് ലുക്ക് പുറത്തിറക്കേണ്ടത്?' 'ലക്ഷ്മി ബോംബി'ല്‍ നിന്ന് പിന്മാറുന്നുവെന്ന് രാഘവ ലോറന്‍സ്
രാഘവ ലോറന്‍സിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു കാഞ്ചന. ശരത്കുമാറിനും ലക്ഷ്മി റായ്ക്കുമൊപ്പം ലോറന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.