Legislative Election  

(Search results - 8)
 • undefined

  viralMar 29, 2021, 1:36 PM IST

  വേണമെങ്കില്‍ മലയാളിക്ക് ബീഫ് കഴിക്കാം, കിറ്റും കിട്ടും; കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍

  കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ ഇനി വരിലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയപ്പോള്‍ 'ഉറപ്പായും' ഭരണതുടര്‍ച്ചയെന്ന് ഏറ്റവും കൂടുതല്‍ പരസ്യമിറക്കിയ എല്‍ഡിഎഫ് മുന്നണിക്ക്, പക്ഷേ, തെരഞ്ഞടുപ്പിനോട് അടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ തുടര്‍ച്ചയായ അക്രമണത്തില്‍ അടിപതറുന്നുണ്ടോയെന്ന സംശയത്തിലാണ്. കിറ്റിലും ഇരട്ടവേട്ടിലും  ആഴക്കടലും തട്ടിതട്ടി മുന്നോട്ട് പോക് ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് ദിവസം ഒന്നെന്ന കണക്കില്‍ ഇഡിയുടെ 'സ്വപ്ന മൊഴികള്‍' പുറത്ത് വരുന്നത്. എല്ലാറ്റിനും മറുപടി പറയാന്‍ പിണറായി സഖാവ് മാത്രം. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായത് മുതല്‍ കാണാനില്ലെന്നാണ് സംസാരം. അതിനിടെ, തെരഞ്ഞെടുപ്പ് കാലമായത് കൊണ്ട് കേരളീയര്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാമെന്ന് കുമ്മനം രാജശേഖരന്‍ ഒരു പ്രത്യേക ഇളവ് തന്നിട്ടുണ്ട്. താന്‍ വെറും സംഘിയല്ല, ചാണക സംഘിയാണെന്ന് പ്രഖ്യാപിച്ച കൃഷ്ണകുമാറിനായിരുന്നു ഏറ്റവും വലിയ അടി കിട്ടിയത്. ഗോമാതാവിനെ കൊല്ലുന്നതില്‍ വിയോജിപ്പുണ്ടെന്ന് തുറന്ന് പറഞ്ഞ കൃഷ്ണകുമാരിനെ ട്രോളന്മാരെടുത്ത് ഉടുത്തത് മകള്‍ അഹാനയുടെ പഴയ ബീഫ് ഉലത്തിയ പോസ്റ്റ് വച്ചായിരുന്നു. അതിനിടെ കെ സുരേന്ദ്രന്‍റെ ഡിഗ്രി പാസാകാത്ത സര്‍ട്ടിഫിക്കറ്റും. തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്ന പെട്രോള്‍ വിലയും പത്ത് വര്‍ഷം ഭരിച്ചിട്ടും കാസര്‍കോട് മണ്ഡലത്തിലെ റോഡ് പോലും കാണാതെ പോയ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. കാണാം തെരഞ്ഞെടുപ്പ് ട്രോളുകള്‍

 • undefined

  Kerala Elections 2021Mar 24, 2021, 2:23 PM IST

  ഈരാറ്റുപേട്ടയിലെ കൂക്കി വിളിയും ഇരട്ടവോട്ടും; കാണാം ട്രോളുകള്‍


  നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം. സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ചവരും അവസാനം പ്രഖ്യാപിച്ചവരും കളത്തിലിറങ്ങി കളി തുടങ്ങി. രണ്ട് മുന്നണികള്‍ മാറി മാറി ഭരിച്ചിരുന്ന സ്ഥലത്തേക്ക് മൂന്നാമതൊരു മുന്നണികൂടി ശക്തി പ്രകടനത്തിന് ഇറങ്ങുകയാണ്. മൂന്ന് മുന്നണികളും എല്ലാ അടവുകളും പുറത്തെടുത്താണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. അതിനിടെ ഉറപ്പായും തുടര്‍ഭരണമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന എല്‍ഡിഎഫിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ സര്‍ക്കാര്‍ നടത്തിയ പിഎസ്സി നിയമനങ്ങളുടെ എണ്ണവും മറ്റുമെടുത്തുള്ള ട്രോളുകളും ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈരാറ്റുപേട്ടയിലെ വോട്ടര്‍മാരുടെ കൂക്കുവിളി കേള്‍ക്കേണ്ടിവന്ന പി സി ജോര്‍ജ്ജിന് ഇനി ഈരാറ്റുപേട്ടയിലേക്ക് പ്രചാരണത്തിനില്ലെന്ന് പോലും പറയേണ്ടിവന്നു. അതിനിടെയാണ് ബിജെപിയുടെ ആദ്യ എംഎല്‍എയായ ഒ.രാജഗോപാലിന്‍റെ ചില വെളുപ്പെടുത്തലുകള്‍ വന്നത്. വിദ്യാഭ്യാസവും ബിജെപി വോട്ടും തമ്മില്‍ ഒരു താരതമ്യ പഠനമായിരുന്നു ഒ.രാജഗോപാല്‍ നടത്തിയത്. അമിത് ഷായെത്തുമ്പോള്‍ സ്വന്തമായി ഒരു ബിജെപി സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത മണ്ഡലങ്ങളുമായി കേരളം തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. സര്‍ക്കാര്‍ കിറ്റിനെ വിമര്‍ശിച്ചും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ കെ രമയ്ക്കും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കും ഐക്യദാര്‍ഢ്യവുമായും ട്രോളുകള്‍ ഇറങ്ങി. ഇരട്ടവോട്ടുകളിലും ട്രോളന്മാരുടെ കണ്ണ് പതിയാതിരുന്നില്ല. ഇതിനൊക്കെ പുറമേ നന്മമരത്തിന്‍റെ നന്മയോടൊപ്പം കെ സുരേന്ദ്രന്‍റെ പാസാകാത്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റും എടുത്ത് ഒരു കൂട്ടം ട്രോലന്മാര്‍. കാണാം, കേരള നിയമസഭാ തെരഞ്ഞെടുപ്പും ട്രോളുകളും
   

 • undefined

  KeralaJan 20, 2021, 9:37 AM IST

  ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; കളമശ്ശേരിയിൽ മകന്‍റെ പേര് പരിഗണനയിൽ

  പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം  ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല. 

 • <p>Tikaram Meena</p>

  KeralaJan 9, 2021, 11:15 AM IST

  നിയമസഭാ തെരഞ്ഞെടുപ്പിലും പോസ്റ്റൽ വോട്ട്,പോളിംഗ് ചട്ടങ്ങൾ തയ്യാറാകുന്നു

  കൊവിഡ് ബാധിതർക്കും എൺപത് വയസിന് മേൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമാണ് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തുക. തപാൽ വോട്ട് വേണ്ടവർ വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.

 • <p>Kemal Pasha</p>

  KeralaJan 9, 2021, 6:43 AM IST

  യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

  എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്. 

 • undefined

  viralDec 24, 2020, 11:29 AM IST

  തെരഞ്ഞെടുപ്പ് ഏതുമാകട്ടെ... സ്ഥാനാര്‍ത്ഥി കുഞ്ഞാപ്പ തന്നെ ; കാണാം വീണ്ടും ചില തെരഞ്ഞെടുപ്പ് ട്രോളുകള്‍

  മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തന്‍റെ രാഷ്ട്രീയ ലക്ഷ്യം. അതുപോലെ  യുഡിഎഫിന് മാര്‍ഗ്ഗ ദീപമാകുന്നതിന് കോണ്‍ഗ്രസിന് പിന്നില്‍ നിന്ന് എല്ലാ വിധ പിന്തുണയും അദ്ദേഹം നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 2019 മാര്‍ച്ചില്‍ എംപിയായി ദില്ലിക്ക് വണ്ടി കയറുമ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്ര മോദിയെ താഴെ ഇറക്കുന്നത് വരെ വിശ്രമമില്ലെന്നായിരുന്നു കുഞ്ഞാപ്പ പറഞ്ഞിരുന്നത്. പക്ഷേ, ഇറങ്ങാന്‍ മറ്റുള്ളവര്‍ക്കും തോന്നണ്ടേയെന്ന് ട്രോളന്മാരും. വിശ്രമമില്ലാത്ത ആ ജോലിക്കിടയില്‍ വര്‍ഷം പോയതറിഞ്ഞില്ല. അപ്പോഴാണ് കേരളത്തിലെ മന്ത്രിസഭയുടെ കാലാവധി കഴിയാറായെന്ന് കേട്ടത്. പിന്നെ ഇടംവലം നോക്കിയില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടേ വിശ്രമമൊള്ളൂവെന്ന് പ്രഖ്യാപിച്ച് മഹാമാരിക്കാലത്ത് ദില്ലിയില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് പോന്നു. ജനസേവ അതൊന്ന് മാത്രമാണ് ലക്ഷ്യമെന്ന് ട്രോളന്മാരും അടിവരയിടുന്നു. കാണാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന ചില 'അപഥസാഞ്ചാര'ങ്ങള്‍.

 • <p>వీటిలో భాగంగానే వన్ నేషన్ వన్ కార్డు, వన్ నేషన్ వన్ టాక్స్ వంటి అనే పథకాలను రూపొందించారు. ఇప్పుడు వన్ నేషన్ వన్ ఎలక్షన్ పేరిట జమిలి ఎన్నికలకు తెర తీయ బోతున్నారన్న వార్తలు వినబడుతున్నాయి. మమతా బెనర్జీ, కేసీఆర్ నుంచి మొదలుకొని చంద్రబాబు నాయుడు వరకు అందరూ ఇదే విషయం గురించి మాట్లాడుతున్నారు.&nbsp;</p>

  IndiaSep 7, 2020, 11:47 PM IST

  കൊവിഡ്, പ്രളയം; ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

  ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അലോചന.
   

 • udhav thakarey

  IndiaMay 1, 2020, 2:43 PM IST

  മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

  മഹാരാഷ്ട്ര വിധാൻ സഭ എന്ന പേരിലാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ കൗൺസിൽ അറിയപ്പെടുന്നത്.