Levy In Saudi Arabia
(Search results - 12)pravasamOct 4, 2020, 12:27 PM IST
ആശ്രിത ലെവി പിന്‍വലിക്കില്ല; ലക്ഷ്യം വിദേശികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന് സൗദി
രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുകയാണ് ആശ്രിത ലെവിയിലൂടെ ലക്ഷ്യമിടുന്നതെന്നും അത് പിന്‍വലിക്കില്ലെന്നും സൗദി അധികൃതര്‍. ധനകാര്യ മന്ത്രാലയത്തിലെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷന്‍ അബ്ദുല്‍ അസീസ് അല്‍ ഫരീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
pravasamApr 9, 2020, 9:15 AM IST
സൗദിയിൽ മൂന്നുവർഷത്തേക്കുള്ള ലെവി ഇളവിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഇങ്ങനെ
സൗദി അറേബ്യയില്‍ ചെറുകി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തൊഴിലാളി ലെവിയില്‍ ഇളവ് നൽകാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഒമ്പതില്‍ കുറവ് ജീവനക്കാരുള്ള, സൗദി സ്ഥാപന ഉടമ കൂടി ജീവനക്കാരനായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം.
pravasamApr 4, 2020, 2:04 PM IST
സൗദിയിൽ ആശ്രിത വിസക്കാര്‍ക്ക് ലെവി ഇളവില്ല; പിന്നീട് ലെവി നല്‍കണം
സൗദിയിൽ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ലെവി ഇളവ് ആശ്രിത വിസക്കാര്‍ക്ക് ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമകള്‍ മാത്രമാണ് മൂന്ന് മാസത്തേക്ക് ലെവി ഇല്ലാതെ ദീര്‍ഘിപ്പിച്ച് നല്‍കുന്നത്.
pravasamOct 2, 2019, 11:50 AM IST
ലെവി ഇളവും സ്വദേശിവത്കരണവുമായി ബന്ധമില്ല; സ്വദേശിവത്കരണം തുടരുമെന്ന് സൗദി
വ്യാവസായിക ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാര്‍ക്ക് ലെവി ഇളവ് അനുവദിച്ചതിന് സ്വദേശിവത്കരണവുമായി ബന്ധമില്ലെന്ന് സൗദി വ്യവസായ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. സ്വദേശിവത്കരണ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയിലെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. ഇതിനായി അഞ്ച് വര്‍ഷത്തിനുള്ളില്‍ സുസ്ഥിര സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
pravasamSep 30, 2019, 11:09 AM IST
സൗദിയില്‍ ലെവി ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍
സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനം നാളെ മുതല്‍ മുതല്‍ പ്രാബല്യത്തില്‍വരും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നത്.
pravasamSep 25, 2019, 10:38 AM IST
സൗദിയില്‍ ലെവി ഇളവ് അടുത്തമാസം ഒന്നുമുതല്‍; നിര്‍ണായക തീരുമാനമെടുത്ത് മന്ത്രിസഭ
സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി അനുവദിക്കാനുള്ള തീരുമാനം അടുത്തമാസം ഒന്നാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍വരും. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
pravasamSep 24, 2019, 11:31 AM IST
സൗദിയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ്
സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ വിദേശികൾക്ക് ലെവി ഇളവ് നൽകും. വ്യവസായ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അഞ്ചുവർഷത്തേക്കാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കുക.
pravasamMar 22, 2019, 10:12 AM IST
സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് പ്രഖ്യാപിച്ചു
സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ലെവി ഇളവ് നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്‍പത് തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നിബന്ധനകളോടെ ഇളവ് നല്‍കുന്നത്. ഒരു സ്ഥാപനത്തില്‍ നാല് വിദേശി തൊഴിലാളികളുടെ ലെവിയാണ് ഒഴിവാക്കുന്നത്.
pravasamFeb 13, 2019, 11:23 AM IST
സൗദിയില്‍ ലെവി ഇളവ്; അടുത്തയാഴ്ച മുതല്‍ അപേക്ഷ നല്‍കാം
സ്വദേശിവത്കരണ നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക്സൗദി ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിനായി അടുത്തയാഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. തൊഴില്‍ മന്ത്രാലയത്തിന്റെ തഹ്ഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി 19-ാം തീയ്യതി മുതല്‍ അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു.
pravasamFeb 12, 2019, 9:53 AM IST
സൗദിയിലെ ലെവി ഇളവ്; മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ഗുണം ലഭിക്കും
മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. നിബന്ധനകള്‍ പ്രകാരം സ്വദേശിവത്കരണം പാലിച്ച സ്ഥാപനങ്ങള്‍ വിദേശ ജീവനക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം അടച്ച ലെവിയാണ് തിരികെ നല്‍കുന്നത്.
pravasamJan 4, 2019, 8:47 PM IST
സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി നിര്‍ബന്ധമാക്കുന്നു
സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലെവി നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. നിലവില്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് എടുത്തുകളഞ്ഞ് എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ലെവി ബാധകമാക്കുമെന്ന് പ്രദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
pravasamNov 29, 2018, 11:30 PM IST
സൗദിയില്‍ ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് തൊഴില്‍ മന്ത്രാലയം
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം അറിയിച്ചു. ലെവിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.