Lohithadas  

(Search results - 16)
 • artist manju warrier remember lohithadas

  Movie NewsJun 28, 2021, 2:31 PM IST

  ‘ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടന്നേനെ’; മഞ്ജു വാര്യര്‍ പറയുന്നു

  സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ഓർമ്മയിൽ നടി മഞ്ജു വാര്യര്‍. ലോഹി സാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുവെന്ന് ഇന്നലെയും ആലോചിച്ചു. കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണമെന്ന് ഉറപ്പാണെന്നും മഞ്ജു കുറിക്കുന്നു. കന്മദം എന്ന ഹിറ്റ് ചിത്രത്തിലെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്. 

 • artist prithviraj remembering lohithadas

  Movie NewsJun 28, 2021, 12:32 PM IST

  'അതെന്നും എന്റെ വലിയൊരു നഷ്ടമായിരിക്കും'; ലോഹിതദാസിന്റെ ഓര്‍മ്മയിൽ പൃഥ്വിരാജ്

  ലയാളത്തിന്റെ പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ ഓർമ്മകൾക്ക് ഇന്ന് പന്ത്രണ്ട് വർഷം തികയുകയാണ്. മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ ഒരുപിടി കഥകളും സിനിമകളും സമ്മാനിച്ചായിരുന്നു അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്. 

 • twelfth death anniversary for director lohithadas

  Movie NewsJun 28, 2021, 9:29 AM IST

  അരങ്ങൊഴിഞ്ഞ് കഥാകാരന്റെ വീട്, ലോഹിതദാസിന്റെ ഓർമ്മയിൽ ‘അമരാവതി'

  ലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു.  44 തിരക്കഥകള്‍, സംവിധാനം ചെയ്‍തത് 12 ചിത്രങ്ങള്‍-  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര  ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഓര്‍ക്കുന്നുണ്ട്. ഹിറ്റ് മേക്കർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വ്യാഴവട്ടം തികയുമ്പോൾ, ഒറ്റപ്പാലത്തെ അമരാവതിയെന്ന മേല്‍വിലാസത്തില്‍ ലോഹിതദാസിന്‍റെ ഓര്‍മ്മകളുമായി കഴിയുകയാണ് ഭാര്യ സിന്ധുവും മക്കളും.

 • 12th Death anniversary of Malayalam Film maker Lohithadas
  Video Icon

  EntertainmentJun 28, 2021, 8:49 AM IST

  മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ ലോഹിതദാസ്

  വൈകാരിക തീക്ഷ്ണതകളിലൂടെ കണ്ണുനനയിച്ച കഥാകാരനാണ് ലോഹിതദാസ് എന്ന ലോഹി. മലയാളികളുടെ മനസില്‍ ഇന്നും മായാതെ ലോഹിയുടെ ഓര്‍മ്മകളും സിനിമകളുമുണ്ട്
   

 • vijay shankar-lohithadas facebook post about dasharatham

  Movie NewsOct 20, 2020, 6:26 PM IST

  'ദശരഥത്തിലെ രാജീവ് മേനോൻ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്'; വിജയ് ശങ്കര്‍ ലോഹിതദാസ്

  ലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മകൻ വിജയ് ശങ്കര്‍ ലോഹിതദാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. 'ലോഹിതദാസ് എഴുതിയ നുണയും ദശരഥവും' എന്ന പേരിലെഴുതിയിരിക്കുന്ന കുറിപ്പില്‍ പാഥേയം ദശരഥത്തിന്റെ തുടര്‍ക്കഥയാണെന്ന് വിജയ് പറയുന്നു.

 • 12 films directed by Lohithadas

  spiceJun 28, 2020, 11:42 AM IST

  ലോഹിതദാസ് സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍


  ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ 1955 മേയ് 10 ന് ആണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്‍റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്ക് എത്തുന്നത് ചെറുകഥകളിലൂടെയാണ്. 

  പിന്നീട് ചെറുകഥയില്‍ നിന്ന് അദ്ദേഹം നാടകത്തിലേക്ക് കടന്നു. ചെറുകഥയുടെയും നാടകത്തിന്‍റെയും പരിമിതികളെ മറികടന്ന് കൂറേക്കൂടി കഥ പറയാന്‍ സ്വാതന്ത്രം തരുന്ന സിനിമയുടെ ക്യാന്‍വാസിലേക്ക് അദ്ദേഹം വളരെ വേഗം തന്നെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍  ലോഹിതദാസില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ചത് 39 ചിത്രങ്ങള്‍. 47 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 

  'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ 'കേരള പീപ്പിള്‍സ് ആര്‍ട്‍സ് ക്ലബ്' എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. തനിയാവര്‍ത്തം എന്ന ആദ്യ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്കുള്ള തന്‍റെ വരവറിയിക്കാന്‍ ലോഹിതദാസിന് കഴിഞ്ഞു.

  തനിയാവര്‍ത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയിലെ അഭിനേതാവിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം തുടങ്ങിയവ മോഹന്‍ലാലിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് തിളക്കമേറ്റി. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളെ അറിയാം. 
   

 • actor jayaram and kaithapram damodaran namboothiri remembering lohithadas
  Video Icon

  KeralaJun 28, 2020, 10:41 AM IST

  'ഒരു മനുഷ്യനെക്കുറിച്ച് കുറ്റം പറയാത്ത ഞാന്‍ കണ്ടിട്ടുള്ള സിനിമയിലെ ഏക വ്യക്തി'

  മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലോഹിതദാസ് വിട പറഞ്ഞിട്ട് 11 വര്‍ഷം. ലോഹിയുടെ വേദന ആരോടും പറയില്ല. സ്വന്തം കഥകളൊന്നും ലോഹി പറഞ്ഞിട്ടില്ലെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഓര്‍ക്കുന്നു. ലോഹിതദാസുമായുള്ള നല്ല ഓര്‍മ്മകള്‍ നമസ്‌തേ കേരളത്തില്‍ പങ്കുവെക്കുകയാണ് ജയറാമും.
   

 • Film Maker and malayalam scriptwriter Lohithadas

  Movie NewsJun 28, 2020, 9:37 AM IST

  മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ ലോഹിതദാസ്

  എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്‍തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും.

 • Vijayshankar Lohithadas facebook post about his father on his 11th death anniversary

  SpecialJun 28, 2020, 7:22 AM IST

  'അത്രയും പ്രണയാർദ്രമായിരുന്നു ആ മരണം പോലും'; വികാരനിര്‍ഭരമായ കുറിപ്പുമായി ലോഹിതദാസിന്‍റ മകന്‍

  ''ലോഹിതദാസ് എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പാദ്യം അനുഭവങ്ങളും വായനയും ആണ്, പക്ഷേ അവ രണ്ടിനും അമ്മ കഴിഞ്ഞേ സ്ഥാനമുള്ളൂ. അച്ഛനിലെ എഴുത്തുകാരന് വളരാനുള്ള മണ്ണായി തീരുകയായിരുന്നു അമ്മ.''

 • Manju Warrier speaks about Lohithadas

  NewsJun 28, 2019, 3:04 PM IST

  ചിലരങ്ങനെയാണ്; ഓർമയാകുമ്പോഴും അരികിലുണ്ടാകും: മഞ്ജു വാര്യര്‍

  മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നുണ്ട്. ഒട്ടനവധി ചിത്രങ്ങളും. ലോഹിതദാസിന്റെ രചനയിലെ കരുത്തുറ്റ കഥാപാത്രമായി എത്തിയ താരമാണ് മഞ്ജു വാര്യരും. ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് മഞ്ജു വാര്യര്‍.

 • tribute to filmmaker Lohithadas

  SpecialJun 28, 2019, 11:20 AM IST

  അരങ്ങും സിനിമയും; ലോഹിതദാസിന്റെ വേറിട്ട വഴികള്‍

  എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്‍തത് 12 ചിത്രങ്ങള്‍-  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍,

 • Lohithadas sons comes with shortfilm

  ShortfilmMay 31, 2019, 1:12 PM IST

  തകര്‍പ്പൻ ഹ്രസ്വചിത്രവുമായി ലോഹിതദാസിന്റെ മക്കള്‍

  മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരനാണ് ലോഹിതദാസ്. ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ മക്കളും ക്യാമറയ്‍ക്ക് പിന്നില്‍ തിളങ്ങാൻ ഒരുങ്ങുകയാണ്. ഒരു ഹ്രസ്വ ചിത്രവുമായാണ് ലോഹിതദാസിന്റെ മക്കള്‍ എത്തുന്നത്. ലോഹിതദാസിന്റെ മക്കളായ വിജയ് ശങ്കറും ഹരികൃഷ്‍ണനും ഒരുക്കിയ ഹ്രസ്വചിത്രം പുറത്തുവിട്ടു.