M G Radhakrishnan  

(Search results - 8)
 • <p>G Venugopal</p>

  Movie News2, Jul 2020, 7:29 PM

  എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടായെന്നായിരുന്നു എം ജി രാധാകൃഷ്‍ണൻ പറഞ്ഞത്, ഓര്‍മ്മയുമായി ജി വേണുഗോപാല്‍

  മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ എം ജി രാധാകൃഷ്‍ണന്റെ ഓര്‍മ്മ ദിവസമാണ് ഇന്ന്. തന്റെ കലാജീവിതത്തില്‍ എം ജി രാധാകൃഷ്‍ണന് എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് പറയുകയാണ് ഗായകൻ ജി വേണുഗോപാല്‍. എം ജി രാധാകൃഷ്‍ണന്റെ പാട്ടുകള്‍ ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ആദ്യത്തെ രണ്ടു സിനിമകളിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയെങ്കിലും, "നിനക്കൊരു മുഴുനീള പാട്ടു തരാൻ പറ്റുന്നില്ലല്ലോ" എന്ന് ചേട്ടൻ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അൽപ്പം തമാശയായി ഞാൻ പറയും, "blood is thicker than water". ഞാൻ പറയുന്നതിന്റെ പൂർണ അർത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടൻ പറയും,"എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റിൽ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീയെന്ന് എം ജി രാധാകൃഷ്‍ണൻ പറഞ്ഞിരുന്നതായി ജി വേണുഗോപാല്‍ അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

 • m g radhakrishnan

  Kerala7, Mar 2020, 8:02 PM

  'സ്വാഭാവിക നീതിയുടെ ലംഘനം'; ചാനല്‍ വിലക്കിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍

  ബോധപൂർവം, ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും തന്നെ ഞങ്ങൾ ഇന്നോളം ചെയ്തിട്ടില്ല. ഇനി അഥവാ എന്നെങ്കിലും എന്തെങ്കിലുമൊരു കൃത്യവിലോപം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സാഹചര്യമുണ്ടായാൽ തന്നെ

 • M G Radhakrishnan

  Review16, Oct 2019, 12:57 PM

  ജല്ലിക്കെട്ട് ഭ്രാന്തമായ ഒരു ആവര്‍ത്തനം!


  ഹൈറേഞ്ചിലെ കുടിയേറ്റ ക്രിസ്ത്യാനി.  കുടിച്ചുമറിഞ്ഞ്,  തമ്മിൽത്തല്ലി, വെട്ടിക്കൊന്ന്,  തെറി പറഞ്ഞ്, പോത്തിറച്ചി മൂക്കുമുട്ടെ തിന്ന്, മുണ്ടു പൊക്കി അസഭ്യം കാട്ടി, മുന്നിൽ കാണുന്ന പെണ്ണുങ്ങളെ കയറിപ്പിടിച്ചു മദിച്ചുപുളച്ച്   നടക്കുന്ന പ്രാകൃതൻ. അവിടുത്തെ പെണ്ണുങ്ങളും അങ്ങനെ ഒക്കെതന്നെ. സ്ത്രീകൾക്ക് മാത്രം ആനന്ദകരമായ അടുക്കളപ്പണിയും പരദൂഷണവും കൂടി ഉണ്ട്. കേരളത്തിന്റെ മറ്റിടങ്ങളിലെ സംസ്‍കാരസമ്പന്നരുടെ അപരം.

 • mgr

  Conversations10, Jul 2019, 1:21 PM

  നമ്മള്‍ ഇന്ത്യക്കാര്‍ എവിടെ നിന്ന് വന്നവരാണ്?

  അതേ. നമുക്കിടയിൽ നിലനിൽക്കുന്ന ഒരു പൊതുബോധമുണ്ട്. ഇന്ത്യൻ സംസ്കാരം എന്നത് ആര്യൻ, സംസ്‌കൃത, വേദിക് സംസ്കൃതികളിൽ നിന്നുള്ള ഒരു പ്രവാഹമാണെന്ന്. അത് പൂർണമായും ശരിയല്ല. നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന അംശം തന്നെയാണ്  ആര്യൻ, സംസ്‌കൃത, വേദിക് സംസ്കൃതികൾ എന്നിരിക്കിലും, അതൊന്നുമാത്രമല്ല... 

 • MGR ART

  Web Exclusive17, Apr 2019, 12:19 PM

  ഒന്നാം റൗണ്ടില്‍ മോദിക്ക്‌ ജയം: രണ്ടാം റൗണ്ടിലോ?

  രാഹുല്‍ ഈ നിര്‍ണായകസന്ധിയില്‍ പഠിക്കേണ്ടിയിരുന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കൂട്ടുമുന്നണിഭരണം ഉറപ്പിച്ച വാജ്‌പേയിയില്‍ നിന്നാണ്‌. 1998 -ൽ 40 കക്ഷികളുള്ള എന്‍ഡിഎയുടെ രൂപീകരണത്തിന് വഴിവെച്ചത്‌ വാജ്‌പേയിയുടെ ദീര്‍ഘദൃഷ്‌ടിയും തന്ത്രജ്‌ഞതയും ആണ്‌. രാഹുലിനും അദ്ദേഹത്തിന്റെ ഹ്രസ്വദൃഷ്‌ടികളായ ഉപദേശികള്‍ക്കും ഇല്ലാതെപോയതും ഈ ഗുണങ്ങള്‍തന്നെ. 

 • mani

  Web Exclusive14, Apr 2019, 1:12 PM

  പിളര്‍ന്നും വളര്‍ന്നും; കെ എം മാണിയുടെ അന്യാദൃശ രാഷ്ട്രീയ ജീവിതം...

  ആരായിരിക്കണം പുതിയ ആള്‍? അപ്പോഴാണ് കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ത്ത ആളും വക്കീലും രണ്ട് തവണയായി പാലായില്‍ നിന്ന് ജയിച്ചുവരുന്ന എം എല്‍ എയുമായ ആ മിടുക്കനെ അവര്‍ ഓര്‍മ്മിച്ചത്. കെ എം മാണി എന്ന 37 -കാരന്‍.