Makkah  

(Search results - 58)
 • Umrah

  pravasam30, Jun 2020, 7:37 PM

  മക്കയിൽ ഉംറയും ത്വവാഫും ഉടൻ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്

  കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനും ഉംറക്കും മസ്ജിദുൽ ഹറാം തുറന്നു കൊടുക്കാൻ ആലോചന.

 • <p>haj saudi </p>

  pravasam23, Jun 2020, 9:17 PM

  ഹജ്ജിന് അവസരം 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ആരോഗ്യമന്ത്രി

  ഈ വർഷത്തെ ഹജ്ജിന് അവസരം 65 വയസിന് താഴെ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു.

 • <p>Makkah Saudi Arabia</p>

  pravasam23, Jun 2020, 12:16 PM

  ഹജ്ജ് നിര്‍ത്തിവെയ്ക്കില്ല; തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും, പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ല

  ആഭ്യന്തര തീർഥാടകരായ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ഇത്തവണത്തെ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. സ്വദേശികളെയും രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യക്കാരെയും പങ്കെടുപ്പിക്കും. പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരം. വളരെ  സുരക്ഷിതവും ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പരമാവധി പാലിച്ചുമായിരിക്കും ഹജ്ജ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.

 • <p>Saudi Interior Ministry</p>

  pravasam29, May 2020, 6:38 PM

  മക്കയിൽ രണ്ട് ഘട്ടങ്ങളിലായി കർഫ്യുവിൽ ഇളവ് പ്രഖ്യാപിച്ചു

  മക്കയിൽ കർഫ്യുവിന് ഇളവ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇളവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം മെയ് 31 മുതൽ ജൂൺ 20 വരെയാണ്. ഈ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കും. ഈ സമയത്ത് മക്ക നഗരത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യാനും അനുമതിയുണ്ട്. 

 • gulf corona saudi

  pravasam26, Apr 2020, 8:22 AM

  സൗദി അറേബ്യയിൽ കർഫ്യൂവിൽ ഭാ​ഗിക ഇളവ്; മക്കയിൽ ഇളവില്ല

  ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പത്തിരണ്ടായിരം കവിഞ്ഞു. 254 പേരാണ് ഇതുവരെ മരിച്ചത്. സൗദിയിൽ ഇന്നലെ മാത്രം മരിച്ചത് ഒമ്പത് പേർ.

 • <p>Ramadan Juma In Makkah</p>

  pravasam24, Apr 2020, 10:00 PM

  മക്കയിൽ കർശന നിയന്ത്രണങ്ങൾക്കിടയിലും ഭക്തിസാന്ദ്രമായി റമദാനിലെ ആദ്യ ജുമുഅ

  കർശന നിയന്ത്രണങ്ങൾക്കിടയിലും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റമദാനിലെ ആദ്യ ജുമുഅ നമസ്‍കാരം മക്കയിൽ നടന്നു. പുറത്തു നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചില്ല. ഹറം കാര്യാലയ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ജുമുഅ നമസ്കാരത്തിൽ പെങ്കടുത്തത്. ഇതേ രീതിയിൽ മദീന പള്ളിയിലും ജമുഅ നമസ്കാരം നടന്നു. 

 • gulf corona saudi

  pravasam14, Apr 2020, 9:20 AM

  മക്ക, മദീന നഗരങ്ങളിൽ ഇന്ന് മൂന്ന് മണി മുതൽ പുതിയ കർഫ്യൂ ഇളവ് പാസ് പ്രാബല്യത്തിലാവും

  കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാനുള്ള ഏകീകൃത പാസ് മക്ക, മദീന നഗരങ്ങളിൽ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലാവും. ഉച്ചകഴിഞ്ഞ് മൂന്നുമുതലാണ് പുതിയ തീരുമാനം നടപ്പാകുന്നത്. നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും. കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്. 
 • इस पैक में 10 टेस्ट किट मौजूद हैं। यानी एक पैक से 10 बार कोरोना मरीज की पहचान हो सकती है।

  pravasam18, Mar 2020, 12:02 AM

  മക്കയും മദീനയും ഒഴികെയുള്ള പള്ളികളില്‍ പ്രാര്‍ഥനയ്ക്കു വിലക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

  സൗദിയില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. ഈ മാസം രണ്ടിനു ശേഷം ഒമാനിലെത്തിയവരെല്ലാം നിര്‍ബന്ധമായും താമസസ്ഥലങ്ങളില്‍ ക്വാറന്റീനു വിധേയരാകണമെന്നാണ് നിര്‍ദേശം.
   

 • saudi arabia

  pravasam17, Mar 2020, 11:13 PM

  സൗദിയില്‍ മക്കയും മദീനയും ഒഴികെയുള്ള പള്ളികളില്‍ നമസ്കാരം നിര്‍ത്തിവെച്ചു

  സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു.  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.  പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും വീടുകളിൽ നമസ്കരിക്കാമെന്നുമാണ് അറിയിപ്പ്.

 • Saudi Obit Muhammed

  pravasam14, Mar 2020, 10:39 AM

  പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ച നിലയില്‍

  മക്കയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി മൂന്നാം പടി സ്വദേശി തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ്‌ (58) ജമൂമിന് സമീപം മദുരക്കയിലെ താമസസ്ഥലത്ത്‌ മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷം വെള്ളിയാഴ്ച രാവിലെ മരിച്ച് കിടക്കുന്നതാണ് റൂമിൽ കൂടെ താമസിക്കുന്നവർ കണ്ടത്. 

 • Makkah grand mosque Juma

  pravasam7, Mar 2020, 9:40 AM

  ഉംറ വിലക്കിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയും മക്കയിൽ ജനസഹസ്രം; കടുത്ത നിയന്ത്രണം തുടരുന്നു

  ഉംറ വിലക്കിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയും മക്കയിൽ ആയിരക്കണക്കിന് വിശ്വാസികൾ ജുമുഅ നമസ്കാരത്തിനെത്തി. പള്ളിക്കുള്ളിലും പുറത്തും ആളുകൾ നിറഞ്ഞെങ്കിലും കഅ്ബയുടെ അടുത്തേക്ക് ആരെയും കടത്തിവിട്ടില്ല. കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന ഭാഗം അടച്ചിട്ടിരിക്കുകയാണ്. അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗാമായാണ് അവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചത്. 

 • Umrah pilgrimage

  pravasam4, Mar 2020, 8:01 PM

  ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തിവെച്ച് സൗദി അറേബ്യ; സൗദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വിലക്ക്

  സൗദി അറേബ്യയിലെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഉംറ തീർഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ച് സൗദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല.

 • Passport Stamp

  pravasam1, Mar 2020, 9:36 AM

  മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും മക്കയിലേക്കും മദീനയിലേക്കും വിലക്ക്

  ഗൾഫ് രാജ്യങ്ങളിൽ സൗദിയൊഴികെ ബാക്കിയെല്ലായിടത്തും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടങ്ങളിൽ നിന്നുള്ളവർക്ക് മക്ക, മദീന സന്ദർശനത്തിന് വിലക്കേർപ്പെടുത്തി. ആരോഗ്യ വിദഗ്ധരുടെ ശിപാർശകളെ തുടർന്നാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുണ്യനഗരങ്ങളുടെ സന്ദർശനത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. 

 • Makkah grand mosque cleaning

  pravasam28, Feb 2020, 7:41 PM

  കൊറോണ മുന്‍കരുതല്‍; മക്കയിലെ മസ്‍ജിദുല്‍ ഹറം ദിവസേന കഴുകുന്നത് നാല് തവണ

  സൗദി അറേബ്യയില്‍ കൊറോണ വൈറസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും കനത്ത ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് താല്‍കാലികമായി തടഞ്ഞിട്ടുണ്ട്. ഇതിന് പുറമെ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ നടത്തുന്നതെന്ന് ഹറം കാര്യ വകുപ്പ് അറിയിച്ചു.

 • pravasam26, Feb 2020, 4:18 PM

  സൗദിയിൽ​ ശക്തമായ പൊടിക്കറ്റും മഴയും: ജനജീവിതം ദുസ്സഹമായി

  ശൈത്യകാലത്തിന്​ അവസാനം കുറിച്ച്​ സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ്​ വീശുന്നു. രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിനോടൊപ്പം മഴയുമുണ്ടായി. തിങ്കളാഴ്​ച ചില ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റ്​ ചൊവ്വാഴ്​ച രാജ്യവ്യാപകമായി ആഞ്ഞുവീശി. മക്ക, തായിഫ്​, തബൂക്ക്​, മധ്യ​പ്രവിശ്യ തുടങ്ങിയ മേഖലകളിലാണ്​ മഴ​. പുലർച്ചെയാണ്​​ മക്കയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്​തത്​. ചിലയിടങ്ങളിൽ മഴ അൽപം ശക്​തമായിരുന്നു. തായിഫി​െൻറ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ്​ - ജിദ്ദ എക്​സ്​പ്രസ്​ ഹൈവേ കടന്നുപോകുന്ന തായിഫ്​ മേഖലയിലും ചൊവ്വാഴ്​ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്​ മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട്​ മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സ​െ​പ്പടുത്തി. യാത്രക്കാരെ ഏറെ വലച്ചു. പലയിടങ്ങളിലും ഗതാഗതം കുറച്ച്​ സമയത്തേക്ക്​ ഹൈവേ പൊലീസ്​ തടഞ്ഞു. പൊടിക്കാറ്റ്​ മൂലം കാഴ്​ച മറഞ്ഞു.