Malayalam Biggboss  

(Search results - 32)
 • bigg boss malayalam season 3 manikuttan wins showbigg boss malayalam season 3 manikuttan wins show
  Video Icon

  Bigg BossAug 2, 2021, 8:50 AM IST

  ബിഗ് ബോസ് കിരീടം ചൂടി മണിക്കുട്ടന്‍; വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് 'എംകെ'

  കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.

 • pradeep chandran talking about corona time wedding anniversary thoughtspradeep chandran talking about corona time wedding anniversary thoughts

  spiceJul 15, 2021, 8:22 PM IST

  'വിവാഹ വാര്‍ഷികമെങ്കിലും ആഘോഷിക്കാമെന്ന് കരുതിയതാണ് കൊറോണ സമ്മതിക്കില': പ്രദീപ് ചന്ദ്രന്‍

  ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കറുത്തമുത്ത് പരമ്പരയിലെ ഡി.സി.പി അഭിറാം എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ പേരാണ് പ്രദീപ് ചന്ദ്രന്‍. പരമ്പരയിലൂടെ ഹൃദയത്തിലേറ്റിയ താരത്തെ മലയാളികള്‍ അടുത്തറിഞ്ഞത് ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായെത്തി, ശക്തമായ മത്സരം കാഴ്ചവച്ച പ്രദീപ് നിരവധി ആരാധകരെ സ്വന്തമാക്കിയാണ് മടങ്ങിയത്. കഴിഞ്ഞ ലോക്ക്ഡൗണിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങളോടെ താരത്തിന്റെ വിവാഹം. കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമയായിരുന്നു വധു. അടുത്തിടെ താരം അച്ഛനായ വിവരവും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ അറിഞ്ഞിരുന്നു

 • malayalam biggboss fame anoop krishna talks about his engagement related cyber attackingmalayalam biggboss fame anoop krishna talks about his engagement related cyber attacking

  spiceJun 26, 2021, 4:07 PM IST

  'സ്വന്തമായി വ്യക്തിത്വമില്ലാത്ത ആളുകളെക്കുറിച്ച് എന്താണ് പറയുക' : സൈബര്‍ അറ്റാക്കിനെക്കുറിച്ച് അനൂപ് കൃഷ്‍ണൻ

  കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം സീരിയല്‍താരം അനൂപ് കൃഷ്‍ണനാണ്. കഴിഞ്ഞ ഇരുപത്തി മൂന്നിനായിരുന്നു അനൂപിന്റേയും പാലക്കാട് പുത്തന്നൂര്‍ സ്വദേശിനിയായ ഡോ. ഐശ്വര്യ എ നായരുടേയും വിവാഹനിശ്ചയം. 
   

 • ramzan live in instagramramzan live in instagram

  Bigg BossMay 26, 2021, 9:08 PM IST

  നിങ്ങൾ ‘യൂ ആർ ദ വിന്നറെ‘ന്ന് പറയുമ്പോഴേ ഞാൻ വിജയിയായി കഴിഞ്ഞു; ആരാധകരോട് റംസാൻ

  ലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ചിത്രീകരണം കൊവിഡ് സാഹചര്യം മൂലം 95-ാം ദിവസത്തില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. നിവിൽ ടൈറ്റില്‍ വിജയിയെ കണ്ടെത്തണമെന്ന തീരുമാനത്തിലാണ് ഏഷ്യാനെറ്റ്. അവസാന എട്ടു മത്സരാര്‍ഥികള്‍ക്കായി ഹോട്ട്സ്റ്റാറില്‍ വോട്ടിംഗും ആരംഭിച്ചിട്ടുണ്ട്. മത്സരം അവസാനിച്ചിട്ടില്ലാത്തതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ക്യാംപെയ്‍നിനും മറ്റും വിലക്കുണ്ട്. അതേസമയം, ഇത്രയും ദിവസം ബിഗ് ബോസില്‍ തങ്ങളെ നിര്‍ത്തിയ പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയിലൂടെ ചില മത്സരാര്‍ഥികള്‍ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് റംസാൻ. 

 • contestant says love to mohanlalcontestant says love to mohanlal

  Bigg BossMay 16, 2021, 9:47 PM IST

  ഒളിച്ചോട്ടം അനിവാര്യമാണോന്ന് മോഹൻലാൽ; വേണമെന്ന് മണിക്കുട്ടൻ; പ്രണയത്തെ കുറിച്ച് വാചാലരായ് മത്സരാർത്ഥികൾ

  ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന ലാപ്പിലേക്ക് എത്തി നിൽക്കുകയാണ്. വളരെ സൂഷ്മതയോടെയും ശ്രദ്ധേയോടെയുമാണ് ഇനിയുള്ള ഓരോ ചുവടുകളും മാത്സരാർത്ഥികൾ വയ്ക്കുന്നത്. വീക്കൻഡ് എപ്പിസോഡായ ഇന്ന് പ്രണയത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് മോഹൻലാൽ ഷോ തുടങ്ങിയത്. അനൂപിന്റെ ബർത്ത്ഡേയുടെ കാര്യം ചോദിച്ചുകൊണ്ടായിരുന്നു താരം തുടങ്ങിയത്. അനൂപിന്റെയും കാമുകി ഇഷയുടെയും പിറന്നാൾ ഒരേ ദിവസമായിരുന്നു. 

 • surya against sai vishnusurya against sai vishnu

  Bigg BossMay 15, 2021, 10:44 PM IST

  'മൈൻഡ് യുവർ വേഡ്സ്, എന്റെ അമ്മയെ തൊട്ട് സംസാരിക്കരുത്'; സായിയോട് പൊട്ടിത്തെറിച്ച് സൂര്യ

  ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ആഴ്ചയും മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡുകളിൽ പലതരത്തിലുള്ള ആക്റ്റിവിറ്റകളും താരം മത്സരാർത്ഥികൾക്ക് നൽകാറുണ്ട്. ഒരു മത്സരാ‍ർത്ഥിക്ക് തനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ആളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യാനുള്ള അവസരമായിരുന്നു ഇത്തവണത്തെ നൽകിയത്. ഈ അവസരം ഏറ്റവുമാദ്യം ഉപയോഗപ്പെടുത്തിയത് റിതു മന്ത്ര ആയിരുന്നു. പിന്നാലെ നോബി ഉൾപ്പടെ ഉള്ളവർ സായിയെ പ്രതിക്കൂട്ടിലേക്ക് ക്ഷണിച്ചു. ഒടുവിൽ സൂര്യയും സായിയെ ചോദ്യം ചെയ്തു. 

 • uma nair shared sentimental note on loss of dimpal bhal in biggbossuma nair shared sentimental note on loss of dimpal bhal in biggboss

  spiceMay 5, 2021, 7:12 PM IST

  'നീ ഉള്ളതുകൊണ്ട് മാത്രമായിരുന്നു ബിഗ്‌ബോസ് കണ്ടിരുന്നത്' : വൈകാരിക കുറിപ്പ് പങ്കുവച്ച് താരം

  ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ഥി ഡിംപല്‍ ഭാല്‍ കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്ന് അവിചാരിതമായി പുറത്തുപോയത്. അച്ഛന്‍ സത്യവീര്‍ സിംഗ് ഭാലിന്റെ വിയോഗത്തെത്തുടര്‍ന്നാണ് 75-ാം ദിവസം ഡിംപല്‍ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞത്. ഹൗസിലെ സജീവ സാന്നിധ്യമായിരുന്ന ഡിംപലിന്റെ അഭാവം വലിയ ശൂന്യതയാണ് അവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഡിംപല്‍ ഷോയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ മത്സരാര്‍ഥികളില്‍ ചിലരും ഒരു വിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. ഡിംപലിന്റെ അഭാവം ബിഗ്‌ബോസ് കാണാനുള്ള ആഗ്രഹം ഇല്ലാതാക്കിയെന്ന വൈകാരികമായ കുറിപ്പ് കഴിഞ്ഞദിവസം പങ്കുവച്ചത് സീരിയല്‍ മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായ ഉമാ നായരാണ്.

 • contestant against sandhyacontestant against sandhya

  Bigg BossApr 20, 2021, 10:52 PM IST

  കിടിലം ഫിറോസിന്റെ സഹമത്സരാർത്ഥി എന്ന പട്ടം മാത്രമെ തരാനാകൂ;സന്ധ്യയെ ചോദ്യം ചെയ്‌ത് ‘നാട്ടുകൂട്ടം'

  ബി​ഗ് ബോസ്  ഷോയിൽ ഏറ്റവും രസകരമായ വിഷയങ്ങളിൽ ഒന്നാണ് വീക്കിലി ടാസ്ക്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാകും അടുത്താഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുന്നത്. ഇത്തവണ നാട്ടുക്കൂട്ടം എന്ന പേരിലാണ് വീക്കില ടാസ്ക് തുടങ്ങിയത്. ബി​ഗ് ബോസിൽ നിൽക്കാൻ യോ​ഗ്യതയില്ലാന്ന് തോന്നുവരെ കോലോത്ത് നാട്ടുകാർ പറയുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതുമാണ് ടാസ്ക്. സന്ധ്യയെ ആണ് രണ്ടാമതായി കോലോത്ത് നാട്ടുകാർ ക്ഷണിച്ചത്. വ്യക്തിത്വമില്ലായ്മ എന്നാണ് സന്ധ്യയ്ക്കെതിരെ സൂര്യ കൊണ്ടുവന്ന ആരോപണം. പിന്നാലെ ചോദ്യം ചെയ്യൽ തുടങ്ങി. 

 • Aswathy presilla talking about biggboss malayalam season threeAswathy presilla talking about biggboss malayalam season three

  spiceApr 20, 2021, 4:45 PM IST

  'സ്ത്രീകള്‍ക്ക് തമ്മില്‍ ഈഗോയാണ്, അതാണ് പുറത്താകുന്നതില്‍ മിക്കവരും സ്ത്രീകളാകുന്നത്' : അശ്വതി

  ഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അശ്വതി അവതരിപ്പിച്ച പ്രതിനായികയായ അമലയെയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നും താരം വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി ബിഗ് ബോസിന്റെ സജീവ പ്രേക്ഷകയുമാണ്. മൂന്നാം സീസണ്‍ അതിന്റെ ഉച്ചതയില്‍ എത്തിയിരിക്കെ ഷോയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളൊക്കെ അശ്വതി പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്.

 • firoz khan against manikuttanfiroz khan against manikuttan

  Bigg BossApr 11, 2021, 8:46 AM IST

  'നട്ടെല്ലില്ലാത്ത ക്യാപ്റ്റനാണ് മണിക്കുട്ടൻ': സജിനയോട് പൊളി ഫിറോസ്

  ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് സംഭവ ബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള വാക്കു തർക്കങ്ങളാണ് നടന്നത്. ജയിൽ നോമിനേഷനുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പിന്നാലെ വിഷയത്തിൽ ബി​ഗ് ബോസ് ഇടപെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തർക്കങ്ങൾക്കൊടുവിൽ സജിനയും ഫിറോസും തമ്മിൽ നടത്തിയ സംഭാഷണമാണ് ശ്രദ്ധനേടുന്നത്. 

 • two contestants go to jailtwo contestants go to jail

  Bigg BossApr 10, 2021, 10:00 PM IST

  ജയിൽ നോമിനേഷനിൽ മത്സരാർത്ഥികൾ തമ്മിൽ വാക്കുതർക്കം; ഒടുവിൽ രണ്ടുപേർ അഴിക്കുള്ളിലേക്ക്

  വീക്കിലി ടാസ്‍ക്കുകളിൽ മോശം പ്രകടനം നടത്തിയതായി മത്സരാര്‍ഥികള്‍ ചേര്‍ന്നു തിരഞ്ഞെടുത്ത രണ്ടു പേരെ ഹൗസിലെ ഒരു ജയിലിലേക്ക് അയക്കുന്ന പതിവ് ബിഗ് ബോസില്‍ ഉണ്ട്. ഈയാഴ്ച നടന്ന 'ടാലന്റ് ഷോ' എന്ന് പേരിട്ടിരുന്ന വീക്കിലി ടാസ്‍കിനു ശേഷം മോശം പ്രകടനം നടത്തിയ രണ്ടുപേരെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തു. എന്നാല്‍ എല്ലാ തവണത്തേതിനേക്കാള്‍ സംഭവ ബഹുലമായിരുന്നു ഇത്തവണത്തെ ജയില്‍ നോമിനേഷന്‍.

 • manikuttan response for surya eliminationmanikuttan response for surya elimination

  Bigg BossMar 28, 2021, 10:01 PM IST

  എലിമിനേറ്റായാൽ ആരേലും മിസ് ചെയ്യുമോന്ന് സൂര്യയോട് മോഹൻലാൽ, താന്‍ മിസ് ചെയ്യുമെന്ന് മണിക്കുട്ടൻ !

  ബി​ഗ് ബോസ് സീസൺ മൂന്ന് വളരെ രസകരമായ നിമിഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയാണ്. വീക്കന്റ് എപ്പിസോഡായ ഇന്ന് മോഹൻലാലും നിറ സാന്നിധ്യമായി ബി​ഗ് ബോസിലുണ്ട്. എലിമിനേഷനുമായി ബന്ധപ്പെട്ട് സൂര്യയോടും മണിക്കുട്ടനോടുമുള്ള മോഹൻലാലിന്റെ ചോദ്യങ്ങളാണ് ശ്രദ്ധനേടുന്നത്. മണിക്കുട്ടനോട് ആരേലും പേര് മാറ്റി വിളിക്കാൻ തോന്നുന്നുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്.

 • aswathy support contestant baghyalakshmiaswathy support contestant baghyalakshmi

  spiceMar 4, 2021, 7:09 PM IST

  'ഭാഗ്യലക്ഷ്മിയുടെ ആര്‍മിയൊന്നുമല്ല, പക്ഷെ എല്ലാ സപ്പോര്‍ട്ടും ചേച്ചിക്കാണ്'; അശ്വതി

  സോഷ്യല്‍ മീഡിയയില്‍ ബിഗ്ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെയൊപ്പം നില്‍ക്കുന്ന അശ്വതിയുടേയും ഭര്‍ത്താവ് ജെറിന്റേയും ചിത്രമാണ് താരംതന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

 • aswathy talking about anoop krishnaaswathy talking about anoop krishna

  spiceFeb 27, 2021, 6:09 PM IST

  അനാവശ്യമായ ദേഷ്യപ്പെടലുകള്‍ മാറ്റിനിര്‍ത്തിയാല്‍ അനൂപ് മികച്ച മത്സരാര്‍ത്ഥിയാകും ; അശ്വതി

  ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ആ പരമ്പര. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു.