Malayalam Cinema  

(Search results - 148)
 • actor John Abraham Ventures Into Malayalam Cinema With His First Productionactor John Abraham Ventures Into Malayalam Cinema With His First Production

  Movie NewsOct 20, 2021, 10:14 PM IST

  മലയാളത്തില്‍ സിനിമ നിർമ്മിക്കാൻ നടൻ ജോണ്‍ എബ്രഹാം

  ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടൻ ജോൺ എബ്രഹാം. അഭിനേതാവിന് പുറമേ നിർമ്മാതാവായും താരം പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ മലയാള സിനിമാ നിർമാണത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ജോണ്‍ എബ്രഹാം. മൈക്ക് എന്ന ചിത്രമാണ് താരം നിർമ്മിക്കുന്നത്.

 • Manju warrier tribute to nedumudi venuManju warrier tribute to nedumudi venu

  EntertainmentOct 11, 2021, 3:50 PM IST

  'സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; ആ അച്ഛനാണ് ഇപ്പോള്‍ യാത്ര പറഞ്ഞു പോകുന്നത്...'

  ''അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. 'സങ്കടപ്പെടേണ്ട...ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും...'വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.'' മഞ്ജു ഫേസ്ബുക്കിൽ കുറിക്കുന്നു. 

 • malayalam movie director laljose received uae golden visamalayalam movie director laljose received uae golden visa

  Movie NewsSep 23, 2021, 9:10 PM IST

  'എപ്പോഴും എന്‍റെ രണ്ടാം വീട്'; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ലാല്‍ജോസ്

  വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

 • onam 2021 actress aiswarya lakshmi shares her onam memmoriesonam 2021 actress aiswarya lakshmi shares her onam memmories
  Video Icon

  Onam VideosAug 20, 2021, 11:13 AM IST

  സിനിമയില്‍ വന്നതില്‍ ഇപ്പോഴും അച്ഛനുമമ്മയ്ക്കും എതിര്‍പ്പുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി

  സിനിമയില്‍ വന്നതില്‍ ഇപ്പോഴും അച്ഛനുമമ്മയ്ക്കും എതിര്‍പ്പുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി. പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വിവേചനവും നെപ്പോട്ടിസവും സിനിമയിലുണ്ടെന്നും അവര്‍ പറയുന്നു. ഓണവിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയതാരം  ഏഷ്യാനെറ്റ് ന്യൂസിനൊപ്പം...
   

 • cinema stars asking help to muhammadcinema stars asking help to muhammad

  Movie NewsJul 5, 2021, 3:44 PM IST

  കുഞ്ഞ് മുഹമ്മദിനെ സഹായിക്കാം; അഭ്യർത്ഥനയുമായി താരങ്ങളും

  പൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രക്കും സഹോദരന്‍ മുഹമ്മദിനും സഹായവുമായി ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്.  മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് വേണ്ടത്. ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വന്നതോടെ ഇവര്‍ക്ക് വിവിധ കോണുകളില്‍ നിന്ന് ഇവര്‍ക്ക് സാഹങ്ങളുടെ പ്രവാഹമായിരുന്നു. മുഹമ്മദിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി സിനിമാ താരങ്ങളും രം​ഗത്തെത്തി. സണ്ണി വെയിൻ, ദുൽഖർ തുടങ്ങി നിരവധി താരങ്ങൾ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. 

 • 12th Death anniversary of Malayalam Film maker Lohithadas12th Death anniversary of Malayalam Film maker Lohithadas
  Video Icon

  EntertainmentJun 28, 2021, 8:49 AM IST

  മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ ലോഹിതദാസ്

  വൈകാരിക തീക്ഷ്ണതകളിലൂടെ കണ്ണുനനയിച്ച കഥാകാരനാണ് ലോഹിതദാസ് എന്ന ലോഹി. മലയാളികളുടെ മനസില്‍ ഇന്നും മായാതെ ലോഹിയുടെ ഓര്‍മ്മകളും സിനിമകളുമുണ്ട്
   

 • actor sathyan rejects if someone offers cigaretteactor sathyan rejects if someone offers cigarette

  spiceJun 15, 2021, 11:28 AM IST

  പലരും സിഗരറ്റ്‌ ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട്‌ സ്‌മോക്ക്‌, താങ്ക്യു.’

  മലയാളികളുടെ സ്വന്തം സത്യന്റെ മാഷിന്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതാണ്ട്. ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടിയ ഒരേയൊരു സത്യൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്ന് കൊതിച്ച,  സിനിമയെ അത്രത്തോളം സ്‍നേഹിച്ചിരുന്നു മഹാനടനായിരുന്നു സത്യൻ. അഭിനയ ചക്രവർത്തി എന്നതിലുപരി സിനിമയിലെയും ജീവിതത്തിലെയും കൃത്യനിഷ്ഠ കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ജന മനസുകളിൽ സത്യന്റെ തട്ട് ഇന്നും ഉയർന്നു തന്നെയാണ്. 
  ജീവിതത്തിന്റെ അവസാന കാലത്ത് ഗുരുതരമായ രക്താർബുദത്തോട് പടപൊരുതുകയായിരുന്നു സത്യൻ. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടരുകയായിരുന്നു. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.
  സിനിമയിലെ വലിയ താരമായിരുന്നെങ്കിലും സത്യൻ ഒരിക്കൽപ്പോലും മദ്യപിച്ചോ സിഗരറ്റ്‌ വലിച്ചോ കണ്ടിട്ടില്ലെന്ന് മകൻ സതീഷ് സത്യൻ പറയുന്നു. ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് പക്ഷെ അത് ആരും അറിയരുതെന്ന് നിർബദ്ധമുണ്ടായിരുന്നു സത്യന്. മദ്യപാനം ഒരിക്കലും നല്ല ശീലമല്ലെന്നും  ഒരിക്കലും മദ്യപാനി ആകരുതെന്നും സത്യൻ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സതീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന്‌ പലരും സിഗരറ്റ്‌ ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട്‌ സ്‌മോക്ക്‌, താങ്ക്യു.’

 • portyayal of k r gouri amma in malayalam cinema including lal salamportyayal of k r gouri amma in malayalam cinema including lal salam

  SpecialMay 11, 2021, 3:52 PM IST

  'സഖാവ് സേതുലക്ഷ്‍മി'യോട് കലഹിച്ച ഗൗരിയമ്മ; മലയാള സിനിമയിലെയും വിപ്ലവ നായിക

  ഒരു ബയോപിക്കോ ചരിത്രത്തിന്‍റെ യഥാതഥ ആവിഷ്‍കാരമോ ആണ് ലാല്‍സലാമെന്ന് ചെറിയാന്‍ കല്‍പ്പകവാടിയോ സംവിധായകന്‍ വേണു നാഗവള്ളിയോ അവകാശപ്പെട്ടിട്ടില്ലെങ്കിലും ഭൂരിഭാഗം മലയാളി സിനിമാപ്രേമികളും അതിനെ യാഥാര്‍ഥ്യമായിത്തന്നെയാണ് കണ്ടത്. അക്കാരണത്താല്‍ത്തന്നെ ഗൗരിയമ്മയ്ക്ക് ഈ സിനിമയോടും അതിന്‍റെ അണിയറക്കാരോടും നീരസവും ഉണ്ടായിരുന്നു

 • cinema stars congratulate ldfcinema stars congratulate ldf

  Kerala Elections 2021May 2, 2021, 9:23 PM IST

  'വീണ്ടും ചുവപ്പണിഞ്ഞ് കേരളം'; ആശംസകളുമായി മലയാള സിനിമാ ലോകം

  നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേക്കും ചരിത്രം തിരുത്തി കുറിച്ച് ഇടത് മുന്നണി ഭരണത്തുടർച്ച ഉറപ്പാക്കിയിരിക്കുകയാണ്. മുന്നിൽ വന്ന നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് കൊണ്ടായിരുന്നു കേരളം വീണ്ടും ചുവപ്പണിഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ ഇടത് മുന്നണി മികച്ച മുന്നേറ്റമായിരുന്നു കാഴ്ച വച്ചത്. ഇടതുപക്ഷത്തിന്റെ വിജയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ആശംസ അറിയിച്ചിട്ടുണ്ട്. 

 • sunny leone as lead role in malayalam cinema sherosunny leone as lead role in malayalam cinema shero
  Video Icon

  EntertainmentMar 26, 2021, 12:50 PM IST

  സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയില്‍; ഇത്തവണ വരവ് നായികയായി

  സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയില്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കല്‍ ത്രില്ലറില്‍ നായികയായാണ് സണ്ണിയുടെ വരവ്. ഇക്കിഗായ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ഒരുങ്ങുന്നത്. 

 • Kannur Rajan musical geniusKannur Rajan musical genius

  columnFeb 6, 2021, 7:06 PM IST

  കണ്ണൂര്‍ രാജന്‍: കാലത്തിനു മുമ്പേ പറന്ന സംഗീതം

  സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്‍  ഈ ലോകം വിട്ടു പോയിട്ട് 26 വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ഇപ്പോഴും, ഈ കാലത്തും അദ്ദേഹം അണിയിച്ചൊരുക്കിയ പാട്ടുകള്‍ മലയാളി ഉള്ളിടത്തെല്ലാം തുളുമ്പിക്കൊണ്ടേയിരിക്കുന്നുണ്ട്.

 • the priest movie release postponedthe priest movie release postponed

  Movie NewsJan 30, 2021, 5:30 PM IST

  മമ്മൂട്ടിയുടെ 'പ്രീസ്റ്റ്' റിലീസ് മാറ്റി; സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് റിലീസുകള്‍ വേണ്ടെന്ന് നിര്‍മ്മാതാക്കള്‍

  പൊങ്കല്‍ റിലീസ് ആയി എത്തിയ 'മാസ്റ്റര്‍' ആയിരുന്നു കേരളത്തില്‍ തുറന്ന തിയറ്ററുകളിലെയും ആദ്യ റിലീസ്. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും എത്തി. ഈ വാരം മൂന്ന് മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. 

 • book review A chandrasekhars malayala cinemayile adukkala by KV madhubook review A chandrasekhars malayala cinemayile adukkala by KV madhu

  BooksJan 20, 2021, 4:20 PM IST

  മല്ലികാ സുകുമാരനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും  പിന്നെ മലയാള സിനിമയിലെ അടുക്കളയും

  ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമ എന്തുകൊണ്ടുണ്ടായി എന്നതിനുള്ള ഉത്തരം മലയാള സിനിമയിലെ അടുക്കള ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമ ഇത്രയും കാലം എന്താണ് അടുക്കളയോട് ചെയ്തത് എന്നതിനുള്ള ഉത്തരം.

 • Pravasi in malayalam cinema kP jayakumar column paatam 2Pravasi in malayalam cinema kP jayakumar column paatam 2

  columnJan 14, 2021, 5:55 PM IST

  സ്വയംവരം മുതല്‍ അറബിക്കഥവരെ;  ആദര്‍ശ മലയാളി കണ്ട പ്രവാസി

  പ്രവാസവും കുടിയേറ്റവും സാധ്യമാക്കിയ സാമൂഹ്യ ഇടപെടലുകളാണ് മാറിമറിഞ്ഞ ഭൂബന്ധങ്ങളും സാമ്പത്തിക നിലയും .  ഈ സാമൂഹിക മാറ്റങ്ങള്‍ ചലച്ചിത്രങ്ങളില്‍ ദൃശ്യമാകുന്നുണ്ടോ? പ്രവാസം പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസം മലയാള സിനിമയില്‍ അടയാളപ്പെട്ടത് എങ്ങനെയാണ്?

 • actor aju varghese shares Christmas experienceactor aju varghese shares Christmas experience
  Video Icon

  INTERVIEWDec 25, 2020, 9:36 AM IST

  നടന്‍, പ്രൊഡ്യൂസര്‍, തിരക്കഥയിലും കൈവെച്ചു: 'ഓള്‍റൗണ്ടര്‍' അജുവിന്റെ ക്രിസ്മസ് ഇങ്ങനെയാണ്..

  സിനിമയില്‍ പത്ത് വര്‍ഷം തികച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. നടനായെത്തിയെങ്കിലും പ്രൊഡ്യൂസറായും തിരക്കഥയെഴുത്തില്‍ സഹായിച്ചുമൊക്കെ ഓള്‍റൗണ്ടറായി തിളങ്ങുകയാണ് അജു. അജുവിന്റെ ക്രിസ്മസ് വിശേഷങ്ങളിലേക്ക്...