Malayali Social Worker Died  

(Search results - 6)
  • undefined

    pravasamJun 25, 2021, 7:24 PM IST

    മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു

    ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകന്‍ റിയാദിൽ മരിച്ചു. ആലുവ സ്വദേശി ചാക്കൽ സുബൈർ അഹമ്മദ് (51) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‍ചയാണ് മരണം സംഭവിച്ചത്. 

  • undefined

    pravasamJun 17, 2021, 8:14 PM IST

    മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു

    മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കാസർകോട് ചെമ്മനാട് പരവനടുക്കം സ്വദേശി എ.ബി. മുഹമ്മദ് (56) ആണ് കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ആശുപത്രിയിൽ മരിച്ചത്. കൊവിഡ് ബാധിച്ച് കുറച്ചുദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 

  • undefined

    pravasamMay 18, 2021, 6:03 PM IST

    സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തക ഹസീന ടീച്ചറുടെ മൃതദേഹം റിയാദിൽ ഖബറടക്കി

    കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവർത്തക ഹസീന കോട്ടക്കലിന്റെ മൃതദേഹം റിയാദിലെ നസീം ഹയ്യുൽ സലാം മഖ്‍ബറയിൽ റിയാദിലെ മത രാഷ്ട്രീയ സാംസ്കാരിക  രംഗത്തെ പ്രമുഖരടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. 

  • undefined

    pravasamMay 15, 2021, 6:43 PM IST

    മലയാളി സാമൂഹിക പ്രവര്‍ത്തക സൗദി അറേബ്യയില്‍ നിര്യാതയായി

    സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തക മരിച്ചു. റിയാദ് എംജിഎം ജനറൽ സെക്രട്ടറിയും,  റിയാദ് സലഫി മദ്രസ അധ്യാപികയുമായിരുന്ന ഹസീന ടീച്ചർ കോട്ടക്കൽ (48) ആണ് മരിച്ചത്. റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

  • undefined

    pravasamMar 31, 2021, 6:30 PM IST

    അവധിക്ക് നാട്ടിലെത്തിയ പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു

    അവധിക്ക് നാട്ടിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) ചെയര്‍മാന്‍ ഫസിലുദ്ദീന്‍ ചടയമംഗലം (59) ആണ് മരിച്ചത്. ജിദ്ദയിലെ അല്‍ഇസായി കമ്പനി ജീവനക്കാരനായിരുന്ന ഫസിലുദ്ദീന്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നാട്ടിലായിരുന്നു. 

  • undefined

    pravasamMar 21, 2021, 8:41 PM IST

    മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു

    മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സൗദി അറേബ്യയിൽ മരിച്ചു. തായിഫിലെ നവോദയ കലാസാംസ്കാരിക വേദി ഭാരവാഹിയും എറണാകുളം നോർത്ത് പറവൂർ എഴിക്കര സ്വദേശിയുമായ ഹക്കീം പതിയാഴത്ത് (49) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും രാത്രി 12 മണിയോടെ മരിക്കുകയുമായിരുന്നു.