Mammootty Film

(Search results - 44)

Mammootty

Movie News15, May 2020, 12:18 PM

ഞാൻ കണ്ട മമ്മൂക്ക അങ്ങനൊന്നുമല്ല കേട്ടോ; മമ്മൂട്ടിയുടെ വീട്ടില്‍ ജോലിക്കെത്തിയ യുവാവിന്റെ കുറിപ്പ്

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളും. മമ്മൂട്ടിയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ വിശേഷങ്ങള്‍ ശ്രീജിത്ത് എന്ന ആരാധകൻ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടിയുടെ വീട്ടില്‍ ജോലിക്ക് ചെന്നപ്പോള്‍ അദ്ദേഹത്തെ കണ്ടതിന്റെ വിശേഷമാണ് ശ്രീജിത്ത് പറയുന്നത്.

Punyalan Agarbathi and Thamasha

Movie News5, May 2020, 5:12 PM

ഇതാ ജയസൂര്യക്ക് പകരം മോഹൻലാല്‍, നിവിൻ പോളിക്ക് പകരം മമ്മൂട്ടി- രസകരമായ മറ്റ് പോസ്റ്ററുകളും

തമാശ എന്ന സിനിമയില്‍ വിനയ് ഫോര്‍ട്ട് ആയിരുന്നു നായകനായിരുന്നത്. തമാശ വളരെക്കാലം മുന്നേ ഇറങ്ങുകയായിരുന്നെങ്കില്‍ ചിലപ്പോള്‍ നായകൻ ഭരത് ഗോപിയായേനെ. കോട്ടയം കുഞ്ഞച്ചൻ ഇന്നാണ് ഇറങ്ങുന്നത് എങ്കില്‍ ആരായിരുന്നേനെ നായകൻ. പൃഥ്വിരാജ് ആയിരുന്നേനെ മമ്മൂട്ടിക്ക് പകരം നായകനാകുക. അങ്ങനെ പുതിയ  സിനിമകള്‍ പണ്ട് ഇറങ്ങിയാല്‍ ആരായിരിക്കും നായകനെന്നും പഴയ സിനിമകള്‍ ഇന്നാണ് ഇറങ്ങിയിരുന്നെങ്കില്‍ ആരായിരിക്കും നായകനെന്നും ആലോചിക്കുകയാണ് ദിവകൃഷ്‍ണ എന്ന യുവാവ്. അങ്ങനെയുള്ള പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതാ രസകരമായ ആ പോസ്റ്ററുകള്‍.

Ravi Vallathol and Mammootty

Movie News25, Apr 2020, 4:38 PM

ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്; മമ്മൂട്ടി പറയുന്നു

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായ രവി വള്ളത്തോള്‍ വിടവാങ്ങി. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്‍ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് ഒരുപാട് വേദനിപ്പിക്കുന്നുവെന്ന് മമ്മൂട്ടി സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞു.

K Madhu

INTERVIEW20, Apr 2020, 8:36 PM

ഒരു നിഴല്‍ വില്ലനെ കണ്ടെത്തിയ അപൂര്‍വ അന്വേഷണത്തിന്റെ കഥ!

ത്രില്ലർ പശ്ചാത്തലമായ കഥാപരിസരം. തീപ്പൊരി ഡയലോഗും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങള്‍. പതിവ് കഥാപരിസരങ്ങളിൽ നിന്ന് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച കൂട്ടുകെട്ടാണ് കെ മധുവും എസ്എൻ സ്വാമിയും. പൗരുഷ ഗാംഭീര്യവും പകയും പ്രതികാരവുമെല്ലാമായി ഇരുവരും തീര്‍ത്ത കഥാപാത്രങ്ങള്‍ സിനിമാകൊട്ടകയിൽ നിറഞ്ഞാടി. 1995ൽ മമ്മൂട്ടിയെ നായകനാക്കി എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ഒരുക്കിയ ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മമ്മൂട്ടിയുടെ വക്കീൽ വേഷം തന്നെയായിരുന്നു സിനിമയുടെ ഹൈലയ്റ്റ്. ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി തുടങ്ങി വൻ താരനിരയുമായാണ് ചിത്രം തിയേറ്ററിലെത്തിയത്. ചിത്രം റിലീസായി 25 വർഷങ്ങൾ തികയുമ്പോൾ സംവിധായകൻ കെ മധു സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

Alappi Asharaf and Mammootty

Movie News20, Apr 2020, 3:41 PM

മനുഷ്യസ്‍നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടിയെന്ന് ആലപ്പി അഷറഫ്

കൊവിഡ് കാലമാണ്. പലരും പല സ്ഥലങ്ങളില്‍. പ്രതിസന്ധികളുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പരസ്‍പരം വിശേഷങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുന്നതും ഓരോരുത്തര്‍ക്കും കരുതലാകും. വിശേഷങ്ങള്‍ അന്വേഷിക്കാൻ മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്.

Mammootty

Movie News18, Apr 2020, 3:12 PM

നമ്മളുറങ്ങുമ്പോഴും നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും അവർ തന്നെ; പള്ളിക്കല്‍ നാരായണൻ വീണ്ടും ഓര്‍മ്മയില്‍

കൊവിഡ് കാലത്ത് പ്രവാസികളും അവരുടെ തിരിച്ചുവരവുമൊക്കെ ചര്‍ച്ചയിലാണ്. പ്രവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ജാഗരൂകരാകുകയാണ്.  വിദേശ രാജ്യങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. നാട് കാണാനുള്ള കൗതുകം കൊണ്ട് കടല്‍ കടന്നവരല്ല അവരാരും എന്ന് സംവിധായകൻ സലിം അഹമ്മദ് പറയുന്നു. പ്രവാസത്തെ കുറിച്ചുള്ള തന്റെ പത്തേമാരിയെ കുറിച്ച് പറഞ്ഞാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

• Mammootty

Trailer20, Feb 2020, 5:28 PM

ജനങ്ങളെ ഭരിക്കാനുള്ളതല്ല സര്‍ ജനകീയ സര്‍ക്കാര്‍, മുഖ്യമന്ത്രിയായി മമ്മൂട്ടി- ടീസര്‍

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ആണ് ടീസര്‍ സൂചിപ്പിക്കുന്നത്.

• mammootty

News19, Nov 2019, 2:17 PM

ഒരേ വേദിയില്‍, മൂന്ന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡുകള്‍ വാങ്ങുമോ മമ്മൂട്ടി?

മലയാളത്തില്‍ നിന്ന് 'ഉണ്ട', തമിഴില്‍ നിന്ന് 'പേരന്‍പ്', തെലുങ്കില്‍ നിന്ന് 'യാത്ര' എന്നിവയാണ് ചിത്രങ്ങള്‍. നേരത്തേ പത്തിലേറെ തവണ മലയാളചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

• Mammootty

Trailer28, Sep 2019, 10:24 AM

ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത ഒന്ന്, വിഷ്വല്‍ ട്രീറ്റായി മാമാങ്കം ടീസര്‍

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കാത്തിരിപ്പ് വെറുതായാകില്ലെന്ന് തെളിയിച്ച് മാമാങ്കത്തിന്റെ തകര്‍പ്പൻ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

• unda

pravasam18, Jun 2019, 10:10 PM

ഗള്‍ഫ് രാജ്യങ്ങളില്‍ 'ഉണ്ട' നാളെ റിലീസ് ചെയ്യും; സൗദിയിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഉണ്ട' ബുധനാഴ്ച യുഎഇയില്‍ റിലീസ് ചെയ്യും. കേരളത്തില്‍ മികച്ച പ്രതികരണമുണ്ടാക്കി മുന്നേറുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രവാസി മലയാളികള്‍. ദുബായില്‍ തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അടുത്ത ദിവസം മുതല്‍ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം തുടങ്ങും.

• Ikkayute Sakatam

News12, Jun 2019, 2:25 PM

'ഇക്കയുടെ ശകട'ത്തിന്റെ ടീസര്‍ വിവാദത്തില്‍; ഫുള്‍ ലെംഗ്‍ത് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി ആരാധകരായ കഥാപാത്രങ്ങളെത്തുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ടീസര്‍ വിവാദത്തില്‍. വിവാദത്തെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പിൻവലിക്കുകയും ചെയ്‍തു. മോഹൻലാലിനെ പരിഹസിക്കുന്ന രംഗം ടീസറിലുണ്ടെന്നായിരുന്നു വിമര്‍ശനം. ഇതേതുടര്‍ന്ന് ടീസര്‍ നീക്കം ചെയ്‍ത അണിയറപ്രവര്‍ത്തകര്‍ ഫുള്‍ ലെംഗ്‍ത് വീഡിയോയുമായി രംഗത്തെത്തി. ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്ന്  'ഇക്കയുടെ ശകട'ത്തിന്റെ സംവിധായകൻ പ്രിൻസ് അവറാച്ചൻ പറയുന്നു.

• ajai vasudev

News27, May 2019, 12:41 PM

എങ്ങനെയുണ്ട് മമ്മൂട്ടിയുടെ ഈ ലുക്ക്? വരാനിരിക്കുന്ന മാസ് ചിത്രത്തെക്കുറിച്ച് അജയ് വാസുദേവ്

'മാമാങ്ക'ത്തിന്റെ കൊച്ചിയില്‍ നടക്കുന്ന അവസാന ഷെഡ്യൂളിന്റെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. 'മാമാങ്ക'ത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വനി'ലാണ് അദ്ദേഹം അഭിനയിക്കുക. പിന്നാലെയാണ് അജയ് വാസുദേവ് ചിത്രം ആരംഭിക്കുക.

• Mamngam set

News14, May 2019, 3:14 PM

മാമാങ്കത്തിന് 20 ഏക്കറില്‍ പടുകൂറ്റൻ സെറ്റ്, ചെലവ് 10 കോടി!

മമ്മൂട്ടിയുടെ വൻ ബജറ്റ് സിനിമയായ മാമാങ്കം ഒരുങ്ങുകയാണ്. യുദ്ധരംഗങ്ങളടക്കമുള്ള അവസാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. വലിയ സജ്ജീകരണങ്ങളാണ് ചിത്രത്തിനായി ഒരുക്കുന്നത്.

• Mammootty

News11, May 2019, 6:20 PM

മധുരരാജ ഇനി ചൈനീസും മറ്റ് വിദേശ ഭാഷകളും സംസാരിക്കും!

മമ്മൂട്ടി നായകനായി എത്തിയ മധുരരാജയ്‍ക്ക്  വൻ സ്വീകരണമാണ് തീയേറ്ററില്‍ ലഭിച്ചത്.  മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിന് എത്തിക്കുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രം 100 കോടി ക്ലബ്ബിലേക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

• Mammootty

News26, Apr 2019, 11:53 AM

ഫാൻ ഇല്ലാതെ വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മമ്മൂട്ടി; വൈറലായി ഫോട്ടോ

മമ്മൂട്ടിയുടേതായി അടുത്തകാലത്ത് ഏറ്റവും ആവേശമുയര്‍ത്തി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മധുരരാജ. തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയെ കുറിച്ച് ചിത്രത്തിന്റെ ഒരു സഹസംവിധായകൻ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ഉദയ്‍കൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.