Mammootty Respond

(Search results - 13)

Mammootty and Cean Cornery

Movie NewsOct 31, 2020, 10:46 PM IST

ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓർമ്മിപ്പിക്കുന്നു, ഷോണ്‍ കോണറിക്ക് ആദരവുമായി മമ്മൂട്ടി

ആദ്യമായി ജെയിംസ് ബോണ്ട് ആയി വെള്ളിത്തിരയില്‍ എത്തിയ നടൻ ഷോണ്‍ കോണറി വിടവാങ്ങിയിരിക്കുന്നു. 90 വയസായിരുന്നു ഷോണ്‍ കോണറിക്ക്. എത്ര വര്‍ഷമായാലും ആള്‍ക്കാര്‍ കാണാൻ ആഗ്രഹിക്കുന്ന സിനിമകളിലെ നടനാണ് അന്തരിച്ചിരിക്കുന്നത്. ഷോണ്‍ കോണറിക്ക് ആദരാഞ്‍ജലി അര്‍പ്പിച്ച് മമ്മൂട്ടി രംഗത്ത് എത്തി. ഷോണ്‍ കോണറിയുടെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട് മമ്മൂട്ടി. ജെയിംസ് ബോണ്ട് എന്ന പേര് ഷോണ്‍ കോണറിയെ മാത്രം ഓർമ്മിപ്പിക്കുന്നുവെന്നു മമ്മൂട്ടി പറയുന്നു.

Mammootty

Movie NewsAug 27, 2020, 6:24 PM IST

ഡിഎസ്എല്‍ആര്‍ കൊണ്ടെടുത്ത സെല്‍ഫി, നിക്ക് ഊട്ടിനൊപ്പം മമ്മൂട്ടി

ഫോട്ടോഗ്രാഫിയിലും താല്‍പര്യം കാട്ടുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ ഡിഎസ്എല്‍ആര്‍ കൊണ്ടെടുത്ത ഒരു സെല്‍ഫിയെന്ന് പറഞ്ഞ് മമ്മൂട്ടി ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Mammootty

Movie NewsAug 18, 2020, 10:59 PM IST

മാസ് മാത്രമല്ല മമ്മൂക്കയുടെ വര്‍ക്കൗട്ട് ഫോട്ടോ, ഒരേസമയം രണ്ട് ഭാവങ്ങള്‍

താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ 'നോ അതര്‍ വര്‍ക്ക് ഒണ്‍ലി വര്‍ക്കൗട്ട്' എന്ന ക്യാപ്ഷനിൽ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്‍ത  ഫോട്ടായാണ് രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സജീവ ചർച്ചാ വിഷയം. മാസ് ലുക്കിലുള്ള വര്‍ക്കൗട്ട് ചിത്രം കണ്ട്  പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂക്കയെന്നാണ് ആരാധകർ പറയുന്നത്. മണി ഹീസ്റ്റിലെ പ്രൊഫസറുടെ ഇന്ത്യന്‍ പതിപ്പാണിതെന്നും ബിലാലിന്റെ രണ്ടാം വരവിനുള്ള ഒരുക്കമാണിതെന്നും പറഞ്ഞ് ആരാധകർ നിറയുമ്പോൾ ചിത്രത്തിന് കമന്റുമായി മലയാള സിനിമാലോകം ഒന്നാകെ എത്തുകയും ചെയ്‍തിരുന്നു.

Mammootty

Movie NewsAug 18, 2020, 11:09 AM IST

മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ഫോട്ടോ, അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജൻ

മലയാളിയുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മന്ത്രി ഇ പി ജയരാജനും മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നു.

Mammootty

Movie NewsAug 8, 2020, 7:01 PM IST

മികവോടെ മമ്മൂട്ടിയുടെ വല്യേട്ടൻ വരുന്നൂ

നരസിംഹം എന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കഴിഞ്ഞ് ഏത് ചിത്രം എടുക്കണം എന്ന് ഷാജി കൈലാസിന് ആശങ്കയുണ്ടായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷാജി കൈലാസ് പുതിയ സിനിമ ചെയ്‍തത്. കുറെ സബ്‍ജറ്റുകള്‍ ചിന്തിച്ചിരുന്നു. ഒടുവില്‍ മമ്മൂട്ടിയെ നായകനാക്കി  വല്യേട്ടൻ എന്ന സിനിമയിലേക്ക് എത്തി. ഷാജി കൈലാസ് വീണ്ടും ഹിറ്റ് സംവിധായകനായി. ആരാധകര്‍ എപ്പോഴും ഇഷ്‍ടപ്പെടുന്ന ഷാജി കൈലാസിന്റെ വല്യേട്ടൻ കൂടുതല്‍ മികവോടെ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Mammootty

INTERVIEWJul 24, 2020, 8:06 PM IST

ജി കൃഷ്‍ണമൂര്‍ത്തി ഹീറോയായത് ഇങ്ങനെ, തിരക്കഥാകൃത്ത് സംസാരിക്കുന്നു

മെഗാസ്റ്റാര്‍ പദവിയിലേക്ക് മമ്മൂട്ടിയെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‍ത ന്യൂഡെൽഹി. ഒരേ പോലെ നാല് ഭാഷയിലേക്ക് റീമെയ്ക്ക് ചെയ്‍ത ചിത്രം തമിഴ്‍നാട്ടിലും 100 ദിവസം ഓടി ചരിത്രം സൃഷ്‍ടിച്ചിരുന്നു.  തുടര്‍ പരാജയങ്ങൾ കാരണം  മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന്  എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ചിത്രം. നേരിനെ നേരായി പറയാൻ ശ്രമിച്ചതിന്റെ പേരിൽ ജീവിതം കൈവിട്ടുപോകുന്ന മാധ്യമപ്രവർത്തകനായ ജികെയുടെ പ്രതികാരകഥയിൽ മമ്മൂട്ടി എന്ന നടന്‍ തന്‍റെ താരമൂല്യത്തെ പടുത്തുനിര്‍ത്തി. തളര്‍ന്ന ശരീരവും കയ്യിലേന്തിയ തൂലികയുമായി ജി കൃഷ്‍ണമൂർത്തിയെന്ന കഥാപാത്രം മമ്മൂട്ടിയെന്ന നടനെയും താരത്തെയും ബോക്‌സ് ഓഫീസില്‍ തിരികെയെത്തിച്ചു.  സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ ഏകാലത്തെയും വലിയ വിജയങ്ങളിലൊന്നായി നിലകൊള്ളുന്നു. ചിത്രം ഇറങ്ങി 33 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ്  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. മനു വർഗീസ് നടത്തിയ അഭിമുഖം.

S N Swamy and Mammootty

INTERVIEWJul 21, 2020, 5:10 PM IST

ആ കൊലപാതകം അന്വേഷിക്കാൻ സേതുരാമയ്യര്‍ സിബിഐ വീണ്ടും എത്തുമ്പോള്‍

മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്, സേതുരാമയ്യര്‍ സിബി ഐ എന്നാണ്. സൂക്ഷ്‍മബുദ്ധിയും അന്വേഷണമികവും കൊണ്ട് കൊലപാതകങ്ങള്‍ തെളിയിക്കുന്ന സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കാൻ  മമ്മൂട്ടിയുടെ സേതുരാമയ്യര്‍ വീണ്ടും വരുവാൻ ഒരുങ്ങുകയാണ്. സിബിഐ പരമ്പരയിലെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ ഒരേ നായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ കൂട്ടുകെട്ട് ചരിത്രം സൃഷ്‍ടിക്കുകയാണ്. മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം എത്തിയത് കെ മധു ഒരുക്കിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ1988ലാണ്. ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004),  നേരറിയാൻ സിബിഐ (2005) തുടങ്ങിയവയാണ് തുടർചിത്രങ്ങളായി എത്തിയത്. 15 വർഷങ്ങൾക്ക് ശേഷം സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ്  തിരക്കഥാകൃത്ത് എസ് എൻ സ്വാമി. മനു വർഗീസ് നടത്തിയ അഭിമുഖം.

Mammootty

Movie NewsJun 9, 2020, 4:12 PM IST

മമ്മൂക്ക കേസ് വാദിച്ചാല്‍ കയ്യടി ഉറപ്പ്

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി കരിയര്‍ തുടങ്ങിയത് വക്കീലായിട്ടായിരുന്നു. വെള്ളിത്തിരിയിലെ തിളങ്ങുന്ന നായകനായപ്പോള്‍ അവിടെയും മമ്മൂട്ടിക്ക് വക്കീല്‍ കുപ്പായം പാകമായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച വക്കീല്‍ വേഷങ്ങള്‍ എല്ലാംതന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. കോടതി മുറിയിലെ മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ ആരാധകരെ ആവേശത്തിലാക്കാറുണ്ട്. ഡയലോഗ് പ്രസന്റേഷനിലെ മമ്മൂട്ടിയുടെ താളം തന്നെയാണ് ആ ആവേശത്തിന് കാരണം. ഇതാ മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച് ഹിറ്റായ ചില വക്കീല്‍ വേഷങ്ങള്‍.

Mammootty

Movie NewsJun 4, 2020, 11:09 PM IST

മമ്മൂട്ടി എന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും? , ആരാധകര്‍ കാത്തിരിക്കുന്നു

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പുതിയ സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയാകുന്ന വണ്‍ എന്ന സിനിമയ്‍ക്കായി. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. സിനിമയിലെ മമ്മൂട്ടിയുടെ രൂപഭാവങ്ങളും ശ്രദ്ധേയമായിരുന്നു.

Mammootty

Movie NewsMay 15, 2020, 12:18 PM IST

ഞാൻ കണ്ട മമ്മൂക്ക അങ്ങനൊന്നുമല്ല കേട്ടോ; മമ്മൂട്ടിയുടെ വീട്ടില്‍ ജോലിക്കെത്തിയ യുവാവിന്റെ കുറിപ്പ്

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളും. മമ്മൂട്ടിയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ വിശേഷങ്ങള്‍ ശ്രീജിത്ത് എന്ന ആരാധകൻ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടിയുടെ വീട്ടില്‍ ജോലിക്ക് ചെന്നപ്പോള്‍ അദ്ദേഹത്തെ കണ്ടതിന്റെ വിശേഷമാണ് ശ്രീജിത്ത് പറയുന്നത്.

Alappi Asharaf and Mammootty

Movie NewsApr 20, 2020, 3:41 PM IST

മനുഷ്യസ്‍നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടിയെന്ന് ആലപ്പി അഷറഫ്

കൊവിഡ് കാലമാണ്. പലരും പല സ്ഥലങ്ങളില്‍. പ്രതിസന്ധികളുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പരസ്‍പരം വിശേഷങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുന്നതും ഓരോരുത്തര്‍ക്കും കരുതലാകും. വിശേഷങ്ങള്‍ അന്വേഷിക്കാൻ മമ്മൂട്ടി വിളിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്.

Mammootty

Movie NewsApr 18, 2020, 3:12 PM IST

നമ്മളുറങ്ങുമ്പോഴും നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും അവർ തന്നെ; പള്ളിക്കല്‍ നാരായണൻ വീണ്ടും ഓര്‍മ്മയില്‍

കൊവിഡ് കാലത്ത് പ്രവാസികളും അവരുടെ തിരിച്ചുവരവുമൊക്കെ ചര്‍ച്ചയിലാണ്. പ്രവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ജാഗരൂകരാകുകയാണ്.  വിദേശ രാജ്യങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. നാട് കാണാനുള്ള കൗതുകം കൊണ്ട് കടല്‍ കടന്നവരല്ല അവരാരും എന്ന് സംവിധായകൻ സലിം അഹമ്മദ് പറയുന്നു. പ്രവാസത്തെ കുറിച്ചുള്ള തന്റെ പത്തേമാരിയെ കുറിച്ച് പറഞ്ഞാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

• mammootty

NewsDec 17, 2019, 5:57 PM IST

'ഒരുമയെ തകര്‍ക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തണം'; പൗരത്വ ഭേദഗതിയില്‍ പ്രതികരണവുമായി മമ്മൂട്ടിയും

പൗരത്വ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടിയും.