Manju Warrier Respond

(Search results - 5)

Manju Warrier

Movie NewsOct 12, 2020, 2:42 PM IST

'ഇത് തടഞ്ഞേ പറ്റൂ', സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് എതിരെ മഞ്‍ജു വാര്യര്‍- വീഡിയോ

സാമൂഹ്യ മാധ്യമത്തിലെ അധിക്ഷേപകരമായ കമന്റുകള്‍ക്ക് എതിരെ വലിയൊരു വിഭാഗം പേരും ഇപ്പോള്‍ രംഗത്തെത്താറുണ്ട്. ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും അടുത്തിടെ, അശ്ലീലം പറഞ്ഞ വിജയ് പി നായര്‍ എന്നയാളെ നേരിട്ടത് വലിയ വാര്‍ത്തയായിരുന്നു. ഫോട്ടോകള്‍ക്ക് കമന്റുകളായും അല്ലാതെയും അശ്ലീലം പറയുന്നവരും അധിക്ഷേപിക്കുന്നവരും സാമൂഹ്യമാധ്യമത്തില്‍ സജീവമാണ്. ഇത്തരം ആള്‍ക്കാരെ തടഞ്ഞേ പറ്റൂവെന്ന് നടി മഞ്ജു വാര്യര്‍ പറയുന്നു. മഞ്‍ജു വാര്യര്‍ തന്നെ ഇക്കാര്യം പറയുന്ന വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഡബ്യുസിസി അംഗം എന്ന നിലയിലാണ് മഞ്‍ജു വാര്യര്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നതും.

Manju Warrier and Bhavana

Movie NewsJun 6, 2020, 7:06 PM IST

ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുന്നു എന്നും എപ്പോഴും, ഭാവനയ്‍ക്ക് ആശംസകളുമായി മഞ്‍ജു വാര്യര്‍

വീട്ടില്‍ ക്വാറന്റൈനില്‍, ജന്മദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന.  ഭാവനയ്‍ക്ക് ആശംസകളുമായി നടി മഞ്‍ജു വാര്യര്‍ രംഗത്ത് എത്തി.

Manju Warrier and M P Veerendrakumar

Movie NewsMay 29, 2020, 12:26 PM IST

അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ, വീരേന്ദ്രകുമാറിനെ കുറിച്ച് മഞ്‍ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും രാഷ്‍ട്രീയനേതാവുമായ എം പി വീരേന്ദ്രകുമാര്‍ വിടവാങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി പേരാണ് എം പി വീരേന്ദ്രകുമാറിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്. പുസ്‍തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ എന്നാണ് മഞ്‍ജു വാര്യര്‍ പറയുന്നത്. അദ്ദേഹം കയ്യൊപ്പിട്ട പുസ്‍തകത്തെ കുറിച്ചാണ് മഞ്‍ജു വാര്യര്‍ സൂചിപ്പിച്ചത്.

Manju Warrier

Movie NewsMay 28, 2020, 4:38 PM IST

ചതുര്‍മുഖത്തിലെ മഞ്‍ജു വാര്യര്‍, ഫോട്ടോ ഷെയര്‍ ചെയ്‍ത് താരം

ലോക്ക് ഡൗണിലായതിനാല്‍ സിനിമ മേഖലകളിലടക്കം സ്‍തംഭനമായിരുന്നു. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് കേരളത്തില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷനുകള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു. പ്രതിസന്ധിയിലാകുന്ന സിനിമ മേഖലയെ കരകയറ്റാനായിരുന്നു ഉദ്ദേശ്യം. എന്തായാലും സിനിമ തിയറ്ററുകളില്‍ കാണണമെങ്കില്‍ കുറെ നാള്‍ കൂടി കാത്തിരിക്കണം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ചതുര്‍മുഖത്തില്‍ നിന്നുള്ള രംഗമെന്ന് സൂചിപ്പിച്ച് മഞ്‍ജു വാര്യര്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Manju Warrier

Movie NewsMay 8, 2020, 3:16 PM IST

നൃത്തം ചെയ്യുക മാത്രമല്ല വീണയും വായിക്കും; വീഡിയോയുമായി മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. എത്രയോ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന നടി. മഞ്ജു വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്‍ത ഒരു വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.   വീണ വായിക്കുന്നതിന്റെ വീഡിയോ ആണ് മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.