Asianet News MalayalamAsianet News Malayalam
15 results for "

Manoj K Jayan

"
actor manoj k jayan wishes to children for school openingactor manoj k jayan wishes to children for school opening

‘ഇമ്മിണി ബല്യ അവധിക്കു’ശേഷം സ്കൂളിലേക്ക്; ആശംസയുമായി മനോജ് കെ ജയൻ

ന്നര വർഷത്തെ ഇടവേളക്ക് ശേഷംസംസ്ഥാനത്തെ സ്കൂളുകൾ(school) വീണ്ടും തുറന്നിരിക്കുകയാണ്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂർവമായി തന്നെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇപ്പോഴിതാ സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ(manoj k jayan).

Movie News Nov 1, 2021, 10:34 AM IST

actor manoj k jayan post about late actress monishaactor manoj k jayan post about late actress monisha

'എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ'; മോനിഷയെ കുറിച്ച് മനോജ് കെ ജയൻ

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി മലയാളിത്തനിമയോടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ നടിയാണ് മോനിഷ. ഒരുപിടി മികച്ച സിനിമകള്‍ ബാക്കിവെച്ചാണ് മോനിഷ ഈ ലോകത്ത് നിന്ന് യാത്രയായത്. 29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ മനോജ് കെ ജയൻ. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും മനോജ് പങ്കുവച്ചിട്ടുണ്ട്.

Movie News Sep 30, 2021, 8:46 AM IST

actor manoj k jayan share his childhood pictureactor manoj k jayan share his childhood picture

ആളെ മനസ്സിലായോ? പതിനാറാം വയസ്സിലെ ഫോട്ടോ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം

സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ തന്റെ പൂർവ്വകാല ചിത്രം പങ്കുവയ്ക്കുകയാണ് മലയാള സിനിമാസ്വാദകരുടെ പ്രിയതാരം.  

spice Sep 4, 2021, 10:30 AM IST

manoj k jayan facebook post about mammoottymanoj k jayan facebook post about mammootty

മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്ത് പ്രിയ താരങ്ങൾ; ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ

ലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ കാറുകളോടും കൂളിം​ഗ് ​ഗ്ലാസുകളോടും പുതുപുത്തന്‍ ടെക്‌നോളജിയോടുമുള്ള ക്രേസ് എന്നും വളരെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക പരിഗണനയാണ് മമ്മൂട്ടി നല്‍കുന്നത്. ഇവയിൽ മാത്രമല്ല ഫോട്ടോഗ്രഫിയിലും അങ്ങേയറ്റത്തെ താല്‍പര്യമുണ്ട് മമ്മൂട്ടിക്ക്. ലോക് ഡൗണ്‍ സമയത്ത് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് ഫോട്ടോഗ്രഫിയോടുള്ള താല്പര്യത്തെ കുറിച്ച് പറയുകയാണ് നടൻ മനോജ് കെ ജയൻ.  

spice May 19, 2021, 11:08 AM IST

kottayam nazeer oil paint for manoj k jayan moviekottayam nazeer oil paint for manoj k jayan movie

'അനന്തഭദ്ര'ത്തിലെ ദിഗംബരനെ ക്യാൻവാസിൽ ആവാഹിച്ച് കോട്ടയം നസീർ !

കോട്ടയം നസീർ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലേക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ. അതിലുപരി മികച്ച ചിത്രകാരൻ കൂടിയാണ് നസീർ. ജീവൻ തുടിക്കുന്ന ഒരുപാട് ചിത്രങ്ങൾ ഇതിനോടകം താരം വരച്ചുകഴിഞ്ഞു. 

spice May 14, 2021, 6:04 PM IST

manoj k jayan message about nurses daymanoj k jayan message about nurses day

നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് അഭിവാദ്യമർപ്പിച്ച് മനോജ് കെ ജയൻ

തിനു മുമ്പ് ഒരിക്കലും ലോകം ഇതുപോലെയായിരുന്നില്ല. ഇനിയെന്നാണ് പഴയതുപോലെ ആകുന്നത് എന്നറിയുകയുമില്ല. എന്നാൽ ഒന്നറിയാം, ലോകം കണ്ട ഏറ്റവും വലിയ മഹാമാരിക്കാലത്ത്, മാനവരാശി അതിൻ്റെ നിലനിൽപ്പിനായി നടത്തുന്ന മഹായുദ്ധത്തിൽ ഓരോ മനുഷ്യനും പ്രത്യാശയർപ്പിക്കുന്നത് ദൈവദൂതരായ ആരോഗ്യപ്രവർത്തകരിലാണ്. ആ പ്രതിരോധ സേനയിൽ സാന്ത്വനത്തിന്റെ വിളക്കുമായി മുന്നിലുണ്ട് മണ്ണിലിറങ്ങിയ മാലാഖമാർ - നഴ്സുമാർ. അതിജീവനത്തിൻ്റെ, സമാശ്വാസത്തിന്റെ പൊൻകിരണമായ ആ സന്നദ്ധസേവകരെ ലോകം കൃതജ്ഞതയോടെ ഓർക്കുന്ന ദിനമാണ് ഇന്ന്.

Movie News May 12, 2021, 4:23 PM IST

Manoj K Jayan share his photoManoj K Jayan share his photo

'രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജൻ, ഇപോള്‍ ദുല്‍ഖറിന്റെ ചേട്ടൻ', എന്തൊരു ഭാഗ്യമെന്ന് മനോജ് കെ ജയൻ

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്. പൊലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫോട്ടോ ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന മനോജ് കെ ജയൻ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. മനോജ് കെ ജയൻ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഐപിഎസ് ഓഫീസറായ അരവന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

Movie News Apr 10, 2021, 12:59 PM IST

manoj k jayan facebook post about rajinikanthmanoj k jayan facebook post about rajinikanth

‘എക്കാലത്തെയും ആരാധ്യതാരം, മനുഷ്യത്വത്തിന്റെ റോൾ മോഡൽ‘; രജനികാന്തിനെ അഭിനന്ദിച്ച് മനോജ് കെ ജയൻ

ന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡ് നേടിയ നടൻ രജനികാന്തിനെ അഭിനന്ദിച്ച് മനോജ് കെ ജയൻ. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. എക്കാലത്തെയും എന്റെ ആരാധ്യതാരം, നടൻ, അതിലുപരി മനുഷ്യത്വത്തിന്റെ റോൾ മോഡലാണ് രജനിയെന്നും മനോജ് കുറിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള പഴയകാല ചിത്രം പങ്കുവച്ച് കൊണ്ടാണ് തരത്തിന്റെ പോസ്റ്റ്. 

Movie News Apr 1, 2021, 12:09 PM IST

Dulquer wishes Manoj K JayanDulquer wishes Manoj K Jayan

'നല്ല ആളുകളിൽ ഒരാൾ', മനോജ് കെ ജയന് ആശംസയുമായി ദുല്‍ഖര്‍

മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയന്റെ ജന്മദിനമാണ് ഇന്ന്. സല്യൂട്ട് എന്ന സിനിമയിലാണ് മനോജ് കെ ജയൻ ഇപോള്‍ അഭിനയിക്കുന്നത്. മനോജ് കെ ജയന്റെ ഫോട്ടോ ദുല്‍ഖര‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല, ക്ഷമയുള്ള, നല്ല ആളുകളിൽ ഒരാൾ എന്നാണ് ദുല്‍ഖര്‍ മനോജ് കെ ജയനെ കുറിച്ച് പറയുന്നത്. സല്യൂട്ടില്‍ മനോജ് കെ ജയൻ അഭിനയിക്കുന്ന കാര്യവും ദുല്‍ഖര്‍ തന്നെയാണ് അറിയിച്ചത്. മനോജ് കെ ജയന് ജന്മദിന ആശംസകള്‍ നേരുകയാണ് ദുല്‍ഖര്‍.

Movie News Mar 15, 2021, 6:49 PM IST

Manoj K Jayan wedding aniversaryManoj K Jayan wedding aniversary

'എന്റെ ആശയെ എന്നോട് ചേർത്തു വച്ചതിന് ദൈവത്തിന് നന്ദി', വിവാഹ വാര്‍ഷികത്തില്‍ മനോജ് കെ ജയൻ

വിവാഹ വാര്‍ഷികം ആഘോഷിച്ച് നടൻ മനോജ് കെ ജയൻ. മനോജ് കെ ജയന്റെ പത്താം വിവാഹ വാര്‍ഷികമാണ് ഇന്ന്. ആശയാണ് മനോജ് കെ ജയന്റെ ഭാര്യ. ആശയെ തന്നോട് ചേര്‍ത്തുവെച്ചതിന് ദൈവത്തിന് നന്ദിയെന്നാണ് മനോജ് കെ ജയൻ പറയുന്നത്. ഭാര്യക്കൊപ്പമുള്ള ഫോട്ടോയും മനോജ് കെ ജയൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. ആഘോഷമില്ല, പകരം പ്രാര്‍ഥന മാത്രമെന്നും മനോജ് കെ ജയൻ പറയുന്നു.

Movie News Mar 2, 2021, 2:37 PM IST

manoj k jayan facebook post about shooting in dulquer moviemanoj k jayan facebook post about shooting in dulquer movie

ഒരു വർഷത്തിന് ശേഷം ക്യാമറയ്ക്കു മുന്നിലേക്ക് മനോജ് കെ ജയനും; ദുല്‍ഖറിനൊപ്പം ഈ ഗെറ്റപ്പില്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാ​ഗമാകാൻ മനോജ് കെ ജയൻ. താരം തന്നെയാണ് ചിത്രത്തിലേക്ക് വരുന്ന കാര്യം ആരാധകരുമായി പങ്കുവച്ചത്. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് വരികയാണെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തിൽ എത്തുന്നതെന്നും താരം പറയുന്നു.

Movie News Feb 13, 2021, 2:16 PM IST

manoj k jayan share photo with rajinikanthmanoj k jayan share photo with rajinikanth

'ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ നിധി പോലെ സൂക്ഷിക്കുന്നു'; രജനികാന്തിനൊപ്പം മനോജ് കെ ജയൻ

മിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ എഴുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സിനിമാ ലോകവും വലിയ രീതിയിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ  #HBDSuperstarRajinikanth എന്ന ഹാഷ് ടാ​ഗും ട്രെന്റി​ങ്ങായിരുന്നു. രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോജ് കെ ജയൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

spice Dec 13, 2020, 6:34 PM IST

manoj k jayan shares a rare pic from big b locationmanoj k jayan shares a rare pic from big b location

'ലഞ്ച് ബ്രേക്കിനിടെ എഡ്ഡി ജോണ്‍ കുരിശിങ്കല്‍'; 'ബിഗ് ബി' അപൂര്‍വ്വ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് മനോജ് കെ ജയന്‍

ബിഗ് ബിയില്‍ 'എഡ്ഡി ജോണ്‍ കുരിശിങ്കല്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയന്‍ പലപ്പോഴും ചില അപ്‍ഡേറ്റുകള്‍ പങ്കുവെക്കാറുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് മാറ്റിവെക്കേണ്ടിവന്നതിലെ നിരാശ പങ്കുവച്ചുള്ള മനോജ് കെ ജയന്‍റെ ഒരു പോസ്റ്റ് നേരത്തെ ശ്രദ്ധ നേടിയിരുന്നു

Movie News Nov 19, 2020, 10:51 PM IST

manoj k jayan about bilal shootingmanoj k jayan about bilal shooting

'മാര്‍ച്ചില്‍ തുടങ്ങാനിരുന്ന ബിലാലിന്‍റെ ചിത്രീകരണം'; മനോജ് കെ ജയന്‍ പറയുന്നു

മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ജോണ്‍ കുരിശിങ്കലിന്‍റെ അനുജന്‍ എഡ്ഡി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ ബിഗ് ബിയില്‍ അവതരിപ്പിച്ചത്. ബിഗ് ബിയില്‍ ഉണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം പുതിയ ചില കഥാപാത്രങ്ങളും അഭിനേതാക്കളും ബിലാലില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Movie News Jun 16, 2020, 8:39 PM IST

Evide movie trailer releasedEvide movie trailer released

പ്രേക്ഷകമനസ്സിൽ ആകാംക്ഷ നിറച്ച് 'എവിടെ' ട്രെയ്‌ലര്‍

'ഉയരെ'യുടെ വൻ വിജയത്തിന് ശേഷം ബോബി - സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'എവിടെ'. ആശാ ശരത്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, സുനില്‍ സുഖദ, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സണ്‍, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ENTERTAINMENT Jun 21, 2019, 4:27 PM IST