Mattupetty  

(Search results - 14)
 • undefined

  Chuttuvattom13, Nov 2019, 7:18 PM IST

  മാട്ടുപ്പെട്ടി അണക്കെട്ടില്‍ മത്സ്യക്കൃഷിക്ക് തുടക്കമായി

  സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്തില്‍, കുണ്ടള സാന്‍ഡോസ് ആദിവാസി കോളനി നിവാസികളുടെ ഉപജീവനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. റൂഹ് ,കട്‌ല ഇനത്തില്‍ പെട്ട ഏഴ് ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് ചൊവ്വാഴ്ച അണക്കെട്ടില്‍ നിക്ഷേപിച്ചത്. 

 • elephant

  Chuttuvattom18, Oct 2019, 3:35 PM IST

  മാട്ടുപ്പെട്ടി ജലാശയം നീരണിഞ്ഞു; ഹാപ്പി മൂഡിലായി കാട്ടാനകള്‍

  മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലസമൃദ്ധിയായതോടെ ഹാപ്പിയിലാണ് കാട്ടാനക്കൂട്ടം. ജലാശയത്തിലെത്തിയ മൂന്ന് കാട്ടാനകളുടെ നിരാട്ട് അത്രമേല്‍ മനോഹരമായിരുന്നു.

 • Mattupetty

  Chuttuvattom2, Aug 2019, 10:16 PM IST

  മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിലെ 25 ഓളം അനധികൃത പെട്ടിക്കടകൾ ഒഴിപ്പിച്ചു

  ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിൽ അനധികൃതമായി നിർമ്മിച്ച പെട്ടിക്കടകളാണ്  പൊലീസിന്റെ സഹായത്തോടെ ദൗത്യസംഘം ഒഴിപ്പിച്ചത്.
   

 • undefined

  Chuttuvattom25, Jul 2019, 2:38 PM IST

  നീരൊഴുക്ക് കൂടി; മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗ് പുനരാരംഭിച്ചു

  കാലവര്‍ഷം കനത്തതോടെ മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചു. ഇതോടെ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിച്ചു. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായേക്കുമെന്നുള്ള കാലവസ്ഥ നീരീക്ഷണകേന്ദ്രത്തിന്‍റെ മുന്നണിയിപ്പ് എത്തിയതോടെയാണ് നിറഞ്ഞുതുളുമ്പിയ ജലാശത്തിലെ വെള്ളം തുറന്നുവിട്ടത്.

 • നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം

  Chuttuvattom3, Jul 2019, 1:23 PM IST

  വരള്‍ച്ച; നൂറ്റാണ്ടുകളുടെ ഓര്‍മ്മകളുണര്‍ത്തി മാട്ടുപ്പെട്ടി ഡാം


  പ്രളയത്തിന് ശേഷമുള്ള വരള്‍ച്ചയിലേക്ക് കേരളം നടന്നടുക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരള്‍ച്ചയുടെ ദൃശ്യങ്ങളാണ് എങ്ങും. കിണറുകളും കുളങ്ങളും വരണ്ടു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞു പോകുന്നത് ജൂണ്‍ മാസമോ ? അതേ മെയ് മാസമോ ? തകര്‍ത്തുപെയ്യേണ്ട മണ്‍സൂണ്‍ ഏത് വഴിക്ക് പറന്നുപോയെന്നുപോലും പറയാന്‍ പറ്റാതായിരിക്കുന്നു.

  കിണറുകളില്‍ കുളങ്ങളും വരണ്ടുണങ്ങിയപ്പോഴും പിടിച്ചു നിന്ന ഡാമുകള്‍ പലതും വറ്റിത്തുടങ്ങി. കേരളത്തിന്‍റെ കാശ്മീരെന്ന് പ്രകീര്‍ത്തിക്കപ്പെട്ട മൂന്നാറില്‍ പോലും വ്യത്യസ്തമല്ല കാര്യങ്ങള്‍. മൂന്നാറിലെ പ്രധാന ഡാമുകളിലൊന്നായ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങിത്തുടങ്ങി.

  1953 ല്‍ പണി പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യമായി പതിറ്റാണ്ടുകള്‍ പഴയമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ ഉയര്‍ന്നുവന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് സിമന്‍റ് ഉപയോഗിക്കാതെ കല്ലുകള്‍ ചുണ്ണാമ്പ് മിശ്രിതമായ സുര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ചുമരുകളാണ് ഇപ്പോഴും വലിയ കേടുപാടുകള്‍ ഇല്ലാതെ നില്‍ക്കുന്നത്.

  ഡാമിന്‍റെ നിര്‍മ്മാണം തുടങ്ങിയതോടെ തൊഴിലാളികളും, അന്നത്തെ തോട്ടം മാനേജര്‍മാരായ ബ്രിട്ടീഷുകാരും കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് സമീപ പ്രദേശങ്ങളായ കുട്ടിയാര്‍, കുണ്ടള എന്നിവടങ്ങളിലേക്ക് താമസം മാറുകയായിരുന്നു. ഇന്ന് വരള്‍ച്ചയുടെ മറ്റൊരു ദുരന്തചിത്രമായി മാറുകയാണ് മാട്ടുപ്പെട്ടി ഡാം.

   

 • undefined

  Chuttuvattom3, Jul 2019, 10:08 AM IST

  വരള്‍ച്ച കനക്കുന്നു; മൂന്നാറില്‍ മാട്ടുപ്പെട്ടി ഡാം വരണ്ടുണങ്ങുന്നു

  കാലവര്‍ഷം ചതിച്ചതോടെ മൂന്നാറിലെ ജലാശയങ്ങളടക്കം വറ്റിവരളുകയാണ്. മുന്‍കരുതലിന്‍റെ ഭാഗമായി മാട്ടുപ്പെട്ടി കുണ്ടള ജലാശയങ്ങള്‍ തുറന്നുവിട്ടത് കുടിവെള്ള പ്രശ്‌നവും രൂക്ഷമാക്കി. ജൂണ്‍ ആദ്യവാരത്തില്‍ മൂന്നാറിലെ കുന്നിന്‍ ചെരുവുകളില്‍ ശക്തമായ തോതില്‍ മഴ പെയ്തിറങ്ങിയതോടെയാണ് ജലാശയങ്ങള്‍ തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 

 • wild elephant padayappa

  Chuttuvattom24, Jun 2019, 12:16 PM IST

  പരിക്ക്; കലിതുള്ളിയ 'പടയപ്പ' മാട്ടുപ്പെട്ടിയില്‍ പെട്ടിക്കടകള്‍ തകര്‍ത്തു

  മുന്‍വശത്തെ വലതു കാലിന് പരിക്കേറ്റ 'പടയപ്പ' വൈകുന്നേരത്തോടെ മാട്ടുപ്പെട്ടി ടൗണില്‍ ഇറങ്ങുകയായിരുന്നു. നാട്ടാനയെന്ന് കരുതി സന്ദർശകർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തമായ പടയപ്പ സഞ്ചാരികളെ വിരട്ടുകയും സമീപത്തെ പെട്ടിക്കടകൾ തകർക്കുകയും ചെയ്തു. 

 • vehicle

  Chuttuvattom5, May 2019, 11:07 PM IST

  സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടും റോഡില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍!

  മാട്ടുപ്പെട്ടി റോഡിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനായാണ് വനംവകുപ്പിന്‍റെ ഫ്‌ളവര്‍ ഗാര്‍ഡന് സമീപത്ത് സൗജന്യ പാര്‍ക്കിംഗ് ഒരുക്കിയത്.

 • munnar mattupetty dam

  Chuttuvattom17, Apr 2019, 1:50 PM IST

  കനത്ത മഴ; മൂന്നാര്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു


  1758.69 ആണ് കുണ്ടള ഡാമിന്‍റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ഷട്ടര്‍ ഉയര്‍ത്തിയത്. 

 • poster

  Chuttuvattom30, Mar 2019, 12:35 PM IST

  'ഇതേ ദുരവസ്ഥ തുടരണമോ'?; വാഗ്ദാനലംഘനം ചൂണ്ടിക്കാണിച്ച് സ്ഥാനാര്‍ത്ഥികളെ സ്വാഗതം ചെയ്ത് പോസ്റ്റര്‍

  തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മാത്രം എസ്റ്റേറ്റ് മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെ കണ്ണുതുറക്കാന്‍ വേണ്ടിയാണ് മാട്ടുപ്പെട്ടി പഞ്ചായത്തിലെ ഒരുപറ്റം യുവാക്കള്‍ ഇത്തരം പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

 • mattupetty tribal people

  Chuttuvattom21, Mar 2019, 3:10 PM IST

  മാട്ടുപ്പെട്ടിയിലെ മത്സ്യബന്ധനത്തിന് ആദിവാസികള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്

  ചങ്ങാടത്തിലും മറ്റും മീന്‍പിടിച്ച് പലരും ജലാശയത്തില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായതോടെ സമീപവാസികള്‍ മൂപ്പന്‍മാരുടെ സഹായത്തോടെ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു

 • munnar flood

  KERALA14, Aug 2018, 2:59 PM IST

  മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു; മൂന്നാര്‍ ഒറ്റപ്പെട്ടു

  കനത്ത മഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളാണ് ഇപ്പോൾ തുറന്നിട്ടുളളത്. ആറുകൾ കരകവിഞ്ഞതോടെ പഴയമൂന്നാറിൽ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. മൂന്നാര്‍ ടൗണ്‍ ഒറ്റപ്പെട്ട നിലയിലാണ്. ദേശീയപാതയില്‍ വെള്ളം കയറി.