Mobile Application
(Search results - 34)
• tv sets
What's New31, Jul 2020, 5:49 PM
കളര്‍ ടിവി ഇറക്കുമതി നിയന്ത്രണം; ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് ചൈനയെ തന്നെ.!
ആഭ്യന്തര ടിവി ഉൽപ്പാദന കമ്പനികളുടെ വിപണി വിഹിതം ഇതിലൂടെ വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.  കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
• Technology24, Jul 2020, 1:34 PM
വിലക്കിയിട്ടും ലൈറ്റ് പതിപ്പുകള്‍ സജീവം; 'ഡിജിറ്റല്‍ സ്ട്രൈക്ക്' ശക്തമാക്കി ഐടി മന്ത്രാലയം
കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള അന്‍പത്തൊമ്പത് ആപ്പുകളെയാണ് വിലക്കിയത്. ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളെ പിന്തുടര്‍ന്നായിരുന്നു ഇത്.
PUBG
Fact Check1, Jul 2020, 11:50 AM
ചൈനീസ് ബന്ധമുണ്ടെങ്കിലും പബ്‌ജിക്ക് എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധനമില്ല; കാരണമിതോ?
ഉയര്‍ന്ന ഒരു ചോദ്യം ഏറെ പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്‌ജി എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധിച്ചില്ല എന്നതായിരുന്നു
business through mobile application
Video Icon
gulfroundup29, Jun 2020, 7:29 PM
മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ ദുബായില്‍ ഇനി ബിസിനസ്സ് സേവനം സ്വന്തമാക്കാം
ദുബായില്‍ പ്രവാസി മലയാളിയായ ജമാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആപ് വികസിപ്പിച്ചെടുത്തത്.കൂടുതല്‍ അറിയാന്‍ www.efirst.aeസന്ദര്‍ശിക്കൂ
covid app
What's New20, Jun 2020, 1:54 PM
നിര്‍മ്മിച്ച കൊവിഡ് ടെസ്റ്റ് ആന്‍റ് ട്രൈസ് ആപ്പ് ഉപേക്ഷിച്ച് ബ്രിട്ടന്‍
കൊവിഡ് വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും ഉണ്ടാക്കിയ മൊബൈല്‍ ആപ്പ് ഉപേക്ഷിച്ച് ബ്രിട്ടന്‍.
• Technology18, Jun 2020, 1:51 PM
'ഭായി ഭായി' അല്ല; ഡാറ്റ ചോര്‍ത്താന്‍ ചൈനീസ് ആപ്പുകള്‍
'ഹിന്ദി ചീനി - ഭായി ഭായി' എന്നായിരുന്നു നെഹ്റൂവിയന്‍ കാലം മുതല്‍ ഇന്ത്യ ചൈനയേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത് ഇന്ത്യയെത്ര ഭായി ഭായി പറഞ്ഞാലും ചൈനീസ് ആപ്പുകള്‍ അത് പറയില്ലെന്നാണ്. ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം ആപ്പുകളെ ബ്ലോക്ക് ചെയ്യുകയോ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്‍റര്‍നെറ്റില്‍ ചൈനയ്ക്കെതിരെ ദേശീയ വികാരമുണര്‍ത്തിവിട്ടത് ബോളിവുഡിലെ ജനപ്രിയ സിനിമയായ ‘3 ഇഡിയറ്റ്സ്’ന് ആധാരമായ എഞ്ചിനീയർ സോനം വാങ്‌ ചുക്കാണ്. ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിയ സോനം വാങ് ചുക്ക് ഇതിനായി ഒരു ആപ്ലിക്കേഷനും ഉണ്ടാക്കി. പബ്ജി പോലുള്ള ആപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ വാങ് ചുക്കിന്‍റെ ആപ്പിന് കഴിഞ്ഞില്ലെങ്കിലും ഫോണിലെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളെയും നിരിച്ചറിയാന്‍ ഇതിന് കഴിഞ്ഞു. എന്നാല്‍ ഗൂഗില്‍ ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. ഇതിനിടെ ലഡാക്കിലെ ഗുല്‍വാനില്‍ നിയന്ത്രണരേഖ ബലം പ്രയോഗിച്ച് മറികടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ നിരായുധരായി ചെറുത്ത് നിന്ന 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിന് ആക്കം കൂടി.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂം ആപ്പിനെതിരെ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (Computer Emergency Response Team of India - CERT-in) മുന്നറിയിപ്പ് നല്‍കിയത്. സൂം ആപ്പിനെ നിയന്ത്രിക്കണമെന്നാണ് സിഇആര്‍ടി ആവശ്യപ്പെടുന്നത്.  തായ്‍വാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൂ ആപ്പ് ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം സൂം ആപ്പ് സ്വന്തം കമ്പ്യൂട്ടറില്‍ പോലും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും സൂമിന് പകരം മറ്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പലരാജ്യങ്ങളും സൂം ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്വകാര്യ ഡാറ്റകള്‍ ചോരുന്നതായി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സൂം മാത്രമല്ല മൊബൈലില്‍ ഉപയോഗിക്കുന്ന മിക്ക ചൈനീസ് ആപ്ലിക്കേഷനുകളും മൊബൈയിലെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിക്കുന്നതായി നിരവധി രാജ്യങ്ങളാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്.
സ്വകാര്യ വിവരങ്ങളും രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്താന്‍ പഴയത് പോലെ ചാരന്മാരുടെ ആവശ്യമില്ല. പകരം കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. ആ ആപ്പില്‍ അടങ്ങിയിരിക്കുന്ന ചില വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറുകയും നിങ്ങള്‍ പോലും അറിയാതെ വിവരങ്ങള്‍ രാജ്യാതിര്‍ത്തി കടത്തുകയും ചെയ്യും. സൂക്ഷിക്കുക നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചോര്‍ത്താന്‍ ശത്രുരാജ്യത്തിന്‍റെ മനോഹരമായ ആപ്പുകള്‍ നിങ്ങളേക്കാത്ത് നില്‍പ്പുണ്ടാകും. സ്വയം ജാഗ്രത പുലര്‍ത്തുക. കാണാം നിങ്ങളുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രധാനപ്പെട്ട ചില ചൈനീസ് ആപ്ലിക്കേഷനുകള്‍...
pol app
Kerala15, Jun 2020, 9:58 AM
പൊലീസ് ആപ്പ് 'പൊൽ ആപ്' ആക്കി,  ആൾ ദാ ഇവിടെയുണ്ട്...
ശ്രീകാന്തിനെ തേടി പൊലീസ് പേജിൽനിന്ന് സന്ദേശമെത്തി. ഗൾഫിലാണെന്ന് പറഞ്ഞപ്പോൾ നാട്ടിലേക്ക് വരുന്നുണ്ടോയെന്നായി ചോദ്യം. മെസേജയച്ചത് പൊല്ലാപ്പായോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ്, താനിട്ട പേര് പൊലീസ് തെരഞ്ഞെടുത്ത സന്തോഷ വാര്‍ത്തയെത്തുന്നത്.
• Kerala7, Jun 2020, 9:55 PM
'പൊല്ലാപ്പല്ല, ഇത് പൊല്‍-ആപ്പ്'; ഒടുവിൽ കേരളാ പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന് പേരായി
കേരളാ പൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. പുതിയ മൊബൈല്‍ ആപ്പിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സ്മിർനോഫ് വോഡ്ക – ഫുൾ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
Kerala19, May 2020, 1:17 PM
ഓൺലൈൻ മദ്യ വിൽപ്പന; മൊബൈൽ ആപ്പ് അന്തിമ ഘട്ടത്തിൽ
സ്മാർട്ട് ഫോണിലും, സാധാരണ മൊബൈൽ ഫോണിലും രണ്ട് തരം സംവിധാനമാണ് ഓൺലൈൻ മദ്യ വിതരണത്തിന് ഒരുക്കുന്നത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും...
India6, May 2020, 12:10 PM
ആരോഗ്യസേതു ആപ്പിലെ വിവരങ്ങൾ ചോരുമെന്ന് വിദേശ ഹാക്കര്‍; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കേന്ദ്രം
ആരോഗ്യസേതു ആപ്പ് വിവരച്ചോർച്ചയ്ക്ക് സാധ്യത ഉള്ളതാണെന്ന ചില വിദേശികളുടെ അവകാശവാദം തള്ളിയാണ് കേന്ദ്ര വിശദീകരണം. നിയന്ത്രണാധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയെന്ന ആരോപണം തെറ്റെന്നും കേന്ദ്രം.
arogya setu
What's New3, May 2020, 9:56 AM
ആരോഗ്യസേതു ആപ്പിനെതിരെ രാഹുൽ ഗാന്ധി; 'ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്ക'
ആരോഗ്യസേതു ആപ്പിനെതിരെ കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി രം​ഗത്ത്. ഒരു സ്വകാര്യ ഏജൻസിക്കാണ് ഇതിന്‍റെ നിയന്ത്രണ അവകാശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
• করোনাভাইরাসকে বাগে আনতে নতুন অস্ত্র
What's New3, Apr 2020, 10:58 AM
കൊവിഡ്: നിങ്ങള്‍ സുരക്ഷിതരാണോ എന്ന് അറിയാന്‍ 'ആരോഗ്യ സേതു' ആപ്പുമായി കേന്ദ്രം
കോവിഡ് 19 ല്‍ നിന്നും നിങ്ങള്‍ സുരക്ഷിതരാണോ എന്ന് അറിയാം ഇതിനുള്ള ആപ്പ് കേന്ദ്രം പുറത്തിറക്കി. ഇത്തരത്തില്‍, എന്‍ഐസിയുടെ ഇഗോവ് മൊബൈല്‍ ആപ്ലിക്കേഷന്‍ വിഭാഗം സൃഷ്ടിച്ച ആരോഗ്യ സേതു
• play store trojan
Gadget22, Feb 2020, 7:12 PM
പരസ്യങ്ങളില്‍ നിന്ന് രക്ഷ! ആന്‍ഡ്രോയിഡില്‍ ഗൂഗിളിന്‍റെ ഏറ്റവും വലിയ ഡിലീറ്റ്; 600 ആപ്പുകള്‍ പുറത്ത്
പ്രധാനപ്പെട്ട എന്തെങ്കിലും ഓണ്‍ലൈനില്‍ ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു പരസ്യം ഫോണില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ടിരുന്നതിനെ നശിപ്പിക്കുകയും ചെയ്യുന്നുണ്ടോ?
• suraksha app
Technology6, Dec 2019, 8:19 PM
ഭയത്തോടെ സ്ത്രീ സമൂഹം; രണ്ടു ദിവസത്തിനിടെ സുരക്ഷാ ആപ്പ് ഡൗൺലോഡ് ചെയ്തത് 40000 പേർ
സുരക്ഷാ ആപ്പ് കൂടുതൽ പേരിലെത്തുന്നതിലൂടെ നഗരത്തിലെ ക്രമസമാധാന നില കൂടുതൽ മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
• indian rupee
News14, Jul 2019, 9:56 PM
കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ റിസര്‍വ് ബാങ്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു
രാജ്യത്തെ അന്ധരും, കാഴ്ചാപരിമിതി നേരിടുന്നവരുമായ 80 ലക്ഷം വ്യക്തികള്‍ക്ക് ഇത്തരം ഒരു ആപ്ലിക്കേഷന്‍ ഏറെ സഹായകരമാകുമെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്.